Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എക്‌സർസൈസിന്റെ കഷ്ടപ്പാടില്ല; ഡയറ്റിന്റെ വേദനയില്ല; ഈ പത്ത് യോഗ സ്‌റ്റെപ്പുകൾ ചെയ്താൽ വയറും കുറയ്ക്കാം ആരോഗ്യവും കാക്കാം

എക്‌സർസൈസിന്റെ കഷ്ടപ്പാടില്ല; ഡയറ്റിന്റെ വേദനയില്ല; ഈ പത്ത് യോഗ സ്‌റ്റെപ്പുകൾ ചെയ്താൽ വയറും കുറയ്ക്കാം ആരോഗ്യവും കാക്കാം

... കുറച്ച് മുമ്പ് വരെ ഞാൻ എത്ര സ്ലിമ്മായിരുന്നു... ആലില വയറായിരുന്നു എനിക്കുണ്ടായിരുന്നത്... ഇപ്പോൾ ആകെ വയർ ചാടി വികൃതരൂപമായിരിക്കുന്നു... ചില മുൻസുന്ദരികൾ നഷ്ടബോധത്തോടെ ഇങ്ങനെ പറയുന്നത് സ്ഥിരം കാഴ്ചയാണ്. ജീവിതമേ നശിച്ചുവെന്ന നിലയിലാണവരുടെ സംസാരം. എങ്ങനെയെങ്കിലും പഴയരൂപം തിരിച്ച് പിടിക്കാൻ അവർ പെടാപ്പാട് പെടുകയും ചെയ്യും. എന്നാൽ വണ്ണവും വയറും കുറയ്ക്കാനുള്ള വ്യായാമങ്ങളുടെ കഷ്ടപ്പാടുകളും ഡയറ്റിന്റെ വേദനയും സഹിച്ച് മടുക്കുമ്പോൾ പലരും തുടങ്ങുമ്പോഴേക്കും പിന്മാറുകയാണ് പതിവ്. എന്നാൽ വ്യായാമത്തിന്റെ പൊറുതികേടുകളും ആഹാരനിയന്ത്രണത്തിന്റെ അസ്വാതന്ത്ര്യങ്ങളും ഒഴിവാക്കി ചില അനായാസമായ യോഗസ്‌റ്റെപ്പുകളിലൂടെ നിങ്ങൾക്ക് വയറ് കുറയ്ക്കാനും ആരോഗ്യം കാക്കാനും സാധിക്കുമെന്ന് എത്രപേർക്കറിയാം.

യോഗയും അമിതഭാരം കുറയ്ക്കലും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് യുഎസിലെ ഗവേഷകർ അടുത്തിടെ പഠനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 15,000 ആരോഗ്യമുള്ള പുരുഷന്മാരെയും സ്ത്രീകളെയും അവർ നിരീക്ഷിക്കുകയും ചെയ്തു. 53നും 57നും വയസ്സിനിടെ പ്രായമുള്ളവരായിരുന്നു അവർ. ഒരാഴ്ച യോഗയിലെ ഒരു ഭാഗമെങ്കിലും ചെയ്യുന്നവർക്ക് പത്ത് ദിവസത്തിനിടെ 5 ഹയ കുറയുന്നതായി അവർ കണ്ടെത്തയിട്ടുണ്ട്. എന്നാൽ യോഗ ചെയ്യാത്തവർക്ക് ഈ ഗുണമുണ്ടായിട്ടുമില്ലെന്നും അവർ കണ്ടെത്തിയിട്ടുണ്ട്. ഹൃദ്രോഗമുള്ള ഒരു സംഘം രോഗികളെ മറ്റൊരു പഠനത്തിന്റെ ഭാഗമായി യോഗയുമായി ബന്ധപ്പെടുത്തി പരീക്ഷിച്ചിരുന്നു. വെജിറ്റേറിയൻ ഭക്ഷണം മാത്രം നൽകിയ ഈ രോഗികളോട് യോഗ പതിവായി ചെയ്യാൻ നിർദേശിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് ആദ്യവർഷം തന്നെ അവരിൽ 24 ഹയ ഭാരം കുറഞ്ഞതായി കണ്ടെത്തിയിരുന്നു. അഞ്ച് വർഷത്തിന് ശേഷവും അവരിൽ പകുതി പേർക്കും ഭാരം നിയന്ത്രിക്കാൻ കഴിയുകയും ഹൃദ്രോഗത്തിന് ശമനമുണ്ടാകുകയും ചെയ്തതായാണ് തെളിഞ്ഞിരിക്കുന്നത്.

ദി അമേരിക്കൻ ജേർണൽ ഓഫ് ലൈഫ്‌സ്‌റ്റൈൽ മെഡിസിൻ യോഗയും ഭാരക്കുറവും തമ്മിലുള്ള നിരവധി പഠനങ്ങളെ അവലോകനം ചെയ്തിരുന്നു. കലോറികളെ കത്തിച്ച് കളയാൻ മാത്രമല്ല സ്ലിമ്മാകാനുള്ള ഒരു മികച്ച വഴിയും കൂടിയാണ് യോഗയെന്നും ഇതിലൂടെ മറ്റ് സ്‌പോർട്‌സിനങ്ങളിൽ തിളങ്ങാനാകുമെന്നും കൂടുതൽ ഏകാഗ്രതയുള്ള ശരീരം സമ്മാനിക്കുമെന്നും നന്നായി ഭക്ഷണം കഴിക്കാനാകുമെന്നും പ്രസ്തുത പഠനങ്ങളിലൂടെ തെളിഞ്ഞതായി ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. ഏതായാലും ഭാരം കുറയ്ക്കാനും സൗന്ദര്യം കാക്കാനും യോഗക്കുള്ള കഴിവ് അതുല്യമാണെന്ന് ഇനിയും പറയേണ്ടതില്ലല്ലോ...അനായാസമായി വയറ് കുറയ്ക്കാനും ആരോഗ്യം കാക്കാനും സഹായിക്കുന്ന പത്ത് യോഗ സ്റ്റെപ്പുകളാണ് താഴെക്കൊടുത്തിരിക്കുന്നത്. ആധുനികയോഗയുടെ അടിസ്ഥാന സ്‌റ്റെപ്പുകളാണിവ.

1. മൗണ്ടയ്ൻ പോസ്

മൗണ്ടയ്ൻ പോസിലാണീ സ്‌റ്റെപ്പുകൾ ആരംഭിക്കേണ്ടത്. ഇതിനായി എഴുന്നേറ്റ് നിൽക്കണം. കാലുകൾ തമ്മിൽ വളരെച്ചെറിയ അകലമേ പാടുള്ളൂ. കൈകൾ ശരീരത്തോട് ചേർത്ത് വച്ച് കൈകൂപ്പി നെഞ്ചോട് ചേർത്ത് നിൽക്കുക. ഷോൾഡറുകൾ പുറകിലേക്കും താഴോട്ടുമായി ഉരുട്ടുകയാണ് ഇനി ചെയ്യേണ്ടത്. നെഞ്ച് ഉയർത്തിപ്പിടിക്കുകയും ചെയ്യണം.

2. ശ്വസനം

മൂക്കിലൂടെ ശ്വസിക്കുകയും കൈകൾ തലയ്ക്ക് മേലേയ്ക്കും പുറകിലേക്കും ഉയർത്തുക. പിൻതുടഞെരമ്പ് വലിയുന്നുണ്ടെങ്കിൽ പിൻഭാഗത്തെ സംരക്ഷിക്കാനായി കാൽമുട്ടുകൾ അൽപം മടക്കിയാലും കുഴപ്പമില്ല.

3. സ്വാൻ ഡൈവ്

സ്വാൻ ഡൈവ് എന്നാൽ അരയന്നത്തെപ്പോലെ കുനിയുക എന്നർത്ഥം. ശ്വാസം വിട്ടുകൊണ്ട് കുനിഞ്ഞ് കൈകൾ കാലുകൾക്ക് മുകളിൽ വയ്ക്കണം.

4. മുന്നോട്ട് വളഞ്ഞ് നിൽക്കുക

ശ്വാസമെടുത്തുകൊണ്ട് മുന്നോട്ട് വളഞ്ഞ് വിരലഗ്രങ്ങൾ നിലത്ത് കുത്തി നിൽക്കുകയാണിതിൽ ചെയ്യുന്നത്. ഈ സമയം ദൃഷ്ടികൾ മുന്നോട്ടായിരിക്കണം നോക്കുന്നത്.ത

5. പ്ലാങ്ക് പോസ്

ശ്വാസം വിട്ടു കൊണ്ട് നിലത്ത് ചേർന്ന് കമിഴ്ന്ന് കിടക്കുക. കൈപ്പത്തികൾ ചുമലിനടിയിലായി കുത്തുകയാണ് വേണ്ടത്. കാലുകൾ നിവർത്തി പാദത്തിന്റെ വിരലുകൾ നിലത്ത് കുത്തിയിരിക്കണം. ഇങ്ങനെ ഒരു സെക്കൻഡ് കിടന്നതിന് ശേഷം താഴോട്ട് പാമ്പിനെപ്പോലെ ചലിക്കണം. തുടർന്ന് നെഞ്ചും താടിയും തറയോട് ചേർക്കണം. കൈമുട്ടുകൾ നെഞ്ചിൻ കൂടിന്റെ വശങ്ങളിലേക്ക് ചേർത്ത് വയ്ക്കണം. തുടർന്ന് പാദങ്ങൾ പത്തി വയ്ക്കണം.

6. കോബ്ര പോസ്

ശ്വാസമെടുത്തുകൊണ്ട് കൈകളിൽ ഊന്നി ശരീരത്തിന്റെ മുകൾഭാഗം ഉയർത്തി നിൽക്കുക. മുകളിലേക്ക് നോക്കി ചുമലുകൾ പുറകിലേക്കും താഴേക്കും റോൾ ചെയ്യണം. കാൽമുട്ടുകൾ തറ തൊടാതെ ഉയർത്തി വയ്ക്കുകയും വേണം.

7. ഡൗൺവാർഡ് ഫേസിങ് ഡോഗ്

നിന്ന് ശ്വാസം വിട്ടു കൊണ്ട് മുന്നോട്ട് കുനിയണം. കൈപ്പത്തിയിൽ ഊന്നി നിൽക്കുകയാണ് വേണ്ടത്. ഇപ്പോൾ ശരീരം ഒരു ത്രികോണം പോലെയായിരിക്കുമുള്ളത്.

8. മുന്നോട്ട് കുനിയുക

ശ്വാസമെടുത്തുകൊണ്ട് മുന്നോട്ട് കുനിയുകയാണ് വേണ്ടത്. ഒരു പാദം മുന്നോട്ട് വയ്ക്കണം. മറ്റേ പാദം കൈകൾക്ക് നടുവിലു വയ്ക്കണം. മുന്നോട്ട് നോക്കി നിൽക്കണം. തുടർന്ന് മുന്നോട്ട് വളഞ്ഞ് ശ്വാസം വിടണം.

9. ശ്വാസമെടുക്കൽ

ശ്വാസമെടുത്തുകൊണ്ട് കൈകൾ ഉയർത്തി ശിരസ്സിന് പുറകിലേക്ക് കൊണ്ടു പോകുക.

10. നിൽക്കുന്ന പോസ്

കൈകൾ താഴ്‌ത്തി നിൽക്കുന്ന പൊസിഷനിൽ വരുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP