Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയറുചാടുന്നതാണോ നിങ്ങളുടെ പ്രശ്‌നം; ഈ എക്‌സർസൈസ് ഗുണം ചെയ്യാതിരിക്കില്ല

വയറുചാടുന്നതാണോ നിങ്ങളുടെ പ്രശ്‌നം; ഈ എക്‌സർസൈസ് ഗുണം ചെയ്യാതിരിക്കില്ല

കുടവയർ ചാടുന്നുവെന്ന് പരിതപിക്കാത്തവർ കുറവായിരിക്കും. മെലിഞ്ഞവർക്കുപോലും 30 പിന്നിട്ടാൽ അൽപം കുംഭ ചാടുന്നത് പതിവാണ്. സിക്‌സ്പാക്കിന്റെയും ഫ്‌ളാറ്റ് സ്റ്റൊമക്കിന്റെയും കാലത്ത് കുടവയർ കടുത്ത സൗന്ദര്യപ്രശ്‌നം തന്നെയാണ്. കുടവയർ കുറയ്ക്കാൻ ഒട്ടേറെ മരുന്നുകളും ലേപനങ്ങളും വിപണിയിലുണ്ടെങ്കിലും, വ്യായാമമാണ് അതിനുള്ള ഏറ്റവും നല്ല മാർഗമെന്ന് വിദഗ്ധർ പറയുന്നു.

കൊഴുപ്പടിഞ്ഞ് കുടവയർ ചാടാൻ പല കാരണങ്ങളുണ്ട്. ജനിതക കാരണങ്ങൾ മുതൽ യാതൊരു വ്യായാമവുമില്ലാതെ കിട്ടിയതെല്ലാം വാരിവലിച്ചു തിന്നുന്നതുവരെ ഒട്ടേറെ കാരണങ്ങൾ. കുടവയർ ഒഴിവാക്കാൻ കടുത്ത വ്യായാമമുറകൾ മുതൽ പട്ടിണി കിടക്കൽവരെ പരീക്ഷിക്കുന്നവരുമുണ്ട്. എന്നാൽ, കൃത്യമായ വ്യായാമമല്ല ചെയ്യുന്നതെങ്കിൽ അതൊന്നും ഗുണം ചെയ്യില്ലെന്നതാണ് യാഥാർഥ്യം.

വയറുമുറുക്കി ഉടുത്തതുകൊണ്ടോ ബെൽറ്റുകൾ ധരിച്ചതുകൊണ്ടോ ഒരു പ്രയോജനവുമില്ലെന്ന് ഫിറ്റ്‌നസ് രംഗത്തെ വിദഗ്ധർ പറയുന്നു. പെട്ടെന്ന് വയറുകുറയ്ക്കാമെന്ന് വിചാരിച്ചാൽ നടക്കുകയുമില്ല. ശരീരത്തിലെ ഏതെങ്കിലുമൊരു ഭാഗത്തെ കൊഴുപ്പ് കുറയ്ക്കാമെന്ന് കരുതിയാലും നടക്കണമെന്നില്ല. ശരീരത്തിലെ പേശികളുടെ കരുത്തു കൂട്ടുകയും കൊഴുപ്പ് കുറയ്ക്കുകയുമാവണം ലക്ഷ്യം. ശരീരഭാരത്തെ ആശ്രയിച്ചാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്.

സ്‌കിപ്പിങ്ങോ റണ്ണിങ്ങോ പോലുള്ള ശരീരത്തിന് മുഴുവൻ പ്രയോജനം ലഭിക്കുന്ന വ്യായാമങ്ങളിലൂടെ ശരീരത്തിൽ അമിതമായുള്ള കലോറി കത്തിച്ചുകളയാവുന്നതാണ്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരം വ്യായാമമങ്ങൾ. കൂടുതൽ വെള്ളം കുടിക്കുന്നതും ആശങ്കകളും സമ്മർദവും ഒഴിവാക്കുന്നതും ആവശ്യമായത്ര ഉറങ്ങുന്നതും കുടവയർ കുറയ്ക്കാനാകുമെന്ന് ഫിറ്റ്‌നസ് രംഗത്തുള്ളവർ പറയുന്നു. എന്നാൽ, ആരോഗ്യകരമായ ജീവിത ശൈലിയും സന്തുലിതമായ ഭക്ഷണവും പിന്തുടർന്നാൽ മാത്രമേ ഈ വ്യായാമങ്ങൾകൊണ്ട് പ്രയോജനമുള്ളൂ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP