Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാൻസർ വരാതിരിക്കാൻ മാത്രമല്ല, തടി കുറയ്ക്കാനും ഫ്രൈയിങ് പാനുകളും പേപ്പർ പ്ലേറ്റുകളും ഉപയോഗിക്കരുത്; പുതിയ പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്

കാൻസർ വരാതിരിക്കാൻ മാത്രമല്ല, തടി കുറയ്ക്കാനും ഫ്രൈയിങ് പാനുകളും പേപ്പർ പ്ലേറ്റുകളും ഉപയോഗിക്കരുത്; പുതിയ പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്

ടികുറയ്ക്കാൻ മണിക്കൂറുകളോളം വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ അതിനുള്ള ശ്രമം ആദ്യം തുടങ്ങേണ്ടത് അടുക്കളയിൽനിന്നാണെന്ന് ഗവേഷകർ പറയുന്നു. നോൺ സ്റ്റിക്ക് പാത്രങ്ങളിലും പാനുകളിലും ഭക്ഷണമുണ്ടാക്കുന്നത് അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടതെന്ന് പുതിയ പഠനം നിർദ്ദേശിക്കുന്നു. പേപ്പർ പ്ലേറ്റുകളുടെ ഉപയോഗവും ഇതോടൊപ്പം അവസാനിപ്പിക്കണെമെന്നും അവർ ഉപദേശിക്കുന്നു.

പേപ്പർ പ്ലേറ്റുകളിലും പാനുകളിലും മറ്റും കാണുന്ന പെർഫ്‌ളൂറോആൽക്കൈൽ എന്നറിയപ്പെടുന്ന വസ്തുക്കളാണ് കുഴപ്പമുണ്ടാക്കുന്നത്. ഭക്ഷണം ദഹിപ്പിക്കുന്നതിനുള്ള ശേഷികുറയ്ക്കാൻ ഇവ കാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തൽ. പെർഫ്‌ളൂറോആൽക്കൈൽ കാൻസറിനും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും പ്രതിരോധ സംവിധാനത്തിന്റെ തകർച്ചയ്ക്കും കാരണമാകുമെന്ന് ഗവേഷകർ നേരത്തേ തന്നെ കണ്ടെത്തിയിട്ടുണ്ട്. അമിത വണ്ണത്തിനും ഇത് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തൽ.

ഹാർവാഡ് സർവകലാശാലയിലെ ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നിൽ. അമിതവണ്ണമുള്ളതും തടിയുള്ളതുമായ 621 പേരെയാണ് ഗവേഷകർ പഠനവിധേയമാക്കിയത്. ഭക്ഷണക്രമീകരണത്തിലൂടെ തുടക്കത്തിൽ 6.4 കിലോ ശരീരഭാരം കുറച്ച ഇവർ, പിന്നീട് ഭക്ഷണക്രമീകരണം ഒഴിവാക്കിയപ്പോൾ ശേഷിച്ച ഒന്നരവർഷംകൊണ്ട് 2.7 കിലോ കൂടിയതായി ഗവേഷകർ പറയുന്നു. ശരീരഭാരം കൂടിയവരുടെ രക്തത്തിൽ പെർഫ്‌ളൂറോആൽക്കൈലിന്റെ സാന്നിധ്യം കൂടുതലായിരുന്നുവെന്ന് ഗവേഷകർ കണ്ടെത്തി.

രക്തത്തിൽ പെർഫ്‌ളൂറോആൽക്കൈലിന്റെ അളവ് കൂടുതലുള്ള സ്ത്രീകളിലാണ് ശരീരഭാരം കൂടുതലായി വർധിച്ചത്. ദഹനപ്രക്രീയയിൽ ഇത് തടസ്സമുണ്ടാക്കുന്നതിനാലാണ് തടി കുറയ്ക്കാനുള്ള ശ്രമങ്ങൾ ഫലംകാണാതെ പോകുന്നത്. കാൻസറിന് മാത്രമാണ് പെർഫ്‌ളൂറോആൽക്കൈൽ കാരണമാകുന്നതെന്ന മുൻധാരണ തിരുത്തുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലെന്നും ഇത് ലോകമെങ്ങുമുള്ള കോടിക്കണക്കിന് ആളുകളെ ബാധിക്കുന്നുണ്ടെന്നും പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ഫിലിപ്പ് ഗ്രൻഡീൻ പറഞ്ഞു.

പാനുകളിലും നോൺസ്റ്റിക് പാത്രങ്ങളിലും ഭക്ഷണമുണ്ടാക്കുന്നത് കുറയ്ക്കുകയും പേപ്പർ പ്ലേറ്റിന്റെയും മെഴുക്കുള്ള പാത്രങ്ങളുടെയും ഉപയോഗം കുറയ്ക്കുകയും ചെയ്താൽ പെർഫ്‌ളൂറോആൽക്കൈലിനെ നിയന്ത്രിക്കാനാകുമെന്ന് ഗവേഷകർ പറഞ്ഞു. ഇങ്ങനെ ചെയ്താൽ ഡയറ്റ് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ഫലംകാണാനും തടി നിയന്ത്രിക്കാനും സാധിക്കുമെന്നും അവർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP