Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രേമവും കാമവും തമ്മിലുള്ള വ്യത്യാസം എങ്ങനെ തിരിച്ചറിയാം? നിങ്ങൾ ഒരാളോട് പ്രണയത്തിലാണോ എന്നു മൂന്നാമതൊരാൾക്കു തിരിച്ചറിയാനാകും

പ്രേമവും കാമവും തമ്മിലുള്ള വ്യത്യാസം എങ്ങനെ തിരിച്ചറിയാം? നിങ്ങൾ ഒരാളോട് പ്രണയത്തിലാണോ എന്നു മൂന്നാമതൊരാൾക്കു തിരിച്ചറിയാനാകും

ങ്കാളിയോട് തനിക്കുണ്ടായിരുന്നത് പ്രേമമല്ല കാമം ആയിരുന്നു എന്ന് തിരിച്ചറിവുണ്ടാകുമ്പോഴാണ് പല വിവാഹജീവിതങ്ങളിലും വിള്ളൽ വീഴുന്നത്. ദാമ്പത്യ ജീവിതത്തിൽ പ്രണയം ഇല്ലാതാകുമ്പോഴാണ് യഥാർഥ പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. പ്രേമവും കാമവും അത് രണ്ടും രണ്ടാണ്.

നിങ്ങൾക്ക് പങ്കാളിയോടുള്ളത് കാമം ആണോ എന്നറിയാൻ ചില കാര്യങ്ങൾ നോക്കാം, അങ്ങനെ ആണെങ്കിൽ നിങ്ങൾക്ക് വ്യക്തിയുടെ ചില ഫീച്ചറുകളോടായിരിക്കും താത്പര്യം. അതോടൊപ്പം തന്നെ വ്യക്തിയുടെ പുറംമോടിയോടായിരിക്കും ഇഷ്ടം. പിന്നെ നിങ്ങളുടെ സംസാരങ്ങൾ കൂടുതലും അശ്ലീലച്ചുവയുള്ളതായിരിക്കും. എപ്പോഴും പങ്കാളിയെ ശല്യപ്പെടുത്തി കൊണ്ടിരിക്കും. മറ്റു കാര്യങ്ങളേക്കാൾ നിങ്ങൾ പ്രാധാന്യം കൊടുക്കുന്നത് സെക്‌സിനായിരിക്കും. ബന്ധങ്ങളിൽ നിങ്ങൾക്ക് ഉത്തരവാദിത്വം കുറവായിരിക്കും. നിങ്ങൾ ഒരു സ്വപ്ന ജീവിയായിരിക്കും.

പ്രേമം പരിശുദ്ധവും പാവനവും ആണെന്നതിന് ഒരു പാട് മിത്തുകളും പ്രേമ കഥകളും നമുക്കറിയാം. റോമിയോ ജൂലിയറ്റ്, ലൈല മജ്‌നു, ദേവദാസ് പാർവ്വതി തുടങ്ങിയ ഒരു പാട് കഥകൾ. പ്രേമത്തിനായി മനസ് ദാഹിക്കുമ്പോൾ ഉടനെ അല്ലെങ്കിലും പതുക്കെ പതുക്കെ കരം ഗ്രഹിക്കാനും ചുംബിക്കാനും ആലിംഗനം ചെയ്യനുമൊക്കെയുള്ള ആഗ്രഹം സഹജം.

അത് പിന്നെ ശാരീരിക ബന്ധത്തിലെത്തും. നേരിട്ട് അതിനു സാധിക്കാതെ വരുമ്പോൾ സംസാരം വഴിയും എഴുത്ത് വഴിയും ഇമെയിൽ വഴിയും ഒക്കെ അതിന് ശ്രമിച്ചു കൊണ്ടിരിക്കും. ' ചുമയും പ്രേമവും അടക്കി നിർത്താൻ സാധിക്കില്ല എന്ന പഴം ചൊല്ലിലും പതിരില്ല....

പ്രേമം എങ്ങനെ ഉണ്ടാകുന്നു. എന്നത് ആർക്കും നിർവചിക്കാൻ സാധിക്കില്ല. തലച്ചോറിലെ ഹൈപോതലമസിലെക് ഒരു മെസേജു എത്തുന്നു. ഹൈപ്പോതലാമസിന്റെ നിർദ്ദേശ പ്രകാരം റ്റെസ്റ്റൊസ്‌ടെറോൺ എന്ന ഒരു ഹോർമോൺ ഉണ്ടാകുന്നു . ഇ ഹോർമോണിന്റെ ജോലി ലൈംഗികമായ വികാരം ഉണ്ടാകുകയാണ്. ഇ ഹോർമോൺ അളവ് കൂടുന്നതിന് അനുസരിച്ച് പ്രേമത്തിന്റെ തീവ്രതയും കൂടും..

പ്രേമം എങ്ങനെ ഉണ്ടാകുന്നു. എന്നത് ആർക്കും നിർവചിക്കാൻ സാധിത്തില്ലെങ്കിലും നിങ്ങൾക്കൊരാളോട് പ്രണയമാണെന്ന് മൂന്നാമതൊരാൾക്ക് മനസിലാക്കാൻ സാധിക്കും. നിങ്ങൾ പ്രണയത്തിലായ വ്യക്തിയോട് നിങ്ങൾ ഇടപഴകുന്നത്, അയാൾക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളിലൂടെ, കരുതൽ, സംസാരം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നിങ്ങൾ ഒരാളുമായി ഇഷ്ടത്തിലാണെന്ന് മൂന്നാമതൊരാൾക്ക് എളുപ്പത്തിൽ മനസിലവാക്കാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP