Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പുതുവർഷത്തിൽ ഒരു കാരറ്റ് വീറ്റ് കേക്ക്

പുതുവർഷത്തിൽ ഒരു കാരറ്റ് വീറ്റ് കേക്ക്

പുതുവർഷം ഐശ്വര്യത്തിന്റെയും സമ്പദ് സമൃദ്ധിയുടേതുമാണ്. കേക്ക് മുറിച്ചാണ് നമ്മൾ പുതുവത്സരത്തെ വരവേൽക്കാറ്. ഇത്തവണത്തെ പുതുവർഷത്തെ നമുക്ക് ഒരു കാരറ്റ് വീറ്റ് കേക്ക് മുറിച്ച് വരവേറ്റാലോ.

കാരറ്റ് വീറ്റ് കേക്ക്

ആവശ്യമുള്ള സാധനങ്ങൾ
ഗോതമ്പ്പൊടി- ഒന്നരക്കപ്പ്
ബേക്കിങ് പൗഡർ- 2 ടീസ്പൂൺ
ബേക്കിങ്ങ് സോഡ- അര ടീസ്പൂൺ
കാരമലൈസ്ഡ് കാരറ്റ്- അരകപ്പ്
മുട്ട- മൂന്നെണ്ണം
തൈര്- അരകപ്പ്
പഞ്ചസാര- ഒരുകപ്പ്
ഡെസിക്കേറ്റഡ് കോക്കനട്ട്-25ഗ്രാം
വാൾ നട്ട്-25 ഗ്രാം
റിഫൈൻഡ് ഓയിൽ- ഒരുകപ്പ്
വാനില എസൻസ്- അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം
പഞ്ചസാര (കാൽകപ്പ്) കരിച്ച ശേഷം അരകപ്പ് കാരറ്റ് ചുരണ്ടിയതിട്ട് വിളയിച്ചെടുക്കുക. ഇതാണ് കാർമലൈസ്ഡ് കാരറ്റ്.

ഗോതബ് പൊടിയിൽ ബേക്കിങ് പൗഡറും സോഡാ പ്പൊഡിയും ചേർത്ത് മൂന്ന് പ്രാവശ്യം അരിച്ചെടുക്കുക.

മുട്ട നന്നായി അടിച്ച ശേഷം കുറച്ച് പഞ്ചസാര ചേർത്ത് നന്നായി പതപ്പിക്കുക. ഇതിലെക്കു വാനില എസൻസും ഓയിലും ചേർക്കുക.ഒന്നു കൂടി നന്നായി അടിച്ചെടുക്കുക. ശേഷം തൈര് ചേർത്ത് അടിക്കുക. ഒരു വലിയ പാത്രത്തിലേക്കു ഗോതമ്പ് മാവ് മാറ്റുക, കാരമൽ കാരറ്റ്, ഡെസിക്കേറ്റഡ് കോക്കനട്ട്, വാൾനട്സ് എന്നിവ ചേർത്ത് മരത്തവി കൊണ്ട് ക്ലോക്ക്വൈസ് ഫോൾഡ് ചെയ്ത് ബട്ടർ തടവിയ ഒരു ടിന്നിലേക്ക് ഈ ബാറ്റർ മാറ്റുക. എന്നിട്ട് ഈ പാത്രം ഒന്നു നന്നായി തട്ടുക. അതിന്റെ മുകളിലായി അണ്ടിപ്പരിപ്പ് നിരത്തുക.

180 ഡിഗ്രി സെന്റീഗ്രേഡിൽ 10 മിനിറ്റ് ചൂടാക്കി വച്ച ഒവനിൽ 30-40 മിനിറ്റ് ബേക്ക് ചെയ്യുക. ഓവൻ ഇല്ലാത്തവർക്ക് കുക്കറിൽവച്ചും ഇത് തയ്യാറാക്കാവുന്നതാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP