1 aed = 17.25 inr 1 eur = 77.47 inr 1 gbp = 98.99 inr 1 kwd = 216.45 inr 1 sar = 16.87 inr 1 usd = 63.35 inr
Dec / 2014
21
Sunday

കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതിത്തോറ്റു; ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്ക്; ഇഞ്ചുറി ടൈമിന്റെ അവസാനനിമിഷത്തിലെ ഗോൾ ഭേദിച്ചത് കേരളത്തിന്റെ ആരാധകരുടെ ഹൃദയത്തെ; മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ഇയാൻ ഹ്യൂമിന്

സ്വന്തം ലേഖകൻ
December 20, 2014 | 08:58 pm

മുംബൈ: കേരളത്തിലെ ഫുട്‌ബോൾ ആരാധകരുടെ നെഞ്ചിൽ തീകോരിയിട്ട് അവസാനനിമിഷം മുഹമ്മദ് റഫീഖ് നേടിയ ഏകഗോളിന് ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി അ്തലറ്റികോ ഡി കൊൽക്കത്ത ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ പതിപ്പിൽ കിരീ...

കോടതി നിർദ്ദേശം തെറ്റിച്ചാൽ കേന്ദ്രമന്ത്രിയായാലും പിഴയൊടുക്കണം; കെജ്‌രിവാളിനെതിരായ അപകീർത്തിക്കേസിൽ നിതിൻ ഗഡ്കരിക്ക് 10,000 രൂപ പിഴ

December 20 / 2014

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരായ അപകീർത്തിക്കേസിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് പതിനായിരം രൂപ പിഴ. പട്യാല കോടതിയാണ് കേന്ദ്രമന്ത്രിക്കു പിഴയിട്ടത്. കേസ് പരിഗണിക്കുന്നതിന്...

കെഎസ്ആർടിസി വിഷയത്തിൽ കോടതിയുടെ വിമർശനം ഏറ്റു; മാനം രക്ഷിക്കാൻ വിധിവരുംമുമ്പ് സ്വകാര്യബസുകൾക്ക് അനുമതി നൽകിയ ഉത്തരവു പിൻവലിച്ച് സർക്കാർ

December 20 / 2014

കൊച്ചി: 241 സൂപ്പർ ക്ലാസ് റൂട്ടുകളിൽ പെർമിറ്റ് ഇനി കെഎസ്ആർടിസിക്കു മാത്രം. സ്വകാര്യബസുകൾക്ക് പെർമിറ്റ് അനുവദിച്ച ഉത്തരവു സർക്കാർ പിൻവലിച്ചു. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ...

ഇന്ദിരാജിയും ലീഡർജിയുമായി നിൽക്കുന്ന ഈ യുവാവിനെ ഓർമ്മയുണ്ടോ; കേരള രാഷ്ട്രീയത്തിലെ തിരുത്തൽവാദി എഫ്ബിയിലും ഹിറ്റ്; സ്പീക്കറുടെ പേജിൽ പതിനായിരത്തിന്റെ ലൈക്ക്

December 20 / 2014

പതിമൂന്നാം നിയമസഭയുടെ പന്ത്രണ്ടാ സമ്മേളനം രാഷ്ട്രീയ വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസം സമാപിച്ചു. അവിടെയുണ്ടായ തർക്കങ്ങൾ കേരള രാഷ്ട്രീയത്തിൽ സൂപ്പർ ഹിറ്റായി ഓടുകയുമാണ്. എന്നാൽ പന്ത്രണ്ടാം സമ്മേളനകാലത്ത് മലയ...

ശബരിമല സർവീസ് നടത്തുന്ന ബസുകളിൽ മുൻഗണന അയ്യപ്പഭക്തർക്കുതന്നെ; കെഎസ്ആർടിസി ബസിൽ നിന്ന് അർധരാത്രി ഇറക്കിവിട്ടെന്ന വനിതാ മാദ്ധ്യമപ്രവർത്തകയുടെ ആരോപണം തെറ്റെന്നും അധികൃതർ

December 20 / 2014

കൊച്ചി: ശബരിമല സർവീസ് നടത്തുന്ന ബസുകളിൽ അയ്യപ്പഭക്തന്മാർക്കാണ് മുൻഗണനയെന്ന് കെഎസ്ആർടിസി വൃത്തങ്ങളിൽ നിന്നുള്ള സൂചന. ബസുകളിൽ അയ്യപ്പഭക്തരല്ലാത്ത സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാർ കയറിയാലും ഭക്തർക്കാണ് മ...

ഫോൺ ചോർത്തി ഡിറ്റക്ടീവായി; കാമുകിയെ രാത്രിവിളിക്കുന്ന യുവാവുമായി സംസാരിച്ചു; കല്യാണം വേണ്ടന്ന് പൊലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി പറഞ്ഞതോടെ കൊലക്കത്തി എടുക്കാൻ ഉറപ്പിച്ചു; നീതുവിനെ ബിനു വെട്ടിക്കൊന്നത് എന്തിന്?

December 20 / 2014

കൊച്ചി : ഉദയം പേരൂരിലെ 17-കാരിയുടെ കൊലപാതകത്തിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ പൊലീസ് അന്വേഷണം തുടരുന്നു. നീതുവിനെ കൊന്നത് താൻ തന്നെയെന്ന് ബിനു രാജ് സമ്മതിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ അതുസംബന്ധിച്ചുള്ള അ...

പാസ്റ്ററെ ജീവനോടെ ചുട്ടുകൊന്നെന്ന സിബി മലയിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിൽ; പ്രസിദ്ധീകരിച്ചത് ഇക്വഡോറിലെ കള്ളനെ തീകൊളുത്തുന്ന ചിത്രം: ഖേദം പ്രകടിപ്പിച്ച് സംവിധായകൻ

December 20 / 2014

നേപ്പാളിൽ മതം പ്രചരിപ്പിച്ചതിന് പാസ്റ്ററെ ജീവനോടെ കത്തിക്കുന്നുവെന്നു കാട്ടി ചലച്ചിത്ര സംവിധായകൻ സിബി മലയിൽ ഫേസ്‌ബുക്കിലിട്ട ഫോട്ടോ വിവാദമായി. മരിച്ചയാളുടെ കുടുംബത്തിനും കൂട്ടു പാസ്റ്റർമാർക്കും വേണ്ടി...

Latest News

യുഎസ് ഡ്രോൺ ആക്രമണത്തിൽ പാക്കിസ്ഥാൻ താലിബാൻ തലവൻ റേഡിയോ മുല്ല കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ; പാക് മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിന് ഔദ്യോഗിക സ്ഥിരീകരണമില്ല; യുഎസ്-പാക് സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടത് പെഷവാർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റ നേതാവ്

Saturday / December 20 / 2014

ഇസ്‌ലാമാബാദ്: യുഎസ്-പാക്കിസ്ഥാൻ സംയുക്ത സൈനിക ആക്രമണത്തിൽ പാക്ക് താലിബാൻ തലവനും കൊടും ഭീകരനുമായ മൗലാന ഫസലുല്ല (റേഡിയോ മുല്ല) കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ സൈന്യം ആളില്ലാവിമാനത്തിന്റെ സഹായത്തോടെ നടത്തിയ വ്യോമാക്രമണത്തിലാണ് മൗലാന കൊല്ലപ്പെട്ടതെന്നു പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. താലിബാൻ നിയന്ത്രണത്തിലുള്ള വടക്ക് പടിഞ്ഞാറൻ പ്രദേശത്ത് യുഎസ് ഡ്രോണുകൾ നടത്തിയ ആക്രമണങ്ങളിൽ എട്ടു ഭീകരർ കൊല്ലപ്പെട്ടതായാണ് വിവരം. ഭീകരരുടെ ഒളിത്താവ...

നിർബന്ധിത മതപരിവർത്തനത്തിന് ബിജെപി എതിര്; കേരള സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്നു: അമിത് ഷാ

Saturday / December 20 / 2014

നിർബന്ധിത മതപരിവർത്തനത്തിന് ബിജെപി എതിരാണെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. ആലുവ ഗസ്റ്റ് ഹൗസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ബിജെപിയുടെ നയം വ്യക്തമാക്കിയത്. നിർബന്ധിത മതപരിവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഏക പാർട്ടിയാണ് ബിജെപി. മതേതരത്വത്തോട് ആത്മാർത്ഥമായ സമീപനമാണ് രാഷ്ട്രീയ പാർട്ടികൾക്കുള്ളതെങ്കിൽ നിർബന്ധിത മതപരിവർത്തനം തടയാൻ ബിജെപി കൊണ്ടുവരുന്ന നിയമത്തെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മതപരിവർത്തന വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ അനുരഞ്ജനത്തിൽ എത്തിയ ശേഷ...

ചിലവന്നൂരിലെ ഡിഎൽഎഫ് കെട്ടിടം പൊളിക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനു സ്റ്റേ; ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ മൂന്നുമാസത്തേക്ക്

Saturday / December 20 / 2014

കൊച്ചി: ചിലവന്നൂരിലെ ഡിഎൽഎഫ് കെട്ടിടം പൊളിക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവിനു സ്റ്റേ. സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ചാണ് മൂന്നുമാസത്തേക്കു സ്റ്റേ ചെയ്തത്. തീരദേശ പരിപാല നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കെട്ടിടം പൊളിക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവ് നൽകിയത്. എന്നാൽ ഇതിനെതിരെ ഡിഎൽഎഫ് അധികൃതർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിക്കുകയായിരുന്നു. കായൽ കൈയേറി നിർമ്മിച്ച ഡിഎൽഎഫ് ഫ്‌ളാറ്റ് പൊളിച്ചു നീക്കാനും ഫ്‌ളാറ്റിന്റെ തുടർ നിർമ്മാണങ്ങൾ നിർത്തി വയ്ക്കാനുമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടി...

കോഴിക്കോട് സിവിൽ സർവ്വീസ് അക്കാഡമിയിൽ ശുദ്ധികലശം തുടങ്ങി; അസിസ്റ്റന്റ് കോർഡിനേറ്ററെ നിയമിച്ചു; വിദ്യാർത്ഥികളുടെ ആശങ്കയ്ക്ക് താൽകാലിക വിരാമം; ജയാനന്ദന്റെ ഇരട്ടപദവിയിൽ പ്രതിഷേധം തീരുന്നുമില്ല; മറുനാടൻ ഇംപാക്ട്

Saturday / December 20 / 2014

കോഴിക്കോട്: കോടികൾ ചെലവിട്ട് സംസ്ഥാന സർക്കാറിനു കീഴിൽ ആരംഭിച്ച നാല് സർക്കാർ സിവിൽ സർവ്വീസ് കോച്ചിംങ് സെന്ററുകളിലൊന്നായ കോഴിക്കോട് സെന്ററിന്റെ നിലവാരമില്ലായ്മയും ഉദ്യോഗസ്ഥ വീഴ്ചകളും ചൂണ്ടിക്കാട്ടി മറുനാടൻ മലയാളി നൽകിയ വാർത്തയെ തുടർന്ന് വകുപ്പു തല നടപടി തുടങ്ങി. എന്നാൽ കാതലായ പ്രശ്‌നങ്ങൾ അവശേഷിക്കുകയുമാണ്. സിവിൽ സർവ്വീസ് കോച്ചിംങ് സെന്ററിന്റെ ഉദ്ഘാടനം കൊട്ടിഘോഷിച്ച് നടത്തിയെങ്കിലും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കോഴിക്കോട് സെന്ററിലെ ഭരണ സംവിധാനങ്ങൾ അവതാളത്തിലാകുകയായിരുന്നു. വിദ്യാർത്ഥികൾ നേരിടുന്ന അക്...

ഞാൻ പ്രണയിക്കുന്ന ആൾ മലയാളിയല്ല; പരസ്യമായി ചുംബിക്കാമെന്ന് എവിടേയും പറഞ്ഞിട്ടില്ല; രണ്ട് പേർക്ക് ഇഷ്ടമുണ്ടെങ്കിൽ അവർ ചുംബിക്കട്ടേ, പക്ഷേ റൂൾ ഫോളോ ചെയ്യുകയും വേണം; നിലപാടുകൾ തുറന്നുപറഞ്ഞ് തെന്നിന്ത്യൻ നടി പ്രയാമണി

Saturday / December 20 / 2014

തെന്നിന്ത്യയിലെ ഗ്ലാമർ താരമാണ് പ്രിയാമണി. പരുത്തിവീരനിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും നേടി. തൊടുന്നതെല്ലാം പൊന്നാക്കി പ്രേക്ഷക ഹൃദയത്തിലേക്കായിരുന്നു പ്രിയാമണിയുടെ യാത്ര. അതിന്നും തുടരുന്നു. കളിക്കളത്തിൽ സ്മാഷുകൾ തീർത്ത ആ പെൺകുട്ടി ഭാവിയിൽ വലിയ ബാഡ്മിന്റൺ താരമാകുമെന്നാണ് കൂട്ടുകാർ കരുതിയത്. കാലങ്ങൾ കഴിഞ്ഞപ്പോൾ അവളെ അവർ വീണ്ടും കണ്ടു. ബാഡ്മിന്റൺ കോർട്ടിനു പകരം വെള്ളിത്തിരയിൽ. അവിടെ നിന്ന് ഇനി എങ്ങോട്ട്? അഭിനയ ജീവതത്തിന്റെ പന്ത്രണ്ടാം വർഷത്തിൽ പ്രിയാമണി മനസ്സു തുറക്കുന്നു. ഡി ഫോർ ഡാൻസ് എ...

മോദിയുടെ തലയിൽ ഹാർവാഡിന്റെ പൊൻതൂവൽ കൂടി; ലോകത്തെ ഏറ്റവും പ്രഗത്ഭനായ മൂന്നാമത്തെ ഭരണാധികാരി ഇന്ത്യൻ പ്രധാനമന്ത്രി; നേട്ടം ഒബാമയെയും കാമറോണിനെയും ബഹുദൂരം പിന്തള്ളി

Saturday / December 20 / 2014

വികസന നയങ്ങളുടെയും ഭരണനിപുണതയുടെയും ആഗോള ജനപ്രീതിയുടെയും അടിസ്ഥാനത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തേറ്റവും മിടുക്കനായ ഭരണാധികാരികളിൽ ഒരാളെന്ന് പഠന റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിനെയും ബഹുദൂരം പിന്തള്ളിയ മോദിക്ക് മുന്നിൽ, ജർമൻ ചാൻസലർ ആംഗല മെർക്കലും ചൈനീസ് പ്രസിഡന്റ് ഷി സിൻപിങ്ങും മാത്രമാണുള്ളത്. 87.8 ശതമാനം പോയന്റോടെ മൂന്നാം സ്ാനത്ത് നിൽക്കുമ്പോൾ, ഒബാമ ഇരുപതാം സ്ഥാനത്തും (44.8 ശതമാനം) കാമറോൺ (51.5%) 15-ാം സ്ഥാനത്തും ജപ്പ...

പർദ വിവാദം കടൽ കടന്നു സൗദിയിലും; മുഖം മറയ്ക്കാതെ ഭാര്യയുമായി ചാനലിൽ പ്രത്യക്ഷപ്പെട്ട ഇസ്ലാമിക പണ്ഡിതനു വധഭീഷണി

Saturday / December 20 / 2014

ഇടക്കിടെയുണ്ടാകുന്ന പർദ വിവാദം കേരളത്തിൽ വലിയ പുതുമയല്ലെങ്കിലും പർദയുടെ സ്വന്തം നാടായ സൗദി അറേബ്യയിൽ ഈ വിവാദമുണ്ടാകുമ്പോൾ അതിന് പുതുമയുണ്ട്. പ്രതിസ്ഥാനത്ത് ഒരു സൗദി ഇസ്ലാമിക പണ്ഡിതൻ കൂടിയാകുമ്പോൾ പ്രത...

വഴക്കു മൂത്തപ്പോൾ വിസാ പേജ് വലിച്ചു കീറി; ഐടി ഉദ്യോഗസ്ഥയായ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്ന ഭർത്താവ് അറസ്റ്റിൽ

Saturday / December 20 / 2014

ചക്കരക്കല്ല്: മുഴപ്പാല നരിക്കോട് ചാപ്പയിൽ യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ചുകൊന്നു. നരിക്കോട് യുപി സ്‌കൂൾ റോഡിൽ ആരാധനയിൽ തണ്ടാരത്ത് ബിജോയിയുടെ (32) ഭാര്യ ശ്വേതയാണ് കൊല്ലപ്പെട്ടത്. ഇന്നലെയായിരുന്നു ശ്വേത...

ലൗ ജിഹാദിൽ ഇടപെട്ട് കോടതിയും; വിശ്വാസമില്ലാതെ വിവാഹത്തിന് മാത്രമായി ഇസ്ലാമിലേക്ക് പെൺകുട്ടികൾ മാറുന്നത് നിയമവിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി

Saturday / December 20 / 2014

ഉത്തരേന്ത്യയിലെ ലൗ ജിഹാദ് വിവാദത്തിലേക്ക് കോടതിയുടെ ഇടപെടൽ. പെൺകുട്ടികൾ വിശ്വാസവും താത്പര്യവുമില്ലാതെ വിവാഹത്തിനുവേണ്ടി മാത്രം ഇസ്ലാം മതത്തിൽ ചേരുന്നത് നിയമവിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. ...

ഭർത്താവും മക്കളും അമേരിക്കൻ പൗരത്വം എടുത്ത വിവരം മറച്ചുവച്ചു; വിവാദ ഐഎഎസ് ഉദ്യോഗസ്ഥ ദേവയാനിക്കെതിരെ കടുത്ത നടപടിയുണ്ടാകും; തൽക്കാലം എല്ലാ ചുമതലകളിൽനിന്നും മാറ്റി

Saturday / December 20 / 2014

വീട്ടുജോലിക്കാരിക്ക് കരാർ അടിസ്ഥാനത്തിലുള്ള പ്രതിഫലം നൽകാത്തതിന് അമേരിക്കയിൽ തടവിലാക്കപ്പെടുകയും പിന്നീട് മോചിതയാവുകയും ചെയ്ത ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെ വീണ്ടും വിവാദത്തിൽ. അനുമതിയില...

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്കു നാണംകെട്ട തോൽവി; രണ്ടാം ഇന്നിങ്‌സിൽ ക്യാപ്റ്റൻ ധോണി ഉൾപ്പെടെ മൂന്നുമുൻനിരക്കാർ രണ്ടക്കം കാണാതെ പുറത്ത്

Saturday / December 20 / 2014

ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. നാല് വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 224ന് പുറത്തായതോടെ ഓസീസ് വിജയലക്ഷ്യം വെറും 128 റൺസായി. ആറ് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് വിജയലക്ഷ്യത്തിലെത്തി. ക്യാപ്റ്റനായി അരങ്ങേറി സെഞ്ച്വറിയോടെ ടീമിനെ മുന്നിൽ നിന്നു നയിച്ച സ്റ്റീവൻ സ്മിത്താണ് മാൻ ഓഫ് ദ മാച്ച്. ആദ്യ ടെസ്റ്റിലും വിജയിച്ച ഓസീസ് നാലുമത്സരങ്ങളുടെ പരമ്പയിൽ 2-0ന് മുന്നിട്ട് നിൽക്കുകയാണ്. 81 റൺസ് എടുത്ത ശിഖർ ധവാൻ ഒഴികെ...

ലൈല ഒ ലൈല ക്രിസ്തുമസിന് എത്തില്ല; മോഹൻലാൽ ചെയ്യേണ്ട സ്റ്റണ്ടു സീനുകൾ പൂർത്തിയാകാതെ മുടങ്ങി; ഡ്യൂപ്പ് ഇല്ലാതെ സ്വയം ചെയ്യണമെന്ന ആവശ്യവുമായി സൂപ്പർ താരം

Saturday / December 20 / 2014

റൺ ബേബി റൺ' എന്ന ജോഷി ചിത്രത്തിനുശേഷം മോഹൻലാലും അമല പോളും ഒന്നിക്കുന്ന ചിത്രമാണ് ലൈല ഒ ലൈല. ഏറെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരിക്കുന്ന ക്രിസ്തുമസിനും റീലീസിന് എത്താതെ വൈകുമെന്നാണ് പുതിയ വിവരം. റിസ്‌കുള്ള സീനുകളിലും ഡ്യൂപ്പിനെ കൂടാതെ അഭിനയിക്കുന്ന ലാൽ ലൈ ഓ ലൈലയിലെയും സംഘടനം സ്വയം ചീത്രീകരിക്കാനാണ് ഇഷടപ്പെടുന്നത്. ചിത്രത്തിന്റെ 80 ശതമാനം ചിത്രീകരണവും പൂർത്തിയായെങ്കിലും ഇനി അവശേഷിക്കുന്ന ആക്ഷൻ രംഗങ്ങളും ക്ലൈമാക്‌സും പൂർത്തികരിക്കാതെ കിടക്കുകയാണ്. ചിിത്രീകരണത്തിനിടയിൽ മോഹൻലാൽ ആശുപത്രിയിൽ പ്രവേശിക്കപ്...

നമ്പി നാരായണന്റെ കഥയും ചാരക്കേസും വെള്ളിത്തിരയിലെത്തുമെന്ന് ഉറപ്പായി; ദി വിച്ച് ഹണ്ടിൽ മോഹൻലാൽ നമ്പി നാരായണനാകും

Saturday / December 20 / 2014

മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം പ്രമേയമാക്കി സിനിമ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വരാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. ഇപ്പോൾ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥീരികരണമായതായാണ് വിവരം. ...

പുതിയ ഗെറ്റപ്പിൽ വീരപ്പന്റെ മീശയുമായി ജയസൂര്യ; ആട് ഒരു ഭീകരജീവിയിലെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് താരം

Saturday / December 20 / 2014

വ്യത്യസ്ത വേഷങ്ങൾ തെരഞ്ഞെടുക്കാൻ എന്നും ശ്രദ്ധിക്കുന്ന യുവനടൻ ജയസൂര്യ വീണ്ടും പുതിയ ഗെറ്റപ്പിൽ എത്തുന്നു. തന്റെ പുതിയ ചിത്രമായ ആട് ഒരു ഭീകരജീവിയിലാണ് വീരപ്പന്റെ മീശയുമായി നടൻ എത്തുന്നത്. ചിത്രത്തിലെ ത...

'ബാംഗ്ലൂർ ഡേയ്‌സിന്റെ തെലുങ്ക് പതിപ്പിൽ ലീഡ് റോൾ ചെയ്യാൻ നിത്യാ മേനോൻ; സിദ്ദാർത്ഥിനും സാമന്തയ്ക്കും ഒപ്പം ആര്യയുടെ നായികയായി നടി

Saturday / December 20 / 2014

അഞ്ജലി മേനോന്റെ സൂപ്പർ ഹിറ്റ് മലയാളം ചിത്രമായ 'ബാംഗ്ലൂർ ഡേയ്‌സി'ന്റെ തെലുങ്ക് പതിപ്പിൽ നിത്യാമേനോൻ  ലീഡ് റോളിൽ അഭിനിയിക്കും. മലയാളത്തിൽ നടാഷ  ഫ്രാൻസിസിന്റെ വേഷമാണ് നടി ചെയ്‌തെങ്കിൽ തെലുങ്കിൽ ആര്യയുടെ ...

സണ്ണി വെയ്‌നിന്റെ നായികയായി ഭാമയില്ല; പകരം എത്തുന്നത് മീരാ നന്ദൻ

Saturday / December 20 / 2014

നവാഗതനായ ലെനിൻ സംവിധാനം ചെയ്യുന്ന ക്രാന്തി എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ഭാമയ്ക്ക് പകരം നറുക്ക് വീണത് മീര നന്ദന്. മുമ്പ് സണ്ണി വെയ്‌നിന്റെ നായികയായി ഭാമയെത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും...

മദ്യനയം അട്ടിമറി ഉമ്മൻ ചാണ്ടിയുടെ ഗൂഢാലോചന - വെൽഫെയർ പാർട്ടി

Saturday / December 20 / 2014

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി തിരക്കഥ തയ്യാറാക്കി നടപ്പിലാക്കിയ നാടകമായിരുന്നു യുഡിഎഫിന്റെ മദ്യ നയമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്......

ഇന്ത്യൻ ഓർത്തഡോക്‌സ് (മലങ്കര) സഭയുടെ മാര്യേജ് കൗൺസിലിംഗിന് യു കെ യിൽ തുടക്കമായി

Friday / December 19 / 2014

ലണ്ടൻ: കുടുംബ ജീവിതത്തിന്റെ അടിത്തറ ക്രൈസ്തവ ദർശനത്തിൽ ആകണമെന്ന ആകമാന ക്രൈസ്തവ സഭകളുടെ പൊതു സന്ദേശം പുതിയ തലമുറയിലേക്ക് പകരുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന മാര്യേജ് പ്രിപ്പറേഷൻ ക്ലാസ്സുകൾക്ക് യു കെ യ......

ആറു വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ജിപി കെയർ: അടുത്ത വർഷം രണ്ടാം പാദത്തിൽ, പാലിയേറ്റീവ് കെയർ, ആരോഗ്യക്ഷേമം എന്നിവയ്ക്ക് കൂടുതൽ പദ്ധതികൾ

Saturday / December 20 / 2014

ഡബ്ലിൻ: ആറു വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ജിപി കെയർ അടുത്ത വർഷം രണ്ടാം പാദത്തിൽ നടപ്പാക്കാൻ സാധ്യതയുള്ളതായി എച്ച്എസ്ഇ വെളിപ്പെടുത്തി. കൂടാതെ മെഡിക്കൽ കാർഡ് എലിജിബിലിറ്റി സംബന്ധിച്ച് കീൻ റിപ്പോർട......

എട്ടു കുട്ടികളുടെ കൊലപാതകം: മുപ്പത്തേഴുകാരിയായ അമ്മ അറസ്റ്റിൽ, കൊലപാതകത്തിൽ മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്ന് പൊലീസ്

Saturday / December 20 / 2014

ക്യൂൻസ് ലാൻഡ്: ഒന്നര വയസു മുതൽ 15 വയസുവരെയുള്ള എട്ടു കുട്ടികൾ കുത്തേറ്റു മരിച്ച സംഭവത്തിൽ കുട്ടികളുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ മൃതദേഹത്തിനൊപ്പം കുത്തേറ്റ് പരിക്കേറ്റ നിലയില് ആശുപത്രി......

ഇന്ത്യൻ വംശജനെ കൊന്ന കേസിൽ വിചാരണ ഏഴു മാസത്തേക്ക് നീട്ടി

Wednesday / November 19 / 2014

വെല്ലിങ്ടൺ: ഇന്ത്യൻ വംശജനെ കൊന്ന കേസിൽ കുറ്റക്കാരാണെന്ന് ആരോപിക്കപ്പെട്ട രണ്ടു ആൺകുട്ടികളുടെ വിചാരണ ഏഴു മാസത്തേക്ക് നീട്ടിക്കൊണ്ട് കോടതി വിധിയായി. വെസ്റ്റ് ഓക്‌ലാൻഡ് ഹെൻഡേഴ്‌സണിലുള്ള റെയിൽസൈഡ് ഡയറിൽ അ......

NCLEX-RN പ്രിപ്പറേറ്ററി കോച്ചിങ് ക്ലാസ് -ഇൻഫർമേഷൻ സെഷൻ വൻ വിജയം

Thursday / December 18 / 2014

ടൊറന്റോ: കാനഡയിൽ NCLEX-RN പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടി കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷന്റെ (CMNA) നേതൃത്വത്തിൽ ആരംഭിക്കുന്ന രണ്ടുമാസത്തെ ഇന്റൻസീവ് കോച്ചിങ് ക്ലാസ്, OSCE തുടങ്......

അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷൻ (അമ്മ) അഞ്ചാം വർഷത്തിലേക്ക്, പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Saturday / December 20 / 2014

അറ്റ്‌ലാന്റ: അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷൻ (അമ്മ) അഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചു. പുതിയ ഭാരവാഹികളായി ഡൊമിനിക് ചാക്കോനാൽ പ്രസിഡന്റ്, ഗോവിന്ദൻ ജനാർദ്ദനൻ സെക്രട്ടറി, സണ്ണി തോമസ് ട്രഷറർ, മാത്യു ......

സൗദിവത്ക്കരണം; 212,000 ബിസിനസ് സ്ഥാപനങ്ങൾക്ക് താഴുവീഴുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി റിപ്പോർട്ട്

Saturday / December 20 / 2014

ജിദ്ദ: സൗദിവത്ക്കരണം മൂലം 212,000 ബിസിനസ് സ്ഥാപനങ്ങൾക്ക് പൂട്ടുവീഴുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി റിപ്പോർട്ട്. സൗദി സ്വദേശികൾക്ക് തൊഴിൽ നൽകിയില്ല എന്ന കാരണത്താലാണ് രണ്ടു ലക്ഷത്തിലധികം വരുന്......

മദ്യനയം : സർക്കാർ തീരുമാനം ജനവഞ്ചന; യൂത്ത് ഇന്ത്യ കുവൈത്ത്

Saturday / December 20 / 2014

കുവൈറ്റ് സിറ്റി : മദ്യ മാഫിയകളുടെ സമ്മർദ്ദത്തിനു വഴങ്ങി സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കുമെന്ന തീരുമാനത്തിൽ നിന്നും പിന്മാറിയ സർക്കാർ തീരുമാനം കേരള ജനതയോടുള്ള വഞ്ചനയാണെന്ന് യൂത്ത് ഇന്ത്യ ......

യു.എ.ഇ എക്‌സ്‌ചേഞ്ച് കെ.സി.എ. ടാലന്റ് സ്‌കാൻ 2014 ന് തിരശീല ഉയർന്നു

Saturday / December 20 / 2014

മനാമ: ബഹ്‌റൈനിലുള്ള എല്ലാ ഇന്ത്യക്കാരായ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന കലാമാമാങ്കത്തിന് തിരിശീല ഉയർന്നു. ബഹ്‌റൈൻ ഇന്ത്യൻ സമൂഹത്തിൽ ആദ്യമായി നടത്തുന്ന കലാമാമാങ്കം യു.എ.ഇ. എക്‌സ്‌ചേഞ്ച്-കെ......

വാടകക്കാർക്ക് ഇനി ആശ്വസിക്കാം; അടുത്തവർഷം മുതൽ വാടക നിരക്ക് താഴ്ന്നു തുടങ്ങും, മൂന്നു വർഷത്തിൽ ആദ്യമായി ദുബായ് വാടകനിരക്കിൽ ഇടിവ്

Saturday / December 20 / 2014

ദുബായ്: ആകാശത്തോളം ഉയരുന്ന വാടക നിരക്ക് കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന വാടകക്കാർക്ക് ഇനി അല്പം ആശ്വസിക്കാം. അടുത്ത വർഷം മുതൽ വാടക നിരക്കിൽ ഇടിവ് സംഭവിക്കുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു......

അനധികൃത പണപ്പിരിവ് ഇനി ക്രിമിനൽ കുറ്റം; നിയമലംഘകർക്ക് 50,000 റിയാൽ പിഴയും തടവും ഉറപ്പ്; രോഗം മാറ്റുന്ന മന്ത്രവാദികളെയും കുറ്റക്കാരാക്കി പുതിയ നിയമ ഭേദഗതി

Thursday / December 18 / 2014

ദോഹ: സന്നദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തുന്നവരും മന്ത്രവാദത്തിലൂടെ രോഗശാന്തി വരുത്താമെന്ന് അവകാശപ്പെടുന്നവരും ഇനി കുറ്റക്കാർ. 2004ലെ 11-ാം നമ്പർ ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്......

ടാക്‌സി നിരക്കുകൾ കുറച്ച് മസ്‌ക്കറ്റ് മുനിസിപ്പൽ കൗൺസിൽ; ഡ്രൈവർമാരുടെ മോശം പെരുമാറ്റത്തിനും പിഴ ഈടാക്കും, ടൂറിസ്റ്റുകളെ ആകർഷിക്കാൻ പദ്ധതിയൊരുങ്ങുന്നതിങ്ങനെ

Friday / December 19 / 2014

മസ്‌ക്കറ്റ്: എയർപോർട്ട് ടാക്‌സി താരിഫുകളിൽ കുറവ് വരുത്തി മസ്‌ക്കറ്റ് മുനിസിപ്പൽ കൗൺസിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. കസ്റ്റമേഴ്‌സിനും ടൂറിസ്റ്റുകൾക്കുമുള്ള മെച്ചപ്പെട്ട സേവനത്തിനായി ഡ്രൈവർമാരിൽ നിന്......

ക്രിസ്തുമസ് സന്ദേശങ്ങളുമായി മലയാളി കരോൾ സംഘം സിംഗപ്പൂരിൽ

Saturday / December 06 / 2014

വുഡ് ലാൻഡ്‌സ്: പ്രവാസ ഭൂമിയിലും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി. ക്രിസ്തുമസ് ഏറ്റവും ഭംഗിയായി ആഘോഷിക്കുവാനുള്ള തിരക്കിലാണ് സിംഗപ്പൂരിലെ മലയാളി സമൂഹവും.  മനസ്സിൽ താലോലിക്കുന്ന നല്ല ക്രിസ്തുമസ് ഓർമക......

പശുവിനെ കറന്നും ആടുകളെ മെയ്‌ച്ചും ഇതാ ഒരു സൗന്ദര്യ മത്സരം; പൗൾട്രി ഫാം ഉടമ മിസ് ഉഗാണ്ട, കൃഷിയെ പ്രോത്സാഹിപ്പിച്ച് ഉഗാണ്ട

Monday / October 27 / 2014

കംപാല: കൃഷിയും സൗന്ദര്യവും തമ്മിൽ ഒരു കാറ്റ് വാക്കിന്റെയത്രയും അകലമേയുള്ളൂവെന്ന് തെളിയിച്ചിരിക്കുകയാണ് ലീയാ കലാങ്കുക. മിക്ക രാജ്യങ്ങളും ശരീരത്തിന്റെ അഴകളവുകൾ സൗന്ദര്യമത്സരത്തിന് അടിസ്ഥാനമായി സ്വീകരിക്......

വ്യാജന്മാരെ തെരഞ്ഞു പിടിച്ചു ഇല്ലാതാക്കി ഇൻസ്റ്റാഗ്രാം; ലക്ഷക്കണക്കിനു അക്കൗണ്ടുകൾ റദ്ദാക്കി; അടുത്ത ലക്ഷ്യം ഫേസ്‌ബുക്ക്

ഇൻസ്റ്റാഗ്രാമിലെ പ്രൊഫൈൽ തുറന്ന് നോക്കുമ്പോൾ ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞാൽ ഞെട്ടേണ്ട. എല്ലാ ഫെയ്ക്കുകളേയും ഇൻസ്റ്റാഗ്രാം വെ...

ഇന്ത്യൻ ബഹിരാകാശ പേടകത്തെ സ്തുതിച്ച് പാശ്ചാത്യ മാദ്ധ്യമങ്ങളും; ചരിത്ര നേട്ടത്തിന് പിന്നിൽ അഞ്ച് മലയാളികൾ

ബഹിരാകാശ ഗവേഷണ രംഗത്ത് വൻശക്തികൾക്കൊപ്പം കിടപിടിക്കുന്ന വിജയങ്ങൾ കൈവരിച്ചിട്ടുള്ള ഇന്ത്യയുടെ ശ്രദ്ധേയമായ മറ്റൊരു കാൽവെയ്‌പ്പാ...

കോടാനുകോടിയുടെ സ്വത്തുക്കളിൽ തൊടാതെ സ്‌പൈസ് ജെറ്റിനെ രക്ഷിക്കാൻ മാരൻ കൈ നീട്ടുന്നത് നികുതിദായകരുടെ 2000 കോടിക്ക്; സൺ നെറ്റ്‌വർക്കിന്റെ സ്വാധീനത്തിൽ നരേന്ദ്ര മോദിയും നട്ടെല്ലുവളയ്ക്കുമോ?

തകർച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന സ്‌പൈസ് ജെറ്റിനെ രക്ഷിക്കാൻ കലാനിധി മാരൻ സർക്കാരിന്റെ മുന്നിൽ കൈനീട്ടുന്നു. റദ്ദ...

തിരിച്ചു കിട്ടാത്ത ബാല്യവും കുട്ടിക്കാലത്തെ ക്രിസ്മസ് ഓർമ്മകളും

കുട്ടിക്കാലത്തെ ഓർമ്മകളിൽ ഒരിക്കലും മായാതെ നിൽക്കുന്ന ഒരു കാലമുണ്ട്. ഞാനുൾപ്പെടുന്ന പഴയ തലമുറയുടെ മനസ്സിൽ ഹിന്ദുവും മുസ്ലീമും...

സ്വവർഗാനുരാഗം തുറന്നുപറഞ്ഞ ടെന്നീസ് താരം മാർട്ടിന നവരാത്തിലോവയക്ക് മുൻ സോവിയറ്റ് സുന്ദരി ജീവിതപങ്കാളി; ഇഷ്ടം വെളിപ്പെടുത്തിയത് കഴിഞ്ഞ സെപ്റ്റംബറിൽ

ന്യൂയോർക്ക്: ടെന്നീസ് കോർട്ടിലെ മുൻ സൂപ്പർ താരം മാർട്ടിന നവരാത്തിലോവയുടെ ജീവിത പങ്കാളി ഇനി മുൻ സോവിയറ്റ് യൂണിയൻ സുന്ദരി. കഴിഞ...

മർകസ് യൂനാനി മെഡിക്കൽ കോളജ് പ്രഥമ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് പരമ്പരാഗത ചികിത്സാ രീതികളുടെ പരിപോഷണത്തിന് ആരോഗ്യവകുപ്പ് വിഭജിച്ച് ആയുഷ് (ആയുർവേദ, യൂനാനി, സിദ്ധ, ഹോമ...

രോഗ സൗഖ്യം വാഗ്ദാനം ചെയ്ത് 70 ഹിന്ദുക്കളെ മാമോദീസ മുക്കി ക്രിസ്ത്യാനികളാക്കി; വിവരം അറിഞ്ഞെത്തിയ സംഘപരിവാർ ഗംഗയിൽ മുക്കി വീണ്ടും ഹിന്ദുക്കളാക്കി; യുപിയിലും ബിഹാറിലും മതപരിവർത്തന വിവാദത്തിന് വീണ്ടും ചൂടുപിടിച്ചു

ഉത്തരേന്ത്യയിൽ, പ്രത്യേകിച്ച് ഉത്തർപ്രദേശിലും ബിഹാറിലും മതപരിവർത്തന വിവാദം ചൂടുപിടിക്കുകയാണ്. രോഗശാന്തി വാഗ്ദാനം ചെയ്ത് ക്രിസ്തുമതത്തിൽ ചേർക്കപ്പെട്ട എഴുപതോളം പേരെ ആർ.എസ്.എസിന്റെ നേതൃത്വത്തിൽ, ഗംഗയിൽ ......

രാഹുലിനെ ഇന്റലിജൻസ് വെറുതെ വിടില്ല! ശ്രീലേഖയ്ക്കും മനോജ് എബ്രഹാമിനുമെതിരെ നീങ്ങുന്നത് പത്തനംതിട്ട മുൻ എസ്‌പിയോ? വിജിലൻസ് കോടതിയിലെ പരാതിയുടെ കള്ളക്കളികൾ കണ്ടെത്താനും അന്വേഷണം

തിരുവനന്തപുരം: ക്വാറി ഉടമകളിൽനിന്ന് കൈക്കൂലി വാങ്ങിയതിന് സസ്‌പെൻഷനിലായ പത്തനംതിട്ട എസ് പി രാഹുൽ ആർ നായർക്കെതിരെ വീണ്ടും ഇന്റല...

ലൈക്ക് ബട്ടൺ കൊണ്ട് സുക്കർബർഗിനെന്താണ് പ്രയോജനം? ഉപഭോക്താവിനെക്കൊണ്ട് ലൈക്കടിപ്പിക്കാൻ ഫേസ്‌ബുക്കിൽ നിന്ന് പഠിക്കുക

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ ഈ ഗാനം മലയാളികൾക്ക് സുപരിചിതമാണ് ഒരു മാംഗല്യത്തിന് 'ക്വാളിഫൈ' ചെയ്യുന്ന സവിശേഷതകൾ എണ്ണിപ്പറഞ്ഞ് 'എ...

ബേത്‌ലഹേമിലേക്ക് ഒരു തീർത്ഥാടനം

ബേത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ദൈവപുത്രനെ തേടി പൗരസ്ത്യദേശത്തുനിന്നും എത്തിയ ജ്ഞാനികളുടെ ജീവിതം ദൈവാന്വേഷണത്തിന്റെ പാതയി...

വരുന്നു പൊങ്കൽ കെങ്കേമമാക്കാൻ 'ഐ'; വിസ്മയക്കാഴ്ചകളുമായി ആദ്യ ഒഫീഷ്യൽ ട്രെയ്‌ലർ ജനഹൃദയങ്ങളിൽ

ചെന്നൈ: വിക്രം-ശങ്കർ ടീമിന്റെ ബിഗ് ബജറ്റ് ചിത്രം ഐയുടെ ട്രെയിലർ പുറത്തിറക്കി. യൂട്യൂബിൽ ഇതിനകം ഒമ്പതുലക്ഷത്തിലേറെപ്പേരാണ് ട്ര...

ഇന്ത്യാവിഷൻ വീണ്ടും ലൈവായി; തൊഴിൽമന്ത്രി ഷിബു ബേബി ജോണിന്റെ മധ്യസ്ഥത ഫലം കണ്ടു; ജീവനക്കാർക്ക് ഡിസംബർ 24 മുതൽ ശമ്പളം കിട്ടി തുടങ്ങും; ചാനൽ ഏറ്റെടുക്കാൻ മുംബൈ ഗ്രൂപ്പും സജീവമെന്ന് സൂചന

കൊച്ചി: ഇന്ത്യാവിഷൻ ചാനലിന്റെ വാർത്താസംപ്രേഷണം പുനരാരംഭിച്ചു. ഇന്നു ഉച്ചയ്ക്ക് ഒന്നോടെയാണ് ചാനൽ വീണ്ടും ലൈവ് വാർത്തയുടെ സംപ്ര...

വര, ചിരി, ചിന്ത

മലയാളത്തിൽ ഇന്നുള്ള ഏറ്റവും പ്രസിദ്ധനും ജനപ്രിയനുമായ പത്രപ്രവർത്തകരിലൊരാളാണ് മാതൃഭൂമിയിലെ കാർട്ടൂണിസ്റ്റായ കെ ആർ  ഗോപീകൃഷ്ണൻ....

മറുനാടൻ മലയാളിയിൽ ഫുൾ ടൈംപാർട്ട് ടൈം ഒഴിവുകൾ ഏറെ; സർവ്വ നഗരങ്ങളിലും പാർട്ട് ടൈം ലേഖകരെ നിയമിക്കുന്നു; പ്രാദേശിക ലേഖകർക്ക് വൻ അവസരം

മലയാളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ ന്യൂസ്‌പോർട്ടലായ മറുനാടൻ മലയാളിയിൽ ഒട്ടേറെ ഒഴിവുകൾ. എഡിറ്റർ ഇൻ ചാർജ്ജിന് പുറമേ നാല് ...