Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാരങ്ങ വെള്ളം കുടിച്ചാൽ പലതുണ്ട് കാര്യം; വണ്ണം കുറയ്ക്കുന്നത് മുതൽ ഏകാഗ്രത കൂട്ടുന്നതിനു വരെ നാരങ്ങാ വെള്ളം

നാരങ്ങ വെള്ളം കുടിച്ചാൽ പലതുണ്ട് കാര്യം; വണ്ണം കുറയ്ക്കുന്നത് മുതൽ ഏകാഗ്രത കൂട്ടുന്നതിനു വരെ നാരങ്ങാ വെള്ളം

നാരങ്ങ വെള്ളം കുടിച്ചാൽ പലതുണ്ട് കാര്യം. ശരീര ഭാരം കുറയ്ക്കുന്നതിന് മുതൽ ഏകാഗ്രത കൂട്ടുന്നതിന് വരെ നാരങ്ങാ വെള്ളം കുടിക്കുന്നത് സഹായകമാണ്. ദിവസവും ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും. കുടിക്കുന്ന വെള്ളത്തിൽ ഒന്നോ രണ്ടോ തുള്ളി നാരങ്ങാനീരു ചേർത്താൽ ശരിയായ ദഹനത്തിനും എനർജി ലെവൽ കൂട്ടുന്നതിനും സഹായകമാണ്.

കുറഞ്ഞ കലോറി
മറ്റ് ഡ്രിങ്ക്‌സുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ കലോറി അളവ് മാത്രമാണ് നാരങ്ങാ വെള്ളത്തിൽ ഉള്ളത്. ആറ് കലോറി മാത്രമാണ് ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളത്തിലുള്ളത്. അതിനാൽ തന്നെ വണ്ണം കുറയ്ക്കുന്നതിനും ഏറെ സഹായപ്രദമാണ്.

ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾക്കു സഹായിക്കുന്നു
ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾക്കു സഹായിക്കുന്നു. നാരങ്ങവെള്ളം ശരീരത്തിലെ ജലാംശത്തെ നിലനിർത്തുകയും അത് ശരീരത്തിലെ മൈറ്റോകോൺട്രിയയുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിന്റെ ശരിയായ രീതിയിലുള്ള പ്രവർത്തനം വണ്ണം കുറയ്ക്കാൻ സഹായിക്കും.

ശരീരത്തിലെ ജലാംശത്തെ കൂട്ടുന്നു
ശരീരത്തിലുള്ള മാലിന്യങ്ങൾ പുറന്തള്ളുന്നതിന് ശരീരത്തിലെ ജലാംശം ഒരു മുഖ്യ ഘടകമാണ്. കൃത്യമായ മാലിന്യ നിർമ്മാർജനം ഉണ്ടായാലെ ശരീരത്തിൽ കൃത്യമായ പ്രവർത്തനങ്ങൾ നടക്കു. നാരങ്ങവെള്ളം ശരീരത്തിലെ ജലാംശത്തെ കൂട്ടുന്നതോടൊപ്പം കൊഴുപ്പും കുറയ്ക്കുന്നു.

അനാവശ്യ ഭക്ഷണ ശീലം ഒഴിവാക്കാം
ഇടയ്ക്കിടെ നാരങ്ങവെള്ളം കുടിക്കുന്നത് അനാവശ്യ ഭക്ഷണ ശീലം ഒഴിവാക്കും. ഇടയ്ക്കിടെ കഴിക്കുന്ന കൊഴുപ്പു ചേർന്ന ഭക്ഷണങ്ങളാണ് അമിത വണ്ണത്തിനു മുഖ്യകാരണം. ആഹാരത്തോടൊപ്പം വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്്ക്കാൻ സഹായിക്കും.

അമിത വണ്ണം കുറയ്ക്കുന്നു
നാരങ്ങവെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശവും പ്രവർത്തനങ്ങളും കൃത്യമായി നടക്കും അതുകൊഴുപ്പടിയുന്നത് തടയുകയും അമിത വണ്ണത്തിനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. കൃത്യമായ വ്യായാമത്തോടൊപ്പം ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP