Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങളുടെ ചൂണ്ടുവിരൽ മോതിര വിരലിനെക്കാൾ വലുതാണോ? എങ്കിൽ നിങ്ങൾക്ക് ഒരു സ്പോർട്സ്‌കാരനാകാൻ പറ്റില്ല; ടെൻഷൻ വിട്ടൊഴിഞ്ഞ നേരവും ഉണ്ടാകില്ല; ഓരോ വിരലുകളും നിങ്ങളെക്കുറിച്ച് പറയുന്നതെന്തെന്ന് അറിയാൻ ഇതുവായിക്കുക

നിങ്ങളുടെ ചൂണ്ടുവിരൽ മോതിര വിരലിനെക്കാൾ വലുതാണോ? എങ്കിൽ നിങ്ങൾക്ക് ഒരു സ്പോർട്സ്‌കാരനാകാൻ പറ്റില്ല; ടെൻഷൻ വിട്ടൊഴിഞ്ഞ നേരവും ഉണ്ടാകില്ല; ഓരോ വിരലുകളും നിങ്ങളെക്കുറിച്ച് പറയുന്നതെന്തെന്ന് അറിയാൻ ഇതുവായിക്കുക

വിരലുകളുടെ നീളവും നിങ്ങളുടെ ജീവിതവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഓരോ വിരലും നിങ്ങളുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ചൂണ്ടുവിരലും മോതിര വിരലും തമ്മിലുള്ള നീളവ്യത്യാസം നിങ്ങളുടെ ജീവിതത്തിലെ ടെൻഷനുമായും വിഷാദവുമായും മറ്റും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു.

ചൂണ്ടുവിരലിന് മോതിരവിരലിനെക്കാൾ നീളക്കൂടുതലുണ്ടെങ്കിൽ നിങ്ങൾക്കൊരിക്കലും ഒരു നല്ല കായികതാരമാകാൻ കഴിയില്ല. പക്ഷേ, ഓർമയിൽ അഗ്രഗണ്യനായിരിക്കുകയും ചെയ്യും. എന്നാൽ, ചൂണ്ടുവിരലിന് മോതിര വിരലിനെക്കാൾ നീളക്കുറവാണെങ്കിൽ അവരുടെ ജീവിതത്തിൽ ആകാംഷ കുറവായിരിക്കും. സ്‌പോർട്‌സിലും അവർക്ക് വിജയിക്കാനാകും.

ഗർഭപാത്രതത്ിൽ കിടക്കുമ്പോൾ ശരീരത്തിൽ കടന്ന ടെസ്റ്റസ്റ്റിറോൺ ഹോർമോണിന്റ അളവാണ് വിരലുകളുടെ നീളവ്യത്യാസത്തിന് കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നമ്മുടെ സ്വഭാവത്തെയും ചെയ്തികളെയും വിരലുകളുടെ നീളവ്യത്യാസത്തിന് സ്വാധീനിക്കാൻ കഴിയുന്നത് ഈ ഹോർമോണിന്റെ അളവിലുള്ള ഏറ്റക്കുറച്ചിലിലൂടെയാണ്.

സാധാരണ നിലയിൽ ചൂണ്ടുവിരലിന് മോതിര വിരലിനെക്കാൾ നീളം കുറവായിരിക്കും. എന്നാൽ, ഈ വിരലുകൾ തമ്മിലുള്ള വ്യത്യാസം ശരീരത്തിലെ ടെസ്റ്റസ്റ്റിറോണിന്റെ അളവിനെ നിർണയിക്കാൻ സഹായിക്കുമെന്ന് നോർവെയിലെ നാഷണൻ കോംപറ്റെൻസ് സർവീസിലെ ഡോക്ടർ കാൾ പിൻസ്‌ക പറയുന്നു.

ചൂണ്ടുവിരലിന് മോതിരവിരലിനെക്കാൾ നീളക്കൂടുതലുണ്ടെങ്കിൽ നിങ്ങളുടെ ശരീരത്തിലെ ടെസ്റ്റസ്റ്റിറോണിന്റെ അളവ് കുറവാണെന്നർഥം. അങ്ങനെയുള്ളവർ സ്‌പോർട്‌സിൽ മോശമായിരിക്കും. എന്നാൽ, വാക്കുകളും സ്‌പെല്ലിങ്ങുകളും ഓർത്തുവെക്കുന്നതിൽ മുന്നിലും. ഇവരുടെ ജീവിതത്തിൽ ടെൻഷൻ ഒഴിഞ്ഞുനിൽക്കുകയുമില്ല. വിഷാദരോഗം പോലുള്ള കുഴപ്പം വരാൻ സാധ്യതയുമുണ്ട്.സ്ത്രീകളെയാണ് ഇത് കൂടുതൽ ബാധിക്കുക.

ഇനി മറിച്ചാണെങ്കിൽ, ടെസ്റ്റസ്റ്റിറോൺ അളവ് കൂടുതലായിരിക്കും. സ്‌പോർട്‌സിൽ മികവ് കാട്ടാനുമാകും. കുഴപ്പം പിടിച്ച ഒരു കാര്യം ചിന്തിച്ച് പരിഹരിക്കാൻ ഇവർക്കാകും. എന്നാൽ, ഓട്ടിസം പോലുള്ള പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയും കൂടുതലായിരിക്കുമെന്ന് കാൾ പിൻസ്റ്റ്ക പറയുന്നു. ടെസ്റ്റ്സ്റ്റിറോൺ കൂടുന്നതുകൊണ്ടുള്ള ശാരീരിക പ്രശ്‌നങ്ങൾ പുരുഷന്മാരെയാണ് കാര്യമായി ബാധിക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP