Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നേരത്തെ എണീക്കുക; ശരീരം സംരക്ഷിക്കുക; നല്ല വസ്ത്രം ധരിക്കുക; നല്ലത് മാത്രം കഴിക്കുക; വിജയിക്കുന്ന പുരുഷന്മാരുടെ നാല് പ്രധാന ലക്ഷണങ്ങൾ

നേരത്തെ എണീക്കുക; ശരീരം സംരക്ഷിക്കുക; നല്ല വസ്ത്രം ധരിക്കുക; നല്ലത് മാത്രം കഴിക്കുക; വിജയിക്കുന്ന പുരുഷന്മാരുടെ നാല് പ്രധാന ലക്ഷണങ്ങൾ

രേ സാഹചര്യമുണ്ടായിട്ടും ചില പുരുഷന്മാർ ജീവിതത്തിൽ ഉന്നത വിജയം കൈരിക്കുകയും മറ്റ് ചിലർ തീർത്തും പരാജയപ്പെടുന്നതും കാണാം. കഠിനാദ്ധ്വാനം ചെയ്യുന്നവർ പോലും ചിലപ്പോൾ വിജയിക്കണമെന്നില്ല. ഇത് സ്മാർട്ട് യുഗമാണ് ഈ യുഗത്തിൽ വിജയിക്കണമെങ്കിൽ ഹാർഡായി വർക്ക് ചെയ്താൽപ്പോര പകരം സ്മാർട്ടായി വർക്ക് ചെയ്യണമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിഗദ്ധർ നിർദേശിക്കുന്നത്.

ചിലർ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ടെങ്കിലും ജീവിതത്തിന്റെ തെറ്റായ മേഖലകളിലാണ് അവരുടെ പ്രവർത്തനം പാഴാവുന്നതെന്ന് കാണാം. അതിനാലാണ് അവർ വിജയം കൈവരിക്കാത്തതിന്റെ കാരണമാണത്. എന്നാൽ ചില ലളിതമായ ശീലങ്ങളും സ്മാർട്ടായ ചിന്തകളും നടപ്പിലാക്കുന്നതിലൂടെ നിങ്ങൾക്ക് ജീവിതവിജയത്തിന്റെ തോതുയർത്താവുന്നതാണ്. വിജയിക്കുന്ന പുരുഷന്മാരുടെ നാല് പ്രധാന ലക്ഷണങ്ങളെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. നേരത്തെ ഏണീക്കുക, ശരീരം സംരക്ഷിക്കുക, നല്ല വസ്ത്രം ധരിക്കുക, നല്ലത് മാത്രം കഴിക്കുക, എന്നിവയാണവ. ഇവയെക്കുറിച്ച് അൽപം വിശദമായി പരിശോധിക്കാം.

1. നേരത്തെ എണീക്കുക

ദിവസത്തിലെ ഏറ്റവും ഉൽപാദനക്ഷമമായ സമയമാണ് പ്രഭാതം. ശരീരവും മനസ്സും ഫ്രഷായിരിക്കുന്ന ആ വേളയിൽ ദിവസം തുടങ്ങുന്നത് വളരെ നല്ലതാണ. നിങ്ങൾക്ക് ഓരോ ദിവസവും ചെയ്ത് തീർക്കേണ്ടുന്ന പ്രവർത്തനങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയും അവ യഥാസമയത്ത് പൂർത്തിയാക്കുന്നുണ്ടെന്ന് നിർബന്ധമായും ഉറപ്പ് വരുത്തുകയും ചെയ്യണം. ഓഫീസിൽ വന്നതിന് ശേഷമാണിത്തരം കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതെങ്കിൽ സമയ നഷ്ടവും കാര്യങ്ങൾ യഥാസമയത്ത് നടക്കാതിരിക്കുകയുമാവും ഫലം. അതിനാൽ അതിരാവിലെ ഉണർന്ന് തെളിഞ്ഞ ബുദ്ധിയിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ തുടങ്ങിയാൽ നന്നായിരിക്കും.

അതിരാവിലെ ഉണർന്ന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് രാത്രി വൈകിയിരുന്ന് പഠിക്കുന്നവരേക്കാൾ കാര്യങ്ങൾ കൂടുതൽ പഠിക്കാനാവുമെന്ന് വിവിധ പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. അതുപോലെത്തന്നെ കാലത്തുണരുന്നവർ രാത്രി വൈകി കിടക്കുന്ന് വൈകി ഉണരുന്നവരേക്കാൾ സന്തോഷവാരാണെന്നും തെളിഞ്ഞിട്ടുണ്ട്. അതായതത് നേരത്തെ ഉണരുന്ന വയോധികർക്കായിരിക്കും വൈകിഉറങ്ങി വൈകി ഉണരുന്ന ചെറുപ്പക്കാരേക്കാൾ സന്തോഷമുണ്ടാവകയെന്ന് 2008ൽ ടെക്‌സാസ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. കാലത്തെണീക്കുന്നവർക്ക് വ്യായാമങ്ങൾക്കും മറ്റും കൂടുതൽ സമയം ലഭിക്കുന്നതിനാൽ അവരുടെ ആരോഗ്യവും സൗന്ദര്യവും വൈകി എഴുന്നേൽക്കുന്നവരേക്കാൾ കൂടുതലായിരിക്കും. അവർക്ക് മറ്റാരുടെയും ശല്യമില്ലാതെ രാവിലെ നേരത്തെ തന്നെ ജോലികൾ ആരംഭിക്കാനും അവസരമൊരുങ്ങുന്നു. ശുഭാപ്തി വിശ്വാസം, സംതൃപ്തി, സത്യസന്ധത തുടങ്ങിയവ ഉണ്ടാകാനും അതിരാവിലെ ഉണരുന്നത് നല്ലതാണെന്നാണ് വിവിധ പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളത്.

2. ശരീരം സംരക്ഷിക്കുക

ജീവിതത്തിൽ വിജയിക്കണമെങ്കിൽ രാവിലെ ഉണർന്നാൽ മാത്രം പോര. ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുകയും വേണം. കാലത്ത് എഴുന്നേറ്റ് മടിപിടിച്ചിരിക്കുകയാണെങ്കിൽ യാതൊരു പ്രയോജനവുമുണ്ടാവകയില്ല. ആ സമയം വ്യയാമങ്ങളിലൂടെയും മറ്റും ശരീരം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്. നല്ല ആരോഗ്യമുള്ള ശരീരമുണ്ടായാൽ മാത്രമെ നമുക്ക് കഠിനാധ്വാനത്തിലൂടെ നമ്മുടെ ലക്ഷ്യങ്ങളിലെത്തിച്ചേരാനാകൂ. വ്യായാമത്തിലൂടെ നമുക്ക് അമിതഭാരത്തെ നിയന്ത്രിക്കാനാകും. ഇതിലൂടെ അധികമുള്ള കലോറിയെ എരിച്ച് കളയാം. ഇതിനായി കാഠിന്യമുള്ള വ്യായാമങ്ങൾ കുറെ സമയം ചെയ്യണമെന്നില്ല. ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം പടിക്കെട്ടുകൾ കയറുകയോ അൽപം നടക്കുകയോ പോലുള്ള വ്യായാമങ്ങൾ ചെയ്താലും അതിനനുസരിച്ചുള്ള ഗു
ണങ്ങൾ ശരീരത്തിനുണ്ടാകും. ശരിയായ വ്യായാമത്തിലൂടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ യഥാവിധിയാക്കാനും രോഗങ്ങളെ ചെറുക്കാനും സാധിക്കുന്നു. നമ്മുടെ മനോഭാവത്തെ രൂപപ്പെടുത്തുന്നതിലും വ്യായാമത്തിന് പങ്കുണ്ട്. ശാരീരി വ്യായാമങ്ങൾ തലച്ചോറിലെ വിവിധ രാസവസ്തുക്കളെ ഉത്തേജിപ്പിക്കുകയും അതിലൂടെ നല്ല ചിന്തകൾ ഉദ്ദീപിക്കപ്പെടുകയും ചെയ്യും. ഇതിലൂടെ നിങ്ങൾക്ക് നല്ല രീതിയിൽ പ്രവർത്തിക്കാനാവും.

3. നല്ല വസ്ത്രം ധരിക്കുക

രിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ വിലയിരുത്തുന്ന കാലമാണിത്. നാം ഒരാളെ കാണുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് അയാൾ ധരിച്ചിരിക്കുന്ന വസ്ത്രമാണ്. ഫസ്റ്റ് ഇംപ്രഷൻ ഈസ് ബെസ്റ്റ് ഇംപ്രഷൻ എന്നാണല്ലോ പറയുന്നത്. അതിനാൽ നല്ല വസ്ത്രം ധരിക്കുകയെന്നത് വിജയം നിർണയിക്കുന്ന ഒരു പ്രധാന ഘടകമാണ്. നല്ല വസ്ത്രം ധരിക്കുന്നതിലൂടെ നമുക്ക് ആത്മവിശ്വാസം വർധിക്കുകയും കാര്യങ്ങൾ നല്ല രീതിയിൽ ചെയ്ത് നമ്മുട ലക്ഷ്യത്തിലെത്താൻ സാധിക്കുകയും ജീവിത്തിൽ വിജയം കൈവരിക്കുകയും ചെയ്യും.

4. നല്ലത് മാത്രം കഴിക്കുക

നാം എന്താണ് കഴിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ ജീവിതവിജയം നിർണയിക്കപ്പെടുന്നത്. അതിനാൽ വിജയിക്കണമെന്നാഗ്രഹമുള്ളവർ ഉചിതമായ ഭക്ഷണശീലങ്ങൾ നിർബന്ധമായും പിന്തുടരേണ്ടതുണ്ട്. നല്ല ഭക്ഷണത്തിലൂടെ മാത്രമെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആരോഗ്യമുള്ള ശരീരം ഉണ്ടാവുകയുള്ളൂ. അതിലൂടെ മാത്രമെ നല്ല ചിന്തകളുള്ള ഒരു മനസ്സും നമുക്ക് കരഗതമാവുകയുള്ളൂ. നല്ല ചിന്തകളാണ് ജീവിതവിജയത്തിന്റെ അടിത്തറയെന്നറിയാമല്ലോ. ചിലർ സമയമില്ലെന്ന് പറഞ്ഞ് ഭക്ഷണത്തെ തീർത്തും അവഗണിക്കുന്നതായി കാണാം. എന്നാൽ മറ്റെന്തുണ്ടായാലും നല്ല ഭക്ഷണത്തിലൂടെ കെട്ടിപ്പടുത്ത ഒരു ആരോഗ്യമുള്ള ശരീരവും മനസ്സുമില്ലെങ്കിൽ വിജയം സ്വപ്നം കാണാൻ പോലും പറ്റില്ലെന്നറിയുക. ഉറക്കവും അലസതയുമുണ്ടാക്കുന്ന ആഹാരങ്ങൾ ഒഴിവാക്കിയാൽ മാത്രമെ നമുക്ക് ഊർജസ്വലമായി പ്രവർത്തിക്കാനും വിജയം കൈയെത്തിപ്പിടിക്കാനുമാവൂ. അതിനാൽ എല്ലാ പോഷകങ്ങളും മറ്റ് ഘടകങ്ങളും ലഭിക്കുന്ന സമീകൃതാഹാരങ്ങളും മറ്റും ജീവിതചര്യയുടെ ഭാഗമാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ശുദ്ധമായ പഴങ്ങൾ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, പരിപ്പ് വർഗങ്ങൾ. പാലുൽപ്പന്നങ്ങൾ തുടങ്ങിയ കലർപ്പില്ലാത്ത ഭക്ഷ്യപദാർത്ഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. കൊഴുപ്പ് അധികമുള്ള മാംസങ്ങൾ, മത്സ്യങ്ങൾ തുടങ്ങിയവ പരിധിയിൽ കവിഞ്ഞ് കഴിക്കരുത്. അതുപോലെത്തന്നെ ജങ്ക്ഫുഡുകളും ഒഴിവാക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP