Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കുട്ടിക്ക് ശസ്ത്രക്രിയ; 20 കിലോ കുറഞ്ഞെന്ന് മാതാപിതാക്കൾ; പെർമാന സാധാരണകുട്ടികളെപ്പോലെ ആകുമെന്ന പ്രതീക്ഷയിൽ മാതാപിതാക്കൾ

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കുട്ടിക്ക് ശസ്ത്രക്രിയ; 20 കിലോ കുറഞ്ഞെന്ന് മാതാപിതാക്കൾ; പെർമാന സാധാരണകുട്ടികളെപ്പോലെ ആകുമെന്ന പ്രതീക്ഷയിൽ മാതാപിതാക്കൾ

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇന്തോനീഷ്യയിലെ പത്തുവയസുകാരൻ ആര്യ പെർമാനയെയാണ് ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ നടത്തിയതെന്ന് 'മിറർ' റിപ്പോർട്ട് ചെയ്യുന്നു.

അമിത വണ്ണമുള്ളതിനാൽ നടക്കാൻ പോലുമാകാത്ത പെർമാന സ്ഥരമായി കിടപ്പിലായിരുന്നു. തങ്ങളുടെ മകനുള്ള വസ്ത്രങ്ങൾ ധരിക്കാനാകാതെ മാതാപിതാക്കളും ഏറെ സങ്കടത്തിലായി. ഇതേത്തുടർന്ന് മകനെ രക്ഷിക്കണമെന്ന മാതാപിതാക്കളുടെ നിരന്തര ആവശ്യത്തെ തുടർന്ന് പെർമാനയ്ക്ക് ഡോക്ടർമാർ കടുത്ത ഡയറ്റ് ഏർപ്പെടുത്തുകയായിരുന്നു.

പഴങ്ങളും പച്ചക്കറികളും മാത്രമാണ് കഴിക്കാൻ നിർദേശിച്ചത്. ഇതിലൂടെ ആറുകിലോ കുറഞ്ഞു. തുടർന്നാണ് ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർമാർ സമ്മതിച്ചത്. തുടർന്ന് ഏപ്രിൽ 17 ന് പെർമാനയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം പെർമാനിയയുടെ വണ്ണം കുറഞ്ഞെന്നാണ് മിറർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഓപ്പറേഷൻ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ പെർമാന്റെ വണ്ണം 16 കിലോ കുറഞ്ഞെന്ന് ഡെയ്ലി മെയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ''മകനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള തീരുമാനം ഏറെ ബുദ്ധിമുട്ടിയാണ് എടുത്തത്. അവനിപ്പോൾ 20 കിലോ കുറഞ്ഞിട്ടുണ്ട്. ഇതു പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്നാലും അവന്റെ പ്രായത്തിലുള്ള കുട്ടികളെ അപേക്ഷിച്ച് അവന് വണ്ണം കൂടുതലാണ്. ഒരു ദിവസം അവനും മറ്റു കുട്ടികളെപ്പോലെ ആകുമെന്ന് പ്രതീക്ഷയുണ്ടെന്നും'' പെർമാന്റെ മാതാവ് പറഞ്ഞതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

192 കിലോയാണ് പെർമാനയ്ക്ക് ഉണ്ടായിരുന്നത്. ഒരു ദിവസം അഞ്ചു നേരം ഭക്ഷണം കഴിക്കും. ചോറും മത്സ്യവും ബീഫും വെജിറ്റബിൾ സൂപ്പും എല്ലാം അടങ്ങിയ വിഭവ സമൃദ്ധമായ ഭക്ഷണമാണ് പെർമാന കഴിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP