Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരുപത്തിയഞ്ച് വർഷത്തിനിടെ ഇമാൻ അഹമ്മദ് ആദ്യമായി തനിയെ ഭക്ഷണം കഴിച്ചു; ടെലിവിഷൻ കാണാനും സന്ദർശകരുമായി സംസാരിക്കാനും തുടങ്ങിയെന്ന് ഡോക്ടർമാർ; 500 കിലോ ഭരമുണ്ടായിരുന്ന ഇമാൻ സാധാരണ സ്ത്രീകളെ പോലെ ആകുമെന്ന പ്രതീക്ഷയോടെ ബന്ധുക്കൾ

ഇരുപത്തിയഞ്ച് വർഷത്തിനിടെ ഇമാൻ അഹമ്മദ് ആദ്യമായി തനിയെ ഭക്ഷണം കഴിച്ചു; ടെലിവിഷൻ കാണാനും സന്ദർശകരുമായി സംസാരിക്കാനും തുടങ്ങിയെന്ന് ഡോക്ടർമാർ; 500 കിലോ ഭരമുണ്ടായിരുന്ന ഇമാൻ സാധാരണ സ്ത്രീകളെ പോലെ ആകുമെന്ന പ്രതീക്ഷയോടെ ബന്ധുക്കൾ

അബുദാബി: ഭാരംകുറയ്ക്കൽ ചികിത്സയ്ക്ക് വിധേയയായ ഈജിപ്ഷ്യൻ വനിത ഇമാൻ അഹമ്മദ് ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ ആദ്യമായി തനിയെ ഭക്ഷണം കഴിച്ചുവെന്ന് ഇമാൻ ഇപ്പോൾ ചികിത്സയിൽ കഴിയുന്ന ബുർജീൽ ആശുപത്രി അറിയിച്ചു. 500 കിലോ ഭാരമുണ്ടായിരുന്ന ഇമാൻ ചിരിക്കാനും ടെലിവിഷൻ കാണാനും സന്ദർശകരുമായി സംസാരിക്കാനും തുടങ്ങിയെന്നും ഇമാനെ ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു.

സ്പീച്ച് തെറാപ്പിസ്റ്റിന്റെയും കുടുംബാംഗങ്ങളുടെയും ശ്രമഫലമായി ഇമാന്റെ സംസാരവും ശബ്ദവും വ്യക്തമായി വരുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇമാൻ കൈകാലുകൾ ചലിപ്പിച്ചു തുടങ്ങിയെന്നും രണ്ട് വർഷത്തിനിടയിൽ ഇതാദ്യമാണെന്നും ചീഫ് മെഡിക്കൽ ഓഫീസർ യാസിൻ എൽ ഷഹാത് പറഞ്ഞു.

മുംബൈ ഷെയ്ഫി ആശുപത്രിയിൽ നിന്ന് അബുദാബിയിലേക്ക് മാറ്റിയ ഇമാന്റെ ആരോഗ്യം മെച്ചപ്പെട്ടുവരികയാണ്. മുംബൈയിലെ മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷം മെയ് നാലിനാണ് ഇമാൻ അബുദാബി ബുർജീൽ ആശുപത്രിയിൽ എത്തിയത്.

മുംബൈയിൽ സൗജന്യചികിത്സ നൽകിയ സൈഫി ആശുപത്രി അധികൃതരുമായുണ്ടായ ഭിന്നതകളെത്തുടർന്നാണ് ഇമാന്റെ ബന്ധുക്കൾ വേറെ ചികിത്സ തേടിയത്. കയ്‌റോയിൽനിന്ന് പ്രത്യേക വിമാനത്തിൽ മുംബൈയിലെത്തുമ്പോൾ ഇമാന് 500 കിലോഗ്രാമിലേറെ ഭാരമുണ്ടായിരുന്നു. അന്ന് ക്രെയിനിലാണ് ഇവരെ വിമാനത്തിൽനിന്ന് പുറത്തിറക്കിയത്.

മുംബൈയിലെ സൈഫി ആശുപത്രിയിൽ ബാരിയാട്രിക് സർജൻ ഡോ. മുഫാസൽ ലക്ഡവാലയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഇമാന്റെ ശരീരഭാരം 171 കിലോയായി കുറഞ്ഞിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങളുടെ അവകാശവാദം ബന്ധുക്കൾ തള്ളിയിരുന്നു. ഇമാന്റെ ആരോഗ്യനില തീർത്തും മോശമാണെന്നും ആശുപത്രി അധികൃതർ വഞ്ചിക്കുകയായിരുന്നെന്നുമാണ് സഹോദരി ഷൈമാ സെലിം ആരോപിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP