1 usd = 64.77 inr 1 gbp = 90.39 inr 1 eur = 79.91 inr 1 aed = 17.64 inr 1 sar = 17.27 inr 1 kwd = 216.06 inr

Feb / 2018
21
Wednesday

കുത്തിവെപ്പുകൾ അഥവാ വാക്‌സിനേഷൻ സുരക്ഷിതമാണോ? ഡോ. മോഹൻദാസ് നായർ എഴുതുന്നു

June 07, 2017 | 12:40 PM | Permalinkഡോ. മോഹൻദാസ് നായർ

തീർച്ചയായും അതെ. എന്നാൽ ഒരു വാക്‌സിനും എന്തിനേറെ, ഒരു ചികിത്സാരീതിയും നൂറു ശതമാനം സുരക്ഷിതമല്ല. അതിനാൽ ഒരു വാക്‌സിൻ കൊണ്ടുള്ള ഗുണവുമായി താരതമ്യം ചെയ്തുവേണം അതിന്റെ സുരക്ഷയെ കുറിച്ചുള്ള നിഗമനത്തിലെത്താൻ.

കുത്തിവെപ്പുകൾ നിലവിൽ വന്നിട്ട് ഒരുനൂറ്റാണ്ടിലേറെയായി. ആദ്യമാദ്യം ഉണ്ടായിരുന്ന കുത്തിവെപ്പുകൾ ഒട്ടും സുരക്ഷിതമായിരുന്നില്ല. ആദ്യത്തെ കുത്തിവെപ്പായ വസൂരിക്കെതിരെയുള്ളത് തന്നെയെടുക്കാം. കുത്തിവെച്ച എല്ലാവർക്കും ആ സ്ഥാനത്ത് വലിയ വ്രണം രൂപപ്പെടുമായിരുന്നു. എന്നാൽ അന്നത്തെ കാലത്ത് വസൂരിക്കെതിരെ കുത്തിവെപ്പെടുക്കാൻ ആരെയും നിർബന്ധിക്കേണ്ടി വന്നില്ല. ആൾക്കാർ സ്വമേധയാ പോയി എടുക്കുകയായിരുന്നു. കാരണം വസൂരി മരണങ്ങളും, മരിക്കാത്തവരുടെ നരക യാതനയും അന്ന് എല്ലാവരും നേരിൽ കണ്ടിരുന്നു. തോളിൽ ഒരു വ്രണം എന്നത് ആർക്കും ഒരു പ്രശ്‌നമായി അന്ന് തോന്നാതിരുന്നത് അതുകൊണ്ടാണ്.

പേപ്പട്ടി കടിച്ചാൽ എടുക്കുന്ന വാക്‌സിൻ ആദ്യം കണ്ടുപിടിച്ചത് ലൂയി പാസ്ചർ ആണ്. അതിന് എത്ര മാത്രം പാർശ്വ ഫലങ്ങളുണ്ടാകാം എന്ന പഠനം പോലും പൂർത്തിയായിരുന്നില്ല. ജോസഫ് മീസ്ചർ എന്ന കുട്ടിയെ പേപ്പട്ടി കടിച്ചപ്പോൾ ആ കുട്ടിയുടെ അമ്മ അദ്ദേഹത്തിന്റെ കാലുപിടിച്ചപേക്ഷിക്കുകയായിരുന്നു, ആ കുത്തിവെപ്പ് തന്റെ കുഞ്ഞിനു നൽകാൻ. കുഞ്ഞിനു പേയിളകിയാലുള്ള അവസ്ഥ ആ അമ്മക്ക് നന്നായറിയാമായിരുന്നു. പാർശ്വ ഫലങ്ങൾ അതിനാൽ അവർക്കൊരു പ്രശ്‌നമേ ആയിരുന്നില്ല.

അതിനു ശേഷം അനേകമനേകം കുത്തിവെപ്പുകൾ നിലവിൽ വന്നു. പുതിയ പുതിയ ഗവേഷണങ്ങളുടെ ഫലമായിപാർശ്വ ഫലങ്ങൾ തീരെ കുറഞ്ഞ കുത്തിവെപ്പുകൾ ലഭ്യമായിത്തുടങ്ങി. അവയുടെ ചിട്ടയായ പ്രയോഗത്തിലൂടെ (കുത്തിവെപ്പുകൾ അല്ലാതെ മറ്റു കാരണങ്ങളുംഉണ്ടാകാം എന്നത് നിഷേധിക്കുന്നില്ല) പോളിയോ, തൊണ്ട മുള്ള്, ടെറ്റനസ്, അഞ്ചാംപനി, വില്ലൻ ചുമ എന്നീ രോഗങ്ങൾ തീരെ വിരളമായി. ഇന്നുള്ള പലരും ഇത്തരം രോഗങ്ങൾ കണ്ടിട്ടുപോലുമില്ല. അതുകൊണ്ട് തന്നെ ഈ രോഗങ്ങളെ ഭയമില്ലാതായി.
യാതൊരു കുഴപ്പവുമില്ലാതെ കളിച്ചും ചിരിച്ചും കഴിയുന്ന കുഞ്ഞിനെ കൊണ്ടുപോയി കുത്തിവെക്കുക എന്നത് ഒരു മെനക്കേടായി കരുതാൻ തുടങ്ങുന്നത് ഈ അവസരത്തിലാണ്. കുത്തിവച്ചാലുണ്ടാകുന്ന പനി, കാലുവേദന എന്നിവ വളരെ കാര്യമായ പാർശ്വഫലങ്ങളായി കാണുന്നതും ഈ കാരണം കൊണ്ട് തന്നെ. എന്നാൽ കുത്തിവെപ്പിനോട് കാണിക്കുന്ന അവഗണന കാരണം ഇടക്ക് ഈ രോഗങ്ങൾ തലപൊക്കുമ്പോൾ പലർക്കും വീണ്ടുവിചാരം ഉണ്ടാകുകയും ചെയ്യുന്നു. ഇത് ഇവിടെ മാത്രമല്ല, ലോകത്തെവിടെയുമുള്ള പ്രതിഭാസമാണ്. ഇന്ന് കേരളത്തിൽ പലയിടങ്ങളിലും സംഭവിക്കുന്നതും അത് തന്നെ.

മുൻപ് കുത്തിവെപ്പ് മുടങ്ങിപ്പോയ പല കുട്ടികളെയും കൊണ്ട് അമ്മമാർ വരുന്നുണ്ട്, ഇനി ഏതൊക്കെ കുത്തിവെപ്പുകൾ എടുക്കാൻ പറ്റും എന്നന്വേഷിച്ചുകൊണ്ട്. കാരണം ആരോഗ്യപ്രവർത്തകരെപ്പോലെ (അതിലേറെ) രക്ഷിതാക്കളും കുഞ്ഞുങ്ങളുടെ നന്മയും സുരക്ഷിതത്വവും ആരോഗ്യവും ആഗ്രഹിക്കുന്നുണ്ടല്ലോ. നമ്മുടെ നാട്ടിൽ നൂറു ശതമാനം സുരക്ഷിതമല്ലാത്ത പലതും ഉണ്ട്. ഉദാഹരണത്തിന് വാഹനങ്ങളിൽ യാത്ര ചെയ്യുന്നത്. ഓരോ ദിവസവും എത്രയെത്ര അപകടങ്ങൾ, മരണങ്ങൾ! എന്നിട്ടും വാഹനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം കൂടുന്നതേയുള്ളൂ. അതോടൊപ്പം യാത്ര എത്രമാത്രം സുരക്ഷിതമാക്കാം എന്ന് പരിശോധിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ്, സീറ്റ് ബെൽറ്റ്, ഹെൽമറ്റ്, ഗതാഗത നിയമങ്ങൾ എന്നിവ കർശനമാകുന്നത്. അതുപോലെ തന്നെ വാക്‌സിൻ കൂടുതൽ സുരക്ഷിതമാക്കാനുള്ള ഗവേഷണങ്ങൾ അനുദിനം നടക്കുകയും ഫലപ്രാപ്തി കൈവരിക്കുകയും ചെയ്യുന്നുണ്ട്.

ഞാനും എന്റെ വീട്ടുകാരും ഇതുവരെ ഒരു കുത്തിവെപ്പും എടുത്തിട്ടില്ല; ഇതുവരെആർക്കും ഡിഫ്തീരിയ പോലുള്ള ഒരസുഖവുംവന്നിട്ടുമില്ല. വാക്‌സിനേഷൻ ആവശ്യമില്ല എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്? 

ഉത്തരം: തീർച്ചയായും അല്ല. ഇത് മനസ്സിലാക്കാൻ ഒരു ഉദാഹരണം പറയാം.
500 വീടുകളുള്ള ഒരു കോളനി. അവിടെ കള്ളന്മാരുടെ ഭയങ്കര ശല്യം. അത് തടയുവാൻ അവിടുത്തെ അഞ്ചോ പത്തോ വീട്ടുകാർ അവരവരുടെ വീട്ടിൽ കാവൽക്കാരെ നിയമിച്ചു എന്ന് കരുതുക. ആ വീടുകളിൽ കള്ളന്മാർകയറില്ല. ചിലപ്പോൾ കാവൽക്കാരൻ ഉറങ്ങിപ്പോയാൽ കയറി എന്നും വരാം. എന്നാൽ 75 ശതമാനം വീട്ടുകാരും കാവൽക്കാരെ വച്ചാലോ? ആ വീടുകളിൽ മാത്രമല്ല, അടുത്തുള്ള കാവൽക്കാരില്ലാത്ത വീടുകളിൽ പോലും കള്ളൻ കയറുകയില്ല. കാവൽക്കാർ ഉറങ്ങിപ്പോകുന്ന അപൂർവം വീടുകളും രക്ഷപ്പെടും. ഇതുപോലെയാണ് ചില അസുഖങ്ങൾക്ക് എതിരെയുള്ള കുത്തിവെപ്പുകൾ. നല്ലൊരു ശതമാനം പേർകുത്തിവെപ്പെടുത്താൽ ചുരുക്കം എടുക്കാത്തവരും ചുരുക്കം കുത്തിവെപ്പ് ഫലപ്രദമാകാത്തവരും അടക്കം എല്ലാവരും സംരക്ഷിക്കപ്പെടുന്നു. ഈ പ്രതിഭാസത്തെയാണ് Herd immunity എന്ന് പറയുന്നത്. അതായത് നിങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടില്ലെങ്കിലും ആ രോഗങ്ങളിൽ നിന്നും സംരക്ഷണം കിട്ടിയിട്ടുണ്ടെങ്കിൽ അതിനു നിങ്ങൾ കുത്തിവെപ്പെടുത്ത ബഹുഭൂരിപക്ഷത്തോട് കടപ്പെട്ടിരിക്കുന്നു. അല്ലാതെ അത് നിങ്ങളുടെ സവിശേഷമായ പ്രതിരോധശക്തിയെയോ വാക്‌സിനുകളുടെ ആവശ്യമില്ലയ്മയെയോ അല്ല സൂചിപ്പിക്കുന്നത്. എവിടെയൊക്കെ വാക്‌സിൻ എടുത്ത ആൾക്കാരുടെ ശതമാനം വല്ലാതെ കുറഞ്ഞിട്ടുണ്ടോ. അവിടെയൊക്കെ ഇത്തരം രോഗങ്ങൾ തല പൊക്കിയിട്ടുമുണ്ട് .

സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് അവിടെ വാക്‌സിനേഷൻ നിരക്ക് കുറഞ്ഞപ്പോൾ 1990-കളിൽ അവിടെ ഡിഫ്തീരിയ പടർന്നുപിടിക്കുകയുണ്ടായി. നാലായിരത്തോളം പേരാണ് അന്ന് അവിടെ മരിച്ചത്.

കേരളത്തിലും ഇതൊക്കെ ആവർത്തിച്ചാൽ, ഡിഫ്തീരിയ രോഗാണുക്കളെ കൊണ്ടല്ല ഉണ്ടാകുന്നതെന്നും വാക്‌സിനേഷൻ ഇതിനൊന്നും പ്രതിവിധിയല്ല എന്നും പറയുന്നവരെ ആരെയും കാണില്ല അന്ന് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ. മറ്റൊരു രീതിയിൽ പറഞ്ഞാൽ നാം നമ്മുടെ കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകുമ്പോൾ ആ കുഞ്ഞിനെ സംരക്ഷിക്കുന്നതോടൊപ്പം സമൂഹത്തോടുള്ള ഒരു ഉത്തരവാദിത്തം കൂടിയാണ് നിറവേറ്റുന്നത്. ആ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാതിരിക്കൂ

കുത്തിവെപ്പുകൾ കാൻസറിന് കാരണമാകുമോ?

തീർച്ചയായും ഇല്ല. മാത്രമല്ല ചിലകുത്തിവെപ്പുകൾ കാൻസറിനെതിരെസംരക്ഷണം നൽകുന്നു. ഉദാഹരണത്തിന് കരളിനെ ബാധിക്കുന്ന Hepatocellular carcenoma എന്ന കാൻസറിൽ 50% ലധികവും Hepatitis B ബാധിതരിലാണ്. Hepatitis B vaccine എടുത്തവർക്ക്ഇതിൽനിന്നും സംരക്ഷണം ലഭിക്കുന്നു. അതുപോലെ സ്ത്രീകളെ ബാധിക്കുന്ന ഒരുപ്രധാന കാൻസർ ആണ് Cervical cancer (ഗർഭാശയ ഗള കാൻസർ). HPV vaccine കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് നൽകുകയാണെങ്കിൽ ഇത് തടയാൻ പറ്റും.

കുത്തിവെപ്പുകൾ കുഞ്ഞുങ്ങളിൽ ബുദ്ധിമാന്ദ്യം, ഓട്ടിസം എന്നിവയ്ക്ക്കാരണമാകുമോ?
തീർച്ചയായും ഇല്ല. മാത്രമല്ല, ബുദ്ധിമാന്ദ്യം ഉണ്ടാക്കുന്ന പല അസുഖങ്ങളെയും തടയാൻ പറ്റുന്നു.

1. റുബെല്ല : ഗർഭിണികൾക്ക് റുബെല്ല എന്ന രോഗം വന്നാൽ പിറക്കുന്നകുഞ്ഞിനു Congenital rubella syndrome എന്ന രോഗം വരാൻ സാധ്യതയുണ്ട്. ആകുട്ടികൾക്ക് ബുദ്ധിമാന്ദ്യം, ബധിരത, അന്ധത, ഹൃദയ വൈകല്യങ്ങൾ, അപസ്മാരം എന്നിവ ഉണ്ടാകാം. റുബെല്ല കുത്തിവെപ്പിലൂടെ ഇവ തടയാം

2. മെനിഞ്ചൈറ്റിസ് എന്ന രോഗം മൂലം ബുദ്ധിമാന്ദ്യം ഉണ്ടാകാം. BCG vaccine TB മൂലവും, HiB vaccine ഹീമൊഫിലസ് ഇൻഫ്‌ലുവൻസെ ബി മൂലവും ഉള്ള മെനിഞ്ചൈറ്റിസ് തടയുകയും അതുവഴി ഉള്ള ബുദ്ധിമാന്ദ്യം തടയുകയുംചെയ്യുന്നു.

3. അഞ്ചാംപനി, മുണ്ടിനീര്, ചിക്കൻപോക്‌സ്, ജപ്പാൻ ജ്വരം എന്നീരോഗങ്ങളിൽ മസ്തിഷ്‌ക ജ്വരം (Encephalitis) ഉണ്ടാകാം. തന്മൂലംബുദ്ധിമാന്ദ്യം ഉണ്ടാകാം. അതാത് വാക്‌സിൻ എടുക്കുന്നതിലൂടെ ഇത് തടയാം.

MMR വാക്‌സിൻ എടുത്തവർക്ക് ഓട്ടിസം എന്ന അവസ്ഥ കൂടുതലായി കാണുന്നു എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ആൻഡ്രൂ വേക്ഫീൽഡ് എന്ന ബ്രിട്ടീഷ് ഗവേഷകൻ ലാൻസെറ്റ് എന്ന പ്രമുഖ മെഡിക്കൽ ജേർണലിൽ ഒരു പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. ഓട്ടിസവും എം എം ആർ വാക്‌സിനും തമ്മിൽ ബന്ധമുണ്ടെന്നു സ്ഥാപിക്കുന്നരീതിയിൽ. എന്നാൽ പിന്നീട് തെളിഞ്ഞത് അത് പ്രശസ്തിക്കും സാമ്പത്തിക ലാഭത്തിനും വേണ്ടി ആയിരുന്നുവെന്നാണ്. ജേർണൽ ആ പഠന റിപ്പോർട്ട് പിൻവലിക്കുകയും വേക്ക്ഫീൽഡ് മാപ്പ് ചോദിക്കുകയും ചെയ്തു. ഇങ്ങനെയൊരു കള്ളത്തരം ചെയ്തതിനാൽ അദ്ദേഹത്തിനു ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാനുള്ള അവകാശം പോലും നഷ്ടപ്പെട്ടു. എന്നാൽ അതുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. ഇന്നും വാക്‌സിൻ വിരുദ്ധർക്ക് എടുത്തുപയോഗിക്കാൻ കഴിയുന്ന ഒരായുധമായി അവ നിലനിൽക്കുന്നു. അഭ്യസ്ത വിദ്യരുടെ നാടായ കേരളത്തിൽ പോലും ഇന്നും പലരും ഈ കഥ വിശ്വസിക്കുന്നുമുണ്ട്.

അഭിനവ വേക്ക്ഫീൽഡ്മാർ (മെഡിക്കൽ രംഗത്തുള്ളവർ) പ്രശസ്തിക്കും ബുദ്ധിജീവി പരിവേഷത്തിനും വേണ്ടി വാക്‌സിൻ വിരുദ്ധത എന്ന കുറുക്കു വഴിതേടുമ്പോൾ അവർ ജനങ്ങളിലുണ്ടാക്കുന്ന സംശയങ്ങളും അതുമൂലം പ്രതിരോധ ചികിൽസാപരിപാടിയിൽ ഉണ്ടാകുന്ന പാളിച്ചയും അതുവഴി പൊലിയുന്ന ജീവനുകളും.....ഇവക്കാര് സമാധാനംപറയും ?

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
രാകേഷ് എങ്ങനെ ഡയസിലിക്കുന്നുവെന്ന് മന്ത്രി ബാലനോട് ചോദിച്ചത് പാച്ചേനി; സിപിഎം പ്രതിനിധിയായെന്ന് ജയരാജൻ നൽകിയ മറുപടി തിരിച്ചടിച്ചു; ജനപ്രതിനിധികളെ വിളിച്ചിട്ടില്ലല്ലോ എന്ന ചോദ്യത്തിന് മുന്നിൽ മന്ത്രിമാർ പതറി; കെസി ജോസഫിനേയും സണ്ണി ജോസഫിനേയും കെഎം ഷാജിയേയും എത്തിച്ച് യുഡിഎഫിന്റെ മിന്നൽ ആക്രമണവും; സമാധാന ചർച്ച പൊളിഞ്ഞത് ഭരണക്കാരുടെ പിടിപ്പുകേടിൽ
സാം എബ്രഹാമിനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന് തന്നെ; സോഫിയയും അരുൺ കമലാസനനും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; വികാരരഹിതനായി വിധി കേട്ട് ഒന്നാം പ്രതി; സോഫിയ വിധി കേട്ടതും ജയിലിലേക്ക് മടങ്ങിയതും പൊട്ടിക്കരഞ്ഞ്; ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച് കോടതി നിഗമനത്തിലെത്തിയത് 14 ദിവസത്തെ വിചാരണയ്‌ക്കൊടുവിൽ; മെൽബണെ ഞെട്ടിച്ച മലയാളി കൊലയിൽ ശിക്ഷ തീരുമാനിക്കാനുള്ള വാദം അടുത്ത മാസം 21ന് തുടങ്ങും
'അടിച്ചാൽ പോരെ എന്ന് ചോദിച്ചപ്പോൾ പോരാ, വെട്ടണം എന്ന് നിർദ്ദേശിച്ചു; നമുക്ക് ഭരണം ഉണ്ട്, പാർട്ടി സഹായിക്കും; കേസിൽ കുടുങ്ങില്ല, ഡമ്മിപ്രതികളെ ഇറക്കി രക്ഷപെടുത്താമെന്ന് ഉറപ്പ് കിട്ടി; രക്ഷപെടുത്താമെന്ന് ഉറപ്പ് നൽകിയത് ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ'; കൃത്യം നിർവഹിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ വെട്ടാൻ നിർദ്ദേശിച്ച നേതാവ് കൊണ്ടുപോയി; സിപിഎം നേതാക്കൾക്കെതിരെ മൊഴി നൽകി ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ പ്രതി ആകാശ്‌
കണ്ണൂരിലെ സമാധാന യോഗത്തിൽ ബഹളവും വെല്ലുവിളിയും; പരസ്പ്പരം വിരൽചൂണ്ടി സംസാരിച്ച് പി ജയരാജനും സുരേന്ദ്രനും പാച്ചേനിയും; വിവാദമായത് എംഎൽഎമാരെ ക്ഷണിക്കാത്ത യോഗത്തിന്റെ ഡയസിൽ എംപി കെ കെ രാകേഷിനെ ക്ഷണിച്ചിരുത്തിയത്; വിവാദമായപ്പോൾ ഹാളിലേക്കെത്തി ചോദ്യം ചെയ്ത് യുഡിഎഫ് എംഎൽഎമാർ; ഷുഹൈബ് വധത്തിൽ സിപിഎമ്മിനെ അരയും തലയും മുറുക്കി കോൺഗ്രസ് രംഗത്തിറങ്ങിയതോടെ നിസ്സഹായനായി മന്ത്രി എ കെ ബാലൻ; സമാധാനത്തിനായി ചേർന്ന യോഗം അലങ്കോലമായി പിരിഞ്ഞു
അഞ്ച് ദളങ്ങളിൽ നിന്നും ഒരു ദളം കാലം പറിച്ചെടുത്തു; കുട്ടികൾക്കായി ഒരുക്കിയ 'കഥപറയും മുത്തച്ഛനിലെ' നായിക; ടെലിഫിലിമുകളിലും സാന്നിധ്യമറിയിച്ചത് സിനിമാ നടിയാകണമെന്ന ആഗ്രഹവുമായി; ഡാൻസ് പ്രാക്ടീസിനിടെയുണ്ടായ കഴുത്ത് വേദനയിൽ രോഗം തിരിച്ചറിഞ്ഞു; ആത്മവിശ്വാസത്തോടെ പൊരുതിയെങ്കിലും ആതിര മോഹങ്ങൾ ബാക്കിയാക്കി മടങ്ങി; വിയോഗത്തിൽ തളർന്ന് എസ് എൻ കോളേജ്
ഭർത്താവില്ലാത്ത സമയത്ത് യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി; പണത്തെ ചൊല്ലിയുള്ള തർക്കം അതിരുവിട്ടപ്പോൾ മർദ്ദിക്കാൻ കൈപൊക്കി ഹോട്ടൽ ജീവനക്കാരൻ; മുളക് പൊടി കണ്ണിലേക്കിട്ട് ചൂടുവെള്ളം എടുത്തൊഴിച്ച് പ്രതിരോധവും; തിരുവല്ലത്തെ ബാബു അതീവ ഗുരുതരാവസ്ഥയിൽ; കോവളത്തെ നാദിറയെ ജയിലിടച്ചതുകൊലപാതക കുറ്റം ആരോപിച്ചും
ആരും കാണാതെ കൂടിന്റെ പുറകിലൂടെ എടുത്തു ചാടി; മനുഷ്യ മണം കിട്ടിയ സിംഹം അടുത്ത് എത്തും മുമ്പേ രക്ഷാപ്രവർത്തനം നടത്തി ജീവനക്കാർ; കണ്ടു നിന്നവർക്ക് പുഞ്ചിരിച്ച് ടാറ്റ കൊടുത്ത് ഒറ്റപ്പാലത്തുകാരനും; തിരുവനന്തപുരം മൃഗശാലയിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സിംഹക്കൂട്ടിൽ മുരുകൻ ഇറങ്ങിയത് സുരക്ഷാ വീഴ്ച തന്നെ
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ