Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രായം കൂടും തോറും എന്തു കൊണ്ടാണ് ലൈംഗികാസ്വാദ്യത കൂടുന്നത്? ചെറുപ്പക്കാരേക്കാൾ സെക്‌സ് ആസ്വദിക്കുന്നത് 60 കഴിഞ്ഞവർ ആണെന്നറിയാമോ..?

പ്രായം കൂടും തോറും എന്തു കൊണ്ടാണ് ലൈംഗികാസ്വാദ്യത കൂടുന്നത്? ചെറുപ്പക്കാരേക്കാൾ സെക്‌സ് ആസ്വദിക്കുന്നത് 60 കഴിഞ്ഞവർ ആണെന്നറിയാമോ..?

പ്രായമേറും തോറും ലൈംഗിക ശേഷിയും ലൈംഗിക ആഗ്രഹങ്ങളും നശിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാൽ അത് തെറ്റാണെന്ന് സമർത്ഥിക്കുകയാണ് പുതിയൊരു പഠനത്തിലൂടെ മൂന്ന് മെഡിക്കൽ എക്‌സ്പർട്ടുകൾ. യൂണിവേഴ്‌സിറ്റി ഓഫ് മിന്നെസോട്ടയിലെ മിറി ഫോർബ്‌സ്, റോബർട്ട് ക്രുഗെർ, ബ്രുക്ക് യൂണിവേഴ്‌സിറ്റിയിലെ നിക്കോള ഈറ്റൺ എന്നിവരാണ് ഞെട്ടിക്കുന്ന സത്യം പുറത്ത് വിട്ടിരിക്കുന്നത്. പ്രായം കൂടും തോറും ലൈംഗികത ആസ്വദിക്കാനുള്ള കഴിവും വർധിക്കുമെന്നാണ് അവർ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. അതനുസരിച്ച് ചെറുപ്പക്കാരേക്കാൾ സെക്‌സ് ആസ്വദിക്കുന്നത് 60 കഴിഞ്ഞവരാണെന്നും അവർ സമർത്ഥിക്കുന്നു. സൈക്യാട്രിയിലും സൈക്കോളജിയിലും വിദഗ്ദരാണീ മൂന്ന് പേരുമെന്നത് കണ്ടെത്തലിന്റെ വിശ്വാസ്യത വർധിപ്പിക്കുന്നു. പ്രായമായവർ തുടർച്ചയായി സെക്‌സ് ചെയ്യുന്നില്ലെങ്കിലും അതിന്റെ ക്വാളിറ്റി നിലനിർത്തിക്കൊണ്ട് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിലാണ് ശ്രദ്ധയൂന്നുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

പുതിയ പഠനമനുസരിച്ച് അമേരിക്കയിലെ 60 വയസു കഴിഞ്ഞ ഭൂരിഭാഗം പേരും ലൈംഗികമായി ആക്ടീവാണ്. ഇവരിൽ ഭൂരിഭാഗം പേരും മാസത്തിൽ രണ്ടോ മൂന്നോ തവണ നല്ല രീതിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരുമാണ്. ഇക്കാര്യത്തിൽ യുവദമ്പതികളെ കടത്തി വെട്ടുന്ന വിധത്തിലാണ് പലരും പ്രവർത്തിക്കുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. ഇവരിൽ മിക്കവരും ലൈംഗികതയെ തങ്ങളുടെ ജീവിതത്തിന്റെ അനിവാര്യ ഘടകമായിട്ടാണ് പരിഗണിച്ച് വരുന്നത്. പ്രായം കൂടുന്നതുമായി ബന്ധപ്പെട്ട മരവിപ്പെന്ന രോഗമില്ലെങ്കിൽ എന്തുകൊണ്ടാണ് പ്രായമായവരിൽ ലൈംഗിക ജീവിതം കുത്തനെ താഴോട്ട് പോകുന്നതെന്നത് എക്കാലത്തും ഉയരുന്ന ഒരു ചോദ്യമാണ്. ശാരീരികമായ ആരോഗ്യവും ലൈംഗിക പ്രവർത്തനവും പ്രായമാകുമ്പോൾ നിലയ്ക്കുന്നുവെന്നതാണ് ഇതിന് മിക്കപ്പോഴും ലഭിക്കാറുള്ള പൊതുവായ ഉത്തരം. എന്നാൽ തങ്ങളുടെ ലൈംഗിക ജീവിതത്തിന്റെ ഗുണനിലവാരം പ്രായമാകുമ്പോൾ നശിക്കുന്നില്ലെന്നതാണ് മറ്റൊരു വ്യത്യസ്തമായ ഉത്തരം.

സമീപകാലത്ത് സെക്‌സിനെയും പ്രായമാവലിനെയും പറ്റി നടന്ന മിക്ക പഠനങ്ങളിലും ഓരോ കാലത്തും ഇക്കാര്യത്തിൽ സംഭവിക്കുന്ന ആളുകളുടെ മനോഭാവത്തിൽ വരുന്ന മാറ്റങ്ങളെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മേൽപ്പറഞ്ഞ മൂവർ സംഘം നടത്തിയ പുതിയ പഠനത്തിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് 1930കളിൽ ജനിച്ചവർക്ക് ലൈംഗികതയോടുള്ള മനോഭാവമല്ല 60കളിലെയും 70കളുകളിലെയും ലൈംഗിക വിപ്ലവത്തിന് ശേഷം വളർന്നവർക്കുള്ളതെന്നും പുതിയ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 18 വർഷങ്ങൾക്കിടെ 6000ത്തിൽ അധികം പേരിൽ നിന്നും ശേഖരിച്ച ഡാറ്റകൾ അവലോകനം ചെയ്താണ് പുതിയ പഠനം നടത്തിയിരിക്കുന്നത്. 20 വയസ് മുതൽ 93 വയസ് വരെയുള്ള വിവിധ പ്രായഗ്രൂപ്പുകളിലുള്ളവരെ ഇതിൽ ഭാഗഭാക്കാക്കിയിരുന്നു.

എത്ര പ്രാവശ്യം സെക്‌സ് ചെയ്യുന്നു എന്നതിനല്ല മറിച്ച് അത് എത്ര ഗുണനിലവാരത്തോടെ ആസ്വാദ്യകരമായി ചെയ്യുന്നുവെന്നതിനാണ് പ്രായമായവർ പ്രാധാന്യം നൽകുന്നതെന്നതാണ് പ ഠനത്തിലൂടെ വ്യക്തമായിരിക്കുന്നത്. ഉദാഹരണമായി പ്രായമായവർ പതിവായി സെക്‌സ് ചെയ്യുന്നതിനല്ല പ്രാധാന്യമേകുന്നതെന്നും മറിച്ച് സെക്‌സ് പ്രധാനപ്പെട്ട സംഗതിയാണെന്ന് ചിന്തിക്കുന്നതിനും പരിശ്രമിക്കുന്നതിനുമാണവർ പ്രാധാന്യം നൽകുന്നത്. ഇതിലൂടെ അവർ മനോഹരമായി ലൈംഗികത ആസ്വദിക്കുകയും ചെയ്യുന്നു. ഈ മാറുന്ന മുൻഗണനകളാണ് പ്രായമായവരുടെ ലൈംഗിക ജീവിതത്തിന്റെ ഗുണനിലവാരം പ്രവചിക്കുന്നതിൽ നിർണായക ഘടകമായി ഗവേഷകർ പരിഗണിച്ചിരിക്കുന്നത്. പഠനത്തിന്റെ ഭാഗമായി പ്രായമായവരുടെയും ചെറുപ്പക്കാരുടെയും ലൈംഗിക ജീവിത്തതിന്റെ സവിശേഷതകൾ സോഷ്യോഡെമോഗ്രാഫിക് സവിശേഷതകളുമായും മാനസികവും ശാരീരികവുമായ ആരോഗ്യവുമായും ബന്ധപ്പെടുത്തി താരതമ്യപ്പെടുത്തിയപ്പോൾ ലൈംഗിക ജീവിതത്തിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ യുവജനങ്ങളേക്കാൾ പ്രായമായവരാണ് മുന്നിലെന്ന് കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ജീവിതാനുഭവങ്ങളും പരിചയവും വർധിക്കുന്നത് നമ്മുടെ ലൈംഗിക ജീവിതത്തെ പരിപോഷിപ്പിക്കാൻ സഹായിക്കുമെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP