Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്തുകൊണ്ടാണ് ഒരാൾ ആത്മഹത്യ ചെയ്യുന്നത്? ഡോ. റോബിൻ ആചാര്യ എഴുതുന്നു

എന്തുകൊണ്ടാണ് ഒരാൾ ആത്മഹത്യ ചെയ്യുന്നത്? ഡോ. റോബിൻ ആചാര്യ എഴുതുന്നു

സ്വന്തം ജീവൻ സംരക്ഷിക്കുകയെന്നത് ഏതു ജീവ വർഗ്ഗത്തിന്റെയും പരമ പ്രധാനമായ അടിസ്ഥാന വാജ്ഞയാണ്. എന്നാൽ ആ ജീവനെ സ്വയം നശിപ്പിക്കുകയെന്നത് ഏറ്റവും ഹീനവും, നിരാശജനകവുമാണ്.

ഇന്ത്യയിൽ ആത്മഹത്യാ നിരക്ക് പ്രത്യക്ഷമായ രീതിയിൽ കൂടിയാണ് വരുന്നത്. ഒരു വർഷം ഭാരതത്തിൽ 135, 000 പേരാണ് ആത്മഹത്യ ചെയ്യുന്നത് പോണ്ടിച്ചേരി, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആത്മഹത്യാ നിരക്ക് വളരെ കൂടുതലാണ്.

ആത്മഹത്യക്ക് പിന്നിലെ പ്രേരകങ്ങൾ

ത്മഹത്യയിലേക്ക് ഒരു മനുഷ്യനെ എത്തിക്കുന്ന കാരണങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം.

  1. ജീവിത പ്രശ്‌നങ്ങളുടെ സമ്മർദ്ദം
  2. മനോരോഗ പ്രേരകം

ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്‌നങ്ങളും ദുരന്തങ്ങളും താങ്ങാൻ സാധിക്കാതെ വരുമ്പോൾ അതിനോടുള്ള പ്രതികരണമായി സ്വന്തം ജീവൻ അവസാനിപ്പിക്കുന്നവർ ധാരാളമുണ്ട്. സാമ്പത്തിക ഭാരം. കടബാദ്യത, ദാമ്പത്തിക പ്രശ്‌നങ്ങൾ, ജീവിത പരാജയങ്ങൾ, ദാരിദ്ര്യം, രോഗങ്ങൾ, പ്രിയപ്പെട്ടവരുടെ മരണം, പ്രണയ നൈരാശ്യം, ഏകാന്തത, തൊഴിലില്ലായ്മ, അങ്ങനെ നീളുന്നു ജീവിത പ്രശ്‌നങ്ങൾ.

മനോരോഗങ്ങളും, ആത്മഹത്യയും

ത്മഹത്യ ചെയ്യുന്ന 90% ആളുകളിലും വിഷാദരോഗമോ, മറ്റു അനുബന്ധ മനോരോഗങ്ങളുടെ ചരിത്രമോ ഉണ്ടായിരിക്കുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് യുഎസ്എ പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. പലപ്പോഴും ഈ മനോരോഗങ്ങൾ നമ്മുടെ നാട്ടിൽ പുറത്തറിയപ്പെടാതെ പോവുകോ, ചികിത്സ തേടാതെ മൂടി വയ്ക്കുകയോ ആണ് പതിവ്. മനോരോഗം മറ്റു ഏതു ശരീര രോഗവും പോലെ ആർക്കും വരാവുന്ന ഒന്നായി കരുതി ചികിത്സ തേടുക തന്നെ വേണം.

പ്രതികൂലമായ ജീവിത സാഹചര്യങ്ങളും, സമ്മർദ്ദങ്ങളും, ദുരന്തങ്ങളും ഇപ്രകാരം മനോരോഗ ബാധിതർക്ക് ആത്മഹത്യയ്ക്കുള്ള അനുകൂല ഘടകമായി വർത്തിക്കുന്നു.

ആത്മഹത്യാ പ്രവണത. ശ്രദ്ധിക്കേണ്ട കാര്യങ്ങളും; മുൻ കരുതലുകളും

ത്മഹത്യാ പ്രവണതയുള്ള ആളുകളെ എങ്ങനെ തിരിച്ചറിയാം? എന്തെല്ലാം മുൻ കരുതലുകളാണ് അവരുടെ കാര്യത്തിൽ നാം സ്വീകരിക്കേണ്ടത്?

ഒരാൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് എന്ന ഒറ്റ കാരണം കൊണ്ട് അയാൾ ആത്മഹത്യ ചെയ്തു കളയുമെന്ന് കരുതാനാവില്ല. പക്ഷേ നിങ്ങളുടെ സുഹൃത്ത്, ബന്ധു ഈ ലക്ഷണങ്ങൾ ഉള്ള ആളാണോ എന്ന് നിരീക്ഷിക്കുക.

  1. മരണത്തെപ്പറ്റി സദാ സമയവും ചിന്തിക്കുകയും, മരണത്തെ സൗന്ദര്യവൽക്കരിച്ച് സംസാരിക്കുകയും ചെയ്യുക.
  2. വിഷാദ രോഗം - കടുത്ത നിരാശ, ഒന്നിലും താൽപ്പര്യമില്ലാതെയാവുക, ശൂന്യതയിലേക്ക് കണ്ണും നട്ടിരിക്കുക, ഉറക്കമില്ലായ്മ, ഭക്ഷണത്തോട് വിരക്തി, സംസാരവും, മറ്റ് പ്രവൃത്തികളും കുറയുക.
  3. മരണത്തെ സ്‌നേഹിച്ചു തുടങ്ങുക. മരണത്തിലേയ്ക്ക് നയിക്കുന്ന പ്രവൃത്തികളിൽ കൂടുതൽ ആകൃഷ്ടനാവുക. ഉദാ: അതിവേഗം വണ്ടി ഓടിക്കുക, വെള്ള ചാട്ടങ്ങൾ, ഉയരമുള്ള സ്ഥലങ്ങൾ തുടങ്ങിയവയോട് കൂടുതൽ മമത കാണിക്കുക.
  4. തന്നെ കൊണ്ട് ഇനി ഒന്നിനും കൊള്ളില്ല എന്ന് വിശ്വസിക്കുകയും ആവർത്തിച്ച് പറയുകയും ചെയ്യുക. ഞാൻ ജനിക്കേണ്ടിയിരുന്നില്ല എന്നും, എനിക്ക് രക്ഷപെടണം എന്നും തുടർച്ചയായി പറയുക.
  5. നിരാശയും ദുഃഖവും പെട്ടന്ന് മാറി ശാന്തനായും, സന്തോഷവാനായും കാണപ്പെടുക.
  6. ആളുകളെ സന്ദർശിച്ചോ, ഹോണിൽ വിളിച്ചോ വിട പറയുക.
  7. താൻ ദൈവ സന്നിധിയിൽ വേണ്ടപെട്ടവനാണന്നോ, തനിക്ക് തിരിച്ചു പോകുവാൻ സമയമായിയെന്നോ എന്ന് ആവർത്തിച്ചു പറയുക.

മേൽപറഞ്ഞതിൽ ഏതെങ്കിലും ലക്ഷണങ്ങൾ ഒരാൾ കാണിക്കുന്നുവെങ്കിൽ ജാഗരൂപരാവുക.

ആത്മഹത്യ പ്രവണത ശ്രദ്ധയിൽ പെട്ടാൽ എന്ത് ചെയ്യണം?

രു വ്യക്തി ആത്മഹത്യയെ കുറിച്ച് സംസാരിക്കുകയും ആ ആശയം മനസ്സിൽ തോലോലിക്കുകയും ചെയ്യുന്നു എന്ന് തോന്നിയാൽ ആ വ്യക്തിയെ നിരീക്ഷിക്കുക. അയാൾക്ക് പറയുവാനുള്ളത് വ്യക്തമായി ശ്രവിക്കുക എന്താണ് അയാളുടെ ചിന്താധാരയെന്നും, ഏത് തരത്തിലാണ് അയാൾ മരിക്കാൻ ആഗ്രഹിക്കുന്നതെന്നും മനസ്സിലാക്കുക. അയാളെ പരിഹസിക്കുകയോ, അയാളുമായി വാഗ്‌വാദത്തിൽ ഏർപ്പെടുകയോ ചെയ്യരുത്. നിങ്ങൾ അയാളെ വിലമതിക്കകുയം കരുതുകയും മനസ്സിലാക്കുകയം ചെയ്യുന്നുണ്ടെന്ന് അയാളെ ബോദ്യപ്പെടുത്തുക. ഒരു മനഃശാസ്ത്രജ്ഞന്റെയോ സന്നദ്ധ സംഘടനകളുടെയോ സഹായം സ്വീകരിക്കുക.

ആത്മഹ്യയുടെ പരിണിത ഫലം

തു തരത്തിലുള്ള മരണം ഉണ്ടാക്കുന്നതിലും ആഴത്തിലുള്ള മുറിവ് ഉറ്റവർക്ക് നൽകിയിട്ടാണ് ആത്മഹത്യ ചെയ്യുന്നവർ കടന്നു പോകുന്നത്. ജീവിത കാലം മുഴുവൻ ഉറ്റവരെ കാർന്നു തിന്നുന്ന വേദനയായി ഇത്തരത്തിലുള്ള മരണം അവശേഷിക്കും. ആത്മഹത്യക്ക് സമൂഹത്തിലുള്ള കളങ്കം, അകാലത്തിൽ തങ്ങളെ മനപ്പൂർവ്വം ഉപേക്ഷിച്ചു പോയതിനുള്ള ദേഷ്യം, ദുഃഖം, നിരാശ, ഭയം, ആശയക്കുഴപ്പങ്ങൾ ഇവയെല്ലാം ജീവിച്ചിരിക്കുന്ന ബന്ധുക്കളെ മരണം വരെ പിന്തുടരും.

സഹജീവിയുടെ ജീവനെ സംരക്ഷിക്കുവാനുള്ള ദൗത്യത്തിൽ നമുക്ക് സജീവമാകാം. മറ്റുള്ളവരെ ശ്രവിക്കുക. മനസ്സിലാക്കുക. ഒന്നു ക്ഷമിക്കുക, പറ്റുമെങ്കിൽ ഒരു കൈതാങ്ങ് നൽകുക, മനോരോഗങ്ങളെ തുടക്കാവസ്ഥയിൽ തന്നെ കണ്ടെത്തി ചികിത്സിക്കുക. ആത്മഹത്യ തീർച്ചയായും ഒരു വല്ല്യ പരിധിവരെ തടയുവാൻ സാധിക്കുന്ന ഒന്നാണ്.

(ലേഖകൻ അറിയപ്പെടുന്ന മനഃശാസ്ത്ര വിദഗ്ദനാണ്.)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP