Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ മരുന്നുകമ്പനികൾ ഉണ്ടാക്കുന്ന മിക്ക മരുന്നുകളും തെറ്റായ അളവിൽ; ലാബുകലിൽ മാറിപ്പോകുന്നതുപോലും പതിവ്; അഴിമതിക്കാർ ഡ്രഗ് കൺട്രോളർമാരായി ഇരിക്കുന്ന നാട്ടിൽ മരുന്നുകഴിച്ച് മരിക്കാൻ വിധി

ഇന്ത്യൻ മരുന്നുകമ്പനികൾ ഉണ്ടാക്കുന്ന മിക്ക മരുന്നുകളും തെറ്റായ അളവിൽ; ലാബുകലിൽ മാറിപ്പോകുന്നതുപോലും പതിവ്; അഴിമതിക്കാർ ഡ്രഗ് കൺട്രോളർമാരായി ഇരിക്കുന്ന നാട്ടിൽ മരുന്നുകഴിച്ച് മരിക്കാൻ വിധി

ന്ത്യയിലെ മുൻനിര മരുന്നുകമ്പനികളുണ്ടാക്കുന്ന 27 സുപ്രധാന മരുന്നുകൾ നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തൽ. അബ്ബോട്ട് ഇന്ത്യ, ജിഎസ്‌കെ ഇന്ത്യ, സൺ ഫാർമ, സിപ്ല, ഗ്ലെന്മാർക്ക് തുടങ്ങിയ 18 മുൻനിരക്കമ്പനികൾ ഉണ്ടാക്കുന്ന മരുന്നുകളാണ് നിലവാരമില്ലാത്തതും തെറ്റായ അളവിൽ സംയോജിപ്പിച്ച് ഉണ്ടാക്കിയതുമുൾപ്പെടെ നിരവധി കുറവുകൾ നിറഞ്ഞതാണെന്ന് കണ്ടെത്തിയത്. കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ ഡ്രഗ് റെഗുലേറ്റർമാർ ഈ മരുന്നുകൾ ഉപയോഗിക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

വിപണിയുടെ സിംഹഭാഗവും കൈയടക്കിയിരിക്കുന്ന എട്ട് മുൻനിരക്കമ്പനികളുടെ മരുന്നുകളും ഇങ്ങനെ നിലവാരമില്ലാത്തതായി കണ്ടെത്തിയ കൂട്ടത്തിലുണ്ട്. പരിശോധനയിൽ പിടിക്കപ്പെട്ട മരുന്നുകളുടെ ഉത്പാദനവും വിതരണവും നിർത്തിവച്ചതായി ഡ്രഗ് റെഗുലേറ്റർമാരെ അറിയിച്ചിട്ടുള്ളത് ഈ 18 കമ്പനികളിൽ രണ്ടെണ്ണം മാത്രമാണ്. ശേഷിക്കുന്നവ ഇപ്പോഴും മറ്റ് സംസ്ഥാനങ്ങളിൽ മരുന്നുകച്ചവടം പൊടിപൊടിക്കുന്നു. വിപണിയിൽ 47 ശതമാനം മുതൽ 92 ശതമാനം വരെ ഈ കമ്പനികളുടെ മരുന്നാണ് വിറ്റുപോകുന്നത്.

അബ്ബോട്ട് ഇന്ത്യ നിർമ്മിച്ച ആന്റിസൈക്കോട്ടിക്ക് മരുന്ന് സ്‌റ്റെമെറ്റിൽ, ആന്റി ബയോട്ടിക് പെന്റിഡിസ്, അലെംബിക് ഫാർമയുടെ ആന്റി ബാക്ടീരിയൽ മരുന്ന് അൽത്രോസിൻ, മൈഗ്രെയ്‌ന് ഉപയോഗിക്കുന്ന കാഡില ഫാർമയുടെ വാസോഗ്രെയ്ൻ, ഗ്ലെന്മാർക്ക് ഫാർമയുടെ പ്രശസ്തമായ കഫ് സിറപ്പ് അസ്‌കോറിൽ, ജിഎസ്‌കെ ഇന്ത്യയുടെ വിരയ്ക്കുള്ള മരുന്ന് സെന്റൽ, വാതത്തിനുള്ള ഇപ്ക ലാബ്‌സിന്റെ ഹൈഡ്രോക്‌സിക്ലോറോക്വിൻ, സനോസി സിന്തെലാബോയുടെ നീർവീഴ്ചയ്ക്കുള്ള മയോറിൽ, ടോറന്റ് ഫാർമയുടെ ഡിൽസെം തുടങ്ങിയവ ഇങ്ങനെ നിലവാരമില്ലാത്തതായി കണ്ടെത്തിയവയുടെ കൂട്ടത്തിലുണ്ട്.

കേരളത്തിന് പുറമെ, മഹാരാഷ്ട്ര, കർണാടക, പശ്ചിമബംഗാൾ, ഗോവ, ഗുജറാത്ത്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിലാണ് മരുന്നുകൾ നിലവാരമില്ലാത്തതായി കണ്ടെത്തിയത്. ആൽക്കെം ലാബ്‌സ്, കാഡില ഹെൽത്ത്‌കെയർ, സിപ്ല, എംക്യൂർ ഫാർമ, ഹെത്തറൊ ലാബ്‌സ്, മോർപെൻ ലാബ്‌സ്, മാക്ലിയോഡ്‌സ് ഫാർമ, സൺ ഫാർമ, വോക്ക്ഹാഡ്റ്റ് ഫാർമ, സിഡസ് ഹെൽത്ത്‌കെയർ എന്നിവയാണ് പരിശോധനയിൽ പിടിക്കപ്പെട്ട മറ്റ് മരുന്നുദ്പാദകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP