Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിങ്ങൾ പ്രണയത്തിന് അടിമയാണോ? ഈ സ്വഭാവങ്ങളുണ്ടെങ്കിൽ ഉടൻ ചികിത്സിക്കേണ്ടിവരും

നിങ്ങൾ പ്രണയത്തിന് അടിമയാണോ? ഈ സ്വഭാവങ്ങളുണ്ടെങ്കിൽ ഉടൻ ചികിത്സിക്കേണ്ടിവരും

ങ്കാളിയോടുള്ള പ്രണയത്തിന് അടിമയാണോ നിങ്ങൾ? അധികമായാൽ അമൃതും വിഷമെന്ന് പറയുന്നതുപോലെ, പ്രണയം അധികമായാലും കുഴപ്പമാണ്. നിങ്ങളുടെ പ്രണയപാരവശ്യം എത്രയുണ്ടെന്നറിയാൻ ചില പൊടിക്കൈകളുണ്ട്. ലണ്ടൻകാരിയായ മിഷേൽ സെല്ലി ഇക്കാര്യത്തിൽ വർഷങ്ങളായി ഗവേഷണം നടത്തുന്നവരാണ്. അവർ നിങ്ങളുടെ പ്രണയത്തിന്റെ അവസ്ഥ മനസ്സിലാക്കാൻ പറയുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്.

എപ്പോഴും പങ്കാളിയെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നത് പ്രണയത്തിന് അടിമയാണെന്നതിന്റെ ആദ്യത്തെ സൂചനയാണ്. അവരുടെ കാഴ്ചപ്പാടിലൂടെ മാത്രമേ നിങ്ങൾ ജീവിതത്തെ കാണുന്നുള്ളൂ എന്ന അവസ്ഥയാകും ഇതുണ്ടാക്കുക. സാമിപ്യവും ശ്രദ്ധയും സ്‌നേഹവും ലഭിക്കുന്നതിനായി എല്ലായ്‌പ്പോഴും പങ്കാളിക്കൊപ്പം നിൽക്കുമ്പോൾ നഷ്ടപ്പെടുന്നത് മറ്റ് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയുമാകും.

പങ്കാളി പറയുന്നതനുസരിച്ച് നിങ്ങൾ സ്വയം മാറാൻ ശ്രമിക്കുന്നുണ്ടോ? അല്ലെങ്കിൽ അവരുടെ താത്പര്യങ്ങൾക്കുമാത്രമായി നിങ്ങൾ സ്വയം ചുരുങ്ങുന്നുണ്ടോ? എങ്കിൽ നിങ്ങൾ അടിമയാണെന്നുറപ്പിക്കാം. പങ്കാളിയിൽനിന്നുള്ള ചെറിയൊരു അവഗണനപോലും നിങ്ങളെ മാനസികമായി തകർക്കുമെന്നതാണ് ഇതിന്റെ ദൂഷ്യഫലം. പങ്കാളിയെ ഉത്തമപുരുഷനായി സങ്കൽപ്പിച്ചുകൊണ്ടാകും നിങ്ങൾ പ്രണയത്തിൽ അകപ്പെടുക. എന്നാൽ, യഥാർഥ ജീവിതത്തിൽ അയാൾ അതിൽനിന്ന് വ്യത്യസ്തനായേക്കും.

സ്വന്തം മൂല്യത്തെക്കുറിച്ചുപോലും സംശയം തോന്നുന്ന അവസ്ഥയും ഇതുണ്ടാക്കും. പങ്കാളിയുടെ സ്‌നേഹത്തിന് താൻ അർഹയാണോ എന്ന സംശയം സ്വയം തോന്നിക്കൊണ്ടിരിക്കുമ്പോൾ, അത് നമ്മുടെ മനസ്സിന്റെ സ്വസ്ഥത ഇല്ലാതാക്കും. പങ്കാളി ചെയ്യുന്ന തെറ്റുകളും പിഴവുകളും പ്രണയത്തിന്റെ പേരിൽ സഹിക്കാനും ക്ഷമിക്കാനും നിങ്ങൾ തയ്യാറാവും.

സ്വന്തം ജീവിതത്തെക്കുറിച്ചുപോലും മറന്ന് പങ്കാളിയെ സന്തോഷിപ്പിക്കാനായി നിങ്ങൾ സ്വയം ചുരുങ്ങുന്ന അവസ്ഥയും ഇതുമൂലമുണ്ടാകും.. പങ്കാളിയെ എങ്ങനെ സന്തോഷിപ്പാമെന്നാലോചിച്ച് കൂടുതൽ സമയം ചെലവാക്കുന്നതിലൂടെ, സ്വന്തം കാര്യങ്ങൾ അവഗണിക്കുന്ന തരത്തിലേക്ക് നിങ്ങളെത്തപ്പെടും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഉപദേശങ്ങൾ നിങ്ങൾ അവഗണിക്കാൻ തുടങ്ങും. അവരിൽനിന്ന് അകന്നുനിൽക്കുവാൻ ശ്രമിക്കും.

പങ്കാളിയുടെ തെറ്റുകൾ ക്ഷമിക്കാൻ സ്വയം ന്യായീകരണങ്ങൾ കണ്ടെത്തും. നിങ്ങളാരെന്ന കാര്യം സ്വയം മറക്കുന്ന നിലയിലേക്ക് വീഴും. നാടകീയമായ സംഭവങ്ങളിൽനിന്ന് സംഭവങ്ങളിലേക്ക് ജീവിതം നിങ്ങളറിയാതെ മുന്നേറും. നിങ്ങളുടെ ഊർജം നിങ്ങളറിയാതെ നഷ്ടപ്പെടുന്ന അവസ്ഥ വരും.

ഇതിനെയൊക്കെ അതിജീവിക്കാൻ ചില മാർഗങ്ങളും മിഷേൽ സെല്ലി പറഞ്ഞുതരുന്നു. പങ്കാളിയോടുള്ള പ്രണയത്തിനുപോലും ഒരതിര് നിശ്ചയിക്കണമെന്നതാണ് ആദ്യത്തെ കാര്യം. നിങ്ങളുടെ നിലയും അന്തസ്സും മനസ്സിലാക്കി, അതനുസരിച്ച് ബന്ധത്തെ നിയന്ത്രിച്ച് നിർത്താൻ സാധിക്കണം. നിങ്ങളുടെ വികാരങ്ങൾക്കും വിചാരങ്ങൾക്കും പ്രഥമ പരിഗണന നൽകുക. സ്വയം സ്‌നേഹിക്കാൻ പഠിക്കുക.

മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കുക. നിങ്ങളുടെ ചുറ്റുമുള്ളവർ നിങ്ങളെ വിലയിരുത്തിയാകും മുന്നറിയിപ്പുകൾ നൽകുക. അതവഗണിക്കാതെ, അതിൽ ഉറച്ചുനിന്നുകൊണ്ട് ബന്ധത്തെ പുതുക്കിപ്പണിയുക. ജീവതത്തിൽ എല്ലായ്‌പ്പോഴും സത്യസന്ധത പുലർത്തുക. തുറന്ന് സംസാരിക്കുക. കേൾ്ക്കാൻ ക്ഷമയുണ്ടാവുക. പരസ്പരം ബഹുമാനിക്കാൻ ശീലിക്കുക. ഇതൊക്കെയാണ് ആരോഗ്യകരമായ പ്രണയത്തിനുള്ള മാർഗങ്ങളായി മിഷേൽ മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP