Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നമ്മുടെ മക്കളെ സംസ്‌കൃതം കൂടി പഠിപ്പിച്ചാലോ? സംസ്‌കൃത പഠനവും മന്ത്രപാരായണവും ബുദ്ധിയും ഓർമശക്തിയും വളർത്തുമെന്ന് പഠനം

നമ്മുടെ മക്കളെ സംസ്‌കൃതം കൂടി പഠിപ്പിച്ചാലോ? സംസ്‌കൃത പഠനവും മന്ത്രപാരായണവും ബുദ്ധിയും ഓർമശക്തിയും വളർത്തുമെന്ന് പഠനം

ഇനി മുതൽ മക്കളെ സംസ്‌കൃതം കൂടി പഠിപ്പിക്കാം. സംസ്‌കൃത പഠനം ഓർമ്മ ശക്തി കൂട്ടുമെന്ന് പഠനം. ബുദ്ധിയും ഓർമശക്തിയും കൂട്ടാൻ സംസ്‌കൃത പഠനവും മന്ത്രപാരായണവും വളരെ നല്ലതാണെന്നാണ് ഗവേഷകർ പറയുന്നത്.

സംസ്‌കൃതം എഴുതുകയും വായിക്കുകയും ചെയ്താൽ ചിന്താശേഷി വർധിക്കുകയും അത് ബുദ്ധിക്ക് ഉണർവുണ്ടാക്കുമെന്നും പഠനം പറയുന്നു. സയന്റിഫിക് അമേരിക്കൻ ജേർണലിലിൽ ന്യൂറോശാസ്ത്രജ്ഞനായ ജെയിംസ് ഹർട്‌സൽ എഴുതിയ പഠനവിവരം വിശദീകരിക്കുന്ന ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

ഹർട്‌സെൽ ടിബറ്റൻ, ഹാർവാർഡ്, കൊളംബിയ യൂണിവേഴ്‌സിറ്റികളിൽ നിന്നാണ് ഇദ്ദേഹം സംസ്‌കൃതം പഠിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് ട്രന്റോയിൽ നിന്ന് ന്യൂറോസയൻസിലും ഇദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. ആകെ പഠനത്തിൽ പങ്കെടുത്ത 42 പേരിൽ 21 പേർ ശാസ്ത്രീയമായി യജുർവേദം പഠിച്ച പണ്ഡിതന്മാരായിരുന്നു.

ബാക്കിയുള്ളവർ സംസ്‌കൃതം പഠിക്കാത്തവരും. സംസ്‌കൃതം പറയുകയും ചിന്തിക്കുകയും ചെയ്യുമ്പോൾ ശരിയായ ചിന്തകൾ കൂടുമെന്നും മറ്റേത് ഭാഷയും ഉൾക്കൊള്ളാൻ എളുപ്പമാകുമെന്നും ഹർട്‌സെൽ പറയുന്നു. കാര്യങ്ങൾ ഉൾക്കൊള്ളാനുള്ള പ്രത്യേക ശേഷി സംസ്‌കൃത പഠനത്തിലൂടെ സാധ്യമാകുമെന്നും പഠനം പ്രസ്താവിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP