Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരിക്കാൻ എടുക്കുന്നത് നാലു മുതൽ ആറു വരെ മിനിട്ട് സമയം; അപ്പോൾ അവയവങ്ങൾക്കൊന്നും കേടുപാടുകൾ വരില്ല; ശരീരം മരിക്കുന്നത് രണ്ടാമത്തെ സ്റ്റേജിൽ; മരണം മാടി വിളിക്കുമ്പോൾ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നറിയാമോ?

മരിക്കാൻ എടുക്കുന്നത് നാലു മുതൽ ആറു വരെ മിനിട്ട് സമയം; അപ്പോൾ അവയവങ്ങൾക്കൊന്നും കേടുപാടുകൾ വരില്ല; ശരീരം മരിക്കുന്നത് രണ്ടാമത്തെ സ്റ്റേജിൽ; മരണം മാടി വിളിക്കുമ്പോൾ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നറിയാമോ?

രണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും ഏറെ സംവാദങ്ങളും അഭിപ്രായങ്ങളും മനുഷ്യൻ ഉണ്ടായ കാലം മുതലേ സജീവമാണ്. മരിച്ചു കഴിഞ്ഞാൽ മനുഷ്യന്റെ ആത്മാവ് എവിടേക്കാണ് പോകുന്നത്? അഥവാ ഇങ്ങനെയൊരു ആത്മാവ് ഉണ്ടോയെന്നും മറ്റും ഒട്ടേറെ സംശയങ്ങളാണ് ഏവർക്കും ഉള്ളത്. അതുകൊണ്ടു തന്നെ കാലാകാലങ്ങളായി മരണത്തെക്കുറിച്ചും അതിനുശേഷം സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ചും എന്നും പഠനങ്ങൾ നടന്നുവരുന്നു. മനുഷ്യന് മരണം എങ്ങനെയാണ് സംഭവിക്കുന്നത്? എത്ര ഘട്ടമായിട്ടാണ് ഒരാൾ മരിക്കുന്നത് എന്നിങ്ങനെയുള്ള കാര്യത്തിൽ ഏറ്റവും പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്ര ലോകം എത്തിക്കഴിഞ്ഞു.

ശാസ്ത്രീയമായി പറയുകയാണെങ്കിൽ മരണം രണ്ടു ഘട്ടമായാണ് സംഭവിക്കുന്നു എന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ആദ്യത്തേത് ക്ലിനിക്കൽ ഡെത്തും (clinical death) രണ്ടാമത്തേത് ബയോളജിക്കൽ ഡെത്തും (biological death). ഇതിൽ ആദ്യത്തെ ഘട്ടത്തിൽ നാലു മുതൽ ആറു വരെ മിനിട്ടിലാണ് മരിക്കാൻ എടുക്കുന്നത്. ഈ സമയം ശ്വാസം നിലയ്ക്കുകയും ഹൃദയം രക്തം പമ്പു ചെയ്യുന്നത് നിർത്തുകയും ചെയ്യും. ഈ നേരമത്രയും അവയവങ്ങൾക്ക് ജീവനുണ്ടായിരിക്കും. തലച്ചോറിൽ ആവശ്യത്തിന് ഓക്‌സിജന്റെ അളവ് ഉള്ളതിനാൽ ഒരുതരത്തിലുള്ള കേടുപാടുകളും സംഭവിക്കുന്നില്ല.

രണ്ടാമത്തെ സ്റ്റേജായ ബയോളജിക്കൽ ഡെത്തിലാണ് അവയവങ്ങൾ ഓരോന്നായി പ്രവർത്തനം നിലയ്ക്കുന്നും ശരീരത്തിലെ കോശങ്ങൾ ക്ഷയിക്കാൻ തുടങ്ങുന്നതും. ശരീരത്തിന്റെ സാധാരണ താപനിലയേക്കാളും കുറച്ചു വച്ചാൽ ഡോക്ടർമാർക്ക് മരണം സംഭവിച്ചയാളുടെ അവയവങ്ങൾ മറ്റ് രോഗികൾക്ക് വച്ചുപിടിപ്പിക്കാൻ സാധിക്കും. ബയോളജിക്കൽ ഡെത്ത് സംഭവിച്ചു കഴിഞ്ഞാൽ പേശികൾ അയഞ്ഞു തുടങ്ങും. പന്ത്രണ്ടു മണിക്കൂർ കഴിയുമ്പോൾ ചർമത്തിന് അതിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടും. ശരീരത്തിന്റെ താഴ്ന്ന മേഖലകളിൽ രക്തം കെട്ടിക്കിടക്കുകയും ചുവന്ന തിണർപ്പുകൾ പ്രത്യക്ഷമാകുകയും ചെയ്യും.

ഇതോടൊപ്പം തന്നെ ശരീരം വടിപോലെ ആയിത്തിരൂകയും ചെയ്യും. എല്ലുകളിലെ കാൽസ്യം പേശികളിലേക്ക് ഇറങ്ങുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പേശികളിലെ പ്രോട്ടീനും കാൽസ്യവും ചേർന്ന് പേശികൾക്ക് സങ്കോചം സംഭവിപ്പിക്കുന്നതു മൂലമാണിത്. ഇതിനോടകം മൃതശരീരം എംബാം ചെയ്തില്ലെങ്കിൽ ശരീരം അഴുകാൻ തുടങ്ങും. രക്തയോട്ടം നിലച്ചതു മൂലമാണ് ശരീരം അഴുകാൻ തുടങ്ങുന്നത്.

കുടലുകളിലും മറ്റും ബാക്ടീരിയ ആക്രമണം ഉണ്ടാകുന്നതോടെ ശരീരത്തിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുകയും ചെയ്യാൻ തുടങ്ങും. ഇത് മറ്റു കീടങ്ങളെ ആകർഷിക്കുകയും ചെയ്യും. കീടങ്ങളിൽ നിന്നുള്ള പുഴു അഴുകാൻ തുടങ്ങുന്ന ശരീരത്തെ കാർന്നു തിന്നുകയും ഏതാനും ആഴ്ചകൾക്കുള്ളിൽ ശരീരത്തിന്റെ 60 ശതമാനവും ഇത്തരത്തിൽ പുഴുക്കൾ തിന്നുകയും ചെയ്യും. മറ്റു ശരീരഭാഗങ്ങൾ ക്രമേണ മറ്റുവിധത്തിൽ ഭൂമിയിൽ അലിഞ്ഞുചേരുകയും ചെയ്യും.

മരണശേഷം ചിന്തകൾക്കു സംഭവിക്കുന്നത്

ഹൃദയം നിലച്ച ശേഷം മൂന്നു മിനിട്ടോളം നമ്മുടെ ചിന്തകൾ സജീവമായിരിക്കുമെന്നാണ് അടുത്തകാലത്തെ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP