Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനുവരിയിലെ പീരിയഡ് സ്ത്രീകൾക്ക് ദുഷ്‌ക്കരമാകും; വേദനയും അസ്വസ്ഥതയും കുറക്കാൻ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ജനുവരിയിലെ പീരിയഡ് സ്ത്രീകൾക്ക് ദുഷ്‌ക്കരമാകും; വേദനയും അസ്വസ്ഥതയും കുറക്കാൻ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

നുവരിയിലെ പീരിയഡ് സ്ത്രീകൾക്ക് പൊതുവേ ദുഷ്‌ക്കരമാവാറുണ്ടെന്നാണ് ന്യൂട്രീഷ്യനിസ്റ്റായ വിറ്റിയുടെ കണ്ടെത്തൽ. പുതുവർഷം എത്തുന്നതോടെ പലരും നടത്തുന്ന യാത്രകളും വളരെ കുറച്ച മാത്രമുള്ള ഉറക്കവും പാർട്ടികളും കുടുംബത്തിലെ ആഘോഷങ്ങളും ഒക്കെ ആവുന്നതോടെ പെട്ടെന്ന് തന്നെ പലകാര്യങ്ങളും ചെയ്ത് തീർക്കാൻ എടുക്കുന്ന സമ്മർദ്ധങ്ങളും മറ്റുമാണ് ജനുവരിയിലെ പീരിയഡ് ദുഷ്‌ക്കരമാക്കിമാറ്റുന്നത്.

പ്രത്യേകിച്ച് യാത്രയും പീരിയഡിനോട് അടുക്കുന്ന സമയത്ത് ചെയ്യേണ്ടി വരുന്ന അദ്ധ്വാനങ്ങളു സ്ട്രസ് ഹോർമോണായ കോർട്ടിസോളിനെ ഉത്പാദിപ്പിക്കുന്നു. ഈ സമയത്ത് ഈസ്ട്രജന്റെ ഉത്പാദനവും കൂടാറുണ്ട്. പീരിയഡ് സമയത്തെ എല്ലാ പ്രശ്‌നങ്ങളുടെയും പ്രധാന കാരണം ഈസ്ട്രജൻ ഹോർമോണിന്റെ ഉത്പാദനം ആണ്.

ഭാരം വർദ്ധിക്കുക, പീരിയഡിന് മുമ്പുള്ള സമ്മർദ്ധം, കുരുക്കൾ, മറിടത്തലെ വേദന തുടങ്ങിയവയ്ക്ക് കാരണം ഈസ്ട്രജെന്റ ഇത്പാദനമാണ്. ഇത് പീരിയഡ് താമസിപ്പിക്കാൻ കാരണമാവുകയും സമ്മർദ്ധം കൂട്ടുകയും ചെയ്യും.

അവധി ആഘോഷസമയത്ത് പുറത്ത് നിന്നും മറ്റും കഴിക്കുന്ന ഭക്ഷണങ്ങൾ അന്ധസ്രാവി ഗ്രന്ഥികളെയും മറ്റും കുഴപ്പത്തിലാക്കുന്നവയാണ്. അതിനാൽ ജനുവരി അടുക്കുമ്പോൾ അവധി ആഘോഷത്തിനും മറ്റും പോകുന്നവർ ഭക്ഷണ പദാർത്ഥങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. ഗർഭധാരണം തടയാൻ മരുന്നുകൾ കഴിക്കുന്നവരും ഈ സമയത്ത് പ്രത്യേക ജാഗ്രത പുലർത്തണം.

പരിഹാരം

ദിവസവും ഹോർമോൺ കുറവ് നികത്തുന്നതിനുള്ള മരുന്നുകൾ കഴിക്കുന്നത് നല്ലതാവും. ഡയറ്റിൽ പ്രത്യേകം ശ്രദ്ധ പുലർത്തണം. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ എപ്പോഴും ശ്രദ്ധവേണം. പോഷകാഹാര സമൃദ്ധമായ ഭക്ഷണം ഈ സമയത്ത് കഴിക്കാൻ ശ്രമിക്കണം. യോഗയും ചെറിയ രീതിയിലുള്ള എക്‌സർസൈസും ചെയ്യുന്നത് കോർട്ടിസോളിന്റെ ഉത്പാദനം കുറയ്ക്കും. ഇത് പീരിയഡ് സമയത്തെ ദേഷ്യവും മാനസിക സമ്മർദ്ധവും എല്ലാം കുറയ്ക്കാൻ സഹായിക്കുന്നതാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP