Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടിവിയുടെ മുന്നിൽ കുത്തിയിരുന്നാൽ ഓരോ മണിക്കൂറും പ്രമേഹം കൂടാനുള്ള സാധ്യത 3.4 ശതമാനം

ടെലിവിഷനുമുന്നിൽ മണിക്കൂറുകളോളം ചടഞ്ഞുകൂടിയിരുന്ന് സീരിയലുകളും മറ്റും കാണുന്നവരാണ് മലയാളികളിൽ വലിയൊരു ശതമാനവും. അങ്ങനെയിരുന്ന് ടി.വി. കാണുന്നത് ശരീരത്തിന് വലിയ ദോഷം വരുത്തുമെന്ന തരത്തിലുള്ള പഠനങ്ങൾ മുമ്പുമുണ്ടായിട്ടുണ്ട്. എന്നാൽ, ടി.വിക്ക് മുന്നിൽ ഇരിക്കുന്ന ഓരോ മണിക്കൂറും പ്രമേഹം ക്ഷണിച്ചുവരുത്തലാണെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു.

ടെലിവിഷനുമുന്നിൽ കുത്തിയിരിക്കുന്ന ഓരോ മണിക്കൂറും പ്രമേഹം വരുത്തുവാനുള്ള സാധ്യത 3.4 ശതമാനംവച്ച് വർധിപ്പിക്കുക യാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. കൂടുതൽ നേരം കുത്തിയിരിക്കുന്നത് ശരീരഭാരം വർധിപ്പിക്കുമെന്നും അത് പ്രമേഹത്തിന് കാരണമാകുമെന്നും ഗവേഷകർ പറയുന്നു. 25 വയസ്സിന് മുകളിലുള്ള മുവ്വായിരത്തോളം സ്ത്രീകളെയും പുരുഷന്മാരെയും നിരീക്ഷിച്ചാണ് പിറ്റ്‌സ്ബർഗ് സർവകലാശാലയിലെ ഡോ. ആന്ദ്രെ ക്രിസ്‌കയുടെ നേതൃത്വത്തിലുള്ള ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.

ടെലിവിഷൻ കാണാൻ കുത്തിയിരിക്കുന്നവരിൽ പ്രമേഹ സാധ്യത ഓരോ മണിക്കൂറും 3.4 ശതമാനംവച്ച് വർധിക്കുമെന്ന് പറഞ്ഞ ഗവേഷകർ, അതിനെ പ്രായവും ലിംഗവും മറ്റ് ഘടകങ്ങളും സ്വാധീനിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഇവരുടെ പഠന റിപ്പോർട്ട് ഡയബറ്റലോജിയ ജേണലിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ദിവസവും കൂടുതൽ സമയം മറ്റു പ്രവർത്തനങ്ങളിൽ മുഴുകുകയും ശരീരഭാരം നിയന്ത്രിക്കുകയും ഇരുപ്പ് കുറയ്ക്കുകയുമാണ് പ്രമേഹ സാധ്യത കുറയ്ക്കാനുള്ള മാർഗങ്ങളെന്ന് ഡോ. ക്രിസ്‌ക പറയുന്നു.

രാത്രി വൈകി കിടക്കുന്നവർക്കും പ്രമേഹ സാധ്യത കൂടുതലാണെന്ന് മറ്റൊരു പഠനം സൂചിപ്പിക്കുന്നു. രാവിലെ നേരത്തെ എഴുന്നേൽക്കുന്നവരെ ക്കാൾ പ്രമേഹ സാധ്യത രാത്രി വളരെ വൈകി ഉറങ്ങുന്നവർക്കുണ്ടെന്നാണ് ഡോ. നാൻ ഹി കിമ്മിന്റെ നേതൃത്വത്തിലുള്ള ഗവേഷണം കണ്ടെത്തിയത്. രാത്രി വൈകി കിടക്കുന്നവരും ശരീരത്തിൽ ധാരാളം കൊഴുപ്പിന്റെ അംശമുള്ളവരുമാണ് പ്രമേഹം എളുപ്പം പിടിപെടാൻ സാധ്യതയുള്ളവർ.

ടെലിവിഷനുമുന്നിൽ മണിക്കൂറുകളോളം ചടഞ്ഞുകൂടിയിരുന്ന് സീരിയലുകളും മറ്റും കാണുന്നവരാണ് മലയാളികളിൽ വലിയൊരു ശതമാനവും. അങ്ങനെയിരുന്ന് ടി.വി. കാണുന്നത് ശരീരത്തിന് വലിയ ദോഷം വരുത്തുമെന്ന തരത്തിലുള്ള പഠനങ്ങൾ മുമ്പുമുണ്ടായിട്ടുണ്ട്. എന്നാൽ, ടി.വിക്ക് മുന്നിൽ ഇരിക്കുന്ന ഓരോ മണിക്കൂറും പ്രമേഹം ക്ഷണിച്ചുവരുത്തലാണെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു.

ടെലിവിഷനുമുന്നിൽ കുത്തിയിരിക്കുന്ന ഓരോ മണിക്കൂറും പ്രമേഹം വരുത്തുവാനുള്ള സാധ്യത 3.4 ശതമാനംവച്ച് വർധിപ്പിക്കുക യാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. കൂടുതൽ നേരം കുത്തിയിരിക്കുന്നത് ശരീരഭാരം വർധിപ്പിക്കുമെന്നും അത് പ്രമേഹത്തിന് കാരണമാകുമെന്നും ഗവേഷകർ പറയുന്നു. 25 വയസ്സിന് മുകളിലുള്ള മുവ്വായിരത്തോളം സ്ത്രീകളെയും പുരുഷന്മാരെയും നിരീക്ഷിച്ചാണ് പിറ്റ്‌സ്ബർഗ് സർവകലാശാലയിലെ ഡോ. ആന്ദ്രെ ക്രിസ്‌കയുടെ നേതൃത്വത്തിലുള്ള ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.

ടെലിവിഷൻ കാണാൻ കുത്തിയിരിക്കുന്നവരിൽ പ്രമേഹ സാധ്യത ഓരോ മണിക്കൂറും 3.4 ശതമാനംവച്ച് വർധിക്കുമെന്ന് പറഞ്ഞ ഗവേഷകർ, അതിനെ പ്രായവും ലിംഗവും മറ്റ് ഘടകങ്ങളും സ്വാധീനിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഇവരുടെ പഠന റിപ്പോർട്ട് ഡയബറ്റലോജിയ ജേണലിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ദിവസവും കൂടുതൽ സമയം മറ്റു പ്രവർത്തനങ്ങളിൽ മുഴുകുകയും ശരീരഭാരം നിയന്ത്രിക്കുകയും ഇരുപ്പ് കുറയ്ക്കുകയുമാണ് പ്രമേഹ സാധ്യത കുറയ്ക്കാനുള്ള മാർഗങ്ങളെന്ന് ഡോ. ക്രിസ്‌ക പറയുന്നു.

രാത്രി വൈകി കിടക്കുന്നവർക്കും പ്രമേഹ സാധ്യത കൂടുതലാണെന്ന് മറ്റൊരു പഠനം സൂചിപ്പിക്കുന്നു. രാവിലെ നേരത്തെ എഴുന്നേൽക്കുന്ന വരെക്കാൾ പ്രമേഹ സാധ്യത രാത്രി വളരെ വൈകി ഉറങ്ങുന്നവർക്കുണ്ടെന്നാണ് ഡോ. നാൻ ഹി കിമ്മിന്റെ നേതൃത്വത്തിലുള്ള ഗവേഷണം കണ്ടെത്തിയത്. രാത്രി വൈകി കിടക്കുന്നവരും ശരീരത്തിൽ ധാരാളം കൊഴുപ്പിന്റെ അംശമുള്ളവരുമാണ് പ്രമേഹം എളുപ്പം പിടിപെടാൻ സാധ്യതയുള്ളവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP