Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അത്ര എളുപ്പം മരിക്കാൻ മലയാളിക്ക് മനസ്സില്ല! ഇന്ത്യയിൽ ആയുസ്സിന് ബലംകൂടുതൽ കേരളീയർക്കുതന്നെയെന്ന് സെൻസസ് റിപ്പോർട്ട്; ആണുങ്ങളേക്കാൾ കുടുതൽ ആയുർദൈർഘ്യം സ്ത്രീകൾക്ക്

അത്ര എളുപ്പം മരിക്കാൻ മലയാളിക്ക് മനസ്സില്ല! ഇന്ത്യയിൽ ആയുസ്സിന് ബലംകൂടുതൽ കേരളീയർക്കുതന്നെയെന്ന് സെൻസസ് റിപ്പോർട്ട്; ആണുങ്ങളേക്കാൾ കുടുതൽ ആയുർദൈർഘ്യം സ്ത്രീകൾക്ക്

ന്യൂഡൽഹി: ആയുസ്സിന്റെ കാര്യത്തിൽ രാജ്യത്ത് മലയാളിക്ക് ഒന്നാം സ്ഥാനം. കേരളത്തിന്റെ ശരാശരി ആയുർദൈർഘ്യം 74.9 വയസ്സാണെന്ന് സെൻസസ് വകുപ്പു പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.

കേരളത്തിൽ പുരുഷന്മാരെ അപേക്ഷിച്ച് വനിതകൾക്ക് ആയുസ്സ് കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകൾ ശരാശരി 77.8 വയസ്സ് വരെ ജീവിക്കുമ്പോൾ പുരുഷന്മാരുടെ ആയുർദൈർഘ്യം 72 വയസ്സാണ്.

ഗ്രാമീണമേഖലയിൽ ശരാശരി ആയുർദൈർഘ്യം സംസ്ഥാന ശരാശരിക്കു തുല്യമാണ് 74.9 വയസ്സ്. വനിതകളുടെ ആയുർദൈർഘ്യം 78.1 വയസ്സും പുരുഷന്മാരുടേത് 71.7 വയസ്സുമാണ്. നഗരമേഖലയിൽ കേരളത്തിന്റെ ആയുർദൈർഘ്യം 75 വയസ്സ്.

പുരുഷന്മാരുടെ ആയുർദൈർഘ്യം 72.7 വയസ്സും വനിതകളുടേത് 77.1 വയസ്സുമാണ്. ആശുപത്രികളുടെ എണ്ണം കൂടിയതും ആരോഗ്യപരിരക്ഷാ സംവിധാനം മെച്ചപ്പെട്ടതുമാണു പ്രധാനമായും സംസ്ഥാനത്തെ ആയുർദൈർഘ്യം കൂടാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.

സെൻസസ് വകുപ്പ് സാംപിൾ റജിസ്‌ട്രേഷൻ സംവിധാനത്തിൽ (എസ്ആർഎസ്) സമാഹരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണു റിപ്പോർട്ടു പുറത്തിറക്കിയത്. 197075 കണക്കാക്കിയാണു സെൻസസ് വകുപ്പ് ആദ്യ എസ്ആർഎസ് ആയുർദൈർഘ്യ പട്ടിക തയാറാക്കിയത്.

അന്നും ആയുർദൈർഘ്യ ശരാശരിയിൽ കേരളമായിരുന്നു മുന്നിൽ 62 വയസ്സ്. ഏറ്റവും പിന്നിൽ യുപി 43 വയസ്സ്. 201014ലെ റിപ്പോർട്ടിൽ അസമാണു പിന്നിൽ 63.9 വയസ്സ്.

കേരളത്തിൽ ഗ്രാമീണമേഖലയിലാണു വനിതകളുടെ ആയുർദൈർഘ്യം കൂടുതൽ. മറ്റു സംസ്ഥാനങ്ങളിൽ നഗരങ്ങളിലെ വനിതകളുടെ ആയുർദൈർഘ്യമാണു കൂടുതൽ. ദേശീയ ആയുർദൈർഘ്യ ശരാശരി 70 വയസ്സാണ്.

വനിതകളുടെ ആയുർദൈർഘ്യം ദേശീയ ശരാശരി 71.9 വയസ്സും പുരുഷന്മാരുടേത് 68.3 വയസ്സുമാണ്. ഗ്രാമീണമേഖഖലയിൽ ദേശീയ ശരാശരി 69 വയസ്സ്. പുരുഷന്മാരുടേത് 67.3 വയസ്സും വനിതകളുടേത് 70.9 വയസ്സുമാണ്. നഗരമേഖലയിലെ ശരാശരി ആയുർദൈർഘ്യം 72.6 വയസ്സ്. പുരുഷന്മാരുടേത് 71 വയസ്സും വനിതകളുടേത് 74.4 വയസ്സുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP