Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചുംബിക്കുമ്പോൾ എന്തുകൊണ്ടാണ് ആണും പെണ്ണും കണ്ണടയ്ക്കുന്നത്..? ആ ചോദ്യത്തിന് ഒടുവിൽ ശാസ്ത്രം ഉത്തരം കണ്ടെത്തി

ചുംബിക്കുമ്പോൾ എന്തുകൊണ്ടാണ് ആണും പെണ്ണും കണ്ണടയ്ക്കുന്നത്..? ആ ചോദ്യത്തിന് ഒടുവിൽ ശാസ്ത്രം ഉത്തരം കണ്ടെത്തി

ചുംബിക്കുന്ന ആരും കണ്ണടയ്ക്കുന്നത് നമുക്കറിയുന്ന കാര്യമാണ്. എന്നാൽ ഇത് ചുമ്മാ ചെയ്യുന്നതല്ലെന്നും അതിന് പുറകിൽ ഒരു ശാസ്ത്രീയതയുണ്ടെന്ന് എത്ര പേർക്കറിയാം..? അതായത് ചുംബിക്കുമ്പോൾ എന്തുകൊണ്ടാണ് ആണും പെണ്ണും കണ്ണുകൾ ഓട്ടോമാറ്റിക്കായി അടയ്ക്കുന്നത് എന്ന ചോദ്യത്തിന് ശാസ്ത്രം ഒടുവിൽ ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. അതായത് തലച്ചോറിന് ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ നിർവഹിക്കാൻ സാധിക്കാത്തതിനാലാണത്രെ ഉമ്മ വയ്ക്കുമ്പോൾ കണ്ണുകൾ അറിയാതെ ചിമ്മിപ്പോകുന്നത്. ചുംബിക്കുമ്പോൾ കാഴ്ച നിലനിർത്തൻ മസ്തിഷ്‌കം പാടുപെടുന്നതിനാലാണ് കണ്ണടഞ്ഞ് പോകുന്നതെന്നാണ് യുണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ റോയൽ ഹോളോവേയിലെ സൈക്കോളജിസ്‌ററുകൾ പറയുന്നത്.

സ്പർശനക്ഷമത നിലവിലുള്ള ദൃശ്യ കൃത്യത്തിലെ അഥവാ വിഷ്വൽ ടാസ്‌കിലെ പെർസെപ്ച്വൽ ഭാരത്തിനനുസൃതമായാണ് നിലകൊള്ളുന്നതെന്നാണ് ഗവേഷകരായ പോളി ഡാൽട്ടനും സാന്ദ്ര മർഫിയും ചൂണ്ടിക്കാട്ടുന്നത്. ഇടപെടാനുള്ള കഴിവോ അല്ലെങ്കിൽ ബോധത്തിലൂടെ എന്തിനെയെങ്കിലും കുറിച്ച് അറിവുണ്ടാകുകയോ ചെയ്യുന്നതിനെയാണ് ഇവിടെ പെർസെപ്ച്വൽ എന്നതുകൊണ്ടുദ്ദേശിച്ചിരിക്കുന്നത്.

കോഗ്‌നിറ്റീവ് സൈക്കോളജിസ്റ്റുകൾ ഇത് സംബന്ധിച്ച തീരുമാനത്തിലെത്തിയിരിക്കുന്നത് ചുംബിക്കുന്നവരെ കുറിച്ചുള്ള പഠനം നടത്തിയിട്ടല്ലെന്നാണ് റിപ്പോർട്ട്. മറിച്ച് ആളുകളുടെ കൈയ്ക്ക് എന്തെങ്കിലും തട്ടുമ്പോൾ അവർക്കുള്ള പ്രതികരണത്തിനിടെ കാഴ്ച സംബന്ധമായ പരീക്ഷണം അഥവാ വിഷ്വൽ ടെസ്റ്റ് നടത്താൻ ആളുകളോട് ആവശ്യപ്പെട്ടിട്ടാണ് ഗവേഷകർ ഇതിനെക്കുറിച്ചുള്ള പഠനം നടത്തിയിരിക്കുന്നത്.കാഴ്ചയുടെ മേഖല സ്പർശനക്ഷമമായ പ്രതികരണത്തെ മറികടക്കുന്നുവെന്നും ഇതിലൂടെ തെളിഞ്ഞിരുന്നു. അതായത് കണ്ണ് തുറന്ന് എന്തെങ്കിലും കാണാൻ ശ്രമിക്കുന്നതിനിടയിൽ ആളുകൾക്ക് ചുംബനം തുടരുന്നതിൽ ബുദ്ധിമുട്ടുകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാം ഒരു കാര്യം കാണാൻ ഉറ്റുനോക്കുകയാണെങ്കിൽ മറ്റ് ഇന്ദ്രിയങ്ങളിലെ ഉത്തേജനങ്ങൾ അറിയുന്നത് കുറയുമെന്നാണ് ഡോ. ഡാൾട്ടൻ വെളിപ്പെടുത്തുന്നത്.

നൃത്തം ചെയ്യുമ്പോഴും അന്ധന്മാർക്കുള്ള ലിപിയായ ബ്രെയിൽ വായിക്കുമ്പോഴും ചിലർ കണ്ണടയ്ക്കുന്നതും ഈ പ്രതിഭാസം കാരണമാണെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. മറ്റൊരു ഇന്ദ്രിയത്തിലേക്ക് കൂടുതൽ ശ്രദ്ധ വേണ്ടി വരുമ്പോൾ നാം കണ്ണടയ്ക്കുന്നത് ഇതിന്റെ ഭാഗമാണെന്നുന്ന ഡോ. ഡാൾട്ടൻ വിശദീകരിക്കുന്നുണ്ട്. കണ്ണ് തുറന്നിരിക്കുമ്പോൾ ശ്രദ്ധയുടെ നല്ലൊരു പങ്ക് കാഴ്ചകൾക്ക് വേണ്ടി ചെലവായി പോകുന്നത് ഒഴിവാക്കാനാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP