Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഈ അത്ഭുതപരിശീലനത്തിലൂടെ എത്രപഴക്കമുള്ള പുകവലിശീലവും നിർത്താം; ഒരു ഡോക്ടറുടെ അനുഭവസാക്ഷ്യം ഇങ്ങനെ

ഈ അത്ഭുതപരിശീലനത്തിലൂടെ എത്രപഴക്കമുള്ള പുകവലിശീലവും നിർത്താം; ഒരു ഡോക്ടറുടെ അനുഭവസാക്ഷ്യം ഇങ്ങനെ

ചുണ്ടിൽ ഇടയ്ക്കിടെ സിഗററ്റ് പുകച്ച് മധുരമനോജ്ഞസ്വപ്നങ്ങൾ നെയ്യുന്നയാളാണോ നിങ്ങൾ...?. അത് ആരോഗ്യത്തിന് ഹാനികരമാണെന്നറിയാമെങ്കിലും ആ ദുശ്ശീലം ഉപേക്ഷിക്കാൻ നിങ്ങൾക്ക് കഴിയാതിരിക്കുന്നുമുണ്ടോ...?. എന്നാൽ ആത്മാർത്ഥമായി ശ്രമിച്ചാൽ എത്രപഴക്കമുള്ള പുകവലി ശീലവും എന്നെന്നേക്കുമായി ഉപേക്ഷിക്കാനാകുമെന്നാണ് ഡോ. മാക്‌സ് പെബെർട്ടൻ യുകെയിലെ ഡെയ്‌ലി മെയിൽ പത്രത്തിൽ എഴുതി ലേഖനത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ പുകവലി അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഡോക്ടർ ഇക്കാര്യം അനാവരണം ചെയ്യുന്നത്. ഒരു ഡോക്ടറെന്ന നിലയിൽ പുകവലിയുടെ എല്ലാവിധ ദൂഷ്യവശങ്ങളും തനിക്കറിയാമായിരുന്നുവെങ്കിലും താൻ ഒരു കാലത്ത് പുകവലിയ സ്‌നേഹിച്ചിരുന്നുവെന്നാണ് ഡോക്ടർ വെളിപ്പെടുത്തിയിരിക്കുന്നത്. ആ ശീലം ഉപേക്ഷിക്കാൻ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും ഡോകർ പറയുന്നു.

താൻ ഒരു നാൾ പുകവലി നിർത്തുമെന്ന് 20-ാം വയസ്സു മുതൽ പറയാറുണ്ടായിരുന്നു. എന്നാൽ 30 വയസ്സായിട്ടും അതിന് സാധിച്ചില്ല. ആത്മാർത്ഥമായ ശ്രമത്തിലൂടെ പുകവലി നിർത്തിയില്ലെങ്കിൽ മരിക്കും വരെ ആ ശീലം തുടരുമെന്ന് അന്ന് ഡോക്ടർ തിരിച്ചറിയുകയായിരുന്നു. എന്നാൽ പുകവലി നിർത്താൻ ആലോചിക്കുന്നത് പോലും ആ സമയത്ത് ദുഃഖകരമായൊരു കാര്യമായിരുന്നു. ആസ്വദിക്കുന്ന ഒരു കാര്യം നിർത്താൻ വല്ലാത്ത വിഷമമായിരുന്നു. പുകവലി തന്നെ കൊല്ലുമെന്നറിഞ്ഞു കൊണ്ടു തന്നെ താൻ അതിനെ സ്‌നേഹിച്ചിരുന്നത് ധർമസങ്കടം പൂണ്ട ഒരു അവസ്ഥയായിരുന്നു. എന്നാൽ തന്റെ ബന്ധുക്കൾ ശ്വാസകോശ കാൻസർ വന്ന് മരിച്ചതും പുകവലി നിർത്താൻ അമ്മയുടെ സമ്മർദമേറിയതും ഡോക്ടറെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.

മയക്കുമരുന്നിനടിപ്പെട്ട രോഗികളെ അതിൽ നിന്നു മോചിപ്പിക്കാൻ അനുവർത്തിക്കുന്ന മാർഗമാണ് കോഗ്‌നിറ്റീവ് ബിഹേവിയറൽ തെറാപ്പി അഥവാ സിബിടി. ഈ തെറാപ്പിയിലൂടെ നിരവധി രോഗികളെ മയക്കുമരുന്ന വിമുക്തരാക്കാൻ ഡോക്ടർക്ക് സാധിച്ചിട്ടുമുണ്ട്. ഇതിൽ അധിഷ്ഠിതമായ ഒരു പ്രോഗ്രാം വികസിപ്പിച്ചെടുത്ത് ഡോക്ടർ മാക്‌സ് പെബെർട്ടൻ അതിലൂടെ സ്വയം പുകവലി ശീലത്തിൽ നിന്ന് വിമുക്തി നേടുകയായിരുന്നു. പുകവലി ശീലത്തിനടിപ്പെട്ട ആർക്കും ഈ പ്രോഗ്രാമിലൂടെ മോചനം നേടാമെന്നാണ് ഡോക്ടർ അവകാശപ്പെടുന്നത്. ഈ പ്രോഗ്രാമിന്റെ ഭാഗമായി നാല് എക്‌സർസൈസുകളാണുള്ളത്. അവ ഏതെല്ലാമാണെന്ന് നോക്കാം. പുകവലി ശീലത്തിൽ നിന്ന് വിമുക്തി ആഗ്രഹിക്കുന്നവരിൽ ഇവയിലൂടെ കടന്ന് പോയാൽ മതിയെന്നാണ് ഡോക്ടർ നിർദേശിക്കുന്നത്.

എക്‌സർസൈസ്1

സിഗററ്റുമായി ബന്ധപ്പെട്ട് നിങ്ങൾ ഇഷ്ടപ്പെടുന്നവയുടെ ലിസ്റ്റ് തയ്യാറാക്കുകയാണ് ആദ്യ എക്‌സർസൈസ്. സിഗററ്റ് നിങ്ങൾക്ക് നൽകുന്നതെന്താണെന്ന് ഇതിൽ വ്യക്തമാക്കേണ്ടതുണ്ട്. അതിലൂടെ നിങ്ങൾ കൂടുതൽ റിലാക്‌സ്ഡ് ആകുന്നുണ്ടോ...അതല്ല കൂടുതൽ ആത്മവിശ്വാസം നേടാനാകുന്നുണ്ടോ?. പുകവലിയിൽ നിന്ന് ലഭിക്കുന്നവയെക്കുറിച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നത് തുടങ്ങിയവയെല്ലാം എഴുതണം.

എക്‌സർസൈസ് 2

പുകവലി നിർത്താൻ നിങ്ങളെ തടയുന്നവയെന്തെല്ലാമാണെന്നാണ് ഈ ഘട്ടത്തിൽ എഴുതേണ്ടത്. ഈ കാരണങ്ങൾ മൂലമാണ് നിങ്ങൾ പുകവലി തുടരുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാം.

എക്‌സർസൈസ് 3

നി നിങ്ങൾ എക്‌സർസൈസ് ഒന്നിന്റെ ഭാഗമായി തയ്യാറാക്കിയ ലിസ്റ്റിലേക്ക് പോകാം. ഇനി പുകവലി നിർത്തുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന കാര്യങ്ങൾ അക്കമിട്ട് നിരത്തുകയാണ് വേണ്ടത്. എന്തൊക്കെയാണ് നേട്ടങ്ങൾ ? എന്തിനാണ് പുകവലി നിർത്തുന്നത്..? തുടങ്ങിയവയെല്ലാം എഴുതണം. ഇതിനെ ക്വിറ്റ് ലിസ്റ്റ് എന്നാണ് വിളിക്കുന്നത്. ആദ്യത്തെ ലിസ്റ്റ് യാഥാർത്ഥ്യത്തിന് നിരക്കാത്ത മായാസങ്കൽപങ്ങളിൽ അധിഷ്ഠിതമായ ലിസ്റ്റാണ്. എന്നാൽ മൂന്നാമത്തെ എക്‌സർസൈസിന്റെ ഭാഗമായി ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന ലിസ്റ്റ് തീർത്തും യാഥാർത്ഥ്യത്തിൽ അധിഷ്ഠിതവുമാണ്.

പുകവലി ശീലം ആരോഗ്യത്തിന് ഹാനികരവും നമ്മുടെ പണം നഷ്ടപ്പെടുത്തുന്നതുമാണെന്ന് എല്ലാവർക്കുമറിയാം. അറിഞ്ഞു കൊണ്ട് ഈ ദുശ്ശിലം തുടരുന്നവരാണ് എല്ലാവരും. മോശമാണെന്നറിഞ്ഞിട്ടും ഇത് നിർത്താൻ കഴിയാത്ത അവസ്ഥയാണ് മിക്കവരും നേരിടുന്നത്. മനഃശ്ശാസ്ത്രത്തിൽ ഈ അവസ്ഥയെ കോഗ്‌നിറ്റീവ് ഡിസ്സോനൻസ് എന്നാണ് പറയുന്നത്. നമ്മുടെ ചിന്ത മറ്റൊരു ചിന്തയുമായി കലഹത്തിലാകുന്ന അവസ്ഥയാണിത്. തെറ്റിദ്ധാരണകളുടെയും വ്യാജന്യായീകരണങ്ങളുടെയും ബലത്തിലാണ് എല്ലാവരും പുകവലി ശീലം പിന്തുടരുന്നത്. നിക്കോട്ടിൻ മാനസികസമ്മർദത്തെ കുറയ്ക്കുമെന്നാണ് ചിലരുടെ പൊള്ളയായ വാദം. ഒരു പരിധിയിലധികം സമയം നിക്കോട്ടിൻ ശരീരത്തിൽ നിലനിർത്തുന്നത് നല്ലതല്ല. അതിനാൽ നിക്കോട്ടിനെ ഒരു സമയം കഴിഞ്ഞാൽ ശരീരം പുറന്തള്ളാനാരംഭിക്കുന്നു. നിക്കോട്ടിൻ പുറന്തള്ളുന്നതിനെത്തുടർന്ന് ഉണ്ടാകുന്ന അസ്വസ്ഥതകൾ മൂലമാണ് വീണ്ടും പുകവലിക്കാൻ തോന്നുന്നത്. പുകവലിക്ക് ശേഷം ഒരു സമയം കഴിഞ്ഞാൽ ശരീരം വീണ്ടും നിക്കോട്ടിൻ പുറന്തള്ളാനാരംഭിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ സിഗററ്റ് നമുക്ക് ആശ്വാസമൊന്നും നൽകുന്നില്ലെന്നതിന് പുറമെ അത് നമ്മുടെ രക്തസമ്മർദവും ഹൃദയമിടിപ്പും ഉയർത്തുകയും ചെയ്യുന്നു.

എക്‌സർസൈസ്4

നിങ്ങൾ ഒരു കേസ് വാദിക്കാനെത്തിയ അഭിഭാഷകനാണെന്ന് സങ്കൽപ്പിക്കുക. പുകവലി തുടരുന്നതിനെ പിന്തുണയ്ക്കുന്ന അഭിഭാഷകനാണെന്നാണ് ആദ്യം സങ്കൽപ്പിക്കേണ്ടത്. അതിനായി ഒന്നാമത്തെയും രണ്ടാമത്തെയും എക്‌സർസൈസുകളിൽ നിങ്ങൾ നിരത്തിയ സംഗതികൾ വാദത്തെ പിന്തുണയ്ക്കാനായി നിങ്ങൾക്കിവിടെ പ്രയോജനപ്പെടുത്താവുന്നതാണ്. ഒരു ജഡ്ജിക്കും ജൂറിക്കും മുന്നിൽ ഇത് അവതരിപ്പിക്കുകയാണെന്ന് സങ്കൽപിക്കണം.

തുടർന്ന് നിങ്ങളെ പുകവലിക്കെതിരായി വാദിക്കുന്ന അഭിഭാഷകനായി സങ്കൽപ്പിക്കണം. നിങ്ങൾ എക്‌സർസൈസ് മൂന്നിന്റെ ഭാഗമായി തയ്യാറാക്കിയ ക്വിറ്റ് ലിസ്റ്റിലെ കാര്യങ്ങൾ ഇതിനായി അണിനിരത്താം. പുകവലി തുടരുന്നത് അസംബന്ധമാണെന്ന് ജഡ്ജിനെയും ജൂറിയെയും ബോധ്യപ്പെടുത്താൻ ഈ പോയിന്റുകൾ പ്രയോജനപ്പെടുത്തണം.

എക്‌സർസൈസ് 4ൽ നിങ്ങൾ ഉണ്ടാക്കിയ കേസ് പുകവലിക്കുമ്പോൾ നിങ്ങളുടെ മസ്തിഷ്‌കത്തിൽ അഥവാ ചിന്തകളിൽ ഉണ്ടാകുന്നതാണ്. ഇത്തരം പരിശീലനങ്ങളിലൂടെ പുകവലിക്കെതിരെ ചിന്തിക്കാനും ക്രമേണ അത് നിർത്താനും സാധിക്കുമെന്നാണ് ഡോക്ടർ മാക്‌സ് പെബെർട്ടൻ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP