Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്

മറുനാടൻ ഡെസ്‌ക്‌
April 19, 2024 | 06:21 am

ന്യൂഡൽഹി: പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കമാകും. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഉൾപ്പെടെ 102 മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധി നടക്കുക. അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും വോട്ടെടുപ്പുനടക്കും. ഇന്ത്യാ മുന്നണിയും എൻഡിഎ മുന്നണിയുമായി നേർക്കുനേരാണ് ഇക്കുറി പോരാട്ടം. തുടർഭരണം ഉറപ്പാണെന്ന് കണക്കാക്കിയാണ് പ്രധാനമന്ത്രി മോദിയും ബിജെപിയും മുന്നോട്ടുപോകുന്നത്. സഖ്യനീക്കത്തിലൂടെ ബിജെപിക്ക് തടയിടാമെന്ന് ഇന്ത്യാ സഖ്യവും കരുതുന്നു...


Videos

1 / 10 videos
  1. ഫുട്ബോള്‍ കളിക്കിടെ ഷോക്കേറ്റ് 15 കാരന്‍ മരിച്ചു electrocuted death during football match in Kollam
    19 Apr 8:19 AM
  2. യൂട്യൂബർ ആത്മഹത്യ ചെയ്ത നിലയിൽ | Youtuber Swati godara
    19 Apr 8:07 AM
  3. പോലീസ് വേട്ടയാടലിൽ മനംനൊന്ത് ഡ്രൈവർ ജീവനൊടുക്കി | Autorickshaw Driver Ratheesh
    19 Apr 7:58 AM
  4. വഴിമുട്ടി കാരുണ്യ ചികിത്സാ പദ്ധതി | karunya health insurance
    19 Apr 7:44 AM
  5. ഇറാനുപയോഗിച്ച ഡ്രോണുകളുടെ എൻജിൻ നിർമ്മാതാക്കൾ ഉൾപ്പെടെയുള്ളവർക്ക് യുഎസിന്റെയും യുകെയുടെയും ഉപരോധം
    19 Apr 7:31 AM
  6. വഖഫ് ബോർഡ് അഴിമതി:അമാനത്തുള്ള ഖാൻ അറസ്റ്റിൽ | aap mla amanatullah khan arrested by ed
    19 Apr 7:15 AM
  7. പാനൂർ ബോംബ് സ്ഫോടനക്കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ | Panoor bomb blast case | Three person arrested
    19 Apr 6:59 AM
  8. അറസ്റ്റ് അടക്കമുള്ള നിർണായക നടപടികളിലേക്ക് ഇ.ഡി | Monthly payment case
    19 Apr 6:48 AM
  9. ലോക്സഭാ വിധിയെഴുത്തിന് ഇന്ന് തുടക്കം | 2024 India elections | Rahulgandhi | Pinarayivijayan |
    19 Apr 6:33 AM
  10. ദേശാഭിമാനിയ്‌ക്കെതിരെ പരാതി നല്‍കി കെപിസിസി | deshambimani | congress
    18 Apr 10:24 PM

EXPATRIATE+

SPECIAL REPORT+

INVESTIGATION+

RELIGIOUS NEWS+

News+

മാസപ്പടി കേസിൽ ഇന്ന് നിർണായകം; മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാത്യു കുഴൽനാടന്റെ ഹർജിയിൽ വിധി ഇന്ന്

Friday / April 19 / 2024

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക. ധാതുമണൽ ഖനനത്തിന് സിഎംആർഎല്ലിന് വഴിവിട്ട് സഹായം നൽകിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയും മകളും ഉൾപ്പെടെ ഏഴു പേരാണ് എതിർകക്ഷികൾ. കേസിൽ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു മാത്യു കുഴൽനാടൻ ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു. ഹർജിയിൽ 12 ...

സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ

Thursday / April 18 / 2024

തൃശൂർ: പൂരത്തിനോടനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ. തൃശൂർ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചെട്ടിയങ്ങാടിയിലുള്ള കെട്ടിടത്തിൽ നിന്നാണ് അറസ്റ്റു ചെയ്തതെന്ന് പൊലീസ് പ...

മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി

Thursday / April 18 / 2024

പാലക്കാട്: അലനല്ലൂർ എടത്തനാട്ടുകരയിൽ മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്നുപേർ ചികിത്സ തേടി. ഇതിൽ നാലു വയസ്സുകാരിയും ഉൾപ്പെടും. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (...

വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ

Thursday / April 18 / 2024

ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തു. ഡൽഹി വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ഇഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി മണിക്...

ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ പ്രതി പിടിയിൽ

Thursday / April 18 / 2024

കൊച്ചി: വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് മുന്നൂറിലധികം ചെറുപ്പക്കാരിൽനിന്ന് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കൊച്ചി തമ്മനത്ത് കാനൻ ഇന്റർനാഷനൽ എജുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവന്ന തൊ...

News+

ബീവറേജ് ഷോപ്പിൽ ഷോപ്പിൽ നിന്ന് മദ്യം വാങ്ങി അമിതവിലക്ക് വിറ്റ രണ്ട് പേർ പിടിയിൽ

Thursday / April 18 / 2024

മാനന്തവാടി: ബീവറേജ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങി അമിതവിലക്ക് ആവശ്യക്കാർക്ക് എത്തിച്ചു നൽകിയ രണ്ടുപേരെ എക്‌സൈസ് പിടികൂടി. വാളാട് ഒരപ്പ് സ്വദേശികളായ വാഴേപ്പറമ്പിൽ വി.വി. ബേബി (67), പാറക്കൽ വീട്ടിൽ പി.ടി. കുര്യൻ (67) എന്നിവരാണ് ചിപ്പാട് നടത്തിയ വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരുടെ പിടിയിലായത്.ബീവറേജിൽ നിന്ന് മദ്യം വാങ്ങി ശേഖരിച്ചതിന് ശേഷം പ്രദേശവാസികൾക്ക് രഹസ്യമായി എത്തിച്ചു നിൽകുന്നതായിരുന്നു പ്രതികളുടെ രീതിയെന്ന് എക്സൈസ് അറിയിച്ചു. ഇത്തരത്തിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന ഒമ്പത് ലിറ്റർ മദ്യവും ഇവ...

പ്രതിപക്ഷ നേതാവിനെതിരെ വ്യാജ പ്രചാരണം; ഡി.ജി.പിക്ക് പരാതി നൽകി

Thursday / April 18 / 2024

തിരുവനന്തപുരം: 'ദുബായിൽ ഉണ്ടായ പ്രളയം മനുഷ്യനിർമ്മിതദുരന്തമെന്നു കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ.'- എന്ന തലക്കെട്ടിൽ സിപിഎം സമൂഹമാധ്യമ ഹാൻഡിലുകളിലെ നുണ പ്രചരണത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പ്രതിപക്ഷ...

സൈബർ ആക്രമണവും വ്യാജവാർത്ത പ്രചരിപ്പിക്കലും; സംസ്ഥാനത്ത് 42 കേസുകൾ രജിസ്റ്റർ ചെയ്തു

Thursday / April 18 / 2024

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം, വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമാ...

ഫിറ്റ്‌നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം

Thursday / April 18 / 2024

കൊച്ചി: തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാൻ അനുമതി. ഹൈക്കോടതിയാണ് അനുമതി നൽകിയത്. ഫിറ്റ്നസ് ടെസ്റ്റ് പാസായതിന് പിന്നാലെയാണ് ഹൈക്കോടതി അനുമതി നൽകിയത്. പൂരത്തിൽ പങ്കെടുക്ക...

പഞ്ചാബ് അതിർത്തിയിൽ ചൈനീസ് നിർമ്മിത ഡ്രോൺ പിടിച്ചെടുത്ത് ബിഎസ്എഫ്

Thursday / April 18 / 2024

അമൃത്സർ: ചൈനീസ് നിർമ്മിത ഡ്രോൺ പഞ്ചാബ് അതിർത്തിയിൽ നിന്നും കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ തരൺ തരൺ ജില്ലയുടെ അതിർത്തി പ്രദേശത്ത് നിന്നാണ് ഡ്രോൺ പിടിച്ചെടുത്തത്. ചൈനീസ് നിർമ്മിത ഡിജെഐ മാവ...

News+

മസ്‌കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

Thursday / April 18 / 2024

അടൂർ: മസ്‌കറ്റിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ മരിച്ച കടമ്പനാട് വടക്ക് നെല്ലിമുകൾ തടത്തിൽ കിഴക്കേതിൽ സുനിൽകുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. കഴിഞ്ഞ ഞായറാഴ്ച ഒമാനിലെ ബിദയയിൽ ആണ് അപകടമുണ്ടായത്. 15 വർഷമായി ഇവിടെ സുനിലും സഹോദരനും കൂടി വർക്ക്ഷോപ്പ് നടത്തി വരികയായിരുന്നു. വർക്ക് ഷോപ്പിനോട് ചേർന്നുള്ള ഗേറ്റ് അടച്ച് തിരികെ മടങ്ങുമ്പോൾ മതിൽ സുനിലിന്റെ പുറത്തേക്ക് പതിക്കുകയായിരുന്നു മൃതദേഹം നാട്ടിലെക്ക് കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽ...

വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി

Thursday / April 18 / 2024

പന്തളം: വീട്ടുമുറ്റത്തുനിന്ന രണ്ടര വയസുകാരനെയും മുത്തശിയെയും തെരുവുനായ കടിച്ചു. കവിളിനു സാരമായി പരുക്കേറ്റ കുട്ടിക്ക് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി നടത്തി. കൈപ്പു...

മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ

Thursday / April 18 / 2024

മലപ്പുറം: കോട്ടുമലയിൽ സഹോദരിമാരായ രണ്ടു യുവതികൾ പുഴയിൽ മുങ്ങിമരിച്ചു. വേങ്ങര വെട്ടുതോട് സ്വദേശി പടിക്കത്തൊടി അലവിയുടെ മക്കളായ അജ്മല തസ്‌നി (21), മുബഷിറ (26) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് അ...

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി

Thursday / April 18 / 2024

തിരുവനന്തപുരം: പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ (17) ആണ് ഒഴുക്കിൽപ്പെട്ടത്. വൈകുന്നേരം നാലരയോടെ നാലു സുഹൃത്തുക്കളുമായിട്ടാണ് കു...

പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്‌സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ

Thursday / April 18 / 2024

തിരുവനന്തപുരം: പ്രസവാവധി സമയത്തെ ശമ്പളവും ഇൻക്രിമെന്റും ശമ്പള പരിഷ്‌കരണ കുടിശികയും രണ്ടു വർഷമായി തടഞ്ഞു വച്ചിരിക്കുന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. തടഞ്ഞുവച്ച ആനുകൂല്യങ്ങൾ ഒരു മാസത്തി...

Cinema+

സംവിധായകൻ അനുറാം നിർമ്മാണ രംഗത്തേക്ക്; പുതിയ ചിത്രം 'മറുവശം'ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Thursday / April 18 / 2024

കൊച്ചി: സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം ഒരുക്കുന്ന പുതിയ ചിത്രമായ മറുവശത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിന്റെ പ്രമുഖ താരങ്ങളും ചലച്ചിത്ര പ്രവർത്തകരും സോഷ്യൽ മീഡിയ വഴി റിലീസ് ചെയ്തു. റാംസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ സംവിധായകൻ അനുറാം ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് 'മറുവശം.' കല്യാണിസം, ദം,ആഴം എന്നീ ചിത്രങ്ങൾക്ക് ശേഷം അനുറാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മറവശം. ഏറെ നാളത്തെ ആഗ്രഹവും പ്രതീക്ഷയുമായിരുന്നു ഒരു ചിത്രം നിർമ്മിക്കാനുള്ള തീരുമാനം.മറുവശത്തിലൂടെ അത് സഫലമാകുന്നതിൽ ഏറെ ...

'നല്ല സിനിമകൾ എന്നെ സന്തോഷിപ്പിക്കുന്നു'; പ്രേമലു സിനിമയെ പ്രശംസിച്ചു ലേഡി സൂപ്പർസ്റ്റാർ നയൻതാര

Thursday / April 18 / 2024

തിരുവനന്തപുരം: മലയാളത്തിൽ അടുത്തിടെ തരംഗമായി മാറിയ സിനിമയാണ് പ്രേമലു. യുവതലമുറയുടെ പ്രണയവും സൗഹൃദവുമൊക്കെ ആകർഷകമായി അവതരിപ്പിച്ച ഈ സിനിമയ്ക്ക് തിയേററ്റിൽ മാത്രമല്ല കഴിഞ്ഞ ദിവസം ഒടിടിയിൽ റിലീസ് ചെയ്തപ്...

ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ

Thursday / April 18 / 2024

കൊച്ചി: പുകവലിയെ കുറിച്ചു തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ. ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തിയ ആവേശം തിയറ്ററിൽ ആവേശം തീർക്കവേയാണ് ഫഹദ് പുകവലിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ആവേശം കഴിഞ്ഞ ദിവസം 50 കോടി ക്ലബ്ബിൽ ഇ...

ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം

Thursday / April 18 / 2024

കൊച്ചി: താൻ ചുംബന സമരത്തിൽ പങ്കെടുത്തതിന് പിന്നാലെ മകൾ അനാർക്കലിയുടെ പ്രണയം പൊട്ടിയെന്ന് നടി ലാലി. ഒരു യുട്യൂബ് ചാനലിന് നടി നൽകിയ അഭിമുഖത്തിൽ നിന്നുള്ള ഭാഗങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്....

നടൻ ശാലു റഹിം വിവാഹിതനായി; വധു നടാഷ; ദ്വീർഘകാല പ്രണയത്തിന് ശേഷം വിവാഹം

Thursday / April 18 / 2024

കൊച്ചി: യുവനടൻ ശാലു റഹിം വിവാഹിതനായി. ഡോക്ടറായ നടാഷ മനോഹർ ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ...

News+

ഓരോ വോട്ടും ഒരായിരം ഷോട്ടുകൾക്ക് തുല്യമാണ്; കന്നി വോട്ടർമാർക്ക് ആശംസ അറിയിച്ച് സഞ്ജു സാംസൺ

Thursday / April 18 / 2024

തിരുവനന്തപുരം: കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കാൻ ഇനി ഒരാഴ്‌ച്ച മാത്രമാണ് ബാക്കി നിൽക്കുന്നത്. ഇതിനിടെ ആദ്യമായി വോട്ടുചെയ്യാനെത്തുന്ന വോട്ടർമാർക്ക് ആശംസകൾ നേർന്ന് മലയാളി ക്രിക്കറ്റ് താരവും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസൺ. തിരഞ്ഞെടുപ്പ് കമ്മീഷൻ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സംസ്ഥാനത്തെ കന്നി വോട്ടർമാർക്ക് ആശംസകൾ അറിയിച്ച് സഞ്ജു എത്തിയത്. 'ഹായ്, ഞാൻ സഞ്ജു സാംസൺ. തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം. ഓരോ വോട്ടും ഒരായിരം ഷോട്ടുകൾക്ക് തുല്യമാണ്. നാടിനെ നയിക്കാൻ കഴിവും അറിവുമുള...

മകളുടെ ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ പി.എഫ്.ഐ നേതാവ് ഒ.എം.എ. സലാമിന് പരോൾ; അനുവദിച്ചത് മൂന്ന് ദിവസത്തെ പരോൾ

Thursday / April 18 / 2024

ന്യൂഡൽഹി: വാഹനാപകടത്തിൽ മരിച്ച മകളുടെ ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുൻ ചെയർമാൻ ഒ.എം.എ. സലാമിന് പരോൾ. ഇന്നലെ സ്‌കൂട്ടറപകടത്തിൽ മരണപ്പെട്ട മകൾ ഫാത്തിമ തസ്‌കിയയുടെ അന്ത്യചടങ്ങിൽ...

ഗൾഫ് നാടുകളിൽ പ്രളയം മൂലം നിരവധി പേർ മരിച്ചത് അതിദുഃഖകരം: യു.എ.ഇ, ഒമാൻ ജനതയെ കേരളത്തിന്റെ പിന്തുണ അറിയിക്കുന്നു: മുഖ്യമന്ത്രി

Thursday / April 18 / 2024

തിരുവനന്തപുരം: യു.എ.ഇ, ഒമാൻ രാജ്യങ്ങളിൽ പ്രളയം മൂലം നിരവധി പേർ മരിച്ചത് അതിദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയക്കെടുതിയിൽനിന്ന് ഒരുമിച്ച് കരകയറിയ സമൂഹം എന്നനിലയിൽ ഇരു രാജ്യങ്ങളിലെയും ജനങ്ങള...

ആർ വിനു രാജ് നർകോട്ടിക്‌സ് കൺട്രോൾ ബ്യുറോ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; നിയമനം ഹൈക്കോടതിയിലേക്കും ജില്ലാ കേടതിയിലേക്കും

Thursday / April 18 / 2024

കൊച്ചി: നർകോട്ടിക്‌സ് കൺട്രോൾ ബ്യുറോയുടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ആർ. വിനു രാജിനെ നിയമിച്ചു. കേരള ഹൈക്കോടതിയിലേക്കും ജില്ലാ കോടതിയിലേക്കുമാണ് നിയമനം. നിലവിൽ ഇഡിയുടെയും എൻഐഎയുടെയും സ്‌പെഷ്...

ശമ്പളവും ഇൻക്രിമെന്റുമടക്കം തടഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണം: മനുഷ്യാവകാശ കമീഷൻ

Thursday / April 18 / 2024

തിരുവനന്തപുരം: പ്രസവാവധി സമയത്തെ ശമ്പളവും ഇൻക്രിമെന്റും ശമ്പള പരിഷ്‌കരണ കുടിശ്ശികയും രണ്ടു വർഷമായി തടഞ്ഞു വെച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥതല വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ...

News+

മോദി തരംഗമുണ്ടെന്ന മിഥ്യാധാരണയിൽ വെറുതെയിരിക്കരുത്; അണികൾക്ക് നിർദേശവുമായി ബിജെപി സ്ഥാനാർത്ഥി

Thursday / April 18 / 2024

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തരംഗമില്ലെന്ന് ബിജെപി സ്ഥാനാർത്ഥി. മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ നവനീത് റാണയുടെ പ്രസ്താവനയാണ് വിവാദമായത്. ഇത് ആയുധമാക്കി പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. ഴിഞ്ഞ തിങ്കളാഴ്ച അമരാവതിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു നവനീത് വിവാദ പ്രസ്താവന നടത്തിയത്. 'പഞ്ചായത്ത് തിരഞ്ഞെടുപ്പ് നേരിടുന്നതുപോലെതന്നെ ലോക്സഭാ തിരഞ്ഞെടുപ്പിനെയും നേരിടണം. ഉച്ചയ്ക്ക് 12 മണിക്ക് മുൻപുതന്നെ എല്ലാ വോട്ടർമാരെയും ബൂത്തിലെത്തിക്കണം. മോദി തരംഗമുണ്ടെന്ന് മിഥ്...

കത്തോലിക്ക സ്‌കൂളിന് എതിരായ സംഘ്പരിവാർ ആക്രമണം; കർശന നടപടി സ്വീകരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് വി.ഡി. സതീശൻ

Thursday / April 18 / 2024

തിരുവനന്തപുരം: തെലങ്കാനയിൽ സംഘ്പരിവാർ സംഘടനകൾഅക്രമി സംഘം സ്‌കൂൾ ആക്രമിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി ഫോണിൽ സംസാരിച്ചു. അക്രമി സംഘത്തിനെതിരെ നടപട...

ജയിലിൽ ഇരുന്ന് കെജ്രിവാൾ മാമ്പഴവും മധുരവും എല്ലാം കഴിക്കുന്നു; പ്രമേഹ രോഗികൾക്ക് പാടില്ലാത്ത ഭക്ഷണമാണ് കഴിക്കുന്നത്; പ്രമേഹം കൂട്ടാനും ജാമ്യത്തിന് കളമൊരുക്കാനുമാണ് ഡൽഹി മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ഇഡി; വിശദാംശം തേടി കോടതി

Thursday / April 18 / 2024

ന്യൂഡൽഹി: പ്രമേഹ രോഗിയായ അരവിന്ദ് കെജ്രിവാൾ ജയിലിൽ വച്ച് മധുരവും മാമ്പഴവുമെല്ലാം കഴിക്കുന്നുവെന്ന് ഇഡി. ഇതുരണ്ടും പ്രമേഹ രോഗികൾ കഴിക്കാൻ പാടില്ലാത്തതാണ്. തന്റെ സ്ഥിരം ഡോക്ടറെ വീഡിയോ കോൺഫറൻസ് വഴി കൺസൾട...

കുമിളിയിൽ വിനോദസഞ്ചാരിയായ വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതി; കോയമ്പത്തൂരുകാരൻ പ്രേംകുമാറിനെതിരെ കേസെടുത്ത് പൊലീസ്; പീഡനത്തിനൊപ്പം പ്രതിക്കെതിരെ മോഷണ ആരോപണം

Thursday / April 18 / 2024

കുമളി: കുമിളിയിൽ വിനോദസഞ്ചാരിയായ വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതി. തമിഴ്‌നാട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കോയമ്പത്തൂർ സ്വദേശിയായ പ്രേംകുമാർ എന്നയാൾക്കെതിരെ കുമളി പൊലീസാണു കേസ് രജിസ്റ്റർ ചെയ്ത...

News+

രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷമ വിദ്വേഷ പ്രസംഗം നടത്തി; കോൺഗ്രസ് വനിതാ നേതാവ് ഷമാ മുഹമ്മദിനെതിരെ കേസെടുത്തു

Thursday / April 18 / 2024

കണ്ണൂർ : കോൺഗ്രസ് വനിതാ നേതാവും എ.ഐ.സി.സി വക്താവുമായ ഡോ.ഷമാ മുഹമ്മദിനെതിരെ പൊലിസ് കേസെടുത്തു. കോഴിക്കോട് യു.ഡി.എഫ് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷമ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് പരാതി. ഇതു സോഷ്യൽ മീഡിയയിലുടെ വ്യാപകമായി പ്രചരിപ്പിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശി അരുൺജിത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിലാണ് കോഴിക്കോട് സിറ്റി പൊലിസ് കേസെടുത്തത്. എ.ഐ.സി.സി വക്താവായ ഡോ.ഷമാ മുഹമ്മദിന് കെപിസിസി നേതൃത്വം കണ്ണൂർ, പാർലമെന്റ് മണ്ഡലങ്ങളിൽ സീറ്റു ...

മനസുകൊണ്ട് ഇപ്പോഴും കോൺഗ്രസുകാരൻ, പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല; ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി അവസാനിച്ചിട്ടില്ല: കെ വി തോമസ്

Thursday / April 18 / 2024

കൊച്ചി: കോൺഗ്രസുമായി അടുക്കാൻ കഴിയാത്തവിധം അകൽച്ചയില്ലെന്ന് കെ.വി തോമസ്. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി അവസാനിച്ചിട്ടില്ല. മനസുകൊണ്ട് താൻ ഇപ്പോഴും കോൺഗ്രസാണെന്നും കെ.വി തോമസ് പ്രതികരിച്ചു....

വയനാട് കല്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു; മരിച്ചത് പോപ്പുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒഎംഎ സലാമിന്റെ മകൾ

Thursday / April 18 / 2024

കൽപ്പറ്റ: വയനാട് കല്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. പോപ്പുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒ.എം.എ. സലാമിന്റെ മകൾ ഫാത്തിമ തസ്‌കിയ(24) ആണ് മരിച്ചത്. സ...

ഇനി അവർ സൂരജും തനായയും! ബംഗാളിലെ അക്‌ബർ -സീത സിംഹങ്ങൾക്ക് പുതിയ പേര്; കേന്ദ്ര മൃഗശാല അഥോറിറ്റിക്ക് ശുപാർശ നൽകി ബംഗാൾ സർക്കാർ

Thursday / April 18 / 2024

കൊൽക്കത്ത: ബംഗാളിലെ സിലിഗുഡി സഫാരി പാർക്കിലെ അക്‌ബർ, സീത സിംഹങ്ങൾക്ക് ഇനി പുതിയ പേര്. അക്‌ബർ സിംഹത്തിന് സൂരജ് എന്നും സീത എന്ന് പെൺ സിംഹത്തിന് തനായ എന്നുമാണ് പുതിയ പേര്. കേന്ദ്ര മൃഗശാല അഥോറിറ്റിക്ക് ബം...

പേവിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു; ചികിൽസയ്ക്കിടെ മരിച്ചത് വെള്ളക്കുളങ്ങര പരവൂർ താലായിൽ പിഎം സൈമൺ; പട്ടി കടിച്ചത് വീട്ടുകാർ അറിഞ്ഞത് ഡയറി കുറിപ്പിൽ നിന്നും

Thursday / April 18 / 2024

അടൂർ: പേവിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു. വെള്ളക്കുളങ്ങര പരവൂർ താലായിൽ പി.എം. സൈമൺ (63) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ആദിക്കാട്ട്കുളങ്ങര വാഹനം പൊളി...

News+

താറാവിനെ പിടിച്ച നായയെ തല്ലിക്കൊന്നു; താറാവു കർഷകനെ വീട്ടിൽ കയറി വെട്ടി അയൽവാസിയായ യുവാവ്

Thursday / April 18 / 2024

തിരുവല്ല: താറാവിനെ പിടിച്ച നായയെ തല്ലിക്കൊന്നയാളെ വീട്ടിൽ കയറി വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. താറാവുകർഷകനായ മേപ്രാൽ വേലൂപ്പറമ്പിൽ വീട്ടിൽ രാജു(67)വിനാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ പായ്ക്കണ്ടംചിറയിൽ പ്രസൂൺ (അച്ചു-32), സുഹൃത്തുക്കളായ ചാത്തങ്കരി പച്ചംകോട്ടുചിറയിൽ സനൽ സാമുവൽ(35), കാരയ്ക്കൽ വടക്കുറ്റുശ്ശേരിൽ ശ്രീജിത്ത് (41) എന്നിവരെ അറസ്റ്റുചെയ്തു. 1500 താറാവുകളെ രാജു വളർത്തുന്നുണ്ട്. പ്രസൂണിന്റെ മൂന്ന് വളർത്തുനായകൾ താറാവുകളെ സ്ഥിരമായി പിടിച്ചുതിന്നുന്നുവെന്ന പരാതി രാജുവിന് ...

റിക്രൂട്ടിങ് ലൈസൻസ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് കടത്തി; നാട്ടിലേക്ക് തിരിച്ചു പോരാനാകാതെ മസ്‌ക്കറ്റിൽ കുടുങ്ങി കോട്ടയം സ്വദേശിനി: ഏജന്റ് അറസ്റ്റിൽ

Thursday / April 18 / 2024

കോട്ടയം: വീട്ടുജോലിക്കായി മസ്‌ക്കറ്റിലെത്തിയ യുവതി നാട്ടിലേക്ക് തിരികെ പോരാനാവാതെ മസ്‌കറ്റിൽ കുടുങ്ങി. മസ്‌കറ്റിലെ ബോഷറിൽ കുടുങ്ങിയ കോട്ടയം സ്വദേശിനിയായ യുവതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി....

കോഴിക്കോട് ടിപ്പർ ലോറി ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Thursday / April 18 / 2024

കോഴിക്കോട്: മുക്കം പിസി ജംഗ്ഷനിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. രാത്രി 12 മണിയോടെ ടിപ്പർ ലോറി ബൈക്കിന് പ...

എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത

Thursday / April 18 / 2024

ലണ്ടൻ: ലോകത്തെ പൊള്ളിച്ചതിനു കാരണമായ എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതായി ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് മെറ്റിരിയോളജിയിലെ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഭൂമധ്യരേഖാ പ്രദേശത്തെ പസിഫിക് സമുദ്രം തണ...

റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ

Thursday / April 18 / 2024

തിരുവനന്തപുരം: റോഡരികിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസ് പുറപ്പെടാൻ വൈകിയെന്നാരോപിച്ച് യുവാവ് ബസിന്റെ ഗ്ലാസ് അടിച്ച് തകർത്തു. തുടർന്ന് മറ്റൊരാളുടെ ബൈക്കിൽ കയറി രക്ഷപ്പെട്ട യുവാവിനെ പൊലീസ് പിന്തു...

News+

സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്

Thursday / April 18 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ഉച്ചയ്ക്കു ശേഷമാണ് മഴയ്ക്കു കൂടുതൽ സാധ്യത. മഴയ്‌ക്കൊപ്പം 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റും വീശിയേക്കാം. കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ ഒരു മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാനും സാധ്യതയുണ്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, പകൽ സമയം ...

ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ

Thursday / April 18 / 2024

കൊച്ചി: അഭിഭാഷകരെ ആക്രമിച്ച കേസിൽ മൂന്നുമാസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കീഴടങ്ങി. എറണാകുളം മുളന്തുരുത്തി അരയൻകാവ് ഗവൺമെന്റ് സ്‌കൂളിനു സമീപം കുന്നംകുളത്തിൽ വീട്ടിൽ അബ്ദുൽ നാസർ തൗഫീഖ് (23) ആണ് കീഴടങ്ങ...

ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം

Wednesday / April 17 / 2024

ന്യൂഡൽഹി: ദൂരദർശന്റെ ലോഗോയിൽ നിറംമാറ്റം. ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിലാണ് മാറ്റം വരുത്തിയത്. കാവി നിറത്തിലേക്കാണ് ലോഗോ മാറിയത്. നേരത്തെ റൂബി റെഡ് നിറത്തിലായിരുന്നു. ഡിഡി ന്യൂസ് തന്നെയാണ്...

കാണാതായ നഴ്‌സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ

Wednesday / April 17 / 2024

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ നേഴ്‌സിങ് ഓഫീസർ ബിജുകുമാറിനെ(51) കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. പോസ്റ്റുമോർട്ടം നാളെ നടക്കും. കരുനാഗപ്പള്...

തളിപറമ്പിൽ പട്ടാപ്പകൽ വൻകവർച്ച; 35 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടതായി പരാതി

Wednesday / April 17 / 2024

കണ്ണൂർ: കണ്ണൂർ ജില്ലയിലെ തളിപറമ്പിൽ കുപ്പത്ത് പട്ടാപ്പകൽ വൻ കവർച്ച. 35 പവനോളം സ്വർണവും പണവും നഷ്ടപ്പെട്ടതായി പരാതി. കുപ്പം മരത്തക്കാട്ടെ ബത്താലി ഫാത്തിമയുടെ വീട്ടിലാണ് കവർച്ച നടന്നത്. ചൊവ്വാഴ്‌ച്ച രാവ...

News+

തൃശൂരിലെ സി.എ.എ വിരുദ്ധ സമരത്തിനെതിരെ കേസെടുത്ത ഇടതുസർക്കാർ നിലപാട് വഞ്ചന - വെൽഫെയർ പാർട്ടി

Thursday / April 18 / 2024

തൃശൂർ: തൃശൂരിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സി.എ.എ വിരുദ്ധ ജനകീയ പ്രതിരോധം പരിപാടിക്കെതിരെ കേസ് ചുമത്തിയ പൊലീസ് നടപടി പ്രതിഷേധാർഹമാണ് എന്നും സി. എ. എ വിരുദ്ധ സമരങ്ങൾക്കെതിരെ കേസെടുക്കില്ല എന്ന പ്രഖ്യാപനം നിലനിൽക്കെ സർക്കാർ പൗരസമൂഹത്തെ വഞ്ചിക്കുകയാണ് എന്നും വെൽഫെയർ പാർട്ടി തൃശൂർ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ് നിസാർ പത്രസമ്മേളനത്തിൽ പറഞ്ഞു. നിലവിലുള്ള കേസുകൾ പിൻവലിച്ചു എന്ന് നിരന്തരമായി നുണ പ്രചരിപ്പിക്കുന്ന പിണറായി സർക്കാർ ബിജെപി അനുകൂല നിലപാട് ആവർത്തിക്കുന്നതിന്റെ തെളിവാണ് ഈ പുതിയ കേസ......

സിവിൽ സർവീസ് റാങ്ക് ജേതാവ് കാന്തപുരത്തെ സന്ദർശിച്ചു

Thursday / April 18 / 2024

കാരന്തൂർ: മർകസ് പൂർവ വിദ്യാർത്ഥിയും സിവിൽ സർവീസ് റാങ്ക് ജേതാവുമായ അബ്ദുൽ ഫസൽ കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. 507-ാം റാങ്ക് നേടിയ ഫസൽ മർകസ് സെന്റർ ഓഫ് എക്‌സലൻസായ ജാമിഅ മദീനത്തുന്നൂറിലാ...

കാസർകോട് മോക്ക് പോളിൽ കണ്ടെത്തിയ കൃതൃമത്വം: ആശങ്ക സൃഷ്ടിക്കുന്നത് റസാഖ് പാലേരി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയർന്നുവന്ന ആശങ്കകളെ ശക്തിപ്പെടുത്തുന്ന സംഭവമാണ് കാസർഗോഡ് മോക്‌പോളിനിടെ കണ്ടെത്തിയ ക്രമക്കേടെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാക്ക് പാ...

Survey+

Survey+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

ELECTIONS+

SPECIAL REPORT+

INVESTIGATION+

ELECTIONS+

HOMAGE+

Go to TOP