Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങളുടെ മകനോ മകളോ മൂഡിയാകുന്നെങ്കിൽ ആദ്യം കുറ്റം പറയേണ്ടത് ടിവിയും കമ്പ്യൂട്ടറും മൊബൈലും അടങ്ങിയ വസ്തുക്കളെ; മക്കളെ സ്നേഹിക്കേണ്ട മാതാപിതാക്കൾ എന്തുകൊണ്ട് ഇലക്ട്രോണിക് ഉപകരണങ്ങൾ അവരുടെ മുറിയിൽ നിന്നും മാറ്റണം...? ഗവേഷണ ഫലം പറയുന്നത്

നിങ്ങളുടെ മകനോ മകളോ മൂഡിയാകുന്നെങ്കിൽ ആദ്യം കുറ്റം പറയേണ്ടത് ടിവിയും കമ്പ്യൂട്ടറും മൊബൈലും അടങ്ങിയ വസ്തുക്കളെ; മക്കളെ സ്നേഹിക്കേണ്ട മാതാപിതാക്കൾ എന്തുകൊണ്ട് ഇലക്ട്രോണിക് ഉപകരണങ്ങൾ അവരുടെ മുറിയിൽ നിന്നും മാറ്റണം...? ഗവേഷണ ഫലം പറയുന്നത്

ക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനായി ടിവിയും കമ്പ്യൂട്ടറും മൊബൈലും അടക്കമുള്ള ഉപകരണങ്ങൾ തീർത്തും അവർക്ക് സ്വതന്ത്രമായി ഉപയോഗിക്കാൻ വിട്ട് കൊടുക്കുന്ന മാതാപിതാക്കാൾ വർധിച്ച് വരുന്ന സമയമാണിത്. എന്തിനേറെ അവരുടെ ബെഡ്റൂമിൽ വരെ ഇവ അനായാസം ഉപയോഗിക്കാൻ വിട്ട് കൊടുക്കുന്നവരേറെയാണ്. എന്നാൽ ഇവയുടെ അമിതോപയോഗം ഇവരുടെ സ്വാഭാവികമായ സന്തോഷത്തെ തല്ലിക്കെടുത്തി മൂഡിയാക്കുമെന്ന് പ്രത്യേകം ഓർക്കുക. അതായത് നിങ്ങളുടെ കുട്ടികൾ വിഷണ്ണരായി ഇരിക്കാൻ തുടങ്ങിയെങ്കിൽ അവരുടെ ബെഡ് റൂമിൽ നിന്നും ഈ തരത്തിലുള്ള ഉപകരണങ്ങൾ എത്രയും വേഗം നീക്കിയാൽ നന്നായിരിക്കും.

ഇത്തരത്തിലുള്ള ഉപകരണങ്ങളുടെ അമിതമായ ഉപയോഗം കുട്ടികളുടെ ആരോഗ്യകരമായ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിവിധ ഗവേഷണഫലങ്ങൾ മുന്നറിയിപ്പേകുന്നത്. ഈ ഗണത്തിലുള്ള സ്‌ക്രീൻ അധിഷ്ഠിത ഉപകരണങ്ങളുമായുള്ള അമിത വിധേയത്വം കുട്ടികളിലെ ഉറക്കത്തെ ബാധിച്ച് അവരുടെ ചുറുചുറുക്കിനെ തല്ലിക്കെടുത്തുമെന്നാണ് പെൻ സ്റ്റേറ്റ് ഗവേഷകർ പുതിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഇവ അമിതമായി ഉപയോഗിച്ചാൽ കിടക്കാൻ വൈകുകയും ഉറങ്ങാനുള്ള സമയം ലഭിക്കാതിരിക്കുകയും ചെയ്യുമെന്ന പ്രശ്നവുമുണ്ട്.

ഡിജിറ്റൽ മീഡിയയും കുട്ടികളിലെ ഉറക്കവും എന്ന വിഷയത്തിൽ പെൻ സ്റ്റേറ്റ് ഗവേഷകർ അടുത്തിടെ പുറത്തിറക്കിയ ഒരു മാനുസ്‌ക്രിപ്റ്റിലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പേകിയിരിക്കുന്നത്.ഇതിന് മുമ്പ് ഈ വിഷയത്തിൽ നടത്തിയ പഠനഫലങ്ങളെ അടിസ്ഥാനമാക്കിയാണീ മാനുസ്‌ക്രിപ്റ്റും പുറത്തിറക്കിയിരിക്കുന്നത്. ഉറങ്ങുന്നതിന് മുമ്പ് ഡിജിറ്റൽ ഡിവൈസുകൾ ഉപയോഗിക്കുന്നത് കുട്ടികളെ അപര്യാപ്തമായ ഉറക്കത്തിലേക്ക് നയിക്കുമെന്നാണ് ഈ പഠനം മുന്നറിയിപ്പേകുന്നത്. ഇതിനെ തുടർന്ന് രക്ഷിതാക്കൾക്കായി താഴെപ്പറയുന്ന നിർദേശങ്ങൾ ഗവേഷകർ പുറത്ത് വിട്ടിട്ടുമുണ്ട്.

1. ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളടക്കമുള്ള മറ്റ് കുടുംബാംഗങ്ങളുമായി സംസാരിക്കുക. ആരോഗ്യകരമായ ഉറക്കം അനിവാര്യമാണെന്ന് അവരെ ബോധ്യപ്പെടുത്തുക.
2. ദിനംപ്രതി കൃത്യമായി പിന്തുടരേണ്ടുന്ന ഒരു ഉറക്ക ദിനചര്യ കുട്ടികളെ പഠിപ്പിക്കുക.. ഉറങ്ങുന്നതിന് തൊട്ട്മുമ്പ് ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് അവരെ പറഞ്ഞ് ബോധിപ്പിക്കുക.
3. കുട്ടികളുടെ കിടപ്പുമുറിയിൽ നിന്നും എല്ലാ വിധത്തിലുമുള്ള ഇലക്ട്രിക് ഉപകരണങ്ങളും നീക്കം ചെയ്യാൻ കുടുംബാഗങ്ങളെ ശീലിപ്പിക്കുക.
4. രാത്രിയിൽ ഉറങ്ങുമ്പോൾഇവയിൽ നിന്നും വരുന്ന ലൈറ്റുകൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച ്കുടുംബാംഗങ്ങളെ ബോധിപ്പിക്കുക..
5. കുട്ടികൾ വിഷണ്ണരായിരിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അപര്യാപ്തമായ ഉറക്കമാണോ ഇതിന് കാരണമെന്ന് അന്വേഷിക്കുക.

സ്‌ക്രീൻ അധിഷ്ഠിത ഉപകരണങ്ങളുടെ അമിതമായ ഉപയോഗം കുട്ടികളിലെ ഉറക്കത്തെ കുറയ്ക്കുമെന്നാണ് ഈ മാനുസ്‌ക്രിപ്റ്റിന്റെ ഓഥറായ ഓർഫ്യൂ ബുക്സ്ടൺ പറയുന്നത്. ഉറക്കത്തിനുള്ള സമയം കൂടി ഡിവൈസിന് മുന്നിൽ ചെലവഴിക്കൽ, മീഡിയ കണ്ടന്റിൽ മനസ് മുഴുകിയിരിക്കുന്നതിനാൽ ഉറങ്ങാൻ സാധിക്കാതിരിക്കൽ, ഉറക്കക്കത്തിന്റെ ചക്രത്തെ ഡിവൈസുകളിൽ നിന്നുമുള്ള ലൈറ്റ് തടസപ്പെടുത്തൽ,തുടങ്ങിയ പ്രശ്നങ്ങൾ ഇത്തരം ഉപകരണങ്ങൾ സൃഷ്ടിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പേകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP