Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തട്ടുകടകളിലെ ഭക്ഷണം കഴിക്കുന്നവർ അറിയുക; ഇതിലും ഭേദം തീട്ടം തിന്നുകയാണ്; 50 എംപിഎൻ ലോയ്‌ഫോം ഉണ്ടാക്കുന്നിടത്ത് 2400 എംപിഎൻ വരെ കണ്ടെത്തിയെന്ന്‌ പഠന റിപ്പോർട്ട്

തട്ടുകടകളിലെ ഭക്ഷണം കഴിക്കുന്നവർ അറിയുക; ഇതിലും ഭേദം തീട്ടം തിന്നുകയാണ്; 50 എംപിഎൻ ലോയ്‌ഫോം ഉണ്ടാക്കുന്നിടത്ത് 2400 എംപിഎൻ വരെ കണ്ടെത്തിയെന്ന്‌ പഠന റിപ്പോർട്ട്

നിങ്ങൾ തട്ടുകട ഭക്ഷണത്തെ ഇഷ്ടപ്പെടുന്നയാളാണോ..? എന്നാൽ രോഗത്തെ ക്ഷണിച്ച് വരുത്താൻ ഇതിലും നല്ലൊരു മാർഗമില്ലെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ഇതിലെ വസ്തുതകൾ അറിഞ്ഞാൽ തട്ടുകടകളിലെ ഭക്ഷണം കഴിക്കുന്നതിനേക്കാൾ ഭേദം തീട്ടം തിന്നുകയാണെന്ന് തോന്നിപ്പോയാൽ പോലും അത്ഭുതപ്പെടേണ്ടതില്ല. 50 എംപിഎൻ ലോയ്‌ഫോം ഉണ്ടാകുന്നിടത്ത് 2400 എംപിഎൻ വരെ കണ്ടെത്തിയെന്നാണ് പുതിയ പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ഡൽഹിയിലെ തട്ടുകടകളെ കേന്ദ്രീകരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്, കാറ്ററിങ് ആൻഡ് ന്യൂട്രീഷ്യൻ, പുസ എന്നിവ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ നഗ്‌നസത്യങ്ങൾ കണ്ടെത്തിയിരിക്കുന്നത്.


ഡൽഹിയിലെ തട്ടുകടവിഭവങ്ങളിൽ കൂടിയ അളവിലുള്ള ഇകോളി ബാക്ടീരിയകൾ ഉണ്ടെന്നാണ് പഠനത്തിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. പല മാരകരോഗങ്ങൾക്കും കാരണമാകുന്ന ബാക്ടീരിയയാണിത്. ഈ റിപ്പോർട്ട് പരിഗണനക്കെടുത്ത ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ) ഇക്കാര്യത്തെക്കുറിച്ച് പരിശോധിക്കാൻ ഡൽഹിയിലെ ഫുഡ് സേഫ്റ്റി കമ്മീഷണറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡൽഹിയിലെ തെരുവുകളിലെ തട്ടുകടകളിൽ പരിശോധന നടത്താനാണ് നിർദേശിച്ചിരിക്കുന്നത്. ഡൽഹിയിലെ തെരുവ് ഭക്ഷണത്തിലെ സൂക്ഷമജീവികളുടെ അനുപാതം കണക്കാക്കാനായി തങ്ങൾ ഒരു പഠനം നടത്തിയെന്നും 100 പേരിൽ നിന്നായി അവർ തട്ടുകടകളിൽ നിന്നും പതിവ് കഴിക്കുന്ന ഭക്ഷ്യവിഭവങ്ങളെ പറ്റി സർവേ നടത്തുകയായിരുന്നുവെന്നും കാറ്ററിങ് ആൻഡ് ന്യൂട്രീഷ്യനിലെ ഡോ. അർപിത ശർമ പറയുന്നു. ഇതിനായി തങ്ങൾ പടിഞ്ഞാറൻ ഡൽഹിയിലെ അഞ്ച് പ്രദേശങ്ങൾ തെരഞ്ഞെടുത്തെന്നാണ് അവർ പറയുന്നത്. അവിടെ നിന്ന് ഭക്ഷണസാധനങ്ങൾ ശേഖരിച്ച് അവയിലെ സൂക്ഷ്മാണുപരിശോധന നടത്തുകയായിരുന്നു. സമോസ, ഗോർഗപ്പ, ബർഗർ, മോമോസ് എന്നിവയെ ഇത്തരത്തിൽ പരിശോധനാ വിധേയമാക്കിയിരുന്നു. മധ്യഡൽഹിയിലെ പ്രദേശങ്ങളിൽ നിന്നും ഇത്തരത്തിൽ സാംപിളുകൾ ശേഖരിച്ചിരുന്നു.

പോഷ് ഏരിയായ കോണാട്ട് പ്ലേസിൽ നിന്നും ഇത്തരത്തിൽ ശേഖരിച്ച വിഭവങ്ങളിൽ പോലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചിരുന്നു. രജൗരി ഗാർഡൻ മെയിൻ മാർക്കറ്റ്, രാജേന്ദ്ര പാലസ്, സുഭാഷ് നഗർ, എന്നിവിടങ്ങളിൽ നിന്നും സാംപിളുകൾ ശേഖരിച്ചിരുന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കണക്കനുസരിച്ച് കോളിഫോം ബാക്ടീരിയയുടെ നോർമൽ മോസ്റ്റ് പ്രോബബിൾ നമ്പർ (എംപിഎൻ) 50ഉം അതിൽ കുറവുമാണ്. എന്നാൽ ഇവിടെ നിന്നും ശേഖരിച്ച സാംപിളുകളിൽ ഇത് 2400 എംപിഎന്നിലും കൂടുതലായിരുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതും അപകടകരവുമായ വസ്തുതയാണെന്ന് പ്രസ്തുത പഠനം മുന്നറിയിപ്പ് നൽകുന്നു.

ഛർദിക്കും വയറിളക്കത്തിനും കാരണമാകുന്നു ബാസില്ലസ് സെറെസ്, ക്ലോസിട്രിഡിയം പെർഫ്രിൻജെൻസ്, സ്റ്റെഫലോകോക്കസ് ഓറിയസ്, സാന്മനല്ല സ്പീഷീസ്, തുടങ്ങിയ ബാക്ടീരിയകളാണ് സാധാരണ തെരുവ്ഭക്ഷണങ്ങളിൽ കാണപ്പെടുന്നത്. ഇവ ഗുരുതരമായ പല രോഗങ്ങൾക്കും കാരണമാകുന്നവയാണ്. ഇത് ഗൗരവമായി കാണേണ്ടുന്ന സംഗതിയാണെന്നും ഈ റിപ്പോർട്ട് വായിച്ചതിന് ശേഷം താൻ തട്ടുകടകളിൽ നിന്നും ഭക്ഷണം കഴിക്കാറില്ലെന്നുമാണ് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മൈക്രോ ബയോളജിസ്റ്റായ ഡോ. ശോഭ ബ്രൂർ പറയുന്നത്.



തെരുവുകളിൽ വിൽക്കുന്ന ജങ്ക് ഫുഡുകളിൽ അവിടെ ദിവസം തോറുമുണ്ടാക്കുന്ന ആഹാരപദാർത്ഥങ്ങളിലുള്ളതിനേക്കാൾ ബാക്ടീരിയകൾ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2006ലെ ഇന്ത്യയിലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം ഭക്ഷണം നിർമ്മിച്ച് വിതരണം ചെയ്യുന്നതിന് കർക്കശമായ ചട്ടങ്ങളുണ്ട്. മറ്റുള്ളവർക്ക് ഹാനികരമാകുന്ന ഭക്ഷണം നിർമ്മിച്ച് വിതരണം ചെയ്യുന്നവർക്ക് മുകളിൽ ഒരു ലക്ഷത്തോളം രൂപ പിഴയിടാമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP