Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്തുകൊണ്ടാണ് പുരുഷന്മാർ തന്നെക്കാളേറെ പ്രായമുള്ള സ്ത്രീകളിൽ പെട്ടെന്ന് ആകൃഷ്ടരാവുന്നത്? 25 വയസ്സിന് മൂത്ത ഭാര്യയുള്ള ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ ജീവിതം ചർച്ചയാകുമ്പോൾ

എന്തുകൊണ്ടാണ് പുരുഷന്മാർ തന്നെക്കാളേറെ പ്രായമുള്ള സ്ത്രീകളിൽ പെട്ടെന്ന് ആകൃഷ്ടരാവുന്നത്? 25 വയസ്സിന് മൂത്ത ഭാര്യയുള്ള ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ ജീവിതം ചർച്ചയാകുമ്പോൾ

പാരിസ്: ഫ്രാൻസിനെ അടുത്തതായി നയിക്കുമെന്ന് കരുതപ്പെടുന്നയാളാണ് ഇമ്മാനുവൽ മാക്രോൺ. പ്രസിഡന്റ് പദത്തിലേക്ക് ഏറ്റവും കൂടുതൽ സാധ്യതകൽപ്പിക്കപ്പെടുന്ന മാക്രോണിനെക്കുറിച്ചുള്ള വാർത്തകളിലേറെയും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. 39-കാരനായ മാക്രോണിന്റെയും 64-കാരിയായ ഭാര്യ ബ്രിജിറ്റ് ട്രോണ്യൂക്‌സിന്റെയും ജീവിതത്തെക്കുറിച്ചാണ് ചർച്ചകളിലേറെയും. പ്രായത്തിന് മൂത്ത സ്ത്രീകളിലേക്ക് പുരുഷന്മാർ പെട്ടെന്ന് ആകൃഷ്ടരാകുന്നതിന്റെ കാരണം തേടിയുള്ള ചർച്ചകളും ഇതോടെ സജീവമായി.

15-ാം വയസ്സിലാണ് മാക്രോൺ തന്റെ ക്ലാസ് ടീച്ചറായിരുന്ന ബ്രിജിത്തിൽ അനുരക്തനാകുന്നത്. ആ പ്രണയം വിവാഹത്തിലെത്തി. പ്രായവ്യത്യാസം ഇരുവരുടെയും അനുരാഗത്തെത്തെല്ലും ബാധിച്ചില്ല. പ്രായത്തിന് മൂത്ത സഹോദരിമാർക്കും പ്രായമേറിയ സത്രീകളായ ബന്ധുക്കൾക്കുമൊപ്പം വളരുന്ന കുട്ടികൾക്ക് പ്രത്യേകിച്ചും തന്നെക്കാൾ വയസ്സുചെന്ന സ്ത്രീകളുടെ കരുതൽ പെട്ടെന്ന് ഇഷ്ടമാകുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

വിവാഹബന്ധങ്ങളിലും മറ്റും പുരുഷന് പ്രായക്കൂടുതൽ വേണമെന്ന വിശ്വാസത്തിന് തന്നെയാണ് ഇപ്പോഴും പ്രാമുഖ്യമെങ്കിലും, പ്രായം ചെന്ന സ്ത്രീകളും ചെറുപ്പക്കാരായ പുരുഷന്മാരും തമ്മിലുള്ള ബന്ധം എൺപതുകൾക്കുശേഷം വർധിച്ചിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. പുരുഷമേധാവിത്വത്തിന്റെ കാലം കഴിഞ്ഞതും സ്ത്രീയ്ക്കും പുരുഷനും തുല്യതയുണ്ടെന്ന വിശ്വാസം കൂടുതൽ ഉറച്ചതും പ്രായത്തിലുള്ള മുൻതൂക്കത്തെ അപ്രസക്തമാക്കി.

പ്രായക്കൂടുതലുള്ള സ്ത്രീകളും ചെറുപ്പക്കാരായ പുരുഷന്മാരുമായുള്ള ബന്ധത്തെ ഒരുകാലത്ത് സംശത്തോടെ വീക്ഷിച്ചിരുന്ന ലോകത്തിന് അത് പിന്നീടൊരു വാർത്തയേ അല്ലാതായി. മാക്രോണിന്റെ കാര്യത്തിലും തന്നെക്കാൾ 25 വയസ്സിന് മൂത്ത പങ്കാളി ഫ്രഞ്ച് ജനതയ്ക്കുപോലും ഒരു വിഷയമല്ലാതായി. ആയുർദൈർഘ്യം കൂടിയതും മറ്റൊരു കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീയും പുരുഷനും കൂടുതൽ കാലം ജീവിക്കാൻ തുടങ്ങിയതോടെ, ജീവിതത്തിൽ ഇടപടുന്ന ബന്ധങ്ങളിലും വ്യത്യാസംവന്നു. ചെറുപ്പത്തിൽ പങ്കാളിയെത്തിരഞ്ഞെടുക്കുമ്പോഴുള്ളത്ര പ്രാധാന്യം പ്രായം ചെന്നശേഷം ഇടപെടുന്ന ബന്ധങ്ങളിൽ വയസിന് ഉണ്ടാകണമെന്നില്ല. സമൂഹത്തിൽ സ്ത്രീക്കും പുരുഷനും കൈവന്ന തുല്യത പ്രായത്തിന്റെ പ്രസക്തിതന്നെ വളരെയേറെ ഇല്ലാതാക്കിയെന്നും ഗവേഷകർ പറയുന്നു.

പ്രശസ്തരായ വ്യക്തികളിൽ പലരും ഇത്തരം ബന്ധങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതും ആ വ്യത്യാസം ഇല്ലാതാക്കാൻ കാരണമായി. ബ്രിട്ടീഷ് നടി ജോവാൻ കോളിൻസ് തന്റെ അഞ്ചാമത്തെ ഭർത്താവായി സ്വീകരിച്ചത് 30 വയസ്സിന് ഇളയ പേഴ്‌സി ഗിബ്‌സണിനെയാണ്. സാം ടെയ്‌ലർ വുഡ് 50-ാം വയസ്സിൽ വിവാഹം കഴിക്കുമ്പോൾ ആരോൺ ജോൺസണ് 26 വയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP