1 aed = 17.67 inr 1 eur = 72.68 inr 1 gbp = 84.26 inr 1 kwd = 213.81 inr 1 sar = 17.31 inr 1 usd = 64.89 inr
May / 2017
28
Sunday

സോഷ്യൽ മീഡയിയിൽ കളംനിറഞ്ഞ് ബീഫ് നിരോധനം; ട്രോളുകളിൽ അഞ്ഞൂറാൻ മുതൽ ആടു തോമവരെ; ബീഫ് ഫെസ്റ്റിവലുകൾ നടത്താൻ മത്സരിച്ച് ഇടുതും വലതും; നെഹ്രു പാസാക്കിയ നിയമം സുപ്രീംകോടതി നിർദ്ദേശപ്രകാരം നടപ്പാക്കുന്നുവെന്നു വിശദീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ച് ബിജെപി; ബൽറാമിനു മറുപടിയുമായി സുരേന്ദ്രൻ; കേന്ദ്ര വിജ്ഞാപനത്തിൽ അങ്കത്തട്ടായി കേരളം

സ്വന്തം ലേഖകൻ
May 27, 2017 | 07:21 pm

തൃശൂർ: കന്നുകാലികളെ അറവുശാലകൾക്കു വിൽക്കുന്നതു തടഞ്ഞു കൊണ്ട് കേന്ദ്രം പുറപ്പെടുവിച്ച വിജ്ഞാപനത്തെച്ചൊല്ലി വി.ടി. ബൽറാം എംഎൽഎയോട് നേരിട്ട് ഏറ്റുമുട്ടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. പ്ര...

ഏനാത്ത് ബെയ്ലി പാലം അടച്ചിട്ട് കിലോമീറ്ററുകൾ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതും പ്രതിഷേധിച്ച യുവാവിനെ കസ്റ്റഡിയിൽ എടുത്തതും സെൻകുമാറിനെതിരേ ജനവികാരം സൃഷ്ടിക്കാനോ? പാലം അടച്ചിട്ടത് തന്റെ അറിവോടയല്ലെന്ന് ഡിജിപി മറുനാടനോട്; ജനപ്രീതിയുള്ള സെൻകുമാറിനെ മോശക്കാരനാക്കാൻ ശ്രമം നടക്കുന്നതായും സംശയം

May 27 / 2017

തിരുവനന്തപുരം: ഏനാത്ത് ബെയ്‌ലി പാലം ബ്ലോക്ക് ചെയ്തത് തന്റെ അറിവോടയല്ലെന്ന് ഡി.ജി.പി സെൻകുമാർ മറുനാടൻ മലയാളിയോട്. ഇതോടെ പാലം അടച്ചിട്ട് കിലോമീറ്ററുകളുടെ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചത് ഡി.ജി.പിയെ മോശക്കാരന...

കശാപ്പിനു തടയിടാനുള്ള മോദിയുടെ നീക്കം കേരളം അംഗീകരിക്കില്ല; ഫെഡറൽ സംവിധാനത്തിൽ കൈയിടുന്ന കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി പിണറായി സർക്കാർ; കേരളത്തിൽ കശാപ്പ് ചന്തകളില്ലെന്നും മൃഗസംരക്ഷണ വകുപ്പു മന്ത്രി രാജു

May 27 / 2017

തിരുവനന്തപുരം: വിജ്ഞാപനം പുറപ്പെടുവിച്ചു കന്നുകാലികളെ ഭക്ഷണമാക്കുന്നതിനു നിരോധനം ഏർപ്പെടുത്താനുള്ള കേന്ദ്രത്തിലെ മോദി സർക്കാരിന്റെ നീക്കം കേരളം അംഗീകരിക്കില്ല. ആലപ്പുഴയിൽ നടന്ന ലൈവ് സ്റ്റോക്ക് ഇൻസ്പെക...

പിണറായിക്കെതിരെ പോർവിളിയുമായി സെൻകുമാർ; ഇനി പൊലീസിൽ രഹസ്യമൊന്നുമില്ല; എല്ലാം വിവരാവകാശത്തിന്റെ പരിധിയിൽ; ഇരുമ്പുമറ നീക്കി ഡിജിപിയുടെ വിവാദ ഉത്തരവ്; ടോപ് സീക്രട്ട് സെക്ഷനിലെ രേഖകൾ ബീനാകുമാരി പുറത്ത് നൽകേണ്ടി വരും; വിവാദ ഉത്തരവ് സർക്കാർ റദ്ദാക്കിയേക്കും

May 27 / 2017

തിരുവനന്തപുരം: സർക്കാരിനെ വെല്ലുവിളിച്ച് വീണ്ടും പൊലീസ് മേധാവി ടിപി സെൻകുമാർ. പൊലീസ് ആസ്ഥാനത്തെ രഹസ്യങ്ങളുടെ കലവറ പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുകയാണ് പൊലീസ് മേധാവി. പൊലീസിൽ ഇനി രഹസ്യങ്ങൾ വേണ്ടെന്നും...

അഖില എങ്ങനെ ഇസ്‌ളാം മതത്തിലേക്ക് ആകൃഷ്ടയായി? എസ്ഡിപിഐക്കാർ ഏർപ്പെടുത്തിയ സൈനബയുടെ കൂടെ പോകാൻ കോടതി ഉത്തരവിട്ടത് എന്തുകൊണ്ട്? മതംമാറ്റി നടത്തിയ വിവാഹം റദ്ദാക്കിയ കോടതിവിധിയുടെ പശ്ചാത്തലത്തിൽ വന്ന ഒരു പ്രതികരണം

May 27 / 2017

തിരുവനന്തപുരം: മതംമാറി നടത്തിയ വിവാഹം റദ്ദാക്കിക്കൊണ്ട് കഴിഞ്ഞദിവസം വന്ന ഹൈക്കോടതി വിധി വലിയ ചർച്ചയായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. വിഷയത്തിൽ എതിർത്തും അനുകൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ഉയരുന്...

Latest News

സെൻകുമാറിനോട് ഉടക്കി തന്നെ തുടരാൻ തീരുമാനിച്ച് ബീനാകുമാരി; ടോപ് സീക്രട്ട് സെക്ഷനിലെ വിവരങ്ങൾ വിവരാവകാശത്തിന്റെ പരിധിയിൽ കൊണ്ടു വരുന്നതിനെതിരെ ടി സെക്ഷൻ ചുമതലക്കാരിയുടെ കുറിപ്പിന്റെ വിശദാംശങ്ങൾ മറുനാടന്; പൊലീസ് ആസ്ഥാനത്തെ ഇൻഫർമേഷൻ ഓഫീസർ വിവരാവകാശ കമ്മീഷണറെ അറിയിക്കണമെന്ന ഉത്തരവ് നിയമ വിരുദ്ധമെന്ന് ബീനാകുമാരി

Saturday / May 27 / 2017

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ടോപ് സീക്രട്ട് വിഭാഗത്തിലെ വിവരങ്ങൾ വിവരാവകാശ നിയമ പ്രകാരം പൊതു ജനങ്ങൾക്ക് നൽകണമെന്ന പൊലീസ് മേധാവി ടിപി സെൻകുമാറിന്റെ ഉത്തരവ് ബീനാകുമാരി അംഗീകരിക്കില്ല. പൊലീസ് മേധാവിയുടെ ഉത്തരവിൽ അതൃപ്തി അറിയിച്ച് ടി സെക്ഷനിലെ ജൂനിയർ സൂപ്രണ്ട് ബീനാകുമാരി കുറിപ്പ് നൽകി. ഫലത്തിൽ പൊലീസ് മേധാവിയുടെ ഉത്തരവ് അംഗീകരിക്കില്ലെന്ന സൂചനയാണ് ബീനാകുമാരി നൽകുന്നത്. പൊലീസ് മേധാവിയുടെ ഉത്തരവിലെ നിയമ പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. 2008ലെ സർക്കാർ ഉത്തരവിന്റെ ഓർമ്മപ്പെടുത്തലുമായാണ് പൊലീസ് ആസ്...

സിന്ധു ജോയിക്കു ശാന്തിമോൻ ജേക്കബ് മിന്നുകെട്ടി; എറണാകുളം സെൻ മേരീസ് കത്തീഡ്രലിൽ മുൻ സഖാവിന്റെ വിവാഹത്തിനു സാക്ഷ്യം വഹിക്കാൻ എസ്എഫ്ഐ പ്രവർത്തകരും

Saturday / May 27 / 2017

കൊച്ചി: മുൻ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന സിന്ധു ജോയിയും മുൻ മാധ്യമപ്രവർത്തകൻ ശാന്തിമോൻ ജേക്കബും വിവാഹിതരായി. എറണാകുളം സെൻ മേരീസ് കത്തീഡ്രലിൽ നടന്ന ദിവ്യബലിക്കിടെ ശാന്തിമോൻ സിന്ധുവിന്റെ കഴുത്തിൽ മിന്നുകെട്ടി. എസ്എഫ്‌ഐയിലെ പഴയ സുഹൃത്തുക്കളടക്കം സിന്ധുവിന്റെ വിവാഹത്തിനു സാക്ഷ്യം വഹിക്കാനെത്തി. അടിമാലി മാൻകുളം സ്വദേശിയായ ശാന്തിമോൻ പ്രമുഖ ആത്മീയപ്രഭാഷകനാണ്്. ഇംഗ്ലണ്ടിൽ ബിസിനസും ശാന്തിമോൻ നടത്തുന്നുണ്ട്. വിവാഹശേഷം ഇംഗ്ലണ്ടിലേക്കു പോകാനാണു ദമ്പതികളുടെ തീരുമാനം.   താൻ വളരെ...

സ്‌റ്റൈൽമന്നന്റെ രാഷ്ട്രീയപ്രവേശനത്തിനായി ആരാധകർ കാത്തിരിക്കേണ്ടത് ഒരു മാസം മാത്രം; തമിഴകത്തിന്റെ രാഷ്ട്രീയം മാറ്റാനായി രജനി ജൂലൈയിൽ സ്വന്തം പാർട്ടി പ്രഖ്യാപിക്കും; പേരും ചിഹ്നവും ചർച്ചയിൽ; ബിജെപിയിലേക്കില്ല; തമിഴ് രാഷ്ട്രീയം പുതിയ യുഗത്തിലേക്കു പ്രവേശിക്കാൻ ഒരുങ്ങുന്നുവെന്നും സഹോദരൻ സത്യനാരായണ ഗെയ്ക്‌വാദ്

Saturday / May 27 / 2017

ബെംഗളൂരു/ചെന്നൈ: ജയലളിതയുടെ മരണത്തോടെ അനാഥമായ തമിഴ് രാഷ്ട്രീയത്തെ നയിക്കാൻ സ്റ്റൈൽമന്നൻ രജനീകാന്ത് എത്തുന്നുവെന്ന വാർത്തകൾ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. രജനി രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന്റെ സൂചനകൾ പലപ്പോഴായി നല്കിയെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴാതാ രജനിയുടെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ജൂലൈയിൽ രജനി സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കും. മറ്റാരുമല്ല അദ്ദേഹത്തിന്റെ സഹോദരൻ സത്യനാരായണ റാവു ഗെയ്ക്ക്‌വാദ...

വീട്ടമ്മയുടെ മാനസികവിഭ്രാന്തി പ്രാർത്ഥിച്ചു മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ അറ്റകൈ പ്രയോഗമായി ചൂരൽപ്രയോഗം; ദേഹമാസകലം അടിയേറ്റ് അർധരാത്രി ഇറങ്ങിയോടിയ വീട്ടമ്മയെ രക്ഷപ്പെടുത്തി പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാർ; സ്വന്തമായി പ്രാർത്ഥനാലയം നടത്തുന്ന കുണ്ടറയിലെ പാസ്റ്റർ അനിൽക്കുമാർ ഒളിവിൽ

Saturday / May 27 / 2017

കോട്ടയം:പ്രാർത്ഥിച്ച് മാനസിക രോഗം മാറ്റാം എന്ന് വിശ്വസിപ്പിച്ച പാസ്റ്റർ ചതിച്ചു. പ്രാർത്ഥന ഫലം കാണാതെ വന്നപ്പോൾ അറ്റകൈ പ്രയോഗമായി ചൂരൽപ്രയോഗം. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ. പ്രതിയായ പാസ്റ്റർ ഒഴിവിൽ. കോട്ടയം ജില്ലയിലെ മണർകാട്ട് വെള്ളിയാഴ്ച രാത്രിയാണ് സീരിയലിലും സിനിമയിലും കണ്ടിട്ടുള്ള ബാധ ഒഴിപ്പിക്കൽ നടന്നത്. കോട്ടയം കേന്ദ്രീകരിച്ച് സ്വന്തമായി പ്രാർത്ഥനാലയം നടത്തുന്ന കൊല്ലം കുണ്ടറ സ്വദേശി പാസ്റ്റർ അനിൽ കുമാറിനെയാണ് (56) മണർകാട് പൊലീസ് അറസ്റ്റ്ചെയ്തത്. തിരുവഞ്ചൂർ സ്വദേശിനിയായ വീട്ടമ്മയ്...

ശത്രുക്കളിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ കാവലിരിക്കേ മഞ്ഞുവീഴ്ചയുണ്ടായി വീരമൃത്യു വരിച്ച സുധീഷിന്റെ ഭാര്യയ്ക്ക് സർക്കാർ വാഗ്ദാനം ചെയ്ത 25 ലക്ഷവും ജോലിയും ഇപ്പോളും കിട്ടാക്കനി; ചേതനയറ്റ ശരീരമായി അച്ഛനെ ആദ്യം കണ്ട മോളുമായി മുഖ്യമന്ത്രിയുടേത് അടക്കം മുട്ടാത്ത വാതിലുകളില്ലെന്നു ശാലുമോൾ; സിയാച്ചിനിൽ മരിച്ച ജവാനു നീതി തേടി ഒരു കുടുംബം

Saturday / May 27 / 2017

കൊല്ലം: 2016 ഫെബ്രുവരിയിൽ സിയ്യാച്ചിനിലെ മഞ്ഞ് വീഴ്ചയിൽ മരിച്ച് മലയാളി ജവാന്റെ ഭാര്യ ശാലുമോൾക്ക് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത ജോലി ഇനിയും കിട്ടാകനി. മുഖ്യമന്ത്രിയുൾപ്പടെയുള്ള അധികാരികളിൽ ഇനി മുട്ടാൻ വാതിലുകളൊന്നും ബാക്കിയില്ലെന്നും കുടുംബം മറുനാടൻ മലയാളിയോട് പറഞ്ഞു. സൈനികൻ മരണമടഞ്ഞ വാർത്ത വന്നതിന് പിന്നാലെ തന്നെ ഇരുപത്തിയഞ്ച് ലക്ഷം രൂപ നഷ്ട പരിഹാരവും ഭാര്യക്ക് സർക്കാർ ജോലിയും സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സുധീഷ് മരിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ഭാര്യക്ക് ജോലി നൽകാൻ സംസ്ഥാന സർക്കാർ...

സാധാരണക്കാരന്റെ ഇഷ്ടഭക്ഷണമായ ബീഫ് നിരോധിക്കുകയെന്ന പൊട്ടത്തരമൊന്നും ഭരണകൂടം ചെയ്യില്ല; ബീഫ് നിരോധിച്ചേ... ഫാസിസം വന്നേ... എന്നു നിലവിളിക്കുന്നതിനു പകരം തലകുലുക്കി നോക്കാൻ ഭരണകർത്താക്കൾ തയാറാകണം; കന്നുകാലികളെ വാങ്ങി ലങ്കയിലേക്കോ കമ്യൂണിസ്റ്റ് ചൈനയിലേക്കോ കയറ്റി അയച്ച് കൊന്ന് ടിന്നുകളിൽ സംസ്‌കരിച്ച് ഇറക്കുമതി ചെയ്ത് കേന്ദ്ര നിയമത്തെ മറികടക്കാമെന്നും ജോയ് മാത്യു

Saturday / May 27 / 2017

കൊച്ചി: കശാപ്പിനായി കന്നുകാലികച്ചവടം നിരോധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിൽ സംസ്ഥാനങ്ങൾക്കു ഗുണകരമാകുന്ന പലതുമുണ്ടെന്നു ജോയ് മാത്യു. രോഗാണു മുക്തമായ ഭക്ഷണം ലഭ്യമാക്കാനുള്ള അവസരമായി ഇതിനെ കാണാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ: കന്നാലി ദൈവമാണൊ എന്നൊക്കെ ചോദിച്ചാൽ അതിനെങ്ങിനെ ഉത്തരം പറയും? ചിലർ പാമ്പിനെ, മറ്റുചിലർ കുരങ്ങിനെ, വേറെ ചിലർ എലിയെ, ഇതൊന്നും കൂടാതെ ഉറുമ്പിനെ വരെ ആരാധിക്കുന്ന ജനങ്ങൾ ലോകത്തിലുണ്ട്-പല രാജ്യങ്ങളിലും ഇമ്മാതിരി ദൈവങ്ങളെ ...

പീഡകൻ സ്‌കൂളുകളുടെ ചെയർമാനാകുന്നത് ശിശുസംരക്ഷണ നിയമങ്ങൾക്ക് എതിര്; ലൈംഗിക പീഡനക്കേസിൽ പ്രതിയായ മെതഡിസ്റ്റ് ചർച്ച് ബിഷപ്പിന് സ്‌കൂളുകളിലെ അധികാര സ്ഥാനം നഷ്ടമായത് ഇങ്ങനെ

Saturday / May 27 / 2017

ബംഗളൂരു: ലൈംഗിക പീഡനക്കേസിൽ പ്രതിയായ മെതഡിസ്റ്റ് ചർച്ച് ബിഷപ്പിന് സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ പദവിയിൽ തുടരാനാകില്ല. മെതഡിസ്റ്റ് സഭയുടെ കർണാടക, ഗോവ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിഷപ്പ് എൻ.എൽ. കർക്കരെയ്ക്കാണ് കർണാടക ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്. സ്‌കൂളിൽ സ്ഥിരംജോലി വാഗ്ദാനംചെയ്ത് നാൽപ്പത്തിരണ്ടുകാരിയെ രണ്ടരവർഷം പീഡിപ്പിച്ചതായാണ് പരാതി. മഹാരാഷ്ട്രയിലെ ഉദ്ഗീറിൽ മെതഡിസ്റ്റ് സഭയുടെ അതിഥിമന്ദിരത്തിലെ പാചകക്കാരിയാണ് പൊലീസിൽ പരാതി നൽകിയത്. ഈ സാഹചര്യത്തിലാണ് കോടതി ഇടപെടൽ. മെതഡിസ്റ്റ് സഭയുടെ വ...

ഡാ മലരേ, കാളേടെ മോനേ..എന്ന് വിളിച്ചു തുടങ്ങി വിടി ബൽറാമിന്റെ പോസ്റ്റ്; വിശപ്പടക്കാൻ ഒരു പ്ലേറ്റ് സരിത ഒലത്തിയത് എടുക്കട്ടേ എന്ന് ഒരു സംഘപരിവാറുകാരന്റെ ചോദ്യം; നിന്റപ്പൻ കാളക്ക് കൊടുക്കെന്ന് എംഎൽഎയും; ബീഫ് നിരോധന വിവാദം കത്തിച്ച് തൃത്താല എംഎൽഎയും

Saturday / May 27 / 2017

കൊച്ചി: കന്നുകാലികളെ അറവുശാലകൾക്ക് വിൽക്കുന്നത് തടയുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നത് ബീഫ് നിരോധനത്തിന് ആണെന്നാണ് വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. 1960ലെ മൃഗങ്ങൾക്കെതിരായ ക്രൂരതകൾ തടയുന്ന നിയമത്തിലെ പ്രത്യേക വകുപ്പിൽ കന്നുകാലികളെ കാർഷികാവശ്യങ്ങൾക്ക് മാത്രമെ ഉപയോഗിക്കാൻ പാടുള്ളു. അവയെ കൊല്ലാൻ പാടില്ല. ഈ നിയമത്തിന്റെ പേരിൽ രാജ്യമൊട്ടാകെ ഗോഹത്യ തടയാനാണ് നീക്കമെന്നാണ് വിലയിരുത്തൽ. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. ഇത...

ജിഎസ്ടി വരുമ്പോൾ വിലകുറയുമെന്ന് ഉറപ്പായപ്പോൾ ആഡംബരകാറുകളുടെ കച്ചവടം തൽകാലത്തേക്ക് കുറഞ്ഞു; കാത്തിരിപ്പ് ഒഴിവാക്കി ഉപഭോക്താക്കളെ എത്തിക്കാൻ വൻകിട മുതലാളിമാരും; മെഴ്‌സിഡീസ് ബെൻസിനും ഔഡിക്കും ബിഎംഡബ്ല്യുക്കും വില കുറഞ്ഞു

Saturday / May 27 / 2017

ന്യൂഡൽഹി: ജൂലൈയിൽ ജിഎസ്ടി നടപ്പാകുമ്പോൾ ആഡംബര കാറുകൾക്കു നികുതിഭാരം കുറയും. ഇതു മനസ്സിലാക്കി കാർ വാങ്ങാനുള്ള കാത്തരിപ്പിലേക്ക് ആവശ്യക്കാർ നീങ്ങിയതോടെ വിപണിയിൽ ഇടിവും നേരിട്ടു. ഇതോടെ കച്ചവടം കൊഴുപ്പിക്കാൻ നിർമ്മാതാക്കൾ ജിഎസ്ടി എത്തും മുമ്പേ വിലക്കുറവ് പ്രഖ്യാപിച്ചു. ഉപയോക്താക്കൾ കാർ വാങ്ങാൻ ജൂലൈ ഒന്നുവരെ കാത്തിരിക്കാനുള്ള സാധ്യത മറികടക്കാനാണിത്. മെഴ്‌സിഡീസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു എന്നീ മൂന്നു പ്രമുഖ ജർമൻ കമ്പനികളും പലരൂപത്തിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ അവസാനം വരെയാണ് ഓഫറുകൾ. ബെൻസ് ഇ...

മാധ്യമ ന്യായാധിപൻ ചമഞ്ഞ് സംഭവവുമായി ബന്ധമില്ലാത്ത കക്ഷിയെ വധശിക്ഷയ്ക്ക് വിധിക്കുന്ന വിനു വി ജോൺ അറിയാൻ; എഐഎസ്എഫ് സെക്രട്ടറിയുടെ തുറന്നകത്ത്

Saturday / May 27 / 2017

തിരുവനന്തപുരം: ലോ അക്കാദമി മുൻ പ്രിൻസിപ്പൽ ലക്ഷ്മിനായർക്കെതിരെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന കേസ് പിൻവലിച്ചത് എഐഎസ്എഫിനെ വിമർശിച്ച ഏഷ്യാനെറ്റ് ലേഖകൻ വിനു വി ജോണിന് വിദ്യാർത്ഥി സംഘടനയുടെ മറുപടി. എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി തുറന്നകത്തിലൂടെയാണ് മറുപടി നൽകുന്നത്. വിനു വി ജോണിന് എഐഎസ്എഫിന്റെ തുറന്നകത്ത് ഇങ്ങനെ പ്രിയ വിനു, മലപ്പുറത്തു നടന്ന എഐഎസ്എഫ് ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങിവരുമ്പോൾ എഐഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി ഗിരീഷിന് എസ്എഫ്ഐ-ഡിവൈഎഫ്ഐ ഗുണ്ടകളുടെ ആക്രമണ...

ലങ്ക പ്രളയക്കെടുതിയിൽ; 15 വർഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ കൊല്ലപ്പെട്ടത് നൂറു പേർ; 14 ജില്ലകളിലായി രണ്ടു ലക്ഷം പേർ കെടുതികൾ നേരിടുന്നു; ദുരിതാശ്വാസ സഹായവുമായി ഇന്ത്യൻ നാവികസേനാ കപ്പലുകൾ കൊളംബോയിൽ

Saturday / May 27 / 2017

കൊളംമ്പോ: 2003ന് ശേഷം ശ്രീലങ്ക കണ്ട് ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ 100 പേർ മരിച്ചു. 99 പേരെ കാണാതായി. ദുരിതം ഒഴിയാൻ സമയമെടുക്കുമെന്ന് അറിയിച്ച് ശ്രീലങ്കൻ അധികൃതർ. കനത്ത വെള്ളപ്പൊക്കത്തിന് ഇടയാക്കിയ മഴ വരും ദിവസങ്ങളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്. കേലാനി നദിക്കരയിലുള്ള ജനങ്ങളെ ഒഴിപ്പിക്കുകയാണ് ശ്രീലങ്കൻ ദുരന്ത നിവാരണ സേന. അയൽരാജ്യത്തുണ്ടായ പ്രകൃതി ദുരിതത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുംഖമറിയിച്ചതിന് പിന്നാലെ ദുരിതാശ്വാസ സഹായവുമായി ഇന്ത്യൻ നാവികസേനാ കപ്പൽ ഐഎൻഎസ് കിർച്ച് കൊളംബോയിലെത്തി. ശ്ര...

റബറൈസ്ഡ് ടാറിങ് വ്യപകമാക്കി റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് ജി. സുധാകരൻ; റോഡ് സംരക്ഷണത്തിന് കയർ ഭൂവസ്ത്രം ഉപയോഗിക്കാനും തീരമാനം; ജർമൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ ഉപയോഗിച്ച് അറ്റക്കുറ്റപ്പണികൾ വേഗത്തിലാക്കുമെന്നും മന്ത്രി

Saturday / May 27 / 2017

കോട്ടയം: സംസ്ഥാനത്തെ റോഡുകളുടെ നിലവാരം ഉയർത്തുന്നതിന് റബറൈസ്ഡ് ടാറിങ് കൂടുതൽ വ്യാപകമാക്കുമെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിന്റെ നവീ...

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിന് ലക്ഷ്മി നായർക്കെതിരേ നല്കിയ പരാതി പിൻവലിച്ച വിവേകിനോട് കാരണം വിശദമാക്കാൻ ആവശ്യപ്പെട്ട് എഐഎസ്എഫ്; 24 മണിക്കൂറിനകം തൃപ്തികരമായ വിശദീകരണം നല്കിയില്ലെങ്കിൽ അച്ചടക്ക നടപടി നേരിടുമെന്നും മുന്നറിയിപ്പ്

Saturday / May 27 / 2017

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ് മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്ന കേസിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച വിദ്യാർത്ഥിക്...

കശാപ്പ് നിരോധിക്കുന്ന വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിക്ക് പിണറായിയുടെ കത്ത്; റംസാൻ നോമ്പു തുടങ്ങുന്നതിനു മുമ്പു കൊണ്ടുവന്ന നിയന്ത്രണങ്ങൾ സമുദായത്തിനു നേർക്കുള്ള ആക്രമണം; ഭരണഘടനാ വിരുദ്ധമായ തീരുമാനം ദശലക്ഷങ്ങളുടെ ഉപജീവനം തകരാറിലാക്കുമെന്നും മുഖ്യമന്ത്രി

Saturday / May 27 / 2017

തിരുവനന്തപുരം: കന്നുകാലികളെ വിൽക്കുന്നതിനും കശാപ്പുചെയ്യുന്നതിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതവും ജീവിതമാർഗവും തകരാറിലാക്കുന്നതാണെന്നും അതിനാൽ തീരുമാനം റദ്ദാക...

കശാപ്പ് നിരോധനം രാജ്യത്ത് കലാപമുണ്ടാക്കുമെന്ന് ജി. സുധാകരൻ; ജനങ്ങളെ പ്രകോപിപ്പിച്ചാൽ വിപ്ലവത്തിലൂടെ സർക്കാരിനെ മാറ്റും; രാഷ്ട്രീയക്കാർ ജനങ്ങളുടെ തോളിൽക്കയറാൻ ശ്രമിച്ചാൽ നടക്കില്ലെന്നും മന്ത്രി

Saturday / May 27 / 2017

കോട്ടയം: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസർക്കാരിന്റെ തീരുമാനം രാജ്യത്ത് കലാപമുണ്ടാക്കുമെന്ന് മന്ത്രി ജി സുധാകരൻ. അങ്ങനെ സംഭവിച്ചാൽ ജനാധിപത്യരീതിയിൽ ജനങ്ങൾ സർക്കാരിനെ പുറത്താക്കുമെന്നും അദ്ദേഹം വ്യ...

മലയാളികൾക്കായ് ദുബായ് ഷേക്ക് കൊടുത്തു വിട്ട ഈന്തപ്പഴം ഏറ്റുവാങ്ങി മുഖ്യമന്ത്രി; യുഎഇ പ്രസിഡന്റ് സ്വയം തെരഞ്ഞെടുത്ത ഈന്തപ്പഴങ്ങൾ 30 ഭിന്നശേഷിക്കാർക്ക് സമ്മാനിച്ച് പിണറായിയും

Saturday / May 27 / 2017

തിരുവനന്തപുരം: യുഎഇ സർക്കാർ പ്രഖ്യാപിച്ച 'ഇയർ ഓഫ് ഗിവിങ'് പദ്ധതിയുടെ ആത്മാവ് ഉൾക്കൊണ്ട് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ സ്വയം തെരഞ്ഞെടുത്ത വിശിഷ്ടമായ ഈന്തപ്പഴങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് സമ്മാനിച്ചു. രാജ്യപാരമ്പര്യത്തോട് താദാത്മ്യം പ്രാപിച്ചതും അതിന്റെ അവിഭാജ്യ പ്രതീകവുമായ യുഎഇയുടെ ദേശീയ ഫലമായ ഈന്തപ്പഴം തിരുവനന്തപുരത്തെ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ റഹ്മ അൽ സാബി മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ വൈകുന്നേരം അദ്ദേഹത്തിന്റെ ചേംബറിൽ ചെന്നുകണ്ട് സമ്മാനിച്ചു. ഭിന്നശേഷിക്കാരും അനാഥരുമായ...

ഭക്തിയുടെ നിറവിൽ വിശുദ്ധ റംസാന് ഇന്ന് തുടക്കം; കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതോടെ പ്രഖ്യാപനം; ഗൾഫ് രാജ്യങ്ങളിലും ഇന്ന് പുണ്യമാസാരംഭം

Saturday / May 27 / 2017

കോഴിക്കോട്: വിശുദ്ധ റംസാന്മാസത്തിന് ഇന്ന് തുടക്കമായി. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച റമദാൻ ഒന്നായി കോഴിക്കോട് ഖാദിമാരായ മുഹമ്മദ്‌കോയ തങ്ങൾ ജമലുെല്ലെലി, കെ.വി. ഇമ്പിച്ചമ്മദ്, പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവരും പാണക്കാട് ഹൈദരലി തങ്ങൾ, സമസ്ത കേരള ജംഇയ്യതുൽ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മലപ്പുറം ഖാദി ഒ.പി.എ മുത്തുകോയ തങ്ങൾ എന്നിവരും അറിയി...

സർക്കാർ പരാജയപ്പെടുന്നിടത്ത് സുപ്രീംകോടതി ഇടപെടാൻ തുടങ്ങിയതോടെ നടപടികൾ ദ്രുതഗതിയിലായി; ബിവറേജസിനെ കെട്ടു കെട്ടിച്ചതിന് പിന്നാലെ ഡ്രൈവിങ് ലൈസൻസിലും പിടിമുറുക്കി കോടതി; മുന്നറിയിപ്പിലാതെ ലൈസൻസ് റദ്ദാക്കാൻ തുടങ്ങിയതോടെ പെട്ടു പോയത് ആയിരങ്ങൾ

Saturday / May 27 / 2017

തിരുവനന്തപുരം: മദ്യനയത്തിൽ സർക്കാർ തീരുമാനങ്ങളിൽ ഇടപെട്ട കോടതി നിലപാട് മൂലം ബിവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകൾ പലതും പൂട്ടി. പാതയോരത്ത് നിന്ന് അവ അപ്രത്യക്ഷമായി. ദേശീയ പാതിയിൽ നിന്ന് ബാറുകൾ മാറ്റണമെന്ന നിർദ്ദേശവും വന്നു. അങ്ങനെ ആ മേഖലയിൽ സമ്പൂർണ്ണ മാറ്റങ്ങൾ കോടതി ഇടപെടലുകൾ സാധ്യമാക്കി. ഇപ്പോൾ ഗതാഗത പ്രശ്‌നങ്ങളിലേക്കും കോടതിയുടെ കണ്ണ് എത്തുകയാണ്. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാൻ സർക്കാർ മറക്കുന്നതിനാൽ കൂടിയാണ് ഈ ഇടപെടൽ വേണ്ടി വരുന്നത്. ഗതാഗത നിയമങ്ങൾ ലംഘിച്ചവരും അപകടങ്ങൾക്കു കാരണക്കാരുമായ ഒന്നര...

സെക്കൻഡിൽ 70 ജിഗാബൈറ്റ് സ്പീഡിൽ ഇന്റർനെറ്റ്; അതിവേഗ ഇന്റർനെറ്റ് ലക്ഷ്യമിട്ടുള്ള മൂന്ന് ഉപഗ്രഹങ്ങളുള്ള പരമ്പരയിലെ ആദ്യ ഉപഗ്രഹം ജി - സാറ്റ് വിക്ഷേപണത്തിന് തയ്യാർ; മാർക്ക്-ത്രീ റോക്കറ്റിലും പ്രതീക്ഷകൾ ഏറെ

Saturday / May 27 / 2017

തിരുവനന്തപുരം: സ്വന്തമായി വികസിപ്പിച്ച ശക്തിയേറിയ ക്രയോജനിക് എൻജിനോടുകൂടിയ ജി.എസ്.എൽ.വിയുടെ പരിഷ്‌കരിച്ച പതിപ്പായ മാർക്ക് - ത്രീ രാജ്യത്ത് അതിവേഗ ഇന്റർനെറ്റ് ലക്ഷ്യമിട്ടുള്ള മൂന്ന് ഉപഗ്രഹങ്ങളുള്ള പരമ്പരയിലെ ആദ്യ ഉപഗ്രഹമായ ജി - സാറ്റ് 19വുമായി ജൂൺ അഞ്ചിന് കുതിച്ചുയരും. വൈകിട്ട് 5 മണിക്ക് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം. ഭീമൻ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിലും അതിനുള്ള റോക്കറ്റ് സാങ്കേതികവിദ്യയിലും ഇന്ത്യയുടെ കരുത്ത് തെളിയിക്കാനുള്ള അവസരം കൂടിയാണ് ഇത്. മാർക്ക് - ത്രീ റോക്കറ്റിന്റെ കന്നി പ്രകടനമാണ്...

ചന്ദ കൊച്ചാറിന്റെ ദിവസ ശമ്പളം 2.18 ലക്ഷം രൂപ; കഴിഞ്ഞ സാമ്പത്തിക വർഷം ഐസിഐസിഐ ബാങ്കിന്റെ മേധാവിക്ക് കിട്ടിയത് 7.85 കോടി രൂപ; വർദ്ധനവ് 64 ശതമാനമെന്ന് ബാങ്കിന്റെ വാർഷിക കണക്കുകൾ

Saturday / May 27 / 2017

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ മേധാവി ചന്ദ കൊച്ചാറിന്റെ ദിവസ ശമ്പളം 2.18 ലക്ഷം രൂപ. 2016-17ൽ അവർ വാങ്ങിയത് മൊത്തം 7.85 കോടി രൂപയാണ്. മുൻ കൊല്ലം കിട്ടിയ ശമ്പളത്തേക്കാൾ 64% വർധന. ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്. അടിസ്ഥാന ശമ്പളം 15% കൂടി 2.67 കോടി ആയി. ബോണസായി നേടിയത് 2.2 കോടി രൂപയാണ്. 2015-16 ൽ ബാങ്കിന്റെ പ്രകടനം മോശമായതിനാൽ 'മികച്ച പ്രകടനത്തിനുള്ള അവാർഡ്' നൽകിയിട്ടില്ല. 2015-16 ൽ 2.32 കോടി അടിസ്ഥാന ശമ്പളവും 4.80 കോടി മൊത്ത ശമ്പളവുമാണ് കി...

വിപി സത്യന്റെ സ്മരണ തുടിക്കുന്ന 'ക്യാപ്റ്റന്റെ' സെറ്റിൽ സികെ വിനീതിന് ചലച്ചിത്ര പ്രവർത്തകരുടെ ആദരം; വിനീതിന് പുരസ്‌കാരം സമ്മാനിച്ചത് അപ്രതീക്ഷിത അതിഥിയായെത്തിയ സാക്ഷാൽ മമ്മുക്ക; ഏജീസ് ഓഫീസുകാർ വേണ്ടെന്ന് പറഞ്ഞ വിനീതിന് കേരള സർക്കാർ ജോലി കൊടുക്കണമെന്ന് അഭ്യർത്ഥിച്ച് മഹാനടൻ

Saturday / May 27 / 2017

കൊല്ലം: ഇന്ത്യൻ ഫുട്ബാളിലെ മഹാപ്രതിഭയായ വിപി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ക്യാപ്റ്റൻ. ചിത്രത്തിന്റെ കൊല്ലത്തെ ലൊക്കേഷനിൽ വച്ച് ഇപ്പോഴത്തെ മിന്നുന്ന കേരള താരം സികെ വിനീതിന് പുരസ്‌കാരം സമ്മാനിച്ച് സിനിമാപ്രവർത്തകരുടെ ആദരം. ഫെഡറേഷൻ കപ്പിൽ ബംഗളൂരു എഫ്‌സി കിരീടം നേടിയത് പുതുതലമുറ താരം വിനീതിന്റെ മിന്നുന്ന ഇരട്ടഗോളുകളിലൂടെയാണ്. ഇതിനെ പുരസ്‌കരിച്ചാണ് ഫുഡ്ബാൾ പ്രമേയമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് വിനീതിന് സിനിമാ പ്രവർത്തകർ പുരസ്‌കാരം നൽകിയത്. അപ്രതീക്ഷിതമായി സെറ്റിൽ സന്ദർശനത്തിന് എത്തി...

എം.എച്ച് എന്നാൽ, സ്വാഭാവികമായും മഹാരാഷ്ട്ര; ബി.ആർ. എന്നാൽ അത് അംബേദ്കർ; 1956 എന്നത് ഭരണഘടനാ ശിൽപിയുടെ മരണ വർഷവും; ഹാജി മസ്താൻ വിവാദത്തിന് പിന്നാലെ മറ്റൊരു ചർച്ച; രജനികാന്തിന്റെ ജീപ്പിന്റെ നമ്പർ വിവാദമാകുന്നത് ഇങ്ങനെ

Saturday / May 27 / 2017

ചെന്നൈ: എം.എച്ച്. 01 ബി.ആർ. 1956 എന്നാണ് കാല കരികാലനിൽ എന്ന സിനിമയിൽ രജനികാന്തിന്റെ ജീപ്പിന്റെ നമ്പർ. എം.എച്ച് എന്നാൽ, സ്വാഭാവികമായും മഹാരാഷ്ട്ര. ബി.ആർ. എന്നാൽ അത് അംബേദ്കർ. കാരണം അതുകഴിഞ്ഞുവരുന്ന 1956 അംബേദ്കർ മരിച്ച വർഷമാണ്. അങ്ങനെ ചിത്രീകരണം ആരംഭിക്കും മുൻപ് തന്നെ വിവാദങ്ങൾ നിറഞ്ഞുനിൽക്കുയാണ് രജനികാന്തിന്റെ പുതിയ ചിത്രം കാല കരികാലനിൽ. ആദ്യം അധോലോക നായകൻ ഹാജി മസ്താനെ ചുറ്റിപ്പറ്റിയായിരുന്നു വിവാദം. ഒടുവിൽ സംവിധായകൻ പാ രഞ്ജിത്തിന് തന്നെ വിശദീകരണവുമായി രംഗത്തുവരേണ്ടിവന്നു. അതിനുശേഷമാണ് ഹാജി മസ്ത...

കേരളജനത തന്നെ മലയാളിയായി കരുതുന്നുണ്ടെങ്കിലും തനിക്ക കേരള മുഖ്യമന്ത്രി ആകാൻ കഴിയുമോ? തമിഴ്‌നാട്ടിൽ ജനിച്ചവർ മാത്രമേ ഇവിടെ രാഷ്ട്രീയത്തിൽ ഇറങ്ങാവൂ എന്ന വാദത്തോട് യോജിക്കാനും കഴിയില്ല; രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന ചർച്ചയിൽ കമലാഹസന് പറയാനുള്ളത്

Saturday / May 27 / 2017

ചെന്നൈ: കന്നഡ പശ്ചാത്തലമുള്ള രജനീകാന്തിന്റെ തമിഴ് രാഷ്ട്രീയ പ്രവേശനത്തെ കമൽഹാസനും ചോദ്യം ചെയ്യുന്നു. മലയാള സിനിമയിൽ വെന്നിക്കൊടി പാറിച്ചിട്ടുള്ള ആളാണെങ്കിലും അന്യനാട്ടുകാരനായ തന്നെ കേരള ജനത അംഗീകരിക്ക...

എംടി വാസുദേവൻ നായർ കർണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിക്കുമോ എന്ന് ചോദിച്ചിരുന്നു; ശ്രീകുമാർ നാല് വർഷമായി നടത്തുന്ന കഠിനപ്രയത്നത്തെക്കുറിച്ച് എനിക്കറിയാം; മോഹൻലാലിനൊപ്പം അഭിനയിക്കാൻ ഒരുങ്ങി നാഗാർജുന

Saturday / May 27 / 2017

ഹൈദരബാദ്: എംടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ കർണനായി നാഗാർജുനയെത്തുമെന്ന് സൂചന. മോഹൻലാൽ മുഖ്യവേഷത്തിലെത്തുന്ന മഹാഭാരതത്തിൽ താനും ഭാഗമായേക്കുമെന്ന് നാഗാർജുന തന്നെയാണ് ...

ജിത്തു ജോസഫ് ചിത്രത്തിൽ അഭിനയിക്കാൻ പ്രണവ് വാങ്ങുന്ന പ്രതിഫലം ഒരു രൂപയോ? മലയാളത്തിൽ അരങ്ങേറുന്ന താരപുത്രന്റെ പ്രതിഫല വാർത്ത ചൂടൻ ചർച്ചയാകുമ്പോൾ

Saturday / May 27 / 2017

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ മോഹൻലാൽ ആണ്. അപ്പോൾ മോഹൻലാലിന്റെ മകനായ ആദ്യ ചിത്രത്തിൽ എത്ര പ്രതിഫലം വാങ്ങുമെന്ന കാര്യമാണ് ഇപ്പോൾ ചർച്ചായരുന്നത്.ജീത്തു ജോസഫിന്റെ ചിത്രത്തിലൂടെയാണു...

മേരാം നാം ട്യൂബ് ലൈറ്റ് നഹി ഹേ; മേരാ നാം ലക്ഷ്മൺ; സൽമാൻ ഖാൻ ചിത്രം ട്യൂബ് ലൈറ്റ് ട്രെയിലർ കാണാം

Saturday / May 27 / 2017

സൽമാൻ-കബീർ ഖാൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം 'ട്യൂബ്ലൈറ്റി'ന്റെ ട്രെയിലർ പുറത്തിറങ്ങി. 1962ൽ ഇന്ത്യ - ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രമാണിത്. കൊച്ചുകുട്ടിയെപ്പോലെ നിഷ്‌കളങ്കനായ ...

കശാപ്പിനു കാലികളെ വിൽക്കുന്നത് നിരോധിച്ചതിനു പിന്നാലെ വളർത്തു മൃഗങ്ങളുടെ വിൽപ്പനയ്ക്കും നിയന്ത്രണങ്ങൾ; എട്ട് ആഴ്ചയിൽ താഴെ പ്രായമുള്ള പട്ടിക്കുഞ്ഞുങ്ങളെയും പൂച്ചക്കുഞ്ഞുങ്ങളെയും വിൽക്കാൻ പാടില്ല; വിൽപ്പനയ്ക്കായി മൃഗങ്ങളെ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നതിനും നിരോധനം

Saturday / May 27 / 2017

ന്യൂഡൽഹി: വളർത്തുമൃഗങ്ങളുടെ വിൽപ്പനയ്ക്കും നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. നായകളെയും പൂച്ചകളെയും വളർത്തുന്നതിനും വിൽക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നതു നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിനു പിന്നാലെയാണ് പുതിയ ഉത്തരവ്. ഇതനുസരിച്ച്, എട്ട് ആഴ്ചയിൽ താഴെ പ്രായമുള്ള നായ്ക്കുട്ടികളെയും പൂച്ചക്കുഞ്ഞുങ്ങളെയും വിൽക്കുന്നതു നിരോധിച്ചു. വളർത്തുമൃഗങ്ങളെ വിൽക്കുന്ന കടകളിലുൾപ്പെടെ പൊതുസ്ഥലങ്ങളിൽ വിൽപനയ്ക്കായി ഇവ...

കശാപ്പ് നിരോധിച്ച കേന്ദ്ര ഉത്തരവ് വലിച്ചുകീറി ചവറ്റുകുട്ടയിൽ ഇടണമെന്ന് ആന്റണി; കശാപ്പിനായുള്ള കന്നുകാലി വിൽപന നിരോധനത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കരിദിനം പ്രഖ്യാപിച്ച് ചെന്നിത്തല; അടുക്കളയിൽ ആർഎസ്എസ് അജണ്ട വേണ്ടെന്ന് കെ മുരളീധരൻ

Saturday / May 27 / 2017

തിരുവനന്തപുരം: കശാപ്പ് നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാറിന്റെ ഉത്തരവിന് കടലാസ് വില പോലുമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. ഉത്തരവ് വലിച്ചുകീറി ചവറ്റുകുട്ടയിൽ ഇടണമെന്നും എകെ ആന്റണി പറഞ്ഞ...

സെൻകുമാറിന് വേണ്ടി വാദിച്ച അഡ്വ. ഹാരിസിനെ കെഎസ്ആർടിസി കേസുകളിൽ നിന്ന് സർക്കാർ മാറ്റി; 13 കേസുകളിൽ മൂന്നുമാസത്തിനിടെ തിരിച്ചടിയുണ്ടായതോടെ സ്റ്റാൻഡിങ് കൗൺസലിനും മാറ്റം; വി ഗിരി പുതിയ അഭിഭാഷകൻ

Saturday / May 27 / 2017

തിരുവനന്തപുരം: സർക്കാരിനെതിരെ ഡിജിപി ടിപി സെൻകുമാറിന് വേണ്ടി കേസ് വാദിച്ച അഡ്വ. ഹാരിസ് ബീരാനെ കെഎസ്ആർടിസിയുടെ കേസുകൾ വാദിക്കുന്നതിൽ നിന്നും മാറ്റി. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മ...

ഫാദിയയുടെ വിവാഹം റദ്ദാക്കിയ വിധി ക്രമസമാധാന പ്രശ്‌നമായി വളരുന്നു; ഹൈക്കോടതി മാർച്ച് പ്രഖ്യാപിച്ച് മുസ്ലിം ഏകോപന സമിതി; പ്രതിഷേധക്കാർക്കെതിരെ കോടതിയലക്ഷ്യ നടപടി ഉണ്ടായേക്കും

Saturday / May 27 / 2017

കൊച്ചി: ഇസ്ലാം സ്വീകരിച്ച ഹാദിയ എന്ന യുവതിയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി നിലപാടിൽ പ്രതിഷേധിച്ച് 29ന് ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് മുസ്ലിം ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു. ഇതോടെ ഈ വിഷയം ക...

ലക്ഷങ്ങൾ ലാഭം ഉണ്ടാക്കുന്ന അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂക്കുകയറിടാൻ പിണറായിക്ക് കഴിയുമോ? അൺ എയ്ഡഡ് ജീവനക്കാരെ മിനിമം വേതനം പരിധിയിൽ കൊണ്ടു വരാൻ നിയമ നിർമ്മാണം നടത്താൻ ഒരുങ്ങി സർക്കാർ; ആശ്വാസമാകുന്നത് ആയിരങ്ങൾക്ക്

Saturday / May 27 / 2017

കോഴിക്കോട്: അൺ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക- അനധ്യാപക ജീവനക്കാരെ മിനിമം വേതനത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതിനായി നിയമ നിർമ്മാണം നടത്താൻ സർക്കാർ നടപടി തുടങ്ങി. സംസ്ഥാനത്തെ അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ജോലി ...

സെൻകുമാറിന് വഴിയൊരുക്കാൻ ബെയ്‌ലി പാലം അടച്ചു; പ്രതിഷേധിച്ച ഗോകുലത്തിൽ ഗോകുലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു; ഏനാത്തിലെ ഗതാഗത കുരുക്ക് പൊലീസിന് തലവേദനയായത് ഇങ്ങനെ

Saturday / May 27 / 2017

പുത്തൂർ : പൊലീസ് മേധാവി ടി.പി സെൻകുമാറിനു വഴിയൊരുക്കാനായി എം.സി. റോഡിലെ ഏനാത്ത് ബെയ്ലി പാലം അടച്ചത് വിവാദമായി. ഗതാഗതകുരക്കാണ് പ്രശ്‌നത്തിന് കാരണം. ഇന്നലെ രാത്രി 7.30നാണു സംഭവം. വാഹനങ്ങൾ കടത്തിവിടാത്തതിൽ പ്രതിഷേധിച്ച നാട്ടുകാർക്കും യാത്രക്കാർക്കുംനേരേ പൊലീസ് അസഭ്യവർഷം നടത്തിയെന്നും ആക്ഷേപമുണ്ട്. പാലം അടച്ചതു ചോദ്യം ചെയ്ത ഏനാത്ത് ഗോകുലത്തിൽ ഗോകുലി(21)നെ പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അടൂർ ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്കു ഡി.ജി.പി. ഏനാത്ത് പാലം വഴി എത്തുന്നുണ്ടെന്നു വിവരം ലഭിച്ച പുത്തൂർ പൊലീസ...

റബർബോർഡ് വിളിച്ചുചേർത്ത കർഷകസമ്മേളനം പ്രഹസനമായി: ഇൻഫാം

Saturday / May 27 / 2017

കോട്ടയം: റബറിന്റെ ആഭ്യന്തരവിപണിയിലെ വിലയിടിവ്, സർക്കാർ നേരിട്ടുള്ള റബർ സംഭരണം, ആവർത്തനകൃഷി സബ്സിഡി, അടിസ്ഥാനവില പ്രഖ്യാപിക്കൽ, റബർ ആക്ട് റദ്ദാക്കൽ തുടങ്ങിയ അടിയന്തിരപ്രാധാന്യമുള്ള വിവിധ വിഷയങ്ങളിൽ ചർച്ചകളോ വ്യക്തമായ നിർദ്ദേശങ്ങളോ തീരുമാനങ്ങളോ ഇല്ലാതെ റബർബോർഡ് കർഷകരുടെ പേരിൽ വിളിച്ചുചേർത്ത പ്രതിനിധി സമ്മേളനം പ്രഹസനവും റബർകർഷകരെ അപമാനിക്കുന്നതു മായി പ്പോയെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു. റബർമേഖലയിലെ വിഷയങ്ങളിൽ കാലങ്ങളായി സജീവമായി ഇടപെടുന്ന കർഷക സംഘടനകളെയോ യഥ......

കന്നുകാലികളുടെ അറുവും വിൽപനയും നിരോദിച്ച കേന്ദ്ര സർക്കാർ നിലപാട് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കും: എ.വാസു

Saturday / May 27 / 2017

കോഴിക്കോട്: രാജ്യത്ത് കന്നുകാലികളുടെ അറുവും, വിൽപനയും നിരോദിച്ച കേന്ദ്ര സർക്കാർ നിലപാട് ഭരണഘടന പൗരന് നൽകുന്ന ഭക്ഷണ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും, ഈ മേഖലയിൽ പണിയെടുക്കുന്ന പതിനായിരകണക്കിന് ...

കന്നുകാലി കശാപ്പ് നിരോധനം ഭരണഘടന സംരക്ഷിക്കാൻ ജനം തെരുവിലിറങ്ങണം എസ്.ഡി.പി.ഐ

Saturday / May 27 / 2017

കോഴിക്കോട്: എല്ലാ തരം കന്നുകാലികളെയും കശാപ്പ് ചെയ്യുന്നത് നിരോധിച്ച് കൊണ്ട് ആർ.എസ്.എസ് വിഭാവനം ചെയ്യുന്ന ഏകമുഖ സംസ്‌കാരത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കാനുള്ള നീക്കത്തെ ചെറുക്കാൻ ജനാധിപത്യ വിശ്വാസികൾ...

അഖില മലങ്കര മാർത്ത മറിയം സമാജത്തിന്റെയും, അഖില മലങ്കര ശ്രീശുക സംഗത്തിന്റയും വാർഷിക സമ്മേളനും ബ്രിസ്റ്റോളിൽ ഇന്ന്

Saturday / May 27 / 2017

ബ്രിസ്റ്റോൾസ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ ഇന്ന് രാവിലെ 9 മുതൽ 3: 30 വരെ അഖില മലങ്കര മാർത്ത മറിയം സമാജത്തിന്റെയും, ശ്രീശുക സംഗത്തിന്റയും വാർഷിക സമ്മേളനും നടത്തപ്പെടുന്നു. UK ആൻഡ് യൂറോപ്പ് ഭദ്രാസന മെത്രപൊലീത്ത H.G Dr Mathews Mar Thimothios. മെത്രപൊലീത്ത ആദ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഭദ്രാസ സെക്രട്ടറി Fr .ഹാപ്പി ജേക്കബ് ,Fr Ninan ജോൺ ,Fr .Annop മലയിൽ , Fr .ബോബി പാലത്തിങ്കൽ എന്നിവർ നയിക്കുന്ന ക്ലാസുകൾ ഉണ്ടായിരുന്നതാണ്. Fr എബ്രഹാം പി മാത്യു ആശസകൾ അർപ്പിക്കും. യുകെയുടെ എല്ലാ ഭാഗത്തു നിന......

പാർലമെന്റിൽ ഭൂരിപക്ഷം ലഭിച്ചില്ല; റിട്ടയർമെന്റ് പ്രായം വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ഡാനിഷ് സർക്കാർ

Tuesday / May 23 / 2017

ഒസ്ലോ: രാജ്യത്ത് റിട്ടയർമെന്റ് പ്രായം വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുകയാണെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി ലാർസ് റാസമസൻ. പാർലമെന്റിൽ ഇതു സംബന്ധിച്ച് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് റിട്ടയർമെന്റ...

കേരളാ കൾച്ചറർ ആൻഡ് സ്പോർട്ടസ് ക്ലബ് സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് ആവേശഭരിതമായി

Monday / May 22 / 2017

സൂറിച്ച്: സ്വിറ്റ്സർലഡിലെ പ്രമുഖമലയാളി സംഘടനകളിൽ ഒന്നായ കേരളാ കൾച്ചറർ ആൻഡ് സ്പോർട്ടസ് ക്ലബ് സംഘടിപ്പിച്ച നാലാമത് യൂറോപ്യൻ ബാഡ്മിന്റെൺ ചാമ്പ്യൻസ്ഷിപ്പ് മത്സരാത്ഥികളുടെയും കാണികളുടെയും നിറഞ്ഞ സാന്നിദ്ധ്...

ലയ ഹെൽത്ത് കെയർ ആരോഗ്യ ഇൻഷ്വറൻസ് പോളിസി നിരക്ക് ഉയർത്തുന്നു; ആറ് ശതമാനം വരെ നിരക്ക് ഉയരും; നിരക്ക് വർദ്ധിപ്പിക്കുന്നത് വർഷത്തിൽ മൂന്നാം തവണ

Saturday / May 27 / 2017

രാജ്യത്തെ പ്രധാന ഇൻഷ്വറൻസ് ധാതാക്കളായ ലയാ ഹെൽത്ത് കെയർ വീണ്ടും പോളീസി നിരക്കിൽ വർദ്ദനവ് വരുത്തുന്നു. ഈ മാസം ജൂലൈ മുതൽ ആറ് ശതമാനം വീതം നിരക്ക് വർദ്ധനവ് വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഈ വർഷം വർദ്ധനവ് കൊണ്ട് വരുന്നത്. അയർലന്റിലെ രണ്ടാമത്തെ വലിയ ഹെൽത്ത് ഇൻഷ്വറൻസ് ദാതാവാണ് ലയ. ഏകദേശം 500,000 ത്തോളം പേരാണ് ഈ കമ്പനിയുടെ ഉപഭോക്താക്കൾ. ഈ വർഷം തന്നെ ജനുവരി, ഏപ്രിൽ മാസങ്ങളിൽ വില വർദ്ധനവ് വരുത്തിയിരുന്നു. 2013 നും 2016 നും ഇടയിൽ 44 ശതമാനത്തോളം വർദ്ധനവ് നിരക്കിൽ ഉണ്ടായിട്ടുണ്ട്.......

കോപ്റ്റിക് ഓർത്തഡോക്‌സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി

Thursday / May 25 / 2017

ഡബ്ലിൻ: മലങ്കര ഓർത്തഡോക്ൾസ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനി കോപ്റ്റിക് ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ തേവേദ്രയോസ് രണ്ടാമനുമായി അയർലണ്ടിലെ...

കേരളാഹൗസ് കാർണിവലിൽ ഇക്കുറിയും 'ചാമ്പ്യൻ ഷെഫ് മത്സരം

Thursday / May 25 / 2017

കേരളാഹൗസ് കാർണിവലിനോടു ബന്ധപെട്ടു വർഷംതോറും നടക്കുന്ന ചാമ്പ്യൻ ഷെഫ് മത്സരം ഇത്തവണയും. അയർലണ്ടിൽ മികച്ച ഷെഫുമാർ മത്സരത്തിനു വിധി നിർണയിക്കും. നിങ്ങളുടെ വിഭവങ്ങൾ ഏതുമാകട്ടെ കേരളാഹൗസ് കാർണിവൽ ദിനമായ ജൂൺ ...

മെൽബൺ നോർത്ത്‌സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബ്ബിന് പുതിയ ഭാരവാഹികൾ; ജോൺ ജോസഫ് പ്രസിഡന്റ്

Saturday / May 27 / 2017

മെൽബൺ: നോർത്ത്‌സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബ്ബിന്റെ (എൻ.എം.സി.സി.) 2017-18 പ്രവർത്തന വർഷത്തിലേക്കുള്ള ഭാരവാഹികളെതിരഞ്ഞെടുത്തു. ജോൺസൺ ജോസഫ് (പ്രസിഡന്റ്), സജി ജോസഫ് (വൈസ്പ്രസിഡന്റ്), സജിമോൾ അനിൽ (സെക്രട്ടറി), മിനിമോൾ ജെയിംസ് (ജോ.സെക്രട്ടറി), ജെയ്‌സ്റ്റോ ജോസഫ് (ടഷറർ), ജെസ്സി സിബി, ജോൺസ്ബെഞ്ചമിൻ (ഇവന്റ് കോർഡിനേറ്റേഴ്‌സ്), ബോബി തോമസ്, പോൾസെബാസ്റ്റ്യൻ (സ്‌പോട്‌സ് കോർഡിനേറ്റേഴ്‌സ്), സഞ്ജു ജോൺ, ഷാജിമാത്യു (പിക്‌നിക് കോർഡിനേറ്റേഴ്‌സ്), പ്രിനു ജോൺ (പ്രോജക്ട്ഓഫീസർ), ലിജി ക്ലീറ്റസ് (ജാലകം എഡിറ്റർ), തോമസ് ......

റെക്‌സ് ബാൻഡ് മെഗാ ഷോ കാൻബറയിൽ നവംബർ 10 ന്; സ്വാഗത സംഘം രൂപീകരിച്ചു

Friday / May 26 / 2017

.കാൻബറ: ലോക പ്രശസ്ത ക്രിസ്ത്യൻ സംഗീത ബാൻഡായ റെക്‌സ് ബാൻഡിന്റെ സംഗീത പരിപാടി ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ നടക്കും. നവംബർ 10-നു വെള്ളിയാഴ്ച വൈകുന്നേരം ആറിന് ക്യൂൻബെയ്ൻ ബൈസന്റൈനാൽ ഓഡിറ്റോറിയത്തിലാണ് പ...

ഇടുക്കിക്കാരി കണക്കിൽ നെറുകയിൽ; ഇന്റർനാഷണൽ മാത്സ് മോഡല്ലിങ് ചലഞ്ചിങ് വിന്നറായത് പത്താം ക്ലാസുകാരി ബ്രിൻഡ

Wednesday / May 24 / 2017

കാൻബറ: കാൻബറ ആൽഫ്രഡ് ഡീക്കിൻ ഹൈസ്‌കൂളിൽ പഠിക്കുന്ന പത്താം ക്ലാസ്സുകാരി കൊച്ചു മിടുക്കി ഇന്റർനാഷണൽ മാത്സ് മോഡല്ലിങ് ചലഞ്ചിങ് വിന്നറായി തെരഞ്ഞെടുക്കപ്പെട്ടു. കാൻബറയിൽ ഫിലിപ്പിൽ താമസിക്കുന്ന ഇടുക്കി തടിയ...

വെല്ലിങ്ടണിൽ എടിഎം മെഷീനു സമീപം യാചകരുടെ ശല്യം; കസ്റ്റമേഴ്‌സിന് ഏറെ അസൗകര്യം സൃഷ്ടിക്കുന്നതായി പരക്കെ പരാതി

Tuesday / May 23 / 2017

വെല്ലിങ്ടൺ: എടിഎം മെഷീനുകൾക്കു സമീപം യാചകരുടെ ശല്യം ഏറുന്നതായി പരാതി. എടിഎമ്മിൽ വരുന്ന കസ്റ്റമേഴ്‌സിന് ഏറെ അസൗകര്യം സൃഷ്ടിച്ചുകൊണ്ട് യാചകർ ഈ മേഖലയിൽ വിലസുന്നതിനാൽ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ബിസിനസ് ഗ്രൂപ്പുകൾ ആവശ്യപ്പെടുന്നു. യാചകരുടെ ശല്യം ഏറിവരുന്നത് തങ്ങളുടെ ബിസിനസിനെ ബാധിക്കുന്നതായും ഇവർ വ്യക്തമാക്കി. എടിഎം മെഷീനുകൾക്കു മുന്നിൽ യാചകർ ഇരിക്കുന്നത് പലപ്പോഴും ഇവിടെയെത്തുന്ന കസ്റ്റമേഴ്‌സിനെ ഏറെ ഭയപ്പെടുത്തുന്ന കാര്യമാണ്. സെൻട്രൽ വെല്ലിങ്ടണിലാണ് ഇവരുടെ ശല്യം ഏറെയുള്ളത്. എടിഎം സെന്ററു......

ഇന്ത്യൻ വിദ്യാർത്ഥികൾ ഏറെയുള്ള ഓക് ലന്റ് ലിഗ്വിസ് ഇന്റർനാഷണൽ സ്‌കൂൾ അടച്ച് പൂട്ടി; നടപടി വിദ്യാഭ്യാസ നിലവാരം പോരന്നതിന്റെ കണ്ടെത്തലിൽ

Wednesday / May 17 / 2017

മുമ്പ് വിദേശ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നത് നിർത്തിവച്ചതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞ ഓക് ലന്റിലെ ലിഗ്വീസ് ഇന്റർനാഷണൽ സ്‌കൂൾ അടച്ച് പൂട്ടിയതായി റിപ്പോർട്ട്. വിദ്യാഭ്യാസ നിലവാരത്തിൽ വേണ്ട നിലവാര...

ക്രൈസ്റ്റ് ചർച്ച്‌ മഞ്ഞിൽ മുങ്ങി; വിമാനങ്ങൾ വൈകുന്നു; ഡോമസ്റ്റിക് വിമാനങ്ങളുടെ സർവ്വീസ് താളം തെറ്റി; സർവ്വീസുകൾ പലതും റദ്ദാക്കി; യാത്രക്കിറങ്ങുന്നവർ മുൻകരുതലുടെത്തോളൂ

Wednesday / May 10 / 2017

ക്രൈസ്റ്റ് ചർച്ച് ഭാഗത്ത് കനത്ത മൂടൽ മഞ്ഞിൽ മൂടിയതിനാൽ വിമാന സർവ്വീസുകൾ താളം തെറ്റി. ഡൊമസ്റ്റിക് സർവ്വീസുകൾ പലതും സമയം തെറ്റിയും പലതും റദ്ദാക്കിയതായും അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ മുതലാണ് മഞ്ഞ് വീഴ...

കേരള ക്രിസ്ത്യൻ അസംബ്ലി രജത ജൂബിലി ആഘോഷിക്കുന്നു; ആഘോഷങ്ങൾ ജൂൺ 10 മുതൽ

Friday / May 26 / 2017

കാനഡ: കാനഡയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സഭകളിലൊന്നായ കേരള ക്രിസ്ത്യൻ അസംബ്ലി രജതജൂബിലി വർഷത്തിലേക്ക് പ്രവേശിച്ചു. കേരളത്തിൽ നിന്നും കാനഡയിൽ എത്തിച്ചേർന്ന മലയാളി പെന്തക്കോസ്ത് വിശ്വാസികളായ ചുരുക്കം ചിലർ 1992 ൽ ടൊറന്റ്റോ ഒന്റാരിയോയിൽ ആരംഭിച്ച ദൈവസഭ, വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പെന്തക്കോസ്ത് വിശ്വാസികൾക്ക് അനുഗ്രഹകമായി നിലകൊള്ളുന്നു. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബ്രദർ ടോം വർഗീസ് ചെയർമാനായുള്ള ജൂബിലി കമ്മറ്റിയെ തിരഞ്ഞെടുത്തു. ചെറിയാൻ ഉണ്ണൂണ്ണി (ഡയറക്ടർ ചാരിറ്റി & വെൽഫയർ), ഏലിയാസ് പീ......

ക്യുബക്കിൽ നിർമ്മാണ മേഖല സ്തംഭിച്ചു; പതിനായിരത്തോളം തൊഴിലാളികളും എഞ്ചിനിയർമാരും സമരത്തിൽ; സമരം വേതന സേവന വ്യവസ്ഥയിലെ തർക്കം മൂലം

Thursday / May 25 / 2017

ക്യുബെക്ക് പ്രദേശത്തെ നിർമ്മാണ മേഖല മുഴുവൻ സ്തംഭിഭിച്ച് തൊഴിലാളികളുടെ സമരം. ഈ മേഖലയിലെ 175,000 നിർമ്മാണ തൊഴിലാളികൾ സമരവുമായി രംഗത്തിറങ്ങിയതോടെയാണ് പ്രധാന നിർമ്മാണ പ്രവർത്തനങ്ങളെല്ലാം അവതാളത്തിലായത്. ക...

ഒട്ടാവയിൽ കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്; കുടിവെള്ളം ഉപയോഗിക്കുന്നതിന് മുമ്പ് പരിശോധിച്ച് ഉറപ്പ് വരുത്താൻ സംവിധാനം ഒരുക്കി പബ്ലിക് ഹെൽത്ത് വിഭാഗം; നടപടി പ്രളയത്തിന് ശേഷം അണുബാധ പടരാൻ സാധ്യത ഉള്ളതിനെ തുടർന്ന്

Tuesday / May 16 / 2017

ഒട്ടാവയിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് ഹെൽത്ത് വിഭാഗം. പ്രളയത്തിന് ശേഷം അണുബാധ പടരാനുള്ള സാധ്യതയുള്ളതിനാൽ കിണർ വെള്ളം ഉപയോഗിക്കുന്നവർ ടെസ്റ്റ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കണമെന്നാണ് ആരോഗ...

മയക്കുമരുന്നിന് അടിമകളായവർക്ക് കൗൺസിലിങ് നൽകുന്ന രണ്ടുപേർ മയക്കുമരുന്ന് കഴിച്ചു മരിച്ചു

Saturday / May 27 / 2017

പെൻസിൽവാനിയ: മയക്കു മരുന്നിന് അടിമകളായവർക്ക് കൗൺസിലിങ് നൽകിനേർവഴിക്കു നയിക്കാൻ നിയോഗിക്കപ്പെട്ട രണ്ടു കൗൺസിലർമാർഅമിതമായി മയക്കുമരുന്ന് കഴിച്ചതിനെ തുടർന്ന് മരിച്ചു. പെൻസിൽവാനിയഅഡിക്ഷൻ സെന്ററിലാണ് സംഭവം. ഈ ഫെസിലിറ്റിയിൽ കഴിഞ്ഞിരുന്ന ആറുപേർക്ക് കൗൺസിലിങ് നൽകിമയക്കു മരുന്നിൽ നിന്നും മോചനം പ്രാപിക്കുന്നതിനിടയിലാണ്കൗൺസിലർമാരുടെ മരണം. മെയ്‌ 21 ഞായറാഴ്ച നടന്ന സംഭവം ചെസ്റ്റർ കൗണ്ടിഅറ്റോർണി ഓഫിസാണ് പുറത്തുവിട്ടത്. പെൻസിൽവാനിയ അഡിക്ഷൻ സെന്ററിൽ കഴിഞ്ഞിരുന്ന അന്തേവാസികളാണ്ഞായറാഴ്ച രാവിലെ ഇരുവരും അബോധാവസ്ഥയിൽ......

മൊണ്ടാനയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്ക് വിജയം

Saturday / May 27 / 2017

ബോസ്മാൻ (മൊണ്ടാന): പത്ര ലേഖകനെ കൈയേറ്റം ചെയ്തു എന്ന ആരോപണത്തിനുവിധേയനായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഗ്രേഗ് ഗിയാൻഫോർട്ട്‌തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി റോബ്ക്വിസ്റ്റിനെ പരാജയപ്പെടുത്തി...

ലോകപ്രശസ്ത യോഗാ ഗുരു ബിക്രം ചൗധരിക്ക് അറസ്റ്റ് വാറണ്ട്

Saturday / May 27 / 2017

കലിഫോർണിയ: ലോക പ്രസിദ്ധ യോഗാ ഗുരുവും ബിക്രം യോഗാ സ്ഥാപകനുമായ ബിക്രം ചൗധരിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള വാറണ്ട് ലോസാഞ്ചൽസ് കോടതിപുറപ്പെടുവിച്ചു. മെയ്‌ 24 ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ച ജഡ്ജി8 മി...

വിദേശികൾക്ക് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി നീട്ടില്ലെന്ന് സൗദി ആഭ്യന്തരമന്ത്രാലയം; പൊതുമാപ്പ് എക്‌സിറ്റ് നേടിയിട്ടും രാജ്യം വിടാതെ കഴിയുന്നവർ നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ്

Saturday / May 27 / 2017

വിദേശികൾക്കായി സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി നീട്ടിനൽകില്ലെന്ന് ആഭ്യന്തരമന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. രാജ്യത്തുള്ള മുഴുവൻ താമസ, തൊഴിൽ നിയമ ലംഘകരും ജൂൺ 25-നുമുമ്പ് രാജ്യം വിടണമെന്ന് വിദേശകാര്യമന്ത്രാലയത്തിൽ ചേർന്ന കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ അധികൃതർ അറിയിച്ചു. നിയമലംഘകരായ ഒരാളെയും സൗദിയിൽ തുടരാൻ അനുവദിക്കില്ലെന്നും ഇവർക്കെതിരേ കർശന ശിക്ഷാനടപടി സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.പൊതുമാപ്പ് ആനുകൂല്യത്തിൽ എക്‌സിറ്റ് നേട......

പെട്രോൾ പമ്പുകളിൽ സുരക്ഷാ വ്യവസ്ഥകൾ പാലിക്കാത്ത വാഹന ഡ്രൈവർമാർക്ക് പിഴ ഉറപ്പ്; പമ്പുകളിൽ ഫോൺ ഉപയോഗിക്കുന്നവർക്കും പുകവലിക്കുന്നവർക്കും പിഴ

Friday / May 26 / 2017

റിയാദ് : പെട്രോൾ പമ്പുകളിൽ സുരക്ഷാ വ്യവസ്ഥകൾ പാലിക്കാത്ത വാഹന ഡ്രൈവർമാർക്ക് പിഴ ഉറപ്പ്. സിവിൽ ഡിഫൻസ് ആണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക, വാഹനം ഓഫ് ചെയ്യാതിരിക്കുക, ...

സൗദിയിൽ ആശ്രിത വിസക്കാർക്കുള്ള വിസ ഫീസിൽ ഇളവ് നല്കില്ലെന്ന് സൗദി;മലയാളികൾക്ക് തിരിച്ചടി

Thursday / May 25 / 2017

റിയാദ്: സൗദിയിൽ ആശ്രിത വിസക്കാർക്കുള്ള വിസ ഫീസിൽ ഇളവ് നല്കില്ലെന്ന് സൗദി ഭരണ കൂടം അറിയിച്ചു. അടുത്ത മാസം മുതൽ ഏർപ്പെടുത്തുന്ന ആശ്രിത വിസ അംഗങ്ങൾക്കുള്ള വിസ ഫീസിൽ യാതൊരു ഇളവും ഇല്ലെന്നും ഓരോ മാസത്തേക്ക...

കുവൈത്തിൽ ആശ്രിത വിസയിൽ കഴിയുന്നവരുടെ താമസരേഖ പുതുക്കുന്നതിനും വിസ അനുവദിക്കുന്നതിനും നിയന്ത്രണം; 22ാം നമ്പർ വിസ വിഭാഗത്തിന് പുതിയ നിബന്ധനകളുമായി ആഭ്യന്തരമന്ത്രാലയം

Saturday / May 27 / 2017

കുവൈത്തിൽ ആശ്രിത വിസയിൽ കഴിയുന്നവരുടെ താമസരേഖ പുതുക്കുന്നതിനും വിസ അനുവദിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.മാതാവ് ,സഹോദരങ്ങൾ, തുടങ്ങി 22-ാം നമ്പർ വിസ വിഭാഗത്തിൽ ഉൾപ്പെടുന്ന ആശ്രിത വിസയിൽ കഴിയുന്നവർക്കാണ് ഇനി മുതൽ വിസ പുതുക്കി നൽകാത്തത്. നിലവിൽ വിസ പുതുക്കാൻ അപേക്ഷ സമർപ്പിച്ചവർക്ക് 3 മാസക്കാലത്തെ താൽക്കാലിക വിസ അനുവദിക്കാനും ഈ കാലാവധി കഴിയുന്നതോടെ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കാനും ഉത്തരവിൽ പറയുന്നു.ഇത് സംബന്ധിച്ച് രാജ്യത്തെ എല്ലാ പാസ്പോർട്ട് ഓഫീസുകളിലും നിർദ്ദ......

ഒഐസിസി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സണ്ണിച്ചായന് അനുശോചനം

Friday / May 26 / 2017

 ഒഐസിസി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ വ്യവസായിയും പ്രശസ്ത സാമൂഹിക പ്രവർത്തകനുമായിരുന്നു എം . മാത്യൂസിന്റെ (സണ്ണിച്ചായൻ)നിര്യാണത്തിൽ 2017 മെയ് 26 വെള്ളി വൈകുന്നേരം 7 മണിക്ക് അബ്ബാസിയപോപ്പിൻസ് ഹാളിൽ...

ഇസ്ലാഹി സ്‌നേഹ സംഗമവും ഇഫ്ത്വാറും ശനിയാഴ്ച അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ

Friday / May 26 / 2017

കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവാനിയ മേഖല സംഘടിപ്പിക്കുന്ന ഇസ്ലാഹി സ്‌നേഹ സംഗമവും ഇഫ്ത്വാർ മീറ്റും റംസാൻ ഒന്നിന് ശനിയാഴ്ച (മെയ് 27) വൈകുന്നേരം 5 മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പ്രഗ...

പ്രവാസികൾക്കായി അനുവദിക്കുന്നത് രണ്ട് തരം ഫ്‌ളക്‌സിബിൾ വർക് പെർമിറ്റ്;അനധികൃത താമസക്കാർക്കു നിയമവിധേയമായി ജോലി ചെയ്യാൻ സഹായകമായ വർക് പെർമിറ്റുകൾ ഉടൻ

Saturday / May 27 / 2017

മനാമ: അനധികൃത താമസക്കാർക്കു നിയമവിധേയമായി ജോലി ചെയ്യാൻ സഹായകമായ തരത്തിൽ രണ്ടു തരത്തിലുള്ള 'ഫ്‌ലെക്‌സിബിൾ വർക് പെർമിറ്റുകൾ' ഉടൻ വിതരണം തുടങ്ങുമെന്നു ബഹ്‌റൈൻ ലേബർ മാർക്കറ്റ് റഗുലേറ്ററി അഥോറിറ്റി (എൽഎംആർഎ) അറിയിച്ചു. പ്രതിമാസം 2000 ഫ്‌ലക്‌സി വർക് പെർമിറ്റുകളും ഹോസ്പിറ്റാലിറ്റി വർക്‌പെർമിറ്റുകളുമാണ് അനുവദിക്കുകയെന്ന് ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതി അധ്യക്ഷൻ കൂടിയായ അൽ അബ്‌സി വ്യക്തമാക്കി. രണ്ടുവർഷത്തേക്കാണ് ഇത് അനുവദിക്കുക.റെസ്‌റ്റോറന്റുകൾ, ഹോട്ടലുകൾ, സലൂണുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന പ്രത്യേ......

പരമ്പരാഗത രാഷ്ട്ര സങ്കൽപ്പത്തെ അട്ടിമറിക്കാൻ മോദി ഭരണകുടം ശ്രമിക്കുന്നു: വി ടി ബൽറാം എം എൽ എ

Monday / May 22 / 2017

മനാമ: പതിറ്റാണ്ടുകളായി ഇന്ത്യ കാത്ത് സൂക്ഷിച്ച് പോയിരുന്ന മതേതര, ജനാതിപത്യ, നാനാത്വത്തിൽ ഏകത്വമെന്ന പൈതൃകങളിൽ നിന്ന് മാറി സംഘപരിവാർ അനുകൂല രാഷ്ട്ര സങ്കൽപ്പം സൃഷ്ടിക്കുകയാണു മോദി ഭരണകുടമെന്ന് വി ടി ബൽറ...

അവനവൻ കടമ്പ നാടകം; ജൂൺ 23ന് ബഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ അരങ്ങിലെത്തിക്കുന്നു

Monday / May 22 / 2017

മനാമ: നാൽപ്പതു കൊല്ലം മുൻപ് കാവാലം നാരായണപ്പണിക്കർ രചിച്ചു ജി അരവിന്ദൻ സംവിധാനം ചെയ്ത് നെടുമുടിവേണു, ഭരത് ഗോപി , ജഗന്നാഥൻ തുടങ്ങിയ പ്രതിഭകൾ അഭിനയിച്ചു രംഗത്തു അവതരിപ്പിച്ച അവനവൻ കടമ്പ എന്ന പ്രശസ്തമായ ...

ഐ .പി.സി ഷാർജയുടെ സുവിശേഷ പ്രഭാഷണവും സംഗീത വിരുന്നും

.ഷാർജ: ഐ .പി.സി ഷാർജയുടെ ആഭിമുഖ്യത്തിൽ മെയ് 30 , 31 ജൂൺ 1 തീയതികളിൽ ഷാർജ യൂണിയൻ ചർച്ചിൽ സുവിശേഷ പ്രഭാഷനാവും സംഗീത വിരുന്നും നടക്കുന്നു. വൈകിട്ട് 7 .30 മുതൽ 10 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ .ഒ .ഇ വർഗീസ് (കാഞ്ചിപുരം ) പ്രസംഗിക്കും. പെർസിസ് ജോൺ (ഡൽഹി) സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ. മോൻസി എം ജോൺ (050-2231842), ലിനോ മാത്യു (050 -6538430 ) എന്നിവരെ ബന്ധപ്പെടുക.  ......

വിജയാഹ്ലാദത്തിൽ വിരുന്നൊരുക്കി ദുബൈ ഇന്റിമേറ്റ് ഫൈറ്റേർസ് ക്ലബ്

Saturday / May 27 / 2017

ദുബൈ: അതിഞ്ഞാൽ സോക്കർ ലീഗ് സീസൺ വൺ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ ഇന്റിമേറ്റ്‌ഫൈറ്റേർസ് ക്ലബ് , ടീം മാനേജർ സീബി സലീമിന്റെ ഷാർജയിലുള്ള വസതിയിൽ ഒരുക്കിയവിജയാഹ്ലാദ വിരുന്നിൽ ടീമിലെ കളിക്കാരും പ്രത്യേക ക്ഷണ...

പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം 'ദുരിത ദിന'മായി ആചരിച്ചു

Friday / May 26 / 2017

ഫുജൈറ : ഒരു വർഷം മുഴുവൻ ദുരിതങ്ങൾ മാത്രം സമ്മനിച്ച പിണറായിസർക്കാരിന്റെ ഒന്നാം വാർഷിക ദിനമായ മെയ് 25 'ദുരിത ദിന'മായി ഇൻകാസ്ഫുജൈറ കമ്മിറ്റി ആചരിച്ചു. വാഗ്ദാന ലംഘനങ്ങളുടെയും ,അരാജകത്വത്തിന്റെയും, സ്ത്രീ ...

റമ്ദാൻ ദിവസങ്ങളിൽ ഷോപ്പിങ് മാളുകളുടെയും ഭക്ഷണശാലകളുടെയും പ്രവർത്തന സമയം നീട്ടാൻ നിർദ്ദേശം

Saturday / May 27 / 2017

ദോഹ: റംസാൻ ദിവസങ്ങളിൽ രാജ്യത്തെ ഷോപ്പിങ് മാളുകളുടെയും ഭക്ഷണശാലകളുടേയും പ്രവർത്തനസമയം നീട്ടണമെന്ന് മാൾ അധികൃതർക്ക് സാമ്പത്തികവാണിജ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഷോപ്പിങ് മാളുകൾ ചെറുകിട സ്ഥാപനങ്ങൾ, ഭക്ഷണശാലകൾ എന്നിവക്കാണ് പ്രവർത്തനസമയം നീട്ടാൻ നിർദശം നല്കിയത്. പുതിയ പ്രവർത്തനസമയം സംബന്ധിച്ച് ജനങ്ങൾക്ക് വിവരം നല്കണമെന്നും നിർദശിച്ചിട്ടുണ്ട്. വാണിജ്യമേഖലക്ക് ഉണർവേകാനുള്ള ശ്രമങ്ങളുടെ ഭാഗമായതിനാൽ പ്രവർത്തന സമയം നീട്ടുന്നത് സംബന്ധിച്ച് മുൻകൂർ അനുമതി തേടേണ്ടതില്ലെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.  ......

റമദാൻ ഉത്ബോധനവുമായി ' മർഹബൻ റമദാൻ' സംഘടിപ്പിച്ചു

Thursday / May 25 / 2017

ദോഹ: വിശുദ്ധ റമദാന്റെ മുന്നൊരുക്കമായി അബ്ദുല്ല ബിൻ സൈദ് ആൽ മഹമൂദ് ഇസ്ലാമിക് കൾച്ചറൽ സെന്ററിന് (ഫനാർ) കീഴിൽ ഖത്തറിലെ വിവിധ മേഖലകളിൽ മലയാളികൾക്കായി റമദാൻ ഉത്ബോധന പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. വിവിധ ഭാഗങ്ങള...

റമദാൻ മാസത്തിൽ ജോലി സമയം ആറുമണിക്കൂറായി നിജപ്പെടുത്തി; കൂടുതൽ സമയം ജോലി ചെയ്യാൻ നിർബന്ധിച്ചാൽ മന്ത്രാലയത്തെ അറിയിക്കണമെന്നും നിർദ്ദേശം

Wednesday / May 24 / 2017

ദോഹ: റമദാൻ മാസത്തിൽ ജോലി സമയം ആറു മണിക്കൂറായി നിജപ്പെടുത്തിക്കൊണ്ട് ഖത്തർ ലേബർ മന്ത്രാലയം ഉത്തരവിറക്കി. പുണ്യമാസത്തിൽ ജോലി സമയം കുറച്ചുകൊടുക്കാൻ തൊഴിലുടമകൾക്ക് നിർദ്ദേശം നൽകിയ മന്ത്രാലയം നിയമലംഘനം നടത...

വേനൽക്കാര യാത്രക്കാരേറി; യാത്രക്കിറങ്ങുന്നവർ നേരത്തെ ചെക്ക് ഇൻ കൗണ്ടറുകളിൽ എത്താൻ മുന്നറിയിപ്പ്

Saturday / May 27 / 2017

മസ്‌കത്ത: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വേനൽക്കാല യാത്രക്കാരുടെ തിരക്ക് വർധിച്ചതിനാൽ യാത്രക്കാർ നേരത്തെ തന്നെ ചെക്ക് ഇൻ കൗണ്ടറുകളിൽ എത്തണമെന്ന് വിമാന കമ്പനികളുടെയും ട്രാവൽ ഏജൻസികളുടെയും മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിൽ യാത്ര ചെയ്യുന്നതിനായി ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രാവൽ ഏജൻസികൾ പറഞ്ഞു. രണ്ട് മുതൽ മൂന്ന് മണിക്കൂറിന് മുമ്പു തന്നെ കൗണ്ടറുകളിൽ എത്താൻ ശ്രമിക്കണമെന്ന് ജെറ്റ് എയർവെയ്സ് അധികൃതർ അറിയിച്ചു. വേനൽക്കാല അവധിയും റമസാൻ അവധിയും ഒരുമിച്ചെ......

യാത്രക്കാരന് ഒരു ലഗേജ് എന്ന നിബന്ധനയിൽ ഇളവ് വരുത്താൻ ഒമാൻ എയർ; രണ്ട് ലഗേജുകളായി 30 കിലോ വരെ കൊണ്ടുപോകാൻ അനുമതി

Friday / May 26 / 2017

യാത്രക്കാരന് ഒരു ലഗേജ് എന്ന നിബന്ധനയിൽ ഇളവ് വരുത്താൻ ഒമാൻ എയർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രണ്ട് ലഗേജുകളായി 30 കിലോ വരെ കൊണ്ടുപോകാൻ അനുമതി നല്കി. ഈ ശനിയാഴ്‌ച്ച മുതൽ ജൂൺ 27 വരെയാണ് അനുമതി പ്രാബല്യത്തി...

ഇന്ത്യൻ സ്‌കൂളുകളിൽ ജോലി ലഭിക്കുക ഇനി ദുഷ്‌ക്കരമാകും; അദ്ധ്യാപക റിക്രൂട്ട്‌മെന്റിന് പുതിയ ചട്ടങ്ങൾ നിലവിൽ വരുത്തുന്നു

Wednesday / May 24 / 2017

മസ്‌ക്കറ്റ്: ഒമാനിലുള്ള 19 ഇന്ത്യൻ സ്‌കൂളുകളിലും പുതിയ അദ്ധ്യാപക നിയമനത്തിന് പുതിയ ചട്ടങ്ങൾ ഏർപ്പെടുത്തുന്നു. സ്‌കൂളുകളിലേക്ക് നിയമിക്കുന്ന അദ്ധ്യാപകരുടെ നിലാവരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ച...

27 മുതൽ ജൂൺ 25 വരെ ഇലക്ട്രോണിക് റോഡ് പ്രൈസിങ് നിരക്ക് കുറയ്ക്കുന്നു; സ്‌കൂൾ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന നടപടിയുമായി എൽടിഎ

Tuesday / May 23 / 2017

സിംഗപ്പൂർ: ചില റോഡുകളിലും എക്സ്‌പ്രസ് വേകളിലും മെയ്‌ 27 മുതൽ ജൂൺ 25 വരെ ഇലക്ട്രോണിക് റോഡ് പ്രൈസിങ് നിരക്കു കുറയ്ക്കാൻ പദ്ധതിയുമായി ലാൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (എൽടിഎ). നിരക്കുകളിൽ അമ്പതുശതമാനമോ ഒരു ഡോളറോ ആയിരിക്കും ഇക്കാലയളവിൽ കുറവു വരുത്തുക. സ്‌കൂൾ കുട്ടികൾക്ക് ഉപകാരപ്പെടുന്ന തരത്തിലാണ് എൽടിഎ നിരക്കുകളിൽ കുറവു വരുത്തിയിരിക്കുന്നത്. ജൂൺ 26 മുതൽ പഴയ നിരക്കിലേക്ക് മാറുമെന്നും എൽടിഎ അറിയിപ്പിൽ പറയുന്നു.......

ഇനി ആശുപത്രിയിൽ പോയി ക്യൂ നിന്ന് സമയം കളയണ്ട; മൊബൈൽ ആപ്പ് വഴി രജിസ്‌ട്രേഷൻ നടത്താൻ സംവിധാനവുമായി സിംഗപ്പൂരിലെ ഹെൽത്ത് സർവ്വീസ്

Monday / May 15 / 2017

ഇനി രോഗികൾക്ക് ക്ലിനിക്കുകളിലും ആശുപത്രികളിലും പോയി ക്യൂ നിന്ന് സമയം കളയേണ്ട. ഡോക്ടറെ കാണാനായി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമാണ് കൊണ്ടുവരുന്നത്. സിങ് ഹെൽ...

സിംഗപ്പൂരിൽ വിദേശ ഗാർഹിക ജോലിക്കാർക്കുള്ള ഇൻഷ്വറൻസ് പരിരക്ഷ ഉയർത്തുന്നു; ഒക്ടോബർ മുതൽ വീട്ടുജോലിക്കാർക്കുള്ള പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷ്വറൻസ് തുക 60,000 ഡോളറിലേക്ക് ഉയരും

Monday / May 08 / 2017

സിംഗപ്പൂരിൽ വിദേശ ഗാർഹിക ജോലിക്കാർക്കുള്ള ഇൻഷ്വറൻസ് പരിരക്ഷ ഉയർത്താൻ തീരുമാനം. വരുന്ന ഒക്ടോബർ മുതൽ വീട്ടുജോലിക്കാർ അടക്കുമുള്ള ഗാർഹിക ജീവനക്കാരുടെ ഇൻഷ്വറൻസ് തുക ഉയരും. വിദേശ തൊഴിലാളികൾക്ക് കൂടുതൽ സംരം...

ചിബോക്ക് ബോർഡിങ് സ്‌കൂളിൽ നിന്നും മൂന്നുവർഷം മുമ്പ് ഭീകരർ തട്ടിക്കൊണ്ടുപോയ 83 വിദ്യാർത്ഥികളെ ഭീകരർ വിട്ടയച്ചു

Monday / May 08 / 2017

നൈജീരിയ: നൈജീരിയ ബോക്കോഹാറം ഇസ്ലാമിക് തീവ്രവാദികൾ മൂന്നുവർഷംമുമ്പ് തട്ടിക്കൊണ്ടുപോയ മുന്നൂറോളം വിദ്യാർത്ഥികളിൽ അവശേഷിക്കുന്ന83 വിദ്യാർത്ഥികളെ മെയ് ആറാം തീയതി ശനിയാഴ്ച മോചിപ്പിച്ചു. ലോകജനതയെ മുഴുവൻ മുൾമുനയിൽ നിർത്തി മുന്നൂറോളംവിദ്യാർത്ഥികളെയാണ് ചിബോക്ക് ബോർഡിങ് സ്‌കൂളിൽ നിന്നുംമൂന്നുവർഷം മുമ്പ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇതിൽ 113വിദ്യാർത്ഥികളെ നേരത്തെ ഭീകരർ വിട്ടയച്ചിരുന്നു. ഇത്രയുംകാലഘട്ടത്തിനിടയിൽ പല വിദ്യാർത്ഥികളും അസുഖം മൂലം തടങ്കലിൽമരിക്കുകയോ, കാണാതാകുകയോ ചെയ്തിട്ടുണ്ട്. നീണ്ടുനിന്ന ചർച്ചകൾക്......

നോർത്തുകൊറിയയ്ക്ക് മുന്നറിയിപ്പുമായി മൈക്ക് പെൻസ്

Friday / April 21 / 2017

യൊക്കൊസുക്ക (ടോക്കിയൊ): നോർത്തുകൊറിയായിൽ നിന്നുണ്ടാകുന്ന ഏതൊരു ന്യൂക്ലിയർ ഭീഷണിയേയും നേരിടുന്നതിന് വാൾ തയ്യാറായിരിക്കുന്നതായി അമേരിക്കൻ വൈസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. പത്ത് ദിവസത്തെ ഏഷ്യൻ സന്ദർശന...

ദക്ഷിണാഫ്രിക്കയിൽ കലാപകലുഷിതമായ രാഷ്ട്രീയനാടകങ്ങൾ

Wednesday / April 05 / 2017

പ്രിട്ടോറിയ: രാഷ്ട്രീയമായി ഏവരെയും ഞെട്ടിക്കുന്ന ചടുലമായ നീക്കങ്ങളാണ് പ്രസിഡന്റ് ജേക്കബ് സൂമ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ദക്ഷിണാഫ്രിക്കയിൽനടത്തിവരുന്നത്. ഇതു പക്ഷേ വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് വഴിമരു...

അവൻ കൂടെയുണ്ട് കൂടെ പ്രവർത്തിക്കുന്നുണ്ട്; കൂടെ പ്രവർത്തിക്കുന്നവന്റെ പ്രവർത്തനം തിരിച്ചറിയാൻ പറ്റുന്നുണ്ടോ? നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

ഇന്നത്തെ സുവിശേഷത്തിൽ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വചനമുണ്ട്. 20-ാമത്തെ വചനം. കർത്താവ് അവരോട് കൂടെ പ്രവർത്തിക്കുകയും അടയാ...

ജീവിതത്തിലെ വിജയ പരാജയങ്ങളിലേക്ക് തിരിഞ്ഞു നോക്കാനുള്ള മാസം പുണ്യ റംസാൻ... പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ റംസാൻ സന്ദേശം വായിക്കാം

മനുഷ്യജീവിതത്തിന്റെ അർത്ഥാവിഷ്‌കാരങ്ങൾ തേടുന്നതിനായി ഒരിക്കൽ കൂടി ഇതാ റമദാൻ വന്നെത്തിയിരിക്കുന്നു. പിന്നിട്ട കാതങ്ങളും കാഴ്ചക...

നടുക്കുന്ന ഭീകരതയിലും തോൽക്കില്ല മാഞ്ചസ്റ്റർ

ബ്രിട്ടൺ വീണ്ടും ഭീകരാക്രമണത്തിന്റെ പിടിയിൽ. ജൂൺ 8ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ പ്രചരണം ചൂടു പിടിക്കുന്ന വേളയിൽ മാഞ്ചസ്...

അമ്മയുടെ ശസ്ത്രക്രിയ എന്തുകൊണ്ടാണ് ഞാൻ ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയത്? സർക്കാർ ആശുപത്രിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു ഗവൺമെന്റ് ഡോക്ടർക്ക് പറയാനുള്ളത്

അമ്മയുടെ കാൽമുട്ട് മാറ്റ ശസ്ത്രക്രിയ നടന്ന കാര്യം നേരത്തെ എഴുതിയിരുന്നതാണല്ലോ. ഒരു മാസമായി സർജറി കഴിഞ്ഞിട്ട്. ഇപ്പോൾ വേദന കുറ...