Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മക്കളേ നിങ്ങൾ തലയടിച്ചു വീഴാതെ നോക്കണെ; തലയ്ക്ക് ഉണ്ടാകുന്ന ശക്തമായ ക്ഷതം ഡിമെൻഷ്യയ്ക്ക് കാരണമായേക്കാമെന്ന് റിപ്പോർട്ട്

മക്കളേ നിങ്ങൾ തലയടിച്ചു വീഴാതെ നോക്കണെ; തലയ്ക്ക് ഉണ്ടാകുന്ന ശക്തമായ ക്ഷതം ഡിമെൻഷ്യയ്ക്ക് കാരണമായേക്കാമെന്ന് റിപ്പോർട്ട്

തലയ്ക്കുണ്ടാകുന്ന ശക്തമായ ക്ഷതം, പരിക്ക് മുതലായവ മുപ്പതു വർഷങ്ങൾ കഴിഞ്ഞാലും മറവി രോഗം ബുദ്ധിഭ്രംശം തുടങ്ങിയവ ഉണ്ടാക്കുന്നതിനു കാരണമാകും എന്നു കണ്ടെത്തി. സ്വീഡിഷ് ഗവേഷകർ 995,000 പേരിൽ നിന്നും സംഭരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. കായികാഭ്യാസങ്ങൾ ചെയ്യുന്നവരിലും. ഫുഡ്ബോൾ,ബോക്സിങ്ങ്, അമേരിക്കൻ ഫുഡ്ബോൾ തുടങ്ങിയ കായികവിനോദങ്ങളിൽ ഏർപ്പെടുന്നവരിൽ തലയ്ക്കു കൂടുതൽ ക്ഷതം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ഇത്തരത്തിൽ സംഭവിക്കുന്ന ക്ഷതങ്ങൾ നാളുകൾക്കു ശേഷം തലച്ചോറിനെ മാരകമായ രീതിയിൽ ബാധിക്കാറുണ്ട്.

ഓർമ്മക്കുറവ്, തലച്ചോറിനു സംഭവിക്കുന്ന മറ്റു മാരക രോഗങ്ങൾ എല്ലാം സാധാരണ ആളുകളിൽ കാണുന്നതിലും കൂടുതലായാണ് തലച്ചോറിനു ആഘാതം ഉണ്ടായിട്ടുള്ളവരിൽ കാണുന്നത് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മുൻ ഫുഡ്ബോൾ കളിക്കാരനായ ജെഫ് അസ്ടിൽ, മുൻ എൻ എഫ് എൽ സാറ്റാർ ആയ ആരോൺ ഹർണാഡസ് എന്നിവർ മസ്തിഷ്‌ക വീക്കം സംഭവിച്ച കായികതാരങ്ങളാണ്. തുടർച്ചയായി തലയ്ക്കു സംഭവിച്ച ആഘാതങ്ങളെ കാരണം മരണത്തിനു മുൻപ് അവർക്ക് മറവി രോഗം ഉണ്ടായിരുന്നു.

പതിനഞ്ചു വർഷങ്ങൾക്കുള്ളിൽ ഇത്തരത്തിൽ മസ്തിഷ്‌ക ക്ഷതം കാരണം മറവി രോഗം ഉണ്ടായവരുടെ എണ്ണം വളരെയധികം കൂടുതലാണ്. ക്ഷതം സംഭവിച്ചതിനു മുപ്പതു വർഷങ്ങൾക്കു ശേഷം മറവിരോഗം സംഭവിക്കാനുള്ള സാധ്യതകൾ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇതിനു മുൻപ് ഈ സാധ്യതകളെക്കുറിച്ചുള്ള പഠനങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മറവിരോഗം അല്ലെങ്കിൽ മസ്തിഷ്‌കഭ്രംശം സംഭവിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റു കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ടാകുമെങ്കിലും തലയ്ക്കു സംഭവിക്കുന്ന ആഘാതങ്ങൾ പിൽക്കാലത്ത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കാം എന്നതിലെക്കു പഠനങ്ങൾ എത്തിയിട്ടുണ്ടാകില്ല എന്ന് പ്രൊഫസർ നോഡ്സ്റ്റോർ വ്യക്തമാക്കി.

തലയ്ക്കു സംഭവിക്കുന്ന ചെറിയ രീതിയിലുള്ള ക്ഷതങ്ങൾ മസ്തിഷ്‌കഭ്രംശത്തിനു കാരണമാകാനുള്ള സാധ്യത കുറവാണ്. ഇതിനെക്കുറിച്ചു കൂടുതൽ പഠനങ്ങൾ നടത്തുന്നതിലൂടെ മാത്രമേ ഈ അസുഖത്തിന്റെ വ്യക്തമായ കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാനാകു. 1964 മുതൽ 2012 വരെയുള്ള വിവരങ്ങളാണ് ഗവേഷണത്തിനു വേണ്ടി ഉപയോഗിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ തലയ്കക്ു ക്ഷതം സംഭവിക്കുന്നവർക്ക് മറവി രോഗം തുടങ്ങി മാരകമായ പല അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യത താരതമ്യേന കൂടുതലാണെന്നും കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർ സൂക്ഷിക്കണമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP