Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങൾ ഫാസ്റ്റ്ഫുഡ് സഥിരമായി ഉപയോഗിക്കുന്ന സ്ത്രീയാണോ? ഫാസ്റ്റ് ഫുഡിന്റെ കവറുകളിൽ മുതൽ ചിലതരം വസ്ത്രങ്ങളിൽ വരെ അടങ്ങിയിരിക്കുന്ന രാസവസ്തു സ്ത്രീകളിലെ അമിത വണ്ണത്തിന് കാരണമാകുന്നതായി പഠനം

നിങ്ങൾ ഫാസ്റ്റ്ഫുഡ് സഥിരമായി ഉപയോഗിക്കുന്ന സ്ത്രീയാണോ? ഫാസ്റ്റ് ഫുഡിന്റെ കവറുകളിൽ മുതൽ ചിലതരം വസ്ത്രങ്ങളിൽ വരെ അടങ്ങിയിരിക്കുന്ന രാസവസ്തു സ്ത്രീകളിലെ അമിത വണ്ണത്തിന് കാരണമാകുന്നതായി പഠനം

ഫാസ്റ്റ്ഫുഡ് ഉപയോഗിക്കുന്ന സ്ത്രീകൾക്ക് അമിത വണ്ണം ഉണ്ടാകുമെന്ന് പഠനം. ബ്രഡ് അടക്കമുള്ള ഫാസ്റ്റ് ഫുഡുകളുടെ കവറുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുവായ പെർഫ്‌ളൂറാക്കിൽ സബ്സ്റ്റൻസസ് (പിഎഫ്എഎസ്) എന്ന രാസവസ്തുവാണ് അമിത വണ്ണത്തിന് കാരണമാകുന്നത്.

രക്തത്തിൽ പിഎഫ്എഎസിന്റെ അമിത അളവ് ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും അമിത വണ്ണത്തിന് കാരണമാവുകയും ചെയ്യുന്നു. ഉപാപചയ പ്രവർത്തനങ്ങൾ മന്ദീഭവിക്കുന്നതോടെ ശരീരത്തിൽ നിന്നും എത്ര കഠിനാധ്വാനം ചെയ്താലും പുറന്തള്ളുന്ന കലോറിയുടെ അലവ് കുറയുന്നതാണ് ശരീരം വണ്ണിക്കാൻ കാരണമാവുന്നത്.

ഭക്ഷണത്തിൽ നിന്നും വാട്ടർ പ്രൂഫ് വസ്ത്രത്തിൽ നിന്നും വരെ ഈ രാസവസ്തു ശരീരത്തിലേക്ക് ആഗീരണം ചെയ്യപ്പെടുകയും പിഎഫ്എഎസ് രക്തത്തിൽ കലരുകയും ചെയ്യുന്നതോടെയാണ് വണ്ണം കൂടുന്നത്. ഹവാർഡ് സ്‌കൂൾ ഓഫ പബ്ലിക് ഹെൽത്ത് 621 പേരിൽ നടത്തിയ പഠനത്തിൽ പിഎഫ്എഎസും ശരീരത്തിലെ ഉപാപചയ പ്രവർത്തനവും തമ്മിൽ ബന്ധമുണ്ടെന്നും കണ്ടെത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP