Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദ്യം ബ്ലഡ് ഷുഗർ കുതിച്ചുയരും.. പിന്നെ ഡീ ഹൈഡ്രേഷൻ; ഒരു ബിഗ് മാക് കഴിച്ചാൽ ഒരു മണിക്കൂർ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്ന ദുരന്തങ്ങൾ ഇവയൊക്കെ

ആദ്യം ബ്ലഡ് ഷുഗർ കുതിച്ചുയരും.. പിന്നെ ഡീ ഹൈഡ്രേഷൻ; ഒരു ബിഗ് മാക് കഴിച്ചാൽ ഒരു മണിക്കൂർ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്ന ദുരന്തങ്ങൾ ഇവയൊക്കെ

ർധിച്ച് വരുന്ന ഫാസ്റ്റ്ഫുഡ് സംസ്‌കാരത്തിന്റെ ഭാഗമായി ബർജറുകൾ കഴിക്കുന്നത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. നാവിൽ വയ്ക്കുമ്പോൾ രുചിയുടെ മാസ്മരിക ലോകത്തെത്തിക്കുന്ന ബർജറുകൾ നമ്മുടെ ശരീരത്തിനുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി ആരുമധികം ഓർക്കാറില്ല. മാക്‌ഡൊണാൾഡിന്റെ ബിഗ് മാക് ബർജർ നമുക്കെല്ലാം പ്രിയപ്പെട്ട വിഭവമാണ്. ശരീരത്തിന് അത്യധികമായ ദോഷമുണ്ടാക്കുന്ന ബിഗ് മാക് കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ വളരെയേറെയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് അകത്ത് ചെല്ലുന്നതോടെ ആദ്യം ബ്ലഡ് ഷുഗർ കുതിച്ചുയരുകയാണ് ചെയ്യുന്നത്. തുടർന്ന് ശരീരത്തിന് ഡീ ഹൈഡ്രേഷൻ സംഭവിക്കും. ബിഗ് മാക് കഴിക്കുന്നതിലൂടെ ഒരു മണിക്കൂറിനുള്ളിൽ ശരീരത്തിനുണ്ടാകുന്ന ദുരന്തങ്ങളിൽ ചിലത് മാത്രമാണിത്. ഫാസ്റ്റ് ഫുഡ് മെനു പ്രൈസ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ഒരു വിഷ്വൽ ഇതിന്റെ പ്രത്യാഘാതങ്ങൾ കൃത്യമായി നമുക്ക് ബോധ്യപ്പെടുത്തി തരുന്നുണ്ട്. അവയെന്തെല്ലാമാണെന്ന് നോക്കാം.

ഇതു പ്രകാരം ബിഗ് മാക് കഴിച്ച് ആദ്യത്തെ പത്ത് മിനുറ്റിനുള്ളിൽ നമ്മുടെ ബ്ലഡ്ഷുഗർ അസാധാരമായ തോതിലേക്ക് കുതിച്ചുയരുകയാണ് ചെയ്യുന്നത്. തുടർന്ന് അരമണിക്കൂറിനുള്ളിൽ ശരീരത്തിന് ഡീഹൈഡ്രേഷൻ സംഭവിക്കുകയും ചെയ്യും. ബിഗ് മാക് കഴിക്കുമ്പോൾ ശരീരത്തിന് ഓരോ സമയത്തുമുണ്ടാകുന്ന മാറ്റങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്.

ആദ്യത്തെ പത്ത് മിനുറ്റിൽ

രീരത്തിൽ ഭക്ഷണം ദുർലഭമാകുമ്പോൾ കലോറി കൂടിയ ഭക്ഷണം കഴിക്കാനാണ് ശരീരം ആഗ്രഹിക്കുന്നത്.ബിഗ് മാകിൽ 540 കലോറിയാണടങ്ങിയിരിക്കുന്നത്. തൽഫലമായി ബ്ലഡ് ഷുഗർ നില അസാധാരണമായി ഉയരുന്നു. ഇത്തരത്തിലുള്ള ജങ്ക് ഫുഡുകൾ കഴിക്കുന്നതിലൂടെ ന്യൂറോട്രാൻസ്മിറ്റർ ഡോപമിൻ പോലുള്ള ധാരാളം കെമിക്കലുകൾ ശരീരത്തിലെത്തുന്നുണ്ട്. ഇതിലൂടെ നമുക്ക് സന്തോഷവും സംതൃപ്തിയും ചെറിയ ലഹരിയും കരഗതമാകുന്നു. കൊക്കെയിൻ പോലുള്ള മയക്കുമരുന്നുകൾ കഴിക്കുമ്പോഴുള്ള ഉന്മാദത്തിന് സമാനമായ അനുഭവമാണിത്. അതിനാൽ ഇത്തരം ഭക്ഷണം വീണ്ടും വീണ്ടും കഴിക്കാൻ നമുക്ക് പ്രേരണയുണ്ടാവുകയും ചെയ്യും.

20 മിനുറ്റിന് ശേഷം
ബിഗ് മാക് ബെന്നിൽ ഉയർന്ന അളവിലുള്ള ഫ്രൂക്ടോസ് കോൺ സിറപ്പും സോഡിയവു അടങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ..? ഈ രണ്ട് ഘടകങ്ങളും ശരീരത്തിന് ഇവയോട് അടിമത്തം വർധിപ്പിക്കുന്നതാണ്. അതിനാൽ ഇവ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുകയും ചെയ്യും. ഫ്രൂക്ടോസ് കോൺ സിറപ്പും സോഡിയവും ശരീരത്തിന് അത്യധിമായി ദോഷമുണ്ടാക്കുന്ന ഘടകങ്ങളാണ്. ഇത് മൂലം പൊണ്ണത്തടി,പ്രമേഹം, ഹൃദ്രോഗങ്ങൾ തുടങ്ങിയവയുണ്ടാകും.

30 മിനുറ്റിന് ശേഷം
രു ബിഗ് മാകിൽ 970 മില്ലീഗ്രാം സോഡിയമാണുള്ളത്. ഈ ഉയർന്ന അളവിലുള്ള ഉപ്പ് ശരീരത്തിൽ ഡീഹൈഡ്രേഷന് വഴിയൊരുക്കും. ഇത് കൃത്രിമമായ വിശപ്പുണ്ടാക്കാനും വഴിയൊരുക്കും. തുടർന്ന് ഇത്തരത്തിലുള്ള ആഹാരം വീണ്ടും കഴിക്കാനുള്ള പ്രേരണയുണ്ടാക്കും.കൂടുതൽ അളവിൽ സോഡിയം അകത്ത് ചെന്നാൽ അത് വൃക്കകൾക്ക് ദോഷം ചെയ്യും. അതായത് കൂടുതൽ എത്തുന്ന ഉപ്പിനെ പുറന്തള്ളാൻ വൃക്കകൾ കഠിനമായി അധ്വാനിക്കേണ്ടി വരും. സോഡിയത്തിന്റെ ആധിക്യം ഹൃദയം വേഗത്തിൽ പ്രവർത്തിക്കാൻ കാരണമാകും. അതായത് കൂടുതൽ രക്തം രക്തവാഹിനികളിലേക്ക് പമ്പ് ചെയ്യാൻ ഹൃദയം നിർബന്ധിതമാകും. ഇത് ഉയർന്ന രക്തസമ്മർദത്തിന് വഴിയൊരുക്കുകയും ഇത് അത്യന്തികമായി ഹൃദ്രോഗങ്ങൾക്കും ഹൃദയാഘാതത്തിനും കാരണമാകും.

40 മിനുറ്റിന് ശേഷം
രു ബിഗ് മാക് കഴിച്ചതിന് ശേഷം നിങ്ങൾക്ക് വീണ്ടും വിശപ്പ് തോന്നുന്നുവോ..? നിങ്ങൾക്ക് ബ്ലഡ് ഷുഗറിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതിനാലാണിത്. ഇക്കാരണത്താൽ നിങ്ങൾക്ക് വീണ്ടും ഫാസ്റ്റ് ഫുഡ് കഴിക്കാനുള്ള അദമ്യമായ ആഗ്രഹം ഉണ്ടാകുകയും ചെയ്യും. ആദ്യം നിങ്ങൾ ഉയർന്ന കലോറിയിലുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങളുടെ ഇൻസുലിൻ വർധിക്കുന്നു. അത് വിശപ്പിനെ ഇരട്ടിക്കുന്നു. അതായത് ബിഗ് മാകിലെ ഉയർന്ന അളവിലുള്ള ഫ്രൂക്രോസ് കോൺ സിറപ്പ് ഇൻസുലിനെ വർധിപ്പിക്കുകയും വിശപ്പ് വർധിപ്പിക്കുകയും ചെയ്യുന്നു.ഈ അവസരത്തിൽ ശരീരത്തിലെ ഗ്ലൂക്കോസ് ലെവൽ താഴുന്നതിനാലാണിത് സംഭവിക്കുന്നത്.

60 മിനുറ്റിന് ശേഷം
സാധാരണയായി ശരീരത്തിന് ഭക്ഷണത്തെ പൂർണമായി ദഹിപ്പിക്കാൻ 24 മുതൽ 72 മണിക്കൂർ വരെ വേണം.എന്നാൽ ബിഗ് മാക് പോലുള്ളവ ദഹിപ്പിക്കാൻ കൂടുതൽ സമയം വേണം. അതായത് മൂന്ന് ദിവസത്തോളം വേണ്ടി വരും. ട്രാൻസ് ഫാറ്റിനെ പൂർണമായും ദഹിപ്പിക്കാൻ 51 ദിവസം വരെ വേണം. ബിഗ് മാകിൽ 1.5 ഗ്രാം ട്രാൻസ് ഫാറ്റാണടങ്ങിയിരിക്കുന്നത്. ട്രാൻസ് ഫാറ്റ് ഹൃദ്രോഗത്തിന് കാരണമാകുന്നുണ്ടെന്നാണ് വ്യത്യസ്തമായ പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളത്. ഇതിന് പുറമെ പൊണ്ണത്തടി, പ്രമേഹം , കാൻസർ എന്നിവയ്ക്കും ഇത് വഴിയൊരുക്കും.അതിനാൽ നിങ്ങൾ ബിഗ് മാക് കഴിക്കാനിഷ്ടപ്പെടുന്നവരാണെങ്കിൽ വല്ലപ്പോഴും മാത്രം കഴിക്കുക. ഇവ സ്ഥിരമായി കഴിച്ചാൽ അതിലൂടെ പലവിധ രോഗങ്ങൾ വരുമെന്നുറപ്പാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP