Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മദ്യം, കാപ്പി, കോള തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക; അമിത ഉത്കണ്ഠ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മദ്യം, കാപ്പി, കോള തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക; അമിത ഉത്കണ്ഠ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏതുകാര്യത്തിന് തുനിഞ്ഞിറങ്ങുമ്പോഴും അമിതമായ ഉത്കണ്ഠ. ഇത്തരത്തിലുള്ള ചില ആളുകളെ ചുറ്റുവട്ടത്ത് കാണാം. ആ ആധിയുടെ കാരണങ്ങൾ അന്വേഷിക്കുന്നു.

അമിത ഉത്കണ്ഠ

കാരണങ്ങളോന്നും ഇല്ലാതെ തോന്നുന്ന അസ്വസ്ഥത, സുരക്ഷിതത്ത്വമില്ലെ തോൽ ഇവയൊക്കെയാണ് ഉത്കണ്ഠയുണ്ടാക്കുന്നത്. പേടിയും അസ്വസ്ഥതയും രണ്ടാണ്. എന്തിനോടെങ്കിലുമുള്ള ഭയമാണെങ്കിൽ ആ അപകടം നീങ്ങിക്കഴിയുമ്പോൾ ഭയവും ഇല്ലാതാകും എന്നാൽ ഉത്കണ്ഠ ഇല്ലാതാവില്ല. 

വല്ലപ്പോഴും തോന്നുന്ന പേടിയും ഉത്കണ്ഠയും സ്വാഭാവികമാണ്. എന്നാൽ അത് ദിവസങ്ങളും മാസങ്ങളും നീണ്ടു നിന്നാൽ ശരീരത്തെയും മനസ്സിനെയും ബാധിക്കും. അത് മാനസീകവും ശാരീരികവുമായ ബുദ്ധിമുട്ടുകൾക്ക് വഴിയൊരുക്കും.

ഉത്കണ്ഠയുടെ കാരണങ്ങൾ

എന്തെങ്കിലും വേദനിപ്പിക്കു അല്ലെങ്കിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന സംഭവത്തിൽ നിന്നാകും ഇതിന്റെ തുടക്കം. വിഷമത്തിൽ നിന്നും അത് പരിഭ്രമത്തിലോക്കു എത്തും. പ്രായമായ ആളുകളിൽ റിട്ടയർമെന്റ് ആകുമ്പോഴോ, ആരുടെയെങ്കിലും മരണത്തെത്തുടർന്നോ, ശാരീരീകമായോ സാമ്പത്തീകമായോ ഉണ്ടാകു പ്രശ്നങ്ങൾ കൊണ്ടോ ഉത്കണ്ഠ ഉണ്ടാകാം. മദ്യം മയക്കു മരുന്ന് തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെയും, കാപ്പിയുടെയും മരുന്നുകളുടെയും അമിത ഉപയോഗം കാരണവും ഉത്കണ്ഠ ഉണ്ടാകാം. വിഷാദ രോഗത്തിന്റെ ലക്ഷണമായും ഉത്കണ്ഠ ഉണ്ടാകാം.

ലക്ഷണങ്ങൾ

സംഭ്രാന്തി, ശ്വാസ തടസ്സം, അമിതമായി വിയർക്കുക,
ശരീരം വിറയൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കുക, തൊണ്ട വരളുക,ശർദ്ദി, ടെൻഷൻ, ഉറക്കമില്ലായ്മ തുടങ്ങിയവയെല്ലാം വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളുമാകാം.

ഉത്കണ്ഠ എങ്ങനെ തിരിച്ചറിയാം

മറ്റെന്തെങ്കിലും അസുഖത്തിന്റെ ചികിത്സ ചെയ്യുന്ന സമയത്താകും ഉത്കണ്ഠ എന്ന അവസ്ഥയെക്കുറിച്ചറിയുന്നത്. ഹാർട്ട് അറ്റാക്കുകൾക്കു മുഖ്യ കാരണം ഇത്തരം ഉത്കണഠയാണ്. പലപ്പോഴും ഹാർട്ട് അറ്റാക്കുകൾക്കൾക്കു കാരണമായി ഡോക്ടർ പറയുന്നതും ഇത്തരം ഉതകണ്ഠയെക്കുറിച്ചാണ്.

ചികിത്സ

മദ്യം, കോഫി, കോള തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക. ഉത്കണ്ഠ മാറാനായി മരുന്നുകളും ഉണ്ട്. റിലാക്സേഷൻ ടെക്നിക്കുകൾ, മെഡിറ്റേഷൻ യോഗ തുടങ്ങിയവ ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP