Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആഴ്ചയിൽ 14 സ്മാളുകൾ അടിക്കുക; രോഗങ്ങളും അകാലമരണവും അകറ്റുക; മദ്യപാനത്തെ അനുകൂലിച്ച് കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്; ലോകം എമ്പാടുമുള്ള കുടിയന്മാർ ആഹ്ലാദത്തിൽ

ആഴ്ചയിൽ 14 സ്മാളുകൾ അടിക്കുക; രോഗങ്ങളും അകാലമരണവും അകറ്റുക; മദ്യപാനത്തെ അനുകൂലിച്ച് കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്; ലോകം എമ്പാടുമുള്ള കുടിയന്മാർ ആഹ്ലാദത്തിൽ

മീപകാലത്ത് പുറത്തിറങ്ങിയ ആരോഗ്യ മേഖലയിലെ നിരവധി പഠനങ്ങൾ മദ്യത്തെ വില്ലനായല്ല ചിത്രീകരിക്കുന്നത്. മറിച്ച് മിതമായ തോതിൽ മദ്യപിച്ചാൽ നല്ല ആരോഗ്യത്തോടെ ഏറെക്കാലം ജീവിക്കാമെന്നാണിവ നിർദേശിക്കുന്നത്. അവയുടെ ഗണത്തിലേക്ക് കൂട്ടിവയ്ക്കാവുന്ന ഒരു പുതിയ പഠനഫലമിതാ കഴിഞ്ഞ ആഴ്ച പുറത്ത് വന്നിരിക്കുകയാണ്. ചെറിയ തോതിലും മിതമായ തോതിലുമുള്ള മദ്യപാനത്തിലൂടെ നേരത്തെയുള്ള മരണത്തസാധ്യത അഞ്ചിലൊന്നായി കുറയ്ക്കാനാവുമെന്നാണീ പഠനഫലം നിർദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച് ആഴ്ചയിൽ 14 സ്മാളുകൾ അടിച്ചാൽ രോഗങ്ങളും അകാലമരണവും അകറ്റാനാവുമെന്നാണ് ഇതിന് പുറകിൽ പ്രവർത്തിച്ച ഗവേഷകർ നിർദേശിക്കുന്നത്. ഇതോടെ ലോകമെമ്പാടുമുള്ള കുടിയന്മാർ ആഹ്ലാദത്തിലായിരിക്കുകയാണ്.

ഇതിന് പുറമെ സമീപകാലത്ത് പുറത്ത് വന്ന ഒരു ഡസനോളം പഠനങ്ങളും നിയന്ത്രിതരീതിയിലുള്ള മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നവയാണ്. അതായത് സ്ത്രീകളും പുരുഷന്മാരും ആഴ്ചയിൽ 14 യൂണിറ്റ് മദ്യം കഴിക്കുന്നത് പലവിധ രോഗങ്ങളെ ചെറുക്കുമെന്നാണിവ നിർദേശിക്കുന്നത്. മിതമായ തോതിലുള്ള മദ്യപാനം സാധാരണ ജലദോഷത്തെ പ്രതിരോധിക്കുമെന്നാണ് ലോകമാകമാനമുള്ള ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇതിന് പുറമെ ഇത് ലൈംഗിക ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ്. ഇതിന് പുറമെ കരൾ സഞ്ചിയിൽ കല്ലുണ്ടാകുന്നതിനുള്ള സാധ്യതയെ ഇതില്ലാതാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ നിർദേശിച്ച പരിധി വിട്ട് മദ്യപിച്ചാൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും ഗവേഷകർ പ്രത്യേക മുന്നറിയിപ്പേകുന്നു. എന്നാൽ സുരക്ഷിതമായ ഒരു മദ്യപാന ലെവൽ ഇല്ലെന്നാണ് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസറായ ഡെയിം സാല്ലി ഡേവീസ് അഭിപ്രായപ്പെടുന്നത്. കാരണം ആൽക്കഹോൾ ലിവറിനും മറ്റ് അവയവങ്ങൾക്കും ഹാനികരമാണെന്നും സാലി മുന്നറിയിപ്പേകുന്നു. വൈൻ കഴിക്കുന്നവർക്ക് സ്തനാർബുദം വരുന്നതിനുള്ള സാധ്യത കൂടുതലാണെന്നും സാലി താക്കീത് നൽകുന്നു. മറ്റ് നിരവധി ഡോക്ടർമാരും മദ്യപാന ശീലത്തെ എതിർത്ത് മുന്നോട്ട് വരുന്നുമുണ്ട്. ഇത്തരത്തിൽ മദ്യപാനവുമായി ബന്ധപ്പെട്ട് വിരുദ്ധ അഭിപ്രായങ്ങൾ ഉയർന്ന് വരുന്നതിനാൽ ഏതാണ് ശരിയെന്നറിയാതെ ജനം വട്ടം കറങ്ങുന്നുമുണ്ട്. ഈ ഒരു സാഹചര്യത്തിൽ വിവിധ രോഗങ്ങളും മദ്യപാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഡെയിലി മെയിൽ വിദഗ്ധരുടെ അഭിപായങ്ങൾ ആരാഞ്ഞിരുന്നു. അതാണ് താഴെക്കൊടുക്കുന്നത്.

കരൾ രോഗം

രിധി വിട്ട് മദ്യം കഴിച്ചാൽ അത് ലിവർ സിറോസിസ്, ഹെപറ്റൈറ്റിസ് തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. രക്തത്തിലെ ഒരു പരിധിവരെയുള്ള മാലിന്യങ്ങളുമായി പൊരുത്തപ്പെടാൻ ലിവറിന് സാധിക്കുമെന്നാണ് യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെ ഹെപാറ്റോളജി പ്രഫസറായ രാജീവ് ജലാൻ പറയുന്നത്. അതിനാൽ മദ്യത്തെ പൂർണമായും ഒഴിവാക്കേണ്ടതില്ല. മീൽസിനിടെ ഒന്നോ രണ്ടോ യൂണിറ്റ് കഴിക്കാമെന്നും അദ്ദേഹം നിർദേശിക്കുന്നു. പ്രായമായവരുടെ ലിവറും ദുർബലമാകുന്നതിനാൽ അതിനെ താറുമാറാക്കുന്ന വിധത്തിൽ അവർ മദ്യം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ലിവറിന്റെ ആരോഗ്യത്തിനായി അവർ കഴിക്കുന്ന മരുന്നുകളുടെ ഫലം കുറയ്ക്കുന്ന രീതിയിലും മദ്യപിക്കാൻ പാടില്ലെന്ന് അദ്ദേഹം മുന്നറിയിപ്പേകുന്നു.

ഡയബറ്റിസ്

ദ്യം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയർത്തും. ആൽക്കഹോളിൽ വമ്പിച്ച കലോറി അടങ്ങിയിരിക്കുന്നതിനാലാണിത്. മദ്യപാനം പൊണ്ണത്തടിക്ക് കാരണമാവുകയും അത് ടൈപ്പ് 2 ഡയബറ്റിസിന് വഴിയൊരക്കുകയും ചെയ്യും. മദ്യം അമിതമായാൽ ശരീരത്തിന് ഇൻസുലിനോടുള്ള സെൻസിറ്റിവിറ്റി കുറയ്ക്കുകയും ചെയ്യും. നിവൃത്തിയില്ലെങ്കിൽ മാത്രം റെഡ് വൈൻ മിതമായി കഴിക്കാമെന്നാണ് പ്രമേഹരോഗികൾക്കുള്ള നിർദ്ദേശം.

ഹൃദ്രോഗം

ല്ല എച്ച്ഡിഎൽ കൊളസ്‌ട്രോൾ നിലവാരം വർധിപ്പിച്ച് ഹൃദ്രോഗത്തെ ചെറുക്കാൻ മിതമായ രീതിയിലുള്ള മദ്യപാനത്തിലൂടെ സാധിക്കുമെന്ന് വിവിധ പഠനങ്ങൾ വെളിപ്പെടുത്തുന്നു. എന്നാൽ പരിധി വിട്ടാൽ അത് ഹൃദയത്തിന് ഹാനികരവുമാണ്. ഈ പരിധി എത്രയെന്ന് കൃത്യമായി ആരും വെളിപ്പെടുത്തുന്നുമില്ല. ആഴ്ചയിൽ സ്ത്രീകൾക്ക് 14 യൂണിറ്റും പുരുഷന്മാർക്ക് 21 യൂണിറ്റുമാണെന്ന് വിവിധ പഠനങ്ങൾ നിർദേശിക്കുന്നു.

സ്തനാർബുദം

രുദിവസം ഒരു ഗ്ലാസ് വൈൻ കഴിച്ചാൽ പോലും സ്തനാർബുദം വരാനുള്ള സാധ്യത ഏറുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. അതായത് ആർത്തവമുള്ള സ്ത്രീകളിൽ ഇത് സ്തനാർബുദമുണ്ടാക്കാൻ അഞ്ച് ശതമാനവും ആർത്തവം നിലച്ച സ്ത്രീകളിൽ ഒമ്പത് ശതമാനവും കാരണമാകുന്നു. കടുത്ത മദ്യപാനികളിൽ 50 ശതമാനം സാധ്യതയേറെയാണ് സ്തനാർബുദത്തിന്. എന്നാൽ സ്തനാർബുദം വരാതിരിക്കാൻ സുരക്ഷിതമായ മദ്യപാന ലെവൽ ഇല്ലെന്നാണ് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കാൻസർ റിസർച്ചും വേൾഡ് കാൻസർ റിസർച്ച് ഫണ്ടും അടുത്തിടെ കണ്ടെത്തിയത്.

ഡിമെൻഷ്യ

യൂണിവേഴ്‌സിറ്റി ഓഫ് സാൻഡിയാഗോ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് സ്ത്രീകൾ ദിവസത്തിൽ മൂന്നിലധികം ഡ്രിങ്കുകളും പുരുഷന്മാർ നാല് ഡ്രിങ്കുകളും കഴിച്ചാൽ അതവരെ ഡിമെൻഷ്യ അഥവാ മേധാക്ഷയത്തിൽ നിന്നും പ്രതിരോധിക്കുമെന്ന് തെളിഞ്ഞിരിക്കുന്നു.

ദീർഘായുസ്

ദിവസത്തിൽ ഒന്നോ രണ്ടോ ഡ്രിങ്ക് കഴിച്ചാൽ ആയുസ് വർധിക്കുമെന്ന് കഴിഞ്ഞ ആഴ്ച അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജി പ്രസിദ്ധീകരിച്ച പഠനം നിർദേശിക്കുന്നു. അതനുസരിച്ച് മുതിർന്നവർ ഒരാഴ്ചയിൽ മൂന്ന് ഡ്രിങ്കുകളും എന്നാൽ ആഴ്ചയിൽ 14 ഡ്രിങ്ക്‌സിൽ താഴെയും കഴിക്കണം. എന്നാൽ സ്ത്രീകൾ ഏഴ് ഡ്രിങ്കിലധികം പോകരുതെന്നും ഈ പ ഠനം നിർദേശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP