Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെയ്റ്റ് എങ്ങനെയാണ് ഇപ്പോഴും ഇങ്ങനെ മെലിഞ്ഞ് സുന്ദരിയായിരിക്കുന്നത്..? ഗാർഡൻ പാർട്ടിയിൽ എത്തിയവർക്ക് അറിയേണ്ടത് രാജകുമാരിയുടെ സൗന്ദര്യത്തെക്കുറിച്ച്

കെയ്റ്റ് എങ്ങനെയാണ് ഇപ്പോഴും ഇങ്ങനെ മെലിഞ്ഞ് സുന്ദരിയായിരിക്കുന്നത്..? ഗാർഡൻ പാർട്ടിയിൽ എത്തിയവർക്ക് അറിയേണ്ടത് രാജകുമാരിയുടെ സൗന്ദര്യത്തെക്കുറിച്ച്

ണ്ട് കുട്ടികളുടെ അമ്മയായിട്ടും ഈ പ്രായത്തിലും കേയ്റ്റ് ഇത്ര മനോഹരമായി സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത് എങ്ങനെയാണ്....? എലിസബത്ത് രാജ്ഞിയുടെ 90-ാം ജന്മദിനം ആഘോഷിക്കാൻ ഗാർഡൻ പാർട്ടിക്കെത്തിയ നിരവധി അതിഥികളുടെ സംശയമായിരുന്നു ഇത്. ഒരാൾ ഇതിനെക്കുറിച്ച് കെയ്റ്റിനോട് ചോദിക്കുകയും ചെയ്തിരുന്നു. രാജകുമാരി ഇങ്ങനെ മെലിഞ്ഞ് സുന്ദരിയായിരിക്കുന്നത് എങ്ങനെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതിനായി കടുത്ത രീതിയിലുള്ള ഭക്ഷണ നിയന്ത്രണമോ വ്യായാമമോ ചെയ്യുന്നില്ലെന്നായിരുന്നു കേയ്റ്റിന്റെ സത്യസന്ധമായ മറുപടി. പകരം തന്റെ രണ്ടു മക്കൾക്കുമൊപ്പം ഓടാറുണ്ടെന്നും അതിനാലാണ് ഈ ശരീര വടിവ് നിലനിർത്താൻ സാധിക്കുന്നതെന്നും രാജകുമാരി വെളിപ്പെടുത്തുകയും ചെയ്തു. രണ്ടു കുട്ടികൾ ജനിച്ചതിന് ശേഷവും കേയ്റ്റ് ഭാരം നിയന്ത്രിക്കുന്നതെങ്ങിനെയാണെന്ന ചോദ്യമെറിഞ്ഞത് യൂണിവേഴ്സിറ്റി പ്രഫസറായ ബുൾബുൾ ധർ-ജെയിംസായിരുന്നു.ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ പോളിറ്റിക്സ് പ്രഫസറാണ് അദ്ദേഹം.

മരിച്ചു പോയ പ്രിൻസസ് ഡയാനയെ തനിക്ക് കാണാൻ സാധിക്കാത്തതിലുള്ള ദുഃഖം കേയ്റ്റ് മാദ്ധ്യമപ്രവർത്തകരോട് പ്രകടിപ്പിച്ചിരുന്നുവെന്നാണ് മറ്റൊരു അതിഥിയായ ദീപ തോമസ് വെളിപ്പെടുത്തിയത്.

3000 പൗണ്ട് വില വരുന്നതും ഇന്ത്യൻ മാതൃകയിൽ ഡിസൈൻ ചെയ്തതുമായ വസ്ത്രം ധരിച്ചായിരുന്നു കേയ്റ്റ് പാർട്ടിക്കെത്തിയത്. ഡൽഹിയെ തീമാക്കി നിർമ്മിച്ച വസ്ത്രമായിരുന്നു ഇത്.നൂഡ് ആൻഡ് ബ്ലാക്ക് പാറ്റേണിലുള്ള ഈ സ്‌കർട്ട് ഡിസൈൻ ചെയ്തിരിക്കുന്നത് കേയ്റ്റിന്റെ ഇഷ്ടപ്പെട്ട ഡിസൈനർമാരിലൊരാളായ ആലീസ് ടെംപേർലെ ആണ്. പാർട്ടിക്കെത്തിയ അതിഥികളോട് കേയ്റ്റും വില്യമും സംസാരിച്ചിരുന്നു. ഇന്ത്യയുമായി ബ്രിട്ടനുള്ള ചരിത്രപരമായ ബന്ധത്തിലൂന്നിയായിരുന്നു വില്യമിന്റെ പ്രസംഗം. രാജ്ഞിയുടെ സന്ദേശം അദ്ദേഹം വായിക്കുകയും ചെയ്തിരുന്നു. മഹത്തായ ഈ രാജ്യത്ത് വച്ച് രാജ്ഞിയുടെ ജന്മദിനം ആഘോഷിക്കാൻ സാധിച്ചതിലുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.

പരമ്പരാഗത രാജകീയ ടൂറിന്റെ ഭാഗമായുള്ള നിരവധി ഉത്തരവാദിത്വങ്ങൾ ഇന്നലെ ഡൽഹിയിലെത്തിയ കേയ്റ്റിനും വില്യമിനും ചെയ്ത് തീർക്കാനുണ്ടായിരുന്നു. ആദ്യം ഇവരെത്തിയത് ഇന്ത്യാഗേയ്റ്റിലായിരുന്നു. രാജ്യത്തെ യുദ്ധ സ്മാരകമായ ഇവിടെയെത്തിയ രാജകീയ ദമ്പതികളെ സ്വീകരിക്കാൻ ബ്രിഗേഡിയർ മാർക്ക് ഗോൾഡ്സാക്, എഫ്സിഒ ഡിഫെൻസ് അറ്റാച്ചെ, ലെഫ്റ്റനന്റ് കേണൽ സൈമൻ ലാബില്ലെറി, ബ്രിട്ടീഷ് ഹൈമ്മീഷനിലെ മിലിട്ടറി അഡൈ്വസർ തുടങ്ങിയവരെത്തിയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ത്യാഗം വരിച്ചവരെ ഒരിക്കലും മറക്കില്ലെന്ന് കേയ്റ്റും വില്യമും അവിടെ സമർപ്പിച്ച റീത്തിന് മുകളിലെ കാർഡിൽ കുറിച്ച് ഒപ്പ് വച്ചിരുന്നു.അവിടെയുള്ള സന്ദർശക പട്ടികയിലും വില്യം ഒപ്പ് വച്ചിരുന്നു.

തുടർന്ന് അവിടെ നിന്നും പോകുന്നതിന് മുമ്പ് ഇരുവരും ഇന്ത്യാഗേയ്റ്റിന്റെ മുന്നിൽ നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു.പിന്നീട് അവിടെ നിന്നും ഒരു പ്രൈവറ്റ് ജെറ്റിലായിരുന്നു വില്യമും കേയ്റ്റും മുംബൈയ്ക്ക് പോയത്. ഇന്ത്യയിലെ സഞ്ചാരത്തിനും പിന്നീട് ഭൂട്ടാനിലേക്ക് പോകാനും തങ്ങൾ വാടകയ്ക്കെടുത്ത ഈ വിമാനമാണിവർ ഉപയോഗിക്കുന്നത്. മുൻ കൂട്ടി തയ്യാറാക്കിയ 22 എൻഗേജ്മെന്റുകളിലാണ് കേയ്റ്റും വില്യമും ഏഴ് ദിവസം കൊണ്ട് ഇന്ത്യയിലും ഭൂട്ടാനിലും പങ്കെടുക്കുന്നത്. ഡെക്കാൻ ഹോഴ്സ്, തേഡ് സാപ്പേർസ്, 34ാം സിഖ് പയനീർസ് , 5ാം ഗൂർഖാ റൈഫിൾസ്, തുടങ്ങിയ നിരവധി റെജിമെന്റുകളെ ചടങ്ങിൽ വച്ച് ആദരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP