Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജീവിത രീതിയിലെ മാറ്റം മനുഷ്യ വാസത്തെ ഇല്ലാതാക്കുമോ? പുരുഷന്മാരുടെ ബീജത്തിലെ കൗണ്ട് കുറയുന്നത് റെക്കോർഡ് വേഗത്തിൽ; കുഞ്ഞുങ്ങൾ ജനിക്കാതെ ലോകം അന്യം നിന്ന് പോയേക്കുമെന്ന് ശാസ്ത്രത്തിന് ഭയം

ജീവിത രീതിയിലെ മാറ്റം മനുഷ്യ വാസത്തെ ഇല്ലാതാക്കുമോ? പുരുഷന്മാരുടെ ബീജത്തിലെ കൗണ്ട് കുറയുന്നത് റെക്കോർഡ് വേഗത്തിൽ; കുഞ്ഞുങ്ങൾ ജനിക്കാതെ ലോകം അന്യം നിന്ന് പോയേക്കുമെന്ന് ശാസ്ത്രത്തിന് ഭയം

ജീവിത രീതിയിലെ മാറ്റം മനുഷ്യ വാസത്തെ ഇല്ലാതാക്കുമോ എന്ന് ശാസ്ത്ര ലോകത്തിന് ഭയം. കഴിഞ്ഞ നാൽപ്പത് വർഷത്തിനുള്ളിൽ പുരുഷ ബീജത്തിലെ കൗണ്ട് കുറഞ്ഞു വരുന്നതാണ് മനുഷ്യ രാശിയെ പോലും ഇല്ലാതാക്കിയേക്കുമെന്ന ഭയം ശാസ്ത്ര ലോകത്തിന് ഉണ്ടാവാൻ കാരണം.

ഹ്യൂമൺ റീപ്രൊഡക്ഷൻ അപ്‌ഡേറ്റിന്റെറിപ്പോർട്ട് അനുസരിച്ച് 1970 ന് ശേഷം പാശ്ചാത്യ ജീവിത രീതി മൂലം പുരുഷന്മാരുടെ ബീജത്തിലെ കൗണ്ട് പകുതിയായി കുറഞ്ഞതായാണ് റിപ്പോർട്ട്. പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷിയിലെ പ്രധാന ഘടകമാണ് ബീജത്തിലെ കൗണ്ടിന്റെ അളവ്. യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ പുരുഷന്മാരുടെ കൗണ്ടിലാണ് വൻ കുറവുണ്ടായിരിക്കുന്നതെന്നാണ് പടന റിപ്പോർട്ട്.

കെമിക്കൽസിന്റെ അതിപ്രസരവും പരിസ്ഥിതിയിൽ ഉണ്ടായ മാറ്റവും എല്ലാം മനുഷ്യരാശി തന്നെ അന്യം നിന്നു പോകുമെന്ന അവസ്ഥയിലേക്കാണ് നയിക്കുന്നത്. ഇതിന് നിലവിലെ ജീവിത രീതിയിൽ മാറ്റം ഉണ്ടാകണം. ഈ കണ്ടുപിടുത്തം ലോകം കാര്യമായി എടുത്തില്ലെങ്കിൽ അത് വൻ ഭവിഷ്യത്തിലേക്ക് തന്നെ നയിക്കുമെന്നാണ് കരുതുന്നത്.

1973 മുതൽ 2011 വരെയുള്ള സ്‌പേം കൗണ്ടുകൾ കളക്റ്റ് ചെയ്തതിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോർത്ത് അമേകരിക്ക, ഓസ്‌ട്രേലിയ,യൂറോപ്പ് , ന്യൂസിലന്റ് എന്നിവിടങ്ങളിലുള്ള പുരുഷന്മാരെയാണ് പഠന വിധേയമാക്കിയത്. ശരാശരി 59.3 ശതമാനം കുറവാണ് കൗണ്ടിന്റെ അളവിൽ ഉണ്ടായിരിക്കുന്നത്. അതേസമയം തെക്കേ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ വളരെ കുറച്ച് പഠനം മാത്രമാണ് നടത്തിയത്. എന്നിരുന്നാലും ഇവിടെ പാശ്ചാത്യ രാജ്യങ്ങളിലേത് പോലെ കൗണ്ടിന്റെ അളവിൽ കുറവില്ല.

ഈ പഠനത്തിൽ കൗണ്ട് കുറയുന്നത് എന്തുകൊണ്ടാണെന്നത് പഠന വിഷയമാക്കിയിട്ടില്ല. എന്നാലും ഇപ്പോഴത്തെ ജീവിത രീതിയിലും പാരിസ്ഥിതിക മാറ്റവും ആണ്കാരണമാക്കിയത്. ഒബിസിറ്റിയും കെമിക്കൽസിന്റെ അതിപ്രസരവും കാരണമാകുന്നതായും റിപ്പോർട്ട് ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP