1 aed = 17.25 inr 1 eur = 77.47 inr 1 gbp = 98.99 inr 1 kwd = 216.45 inr 1 sar = 16.87 inr 1 usd = 63.35 inr
Dec / 2014
20
Saturday

പത്രക്കാരോട് കളിച്ചാൽ അവർ പിതാവിനേയും മാറ്റിയെടുക്കും; കെഎസ്ആർടിസിയെ വിമർശിച്ച കോടതി വിധി മുക്കാൻ പറ്റാതെ വന്നപ്പോൾ പരാതിക്കാരന്റെ പേരുമാറ്റി പ്രതികാരം; പത്രപ്രവർത്തകർ കേരളത്തിലെ മാഫിയാ തലവന്മാർ ആകുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ
December 20, 2014 | 09:58 am

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ മാഫിയ പത്രക്കാർ ആണെന്ന കാര്യത്തിന് അടിവര ഇടുന്ന മറ്റൊരു റിപ്പോർട്ട് കൂടി മറുനാടൻ മലയാളിക്ക് ലഭിച്ചു. ജനത്തെ ബുദ്ധിമുട്ടിക്കാൻ ഒരു പ്രധാന വാർത്ത പരിക്കാരനോടുള്ള വൈരാഗ്യം...

ഞാൻ പ്രണയിക്കുന്ന ആൾ മലയാളിയല്ല; പരസ്യമായി ചുംബിക്കാമെന്ന് എവിടേയും പറഞ്ഞിട്ടില്ല; രണ്ട് പേർക്ക് ഇഷ്ടമുണ്ടെങ്കിൽ അവർ ചുംബിക്കട്ടേ, പക്ഷേ റൂൾ ഫോളോ ചെയ്യുകയും വേണം; നിലപാടുകൾ തുറന്നുപറഞ്ഞ് തെന്നിന്ത്യൻ നടി പ്രയാമണി

December 20 / 2014

തെന്നിന്ത്യയിലെ ഗ്ലാമർ താരമാണ് പ്രിയാമണി. പരുത്തിവീരനിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും നേടി. തൊടുന്നതെല്ലാം പൊന്നാക്കി പ്രേക്ഷക ഹൃദയത്തിലേക്കായിരുന്നു പ്രിയാമണിയുടെ യാത്ര. അതിന്നും തുടരുന്നു....

കടൽക്കൊലയിൽ മാപ്പും പറയും നഷ്ടപരിഹാരവും നൽകും; നാവികരെ നാട്ടിലെത്തിക്കാൻ എന്തിനും തയ്യാറായി ഇറ്റലി; ഒത്തുതീർപ്പ് വ്യവസ്ഥകൾ കേന്ദ്രം പരിശോധിക്കുന്നു. നാവികരെ കേസിൽ നിന്ന് ഒഴിവാക്കുന്നതിന് നിയമ കുരുക്കുകൾ ഏറെ

December 20 / 2014

ന്യൂഡൽഹി: കടൽക്കൊലക്കേസിൽ നാവികരെ തിരികെ കൊണ്ടു പോകാൻ ഇറ്റലി ഒത്തു തീർപ്പിനൊരുങ്ങുന്നു. മരിച്ച മീൻപിടുത്തക്കാരുടെ കുടുംബങ്ങൾക്ക് കൂടുതൽ നഷ്ടപരിഹാരം നൽകാമെന്നും പരസ്യമായി മാപ്പ് പറയാമെന്നും ഇറ്റലി മുന്...

ഭർത്താവും മക്കളും അമേരിക്കൻ പൗരത്വം എടുത്ത വിവരം മറച്ചുവച്ചു; വിവാദ ഐഎഎസ് ഉദ്യോഗസ്ഥ ദേവയാനിക്കെതിരെ കടുത്ത നടപടിയുണ്ടാകും; തൽക്കാലം എല്ലാ ചുമതലകളിൽനിന്നും മാറ്റി

December 20 / 2014

വീട്ടുജോലിക്കാരിക്ക് കരാർ അടിസ്ഥാനത്തിലുള്ള പ്രതിഫലം നൽകാത്തതിന് അമേരിക്കയിൽ തടവിലാക്കപ്പെടുകയും പിന്നീട് മോചിതയാവുകയും ചെയ്ത ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെ വീണ്ടും വിവാദത്തിൽ. അനുമതിയില...

ലൗ ജിഹാദിൽ ഇടപെട്ട് കോടതിയും; വിശ്വാസമില്ലാതെ വിവാഹത്തിന് മാത്രമായി ഇസ്ലാമിലേക്ക് പെൺകുട്ടികൾ മാറുന്നത് നിയമവിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി

December 20 / 2014

ഉത്തരേന്ത്യയിലെ ലൗ ജിഹാദ് വിവാദത്തിലേക്ക് കോടതിയുടെ ഇടപെടൽ. പെൺകുട്ടികൾ വിശ്വാസവും താത്പര്യവുമില്ലാതെ വിവാഹത്തിനുവേണ്ടി മാത്രം ഇസ്ലാം മതത്തിൽ ചേരുന്നത് നിയമവിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. ...

ഇന്ത്യയിൽനിന്നും ബോംബ് വാങ്ങാൻ സായിപ്പന്മാർ ക്യൂ നിൽക്കുമോ? 100 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് വർഷിക്കാവുന്ന ഗ്ലൈഡ് ബോംബ് പരീക്ഷിച്ച് ഇന്ത്യ

December 20 / 2014

പ്രതിരോധച്ചെലവുകൾക്കായി ശതകോടികൾ ചെലവഴിക്കുന്ന ഇന്ത്യ ആയുധനിർമ്മാണത്തിൽ പതുക്കെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണ്. തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച 1000 കിലോ ഭാരമുള്ള ഗ്ലൈഡ് ബോംബ് വിജയ...

മോദിയുടെ തലയിൽ ഹാർവാഡിന്റെ പൊൻതൂവൽ കൂടി; ലോകത്തെ ഏറ്റവും പ്രഗത്ഭനായ മൂന്നാമത്തെ ഭരണാധികാരി ഇന്ത്യൻ പ്രധാനമന്ത്രി; നേട്ടം ഒബാമയെയും കാമറോണിനെയും ബഹുദൂരം പിന്തള്ളി

December 20 / 2014

വികസന നയങ്ങളുടെയും ഭരണനിപുണതയുടെയും ആഗോള ജനപ്രീതിയുടെയും അടിസ്ഥാനത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തേറ്റവും മിടുക്കനായ ഭരണാധികാരികളിൽ ഒരാളെന്ന് പഠന റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ബര...

Latest News

വഴക്കു മൂത്തപ്പോൾ വിസാ പേജ് വലിച്ചു കീറി; ഐടി ഉദ്യോഗസ്ഥയായ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്ന ഭർത്താവ് അറസ്റ്റിൽ

Saturday / December 20 / 2014

ചക്കരക്കല്ല്: മുഴപ്പാല നരിക്കോട് ചാപ്പയിൽ യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ചുകൊന്നു. നരിക്കോട് യുപി സ്‌കൂൾ റോഡിൽ ആരാധനയിൽ തണ്ടാരത്ത് ബിജോയിയുടെ (32) ഭാര്യ ശ്വേതയാണ് കൊല്ലപ്പെട്ടത്. ഇന്നലെയായിരുന്നു ശ്വേതയുടെ 28ാം പിറന്നാൾ. സംഭവവുമായി ബന്ധപ്പെട്ട് ബിജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ 11ന് ആണ് സംഭവം. വിദേശത്ത് എയർപോർട്ടിൽ സെക്യൂരിറ്റി ജീവനക്കാരനായ ബിജോയ് ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. 21നു തിരിച്ചുപോകാനിരിക്കുകയായിരുന്നു. 10 ദിവസത്തെ അവധിക്കെത്തിയ ബിജോയ് ജോലിസ്ഥലത്തേക്കു മടങ്ങാനിരിക്കെയാണ് സംഭ...

രജിസ്റ്റർ ഓഫീസിലെത്തി എന്തെങ്കിലും ഒപ്പിട്ടാൽ വിവാഹമാകില്ല; രജിസ്റ്റർ കല്ല്യാണം കഴിച്ചെന്ന് തെറ്റിധരിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വിരുതൻ അറസ്റ്റിൽ; മട്ടാഞ്ചാരി പൊലീസ് കുടുക്കിയത് ഓട്ടോ ഡ്രൈവറെ

Saturday / December 20 / 2014

മട്ടാഞ്ചേരി: രജിസ്റ്റർവിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് യുവതിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി പൊലീസാണ് ചക്കാമാടം സ്വദേശി അഷറഫിനെ(34) പിടികൂടിയത്. ഫോർട്ട്‌കൊച...

സ്‌കൂളിൽ പോകാൻ മടിച്ച പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ പീഡന വിവരം പുറത്തായി; എട്ടാംക്ലാസുകാരിയെ ബലാൽസംഗം ചെയ്തത് പാസ്റ്റർ; ജയരാജിനായി വലവിരിച്ച് ഗുണ്ടൂർ പൊലീസ്

Saturday / December 20 / 2014

ഗുണ്ടൂർ: ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ വാർഡൻ ബലാത്സംഗം ചെയ്തു. പാസ്റ്റർ കൂടിയായ ജയരാജ് എന്നയാളാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ലൈംഗിക പീഡനത്തെ തുടർന്ന് ആരോഗ...

വ്യാജനെതിരെ പരാതി നൽകി; ഒർജിനൽ നഷ്ടമായി; സുബ്രഹ്മണ്യം സ്വാമിയോട് ഫേസ്‌ബുക്ക് ചെയ്തത് ശരിയോ? ഫേസ്‌ബുക്ക് അട്ടിമറിച്ചവരെ വെട്ടിലാക്കാൻ നിയമപോരാട്ടത്തിന് കച്ചമുറുക്കി സ്വാമി

Saturday / December 20 / 2014

ന്യൂഡൽഹി: നിയമപോരാട്ടങ്ങളാണ് സുബ്രഹ്മണ്യൻ സ്വാമിയെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയമാക്കിയത്. ഒരു വിഷയത്തിൽ നിയമപോരാട്ടത്തിന് സ്വാമി എത്തിയാൽ അറ്റവും കണ്ടേ പോകൂ. തൻെ ഫെയ്‌സ് ബുക്ക് പേജിനെതിരെ അപരനുണ്ടെന്...

ശാന്തയെ എല്ലാവർക്കുമറിയാം; കോളയാട് പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ മനസ്സിൽ ഇന്നും താൻ തന്നെ പഞ്ചായത്ത് സാരഥി; ആരോരുമില്ലാതെ കനിവ് തേടി അലയുന്നു; രാഷ്ട്രീയക്കാരുടെ ഓർമ്മക്കുറവിന്റെ യഥാർത്ഥ രക്തസാക്ഷി

Saturday / December 20 / 2014

കണ്ണൂർ: കണ്ണൂരിലെ പട്ടിവർഗത്തിൽ നിന്നുള്ള ആദ്യ പഞ്ചായത്ത് പ്രസിഡന്റായിരുന്നു തെനിയാടൻ ശാന്ത. കോളയാട് പഞ്ചായത്താകട്ടെ ആദിവാസി പ്രമുഖ്യമുള്ള പഞ്ചായത്തും. അതുകൊണ്ട് തന്നെ പഞ്ചായത്തിൽ വെന്നിക്കൊടി പാറിക്ക...

രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം റെഫ്യൂജിയാഡോയ്ക്ക്; പ്രേക്ഷകരുടെ പുരസ്‌കാരം അസ്തമയം വരെയ്ക്ക്‌

Friday / December 19 / 2014

തിരുവനന്തപുരം: കേരളത്തിന്റെ പത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം അർജന്റീനിയൻ ചിത്രം റെഫ്യൂജിയാഡോവിന്. മികച്ച നവാഗത സംവിധായകനുള്ള രജതചകോരത്തിന് ഹുസൈൻ ഷബാബി അർഹനായി. ജാപ്പനീസ് ചിത്രമായ സമ്മർ ക്വാട്ടോയുടെ സംവിധായകൻ ഹീറോഷി ടോഡയാണ് മികച്ച സംവിധായകനുള്ള രജത ചകോരം. മലയാള ചിത്രങ്ങളിൽ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ഒരാൾപ്പൊക്കത്തിന് രണ്ട് അവാർഡ് ലഭിച്ചു. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക്കിന്റെയും ഫിപ്രസിയുടെയും അവാർഡുകളാണ് ഒരാൾപ്പൊക്കത്തിന് ലഭിച്ചത്. മികച്ച...

കെഎസ്ആർടിസിയെ സ്വകാര്യമേഖലയ്ക്കു തീറെഴുതാൻ ശ്രമമെന്നു ഹൈക്കോടതി; ഇന്നത്തെ അവസ്ഥയ്ക്ക് തൊഴിലാളി യൂണിയനുകൾക്കും പങ്കെന്നും നിരീക്ഷണം

Friday / December 19 / 2014

കൊച്ചി: സ്വകാര്യ മേഖലയ്ക്കുവേണ്ടി അധികൃതർ കെഎസ്ആർടിസിയെ കുഴിച്ചുമൂടാൻ ശ്രമിക്കുകയാണെന്ന ആരോപണം ഉയരുന്നതിനിടെ ഹൈക്കോടതിയും വിമർശനം ഉന്നയിച്ചു. കെഎസ്ആർടിസിയെ സ്വകാര്യമേഖലയ്ക്ക് തീറെഴുതാൻ നീക്കം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഹൈക്കോടതി നിരീക്ഷച്ചത്. കോർപ്പറേഷന്റെ ഇന്നത്തെ അവസ്ഥയ്ക്ക് തൊഴിലാളി യൂണിയനുകൾക്കും പങ്കുണ്ടെന്നും അവകാശങ്ങൾക്കുവേണ്ടി മാത്രമാണ് യൂണിയനുകൾ ശ്രമിക്കുന്നതെന്നും ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി. പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ട കാര്യമുണ്ടോ എന്നും ഹൈക്കോടതി നിരീക്...

വരുന്നു പൊങ്കൽ കെങ്കേമമാക്കാൻ 'ഐ'; വിസ്മയക്കാഴ്ചകളുമായി ആദ്യ ഒഫീഷ്യൽ ട്രെയ്‌ലർ ജനഹൃദയങ്ങളിൽ

Friday / December 19 / 2014

ചെന്നൈ: വിക്രം-ശങ്കർ ടീമിന്റെ ബിഗ് ബജറ്റ് ചിത്രം ഐയുടെ ട്രെയിലർ പുറത്തിറക്കി. യൂട്യൂബിൽ ഇതിനകം ഒമ്പതുലക്ഷത്തിലേറെപ്പേരാണ് ട്രെയ്‌ലർ കണ്ടത്. പൊങ്കലിനാണ് ചിത്രം തിയറ്ററിലെത്തുന്നത്. ശങ്കറിന്റെ ഇതുവരെയുള്ള മാസ് മസാല ചിത്രങ്ങളെയെല്ലാം കടത്തിവെട്ടുന്നതാകും ഐ എന്ന് ട്രെയ്‌ലർ തന്നെ വ്യക്തമാക്കുന്നു. ചിത്രത്തിൽ ആമി ജാക്‌സണാണ് നായിക. മലയാളികളുടെ ആക്ഷൻ ഹീറോ സുരേഷ് ഗോപി, ഉപൻ പട്ടേൽ, സന്താനം തുടങ്ങിയ വൻതാരനിരയുണ്ട് ചിത്രത്തിൽ. എ ആർ റഹ്മാന്റേതാണ് ഈണങ്ങൾ. ഛായാഗ്രഹണം പി സി ശ്രീറാം. മേക്കപ്പും വസ്ത്രാലങ്കാരവുമെ...

സ്വവർഗാനുരാഗം തുറന്നുപറഞ്ഞ ടെന്നീസ് താരം മാർട്ടിന നവരാത്തിലോവയക്ക് മുൻ സോവിയറ്റ് സുന്ദരി ജീവിതപങ്കാളി; ഇഷ്ടം വെളിപ്പെടുത്തിയത് കഴിഞ്ഞ സെപ്റ്റംബറിൽ

Friday / December 19 / 2014

ന്യൂയോർക്ക്: ടെന്നീസ് കോർട്ടിലെ മുൻ സൂപ്പർ താരം മാർട്ടിന നവരാത്തിലോവയുടെ ജീവിത പങ്കാളി ഇനി മുൻ സോവിയറ്റ് യൂണിയൻ സുന്ദരി. കഴിഞ്ഞ തിങ്കളാഴ്ചയാണ് മുൻ സോവിയറ്റ് യൂണിയൻ സുന്ദരി ജൂലിയ ലെമിഗവോ(42)യെ 58കാരിയായ യുഎസ് ടെന്നീസ് താരം ജീവിതപങ്കാളിയാക്കിയത്. സ്വവർഗാനുരാഗിയാണെന്ന് പരസ്യമായി തുറന്നുപറഞ്ഞിട്ടുള്ള മാർട്ടിന കഴിഞ്ഞ സെപ്റ്റംബറിൽ യുഎസ് ഓപ്പണിൽവച്ച് ജൂലിയയോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു. ന്യൂയോർക്കിലെ പെനിൻസുല ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ച...

കേരളസാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ കെ ആർ മീരക്കും കെ ആർ ടോണിക്കും; സുഭാഷ് ചന്ദ്രന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

Friday / December 19 / 2014

തൃശൂർ: കെ ആർ മീരക്കും കെ ആർ ടോണിക്കും കേരള സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ പുരസ്‌ക്കാരങ്ങൾ ലഭിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരം കെ ആർ മീരയുടെ 'ആരാച്ചാർ' നേടിയപ്പോൾ കെ ആർ ടോണിയുടെ 'ഓ! നിഷാദ' മികച്ച കവിതക്കുള്ള പുരസ്‌ക്കാരം നേടി. അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് യൂസഫലി കേച്ചേരിയേയും എൻ എസ് മാധവനേയും തെരഞ്ഞെടുത്തു. 50,000 രൂപയും രണ്ട്പവന്റെ സ്വർണപതക്കവുമാണ് ഇവർക്ക് സമ്മാനിക്കുക. പി ആർ നാഥൻ, ഡോ. എസ് കെ വസന്തൻ, ഡി ശ്രീമാൻ നമ്പൂതിരി, കെ പി ശശിധരൻ, എം ഡി രത്‌നമ്മ എന്നിവരാണ് സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്...

റയിൽവേ സ്റ്റേഷനിൽ കടലാസ് വലിച്ചെറിഞ്ഞാലും 500 രൂപ പിഴ വരുന്നു; പ്ലാസ്റ്റിക് കുപ്പികൾ ഇടുന്നവർക്ക് അയ്യായിരവും

Saturday / December 20 / 2014

ന്യൂഡൽഹി: റയിൽവേ സ്റ്റേഷനുകളിൽ അലക്ഷ്യമായി എന്തും വലിച്ചെറിയുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങൾ റയിൽവേയുടെ നിരീക്ഷണത്തിലാണ്. കടലാസാണ് എറിയുന്നതെങ്കിൽ 500 രൂപ പോക്കറ്റിൽ കരുതണം. പ്ലാസ്റ്റിക്ക് കുപ്പിക്ക് 5000 രൂപയും. ദേശീയ ഹരിത ട്രിബ്യൂണലാണ് റെയിൽവേ സ്റ്റേഷനിലെ പാരിസ്ഥിതികാവസ്ഥയ്ക്ക് കോട്ടം തട്ടാതിരിക്കാൻ സുപ്രധാന നിർദ്ദേശം റെയിൽവേയ്ക്ക് നൽകിയത്. പിഴ മാത്രം നൽകിയാൽ പോരാ. പരിസര വൃത്തികേടാക്കുന്നവരെ കൊണ്ട് തന്നെ അവ മാറ്റണമെന്നും ഹരിത ട്രിബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണത്തിന് പോന്ന കുറ്...

ഇന്ത്യൻ ബഹിരാകാശ പേടകത്തെ സ്തുതിച്ച് പാശ്ചാത്യ മാദ്ധ്യമങ്ങളും; ചരിത്ര നേട്ടത്തിന് പിന്നിൽ അഞ്ച് മലയാളികൾ

Friday / December 19 / 2014

ബഹിരാകാശ ഗവേഷണ രംഗത്ത് വൻശക്തികൾക്കൊപ്പം കിടപിടിക്കുന്ന വിജയങ്ങൾ കൈവരിച്ചിട്ടുള്ള ഇന്ത്യയുടെ ശ്രദ്ധേയമായ മറ്റൊരു കാൽവെയ്‌പ്പാണ് ജിഎസ്എൽവി. മാർക്ക് 3 റോക്കറ്റെന്ന് പാശ്ചാത്യ മാദ്ധ്യമങ്ങൾ. മംഗൾയാൻ അടക്കം ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തെ മിന്നുന്ന നേട്ടങ്ങളുടെ തുടർച്ചയായ മാർക്ക് 3 റോക്കറ്റ് വിക്ഷേപണം വിജയമായതോടെ, വീണ്ടും ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞർ ലോകത്തിന്റെ മുഴുവൻ കൈയടി നേടുകയാണ്. നാസയുടെ മുൻ സ്‌പെയ്‌സ് ഷട്ടിൽ, യൂറോപ്യൻ സ്‌പെയ്‌സ് ഏജൻസിയുടെ ഏരിയൻ എന്നിവ കഴിഞ്ഞാൽ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമാണ്...

കോടാനുകോടിയുടെ സ്വത്തുക്കളിൽ തൊടാതെ സ്‌പൈസ് ജെറ്റിനെ രക്ഷിക്കാൻ മാരൻ കൈ നീട്ടുന്നത് നികുതിദായകരുടെ 2000 കോടിക്ക്; സൺ നെറ്റ്‌വർക്കിന്റെ സ്വാധീനത്തിൽ നരേന്ദ്ര മോദിയും നട്ടെല്ലുവളയ്ക്കുമോ?

Friday / December 19 / 2014

തകർച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന സ്‌പൈസ് ജെറ്റിനെ രക്ഷിക്കാൻ കലാനിധി മാരൻ സർക്കാരിന്റെ മുന്നിൽ കൈനീട്ടുന്നു. റദ്ദാക്കിയ വിമാനങ്ങളിൽ യാത്രചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്തവർ നഷ്ടപരിഹാരത്തിനായി തിക്കിത്തിരക്കുന്നതിനിടെയാണ് കമ്പനി പൂർണമായും പ്രവർത്തനം നിലയ്ക്കുന്ന മട്ടിലേക്ക് കാര്യങ്ങളെത്തിയത്. ഇന്ധനം വാങ്ങാൻ പോലും പണമില്ലാതെ സ്‌പൈസ് ജെറ്റിന്റെ വിമാനങ്ങളുടെ മുഴുവൻ യാത്ര മുടങ്ങിയിരുന്നു. എന്നാൽ, ബുധനാഴ്ച വൈകിട്ട് മൂന്നുകോടി രൂപയുടെ ഇന്ധനം വാങ്ങിയതോടെ വ്യാഴാഴ്ച സ്‌പൈസ് ജെറ്റ് വിമാനങ്ങൾ വീണ്ട...

സ്മിത്തിന്റേയും ജോൺസൺന്റേയും ബാറ്റുകളിലൂടെ ഓസീസിന് മുൻതൂക്കം; ആദ്യ ഇന്നിങ്‌സിൽ ആതിഥേയർക്ക് 97 റൺസിന്റെ ലീഡ്; രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ പൊരുതുന്നു; മുരളി വിജയ് പുറത്ത്

Friday / December 19 / 2014

ബ്രിസ്‌ബേൻ: ബ്രിസ്‌ബേനിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ആസ്‌ട്രേലിയ 505 റൺസിന് പുറത്തായി. 97 റൺസിന്റെ ലീഡുമായാണ് ആസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചത്. തുടർന്ന് രണ്ടാം ഇന്നിങ്‌സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 71 റൺസെന്ന നിലയിൽ മൂന്നാം ദിനം കളിയവസാനിപ്പിച്ചു. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിന്റെയും അർധസെഞ്ച്വറി നേടിയ മിച്ചൽ ജോൺസൻ, മിച്ചൽ സ്റ്റാർക് എന്നിവരുടെയും മികവിലാണ് ആസ്‌ട്രേലിയ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. സ്റ്റീവൻ സ്മിത്ത് 133 റൺസെടുത...

മദ്യനയം അട്ടിമറി ഉമ്മൻ ചാണ്ടിയുടെ ഗൂഢാലോചന - വെൽഫെയർ പാർട്ടി

Saturday / December 20 / 2014

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി തിരക്കഥ തയ്യാറാക്കി നടപ്പിലാക്കിയ നാടകമായിരുന്നു യുഡിഎഫിന്റെ മദ്യ നയമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്......

ഇന്ത്യൻ ഓർത്തഡോക്‌സ് (മലങ്കര) സഭയുടെ മാര്യേജ് കൗൺസിലിംഗിന് യു കെ യിൽ തുടക്കമായി

Friday / December 19 / 2014

ലണ്ടൻ: കുടുംബ ജീവിതത്തിന്റെ അടിത്തറ ക്രൈസ്തവ ദർശനത്തിൽ ആകണമെന്ന ആകമാന ക്രൈസ്തവ സഭകളുടെ പൊതു സന്ദേശം പുതിയ തലമുറയിലേക്ക് പകരുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന മാര്യേജ് പ്രിപ്പറേഷൻ ക്ലാസ്സുകൾക്ക് യു കെ യ......

ആറു വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ജിപി കെയർ: അടുത്ത വർഷം രണ്ടാം പാദത്തിൽ, പാലിയേറ്റീവ് കെയർ, ആരോഗ്യക്ഷേമം എന്നിവയ്ക്ക് കൂടുതൽ പദ്ധതികൾ

Saturday / December 20 / 2014

ഡബ്ലിൻ: ആറു വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ജിപി കെയർ അടുത്ത വർഷം രണ്ടാം പാദത്തിൽ നടപ്പാക്കാൻ സാധ്യതയുള്ളതായി എച്ച്എസ്ഇ വെളിപ്പെടുത്തി. കൂടാതെ മെഡിക്കൽ കാർഡ് എലിജിബിലിറ്റി സംബന്ധിച്ച് കീൻ റിപ്പോർട......

എട്ടു കുട്ടികളുടെ കൊലപാതകം: മുപ്പത്തേഴുകാരിയായ അമ്മ അറസ്റ്റിൽ, കൊലപാതകത്തിൽ മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്ന് പൊലീസ്

Saturday / December 20 / 2014

ക്യൂൻസ് ലാൻഡ്: ഒന്നര വയസു മുതൽ 15 വയസുവരെയുള്ള എട്ടു കുട്ടികൾ കുത്തേറ്റു മരിച്ച സംഭവത്തിൽ കുട്ടികളുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ മൃതദേഹത്തിനൊപ്പം കുത്തേറ്റ് പരിക്കേറ്റ നിലയില് ആശുപത്രി......

ഇന്ത്യൻ വംശജനെ കൊന്ന കേസിൽ വിചാരണ ഏഴു മാസത്തേക്ക് നീട്ടി

Wednesday / November 19 / 2014

വെല്ലിങ്ടൺ: ഇന്ത്യൻ വംശജനെ കൊന്ന കേസിൽ കുറ്റക്കാരാണെന്ന് ആരോപിക്കപ്പെട്ട രണ്ടു ആൺകുട്ടികളുടെ വിചാരണ ഏഴു മാസത്തേക്ക് നീട്ടിക്കൊണ്ട് കോടതി വിധിയായി. വെസ്റ്റ് ഓക്‌ലാൻഡ് ഹെൻഡേഴ്‌സണിലുള്ള റെയിൽസൈഡ് ഡയറിൽ അ......

NCLEX-RN പ്രിപ്പറേറ്ററി കോച്ചിങ് ക്ലാസ് -ഇൻഫർമേഷൻ സെഷൻ വൻ വിജയം

Thursday / December 18 / 2014

ടൊറന്റോ: കാനഡയിൽ NCLEX-RN പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടി കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷന്റെ (CMNA) നേതൃത്വത്തിൽ ആരംഭിക്കുന്ന രണ്ടുമാസത്തെ ഇന്റൻസീവ് കോച്ചിങ് ക്ലാസ്, OSCE തുടങ്......

ലൂയിസ് വില്ലെയിൽ മിനിമം വേജ് ഉയർത്തി; 2017-ഓടെ മണിക്കൂറിന് ഒമ്പത് ഡോളർ ആക്കും

Friday / December 19 / 2014

കെന്റക്കി: ലൂയിസ് വില്ലെയിൽ മിനിമം വേജ് ഉയർത്തിക്കൊണ്ട് നിയമം പാസായി. 2017-ഓടെ മണിക്കൂറിന് ഒമ്പതു ഡോളർ ആക്കാനാണ് നീക്കം. ഇതോടെ ഈ വർഷം മിനിമം വേജ് ഉയർത്തുന്ന പന്ത്രണ്ടാമത്തെ സിറ്റിയായി ലൂയിസ് വില്ലെ. ക......

സൗദിവത്ക്കരണം; 212,000 ബിസിനസ് സ്ഥാപനങ്ങൾക്ക് താഴുവീഴുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി റിപ്പോർട്ട്

Saturday / December 20 / 2014

ജിദ്ദ: സൗദിവത്ക്കരണം മൂലം 212,000 ബിസിനസ് സ്ഥാപനങ്ങൾക്ക് പൂട്ടുവീഴുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി റിപ്പോർട്ട്. സൗദി സ്വദേശികൾക്ക് തൊഴിൽ നൽകിയില്ല എന്ന കാരണത്താലാണ് രണ്ടു ലക്ഷത്തിലധികം വരുന്......

ഓയിൽ വില കുറഞ്ഞാലും രാജ്യം പിടിച്ചു നിൽക്കും; നികുതി ഏർപ്പെടുത്തില്ല, ബെനിഫിറ്റുകളിൽ വെട്ടിച്ചുരുക്കലില്ല, ശമ്പളം പിടിക്കില്ല- ആശങ്കകൾക്കു സ്ഥാനമില്ലെന്ന് മന്ത്രി ഷേക്ക് മുഹമ്മദ് അൽ അബ്ദുള്ള

Friday / December 19 / 2014

കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താഴ്ന്നത് രാജ്യത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും അതിന്റെ പേരിൽ ആശങ്കയ്ക്ക് ഇടവേണ്ടെന്നും കാബിനറ്റ് അഫേഴ്‌സ് മിനിസ്റ്റർ   ഷേക്ക് മുഹമ്മദ് അൽ അബ്ദുള്ള അ......

ഐ വൈ സി സി 20ന്‌ ക്രിസ്തുമസ് കരോൾ സംഘടിപ്പിക്കുന്നു

Friday / December 19 / 2014

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ക്രിസ്തുമസ് കരോൾ സംഘടിപ്പിക്കുന്നു. ബഹറിനിൽ ഇതാദ്യമായിട്ടാണ്  ഒരു രാഷ്ട്രീയ അഭിമുഖ്യം ഉള്ള സംഘടന ക്രിസ്തുമസ് കരോൾ സംഘടിപ്പിക്കുന്നത്. ക്രിസ്തുമസ് ദിനത്തിൽ സ്‌കൂളു......

ഇന്ത്യക്കാർ എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശം; ലക്ഷ്യമാക്കുന്നത് യുഎഇയിലെ ഇന്ത്യക്കാരുടെ വിവരശേഖരണം

Friday / December 19 / 2014

ദുബായ്: യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാർ ഇന്ത്യൻ എംബസിയിൽ തങ്ങളുടെ പേരും മറ്റു വിവരങ്ങളും രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശം. എംബസിയുടെയോ ഇന്ത്യൻ കോൺസുലേറ്റിന്റെയോ ഔദ്യോഗിസക വെബ്‌സൈറ്റിൽ ലഭ്യമാകുന്ന നി......

അനധികൃത പണപ്പിരിവ് ഇനി ക്രിമിനൽ കുറ്റം; നിയമലംഘകർക്ക് 50,000 റിയാൽ പിഴയും തടവും ഉറപ്പ്; രോഗം മാറ്റുന്ന മന്ത്രവാദികളെയും കുറ്റക്കാരാക്കി പുതിയ നിയമ ഭേദഗതി

Thursday / December 18 / 2014

ദോഹ: സന്നദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തുന്നവരും മന്ത്രവാദത്തിലൂടെ രോഗശാന്തി വരുത്താമെന്ന് അവകാശപ്പെടുന്നവരും ഇനി കുറ്റക്കാർ. 2004ലെ 11-ാം നമ്പർ ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്......

ടാക്‌സി നിരക്കുകൾ കുറച്ച് മസ്‌ക്കറ്റ് മുനിസിപ്പൽ കൗൺസിൽ; ഡ്രൈവർമാരുടെ മോശം പെരുമാറ്റത്തിനും പിഴ ഈടാക്കും, ടൂറിസ്റ്റുകളെ ആകർഷിക്കാൻ പദ്ധതിയൊരുങ്ങുന്നതിങ്ങനെ

Friday / December 19 / 2014

മസ്‌ക്കറ്റ്: എയർപോർട്ട് ടാക്‌സി താരിഫുകളിൽ കുറവ് വരുത്തി മസ്‌ക്കറ്റ് മുനിസിപ്പൽ കൗൺസിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. കസ്റ്റമേഴ്‌സിനും ടൂറിസ്റ്റുകൾക്കുമുള്ള മെച്ചപ്പെട്ട സേവനത്തിനായി ഡ്രൈവർമാരിൽ നിന്......

ക്രിസ്തുമസ് സന്ദേശങ്ങളുമായി മലയാളി കരോൾ സംഘം സിംഗപ്പൂരിൽ

Saturday / December 06 / 2014

വുഡ് ലാൻഡ്‌സ്: പ്രവാസ ഭൂമിയിലും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി. ക്രിസ്തുമസ് ഏറ്റവും ഭംഗിയായി ആഘോഷിക്കുവാനുള്ള തിരക്കിലാണ് സിംഗപ്പൂരിലെ മലയാളി സമൂഹവും.  മനസ്സിൽ താലോലിക്കുന്ന നല്ല ക്രിസ്തുമസ് ഓർമക......

പശുവിനെ കറന്നും ആടുകളെ മെയ്‌ച്ചും ഇതാ ഒരു സൗന്ദര്യ മത്സരം; പൗൾട്രി ഫാം ഉടമ മിസ് ഉഗാണ്ട, കൃഷിയെ പ്രോത്സാഹിപ്പിച്ച് ഉഗാണ്ട

Monday / October 27 / 2014

കംപാല: കൃഷിയും സൗന്ദര്യവും തമ്മിൽ ഒരു കാറ്റ് വാക്കിന്റെയത്രയും അകലമേയുള്ളൂവെന്ന് തെളിയിച്ചിരിക്കുകയാണ് ലീയാ കലാങ്കുക. മിക്ക രാജ്യങ്ങളും ശരീരത്തിന്റെ അഴകളവുകൾ സൗന്ദര്യമത്സരത്തിന് അടിസ്ഥാനമായി സ്വീകരിക്......

മർകസ് യൂനാനി മെഡിക്കൽ കോളജ് പ്രഥമ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

Saturday / December 20 / 2014

കോഴിക്കോട്: സംസ്ഥാനത്ത് പരമ്പരാഗത ചികിത്സാ രീതികളുടെ പരിപോഷണത്തിന് ആരോഗ്യവകുപ്പ് വിഭജിച്ച് ആയുഷ് (ആയുർവേദ, യൂനാനി, സിദ്ധ, ഹോമിയോ) വകുപ്പ് ഉടൻ പ്രാവർത്തികമാക്കുമെന്ന് ആരോഗ്യമന്ത്രി വി എസ്.ശിവകുമാർ പ്രസ്താവിച്ചു. കാരന്തൂർ മർകസ് സമ്മേളനത്തിന്റെ ഭാഗമായി നോളജ് സിറ്റിയിൽ മർകസ് യൂനാനി മെഡിക്കൽ കോളജ് പ്രഥമ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ചികിത്സാ രീതിയോടൊപ്പം പരമ്പരാഗത ചികിത്സാ രീതികൾക്കും കൂടുതൽ പ്രോത്സാഹനം നൽകണമെന്നതാണ് സർക്കാരിന്റെ നയം. ഇതിന്റെ ഭാഗമായാണ് പരമ്...

ഭൂമിയിൽ എങ്ങനെ ഇത്രയധികം വെള്ളം എത്തി? വമ്പൻ പാറക്കൂട്ടങ്ങളിൽ അടഞ്ഞിരിക്കുന്ന വെള്ളം സമുദ്രത്തേക്കാൾ അധികം; വിസ്മയകരമായ കണ്ടെത്തലുമായി ശാസ്ത്രം

ഭൂമിയിൽ ഏറ്റവുമധികം ജലമുള്ളതെവിടെയാണ്..? . ഈ ചോദ്യത്തിന് സുമുദ്രം എന്നായിരിക്കും മിക്കവരും കണ്ണുമടച്ച് ഉത്തരമേകുക. എന്നാൽ ഇത്...

വ്യാജന്മാരെ തെരഞ്ഞു പിടിച്ചു ഇല്ലാതാക്കി ഇൻസ്റ്റാഗ്രാം; ലക്ഷക്കണക്കിനു അക്കൗണ്ടുകൾ റദ്ദാക്കി; അടുത്ത ലക്ഷ്യം ഫേസ്‌ബുക്ക്

ഇൻസ്റ്റാഗ്രാമിലെ പ്രൊഫൈൽ തുറന്ന് നോക്കുമ്പോൾ ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞാൽ ഞെട്ടേണ്ട. എല്ലാ ഫെയ്ക്കുകളേയും ഇൻസ്റ്റാഗ്രാം വെ...

രാമായണമഹാസത്രത്തിനൊരുങ്ങി ചെട്ടികുളങ്ങര ക്ഷേത്രം; കൈവരിക്കുക 18 പുരാണങ്ങളും 2 ഇതിഹാസങ്ങളും മഹായജ്ഞങ്ങളായി പൂർത്തീകരിച്ച കലിയുഗത്തിലെ ഏക ക്ഷേത്രമെന്ന വിശ്വാസപ്പെരുമ

പ്രശസ്തമായ ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ രാമായണ മഹാസത്രം നടക്കുന്നു. ഡിസംബർ 16 മുതൽ 26 വരെയാണ് സത്രം. ക്ഷേത്രത്തിന്റെ പാരമ്...

രോഗ സൗഖ്യം വാഗ്ദാനം ചെയ്ത് 70 ഹിന്ദുക്കളെ മാമോദീസ മുക്കി ക്രിസ്ത്യാനികളാക്കി; വിവരം അറിഞ്ഞെത്തിയ സംഘപരിവാർ ഗംഗയിൽ മുക്കി വീണ്ടും ഹിന്ദുക്കളാക്കി; യുപിയിലും ബിഹാറിലും മതപരിവർത്തന വിവാദത്തിന് വീണ്ടും ചൂടുപിടിച്ചു

ഉത്തരേന്ത്യയിൽ, പ്രത്യേകിച്ച് ഉത്തർപ്രദേശിലും ബിഹാറിലും മതപരിവർത്തന വിവാദം ചൂടുപിടിക്കുകയാണ്. രോഗശാന്തി വാഗ്ദാനം ചെയ്ത് ക്രിസ്തുമതത്തിൽ ചേർക്കപ്പെട്ട എഴുപതോളം പേരെ ആർ.എസ്.എസിന്റെ നേതൃത്വത്തിൽ, ഗംഗയിൽ ......

രാഹുലിനെ ഇന്റലിജൻസ് വെറുതെ വിടില്ല! ശ്രീലേഖയ്ക്കും മനോജ് എബ്രഹാമിനുമെതിരെ നീങ്ങുന്നത് പത്തനംതിട്ട മുൻ എസ്‌പിയോ? വിജിലൻസ് കോടതിയിലെ പരാതിയുടെ കള്ളക്കളികൾ കണ്ടെത്താനും അന്വേഷണം

തിരുവനന്തപുരം: ക്വാറി ഉടമകളിൽനിന്ന് കൈക്കൂലി വാങ്ങിയതിന് സസ്‌പെൻഷനിലായ പത്തനംതിട്ട എസ് പി രാഹുൽ ആർ നായർക്കെതിരെ വീണ്ടും ഇന്റല...

ലൈക്ക് ബട്ടൺ കൊണ്ട് സുക്കർബർഗിനെന്താണ് പ്രയോജനം? ഉപഭോക്താവിനെക്കൊണ്ട് ലൈക്കടിപ്പിക്കാൻ ഫേസ്‌ബുക്കിൽ നിന്ന് പഠിക്കുക

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ ഈ ഗാനം മലയാളികൾക്ക് സുപരിചിതമാണ് ഒരു മാംഗല്യത്തിന് 'ക്വാളിഫൈ' ചെയ്യുന്ന സവിശേഷതകൾ എണ്ണിപ്പറഞ്ഞ് 'എ...

കേരളത്തിലെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നത് 4,168 ലബോറട്ടറി

തിരുവനന്തപുരം: സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് 201314 സാമ്പത്തിക വർഷം നടത്തിയ സ്വകാര്യ മെഡിക്കൽ ലബോറട്ടറികളുടെ സ...

ബേത്‌ലഹേമിലേക്ക് ഒരു തീർത്ഥാടനം

ബേത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ദൈവപുത്രനെ തേടി പൗരസ്ത്യദേശത്തുനിന്നും എത്തിയ ജ്ഞാനികളുടെ ജീവിതം ദൈവാന്വേഷണത്തിന്റെ പാതയി...

കുളുവിലെ റിവർറാഫ്റ്റിങ് അനുഭവങ്ങൾ

ഇത്ബിയാസ് നദി. കുളുമണാലി സന്ദർശിക്കുന്ന ഏതൊരാൾക്കും അവിടെയെത്തുമ്പോൾ ഒരുപക്ഷേ കാണാനാവുക പുഴയോ അതോ നീർച്ചാലുകളോ എന്നു സംശയിക്ക...

മറുനാടൻ മലയാളിയിൽ ഫുൾ ടൈംപാർട്ട് ടൈം ഒഴിവുകൾ ഏറെ; സർവ്വ നഗരങ്ങളിലും പാർട്ട് ടൈം ലേഖകരെ നിയമിക്കുന്നു; പ്രാദേശിക ലേഖകർക്ക് വൻ അവസരം

മലയാളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ ന്യൂസ്‌പോർട്ടലായ മറുനാടൻ മലയാളിയിൽ ഒട്ടേറെ ഒഴിവുകൾ. എഡിറ്റർ ഇൻ ചാർജ്ജിന് പുറമേ നാല് ...

ഇന്ത്യാവിഷൻ വീണ്ടും ലൈവായി; തൊഴിൽമന്ത്രി ഷിബു ബേബി ജോണിന്റെ മധ്യസ്ഥത ഫലം കണ്ടു; ജീവനക്കാർക്ക് ഡിസംബർ 24 മുതൽ ശമ്പളം കിട്ടി തുടങ്ങും; ചാനൽ ഏറ്റെടുക്കാൻ മുംബൈ ഗ്രൂപ്പും സജീവമെന്ന് സൂചന

കൊച്ചി: ഇന്ത്യാവിഷൻ ചാനലിന്റെ വാർത്താസംപ്രേഷണം പുനരാരംഭിച്ചു. ഇന്നു ഉച്ചയ്ക്ക് ഒന്നോടെയാണ് ചാനൽ വീണ്ടും ലൈവ് വാർത്തയുടെ സംപ്ര...

വര, ചിരി, ചിന്ത

മലയാളത്തിൽ ഇന്നുള്ള ഏറ്റവും പ്രസിദ്ധനും ജനപ്രിയനുമായ പത്രപ്രവർത്തകരിലൊരാളാണ് മാതൃഭൂമിയിലെ കാർട്ടൂണിസ്റ്റായ കെ ആർ  ഗോപീകൃഷ്ണൻ....

ഗോലാഘാട്ടിലെ ആദിവാസി കർഷകർ

'ഈ റെയിലിന്റെ അപ്പുറം നാഗന്മാരുടേതാണ്.' ആസ്സാമിലെ ഗോലാഘാട്ടിൽ നിന്ന് അൻപത് കിലോമീറ്റർ അകലെ സരുപ്പത്ഥറിൽ റെയിൽവേ ലൈനിനോടു സമാന...