Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്ത ബന്ധുവിനോട് പ്രണയം തോന്നിയാൽ എന്തുചെയ്യണം?

അടുത്ത ബന്ധുവിനോട് പ്രണയം തോന്നിയാൽ എന്തുചെയ്യണം?

പ്രണയത്തിന് കണ്ണും മൂക്കുമൊന്നുമില്ലെന്നാണല്ലോ ചൊല്ല്. ചിലപ്പോൾ ഉറ്റബന്ധുക്കൾക്കിടയിൽപ്പോലും പ്രണയം പൊട്ടിപ്പുറപ്പെട്ടേക്കാം. കുടുംബബന്ധങ്ങളിൽത്തന്നെ വലിയ വിള്ളൽ വീഴ്‌ത്തുന്ന ഇത്തരം സംഭവങ്ങളുണ്ടായാൽ എന്തുചെയ്യും? കുട്ടിക്കാലത്ത് ഉണ്ടാകുന്ന സ്‌നേഹമാകാം ഇത്തരം കുട്ടികളെ പിന്നീട് പ്രണയത്തിലെത്തിക്കുന്നത്.

ചുരുക്കം ചില സമൂഹങ്ങളിൽ അർധസഹോദരങ്ങൾ തമ്മിൽ വിവാഹം കഴിക്കുന്നത് അംഗീകരിക്കാറുണ്ട്. എന്നാൽ, സഹോദരനോ സഹോദരിയോ ആയി കരുതേണ്ടവർ തമ്മിലാണ് പ്രണയമുണ്ടാകുന്നതെങ്കിൽ അത് അംഗീകരിക്കാൻ ഒരു സമൂഹവും തയ്യാറാകില്ല. മാത്രമല്ല, ഇത്തരം ബന്ധങ്ങളിൽപ്പെട്ടുപോകുന്നവർക്ക് പിന്നീടത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന കുറ്റബോധമായി മാറാനും ഇടയുണ്ട്.

കുടുംബങ്ങൾ ചുരുങ്ങിച്ചുരുങ്ങി അണുകുടുംബങ്ങളിലേക്ക് എത്തിയതോടെയാണ് ഇത്തരം ബന്ധങ്ങൾ കൂടുതലായി പിറവിയെടുക്കുന്നത്. ബന്ധങ്ങളുടെ അർഥവും വ്യാപ്തിയും തിരിച്ചറിയാനാകാത്ത കാലത്താകും കുട്ടികൾക്കിടയിൽ പരസ്പരം ആകർഷണം തോന്നുന്നതും അത് പ്രണയത്തിലേക്ക് വഴിമാറുന്നതും. മറ്റൊരു തലത്തിലേക്ക് ഈ ബന്ധം വളർന്നതിനുശേഷമാകും രക്ഷിതാക്കൾ പോലുമറിയുന്നത്. അപ്പോഴേക്കും അത് ഗുരുതരമായ ഭവിഷ്യത്തുകൾക്ക് ഇടയാക്കുകയും ചെയ്യും.

അടുത്ത ബന്ധുവിനോട് പ്രണയമുണ്ടായാൽ, അതിൽനിന്നൊഴിവാകാൻ കാമുകനും കാമുകിയും തന്നെയാണ് ആദ്യം തീരുമാനിക്കേണ്ടതെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. രക്ഷിതാക്കളും മറ്റ് ബന്ധുക്കളും അറിയുന്നതിന് മുന്നെ, ഈ ബന്ധം ശരിയല്ലെന്ന് മനസ്സിലാക്കി അതൊഴിവാക്കാൻ ഇരുവരും തയ്യാറാകണം. പരസ്പരം സംസാരിച്ച് ഇരുവരും തമ്മിലുള്ള യഥാർഥ ബന്ധം മനസ്സിലാക്കാൻ തയ്യാറാവുകയും വേണം.

ഇത്തരമൊരു ബന്ധത്തെക്കുറിച്ച് മനസ്സിലാക്കുന്ന രക്ഷിതാക്കളും അതിനെ കരുതലോടെ വേണം നേരിടാൻ. കുട്ടികളെ വഴക്കിട്ടും ശാസിച്ചും അവരുടെ മനസ്സിൽ തെറ്റായ ബോധം സൃഷ്ടിക്കുകയല്ല വേണ്ടത്. മറിച്ച്, അവർ തമ്മിലുള്ള രക്തബന്ധത്തെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കി, പ്രണയമല്ല, സഹോദരതുല്യമായ സ്‌നേഹമാണ് വേണ്ടതെന്ന ബോധം അവരിലുണ്ടാക്കണം.

രക്തബന്ധമുള്ളവർ തമ്മിൽ വിവാഹം കഴിക്കുന്നത് അവർക്കുണ്ടാകുന്ന കുട്ടികളെയും ബാധിച്ചേക്കാം. രക്തബന്ധമുള്ളവർക്ക് ജനിക്കുന്ന കുട്ടി പൂർണ ആരോഗ്യവാനായിരിക്കണം എന്നില്ല. ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങൾക്ക് സാധ്യതയുണ്ട്. അതുകൊണ്ടാണ് പണ്ടുമുതൽക്കെ ഇത്തരം ബന്ധങ്ങൾ എതിർക്കപ്പെട്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP