1 aed = 16.45 inr 1 eur = 80.04 inr 1 gbp = 100.16 inr 1 kwd = 212.56 inr 1 sar = 16.12 inr 1 usd = 60.44 inr
Aug / 2014
23
Saturday

പാക്കിസ്ഥാൻ രണ്ടും കല്പിച്ച് തന്നെ; 22 ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ ആക്രമണം; രണ്ട് ഇന്ത്യൻ ഗ്രാമീണർ കൊല്ലപ്പെട്ടു; അതിർത്തിയിൽ കനത്ത സംഘർഷം

സ്വന്തം ലേഖകൻ
August 23, 2014 | 08:14 am

ജമ്മു: പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദർശനത്തിന് ശേഷം തകൃതിയായ സമാധാനശ്രമങ്ങൾക്ക് തുരങ്കം വച്ച് കൊണ്ട് പാക്കിസ്ഥാൻ സംഘർഷത്തിന്റെ പാത തെരഞ്ഞെടുക്കുകയാണെന്നാണ് അതിർത്തിയിൽ നിന്നുള്ള റിപ്പോർട്ടു...

ബാറുകൾ അടച്ച് അടച്ചുപൂട്ടുമ്പോഴും പുതിയ ലൈസൻസ് അനുവദിച്ച് ക്ലബ്ബുകൾ; സംസ്ഥാനത്തെമ്പാടും മദ്യം വിളമ്പുന്ന ക്ലബ്ബുകളുടെ എണ്ണം പെരുകുന്നു

August 23 / 2014

കൊച്ചി: ബാറുകൾക്ക് ലൈസൻസ് അനുവദിക്കാൻ ആകില്ലെന്നതിനാൽ ക്ലബ്ബുകൾക്ക് വ്യാപകമായി ലൈസൻസ് നൽകി മദ്യവില്പനയ്ക്ക് എക്‌സൈസ് വകുപ്പ് കളമൊരുക്കുന്നു. ഈ സാമ്പത്തിക വർഷം പുതിയ ബാർലൈസൻസ് അനുവദിക്കരുതെന്ന കെപിസിസി...

കൂച്ചുവിലങ്ങിട്ടില്ലെങ്കിൽ ഇരു ഗ്രൂപ്പുകാരും അസ്വസ്ഥരാകും; മുഖ്യമന്ത്രിസ്ഥാനാർഥിയായി നിയോഗം ലഭിക്കാനും സാധ്യത; സുധീരനെതിരെ ഗ്രൂപ്പുവൈരം മറന്ന് കോൺഗ്രസ് നേതാക്കളുടെ ഒരുമ

August 23 / 2014

തിരുവനന്തപുരം: സംസ്ഥാനത്ത് ബാർ ഹോട്ടലുകളുടെ പ്രവർത്തനം സംബന്ധിച്ച് നയം വ്യക്തമാക്കിയെങ്കിലും കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും തമ്മിലുള്ള ശീതസമരം രൂക്ഷമായി തുടരുന്നു. ബാർ പ്രശ്‌നത്തിൽ സർക്കാരിനെ വെ...

രണ്ടാം ദിവസവും നിലയ്ക്കാത്ത മഴ തുടരുന്നു; കേരളം മുഴുവൻ വെള്ളപ്പൊക്ക ദുരിതത്തിൽ; തലസ്ഥാനം മുങ്ങാറായി; കുട്ടനാട്ടിൽ സർവനാശം

August 23 / 2014

തിരുവനന്തപുരം: രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. രണ്ടുപേരാണ് മഴക്കെടുതിയിൽ മരിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായത് ജനങ്ങളെ പര...

ഹമാസ് റോക്കറ്റാക്രമണത്തിൽ നാലുവയസ്സുള്ള ഇസ്രയേലി കുരുന്ന് മരിച്ചു; അവശേഷിക്കുന്നതെല്ലാം തച്ചുടക്കാൻ ഒരുങ്ങി സിയോണിസ്റ്റ് ഭരണകൂടം; സർവനാശം ഭയന്ന് ഫലസ്തീനികൾ

August 23 / 2014

ഗാസയിൽ ഹമാസ് തൊടുത്തുവിട്ട റോക്കറ്റ് പൊട്ടിത്തെറിച്ച് ഇസ്രയേലുകാരനായ നാലുവയസ്സുകാരൻ കൊല്ലപ്പെട്ടത് പോരാട്ടം വീണ്ടും രൂക്ഷമാക്കി. ഇസ്രയേൽ കുരുന്നിന്റെ ജീവനെടുത്തതിന് ഹമാസ് കനത്ത വില നൽകേണ്ടിവരുമെന്ന പ്...

മയക്കുമരുന്ന് ഉപയോഗവും കള്ളവാറ്റും വ്യാപകമാകും; പൊതുസ്ഥലങ്ങളിൽ മദ്യപാനം പതിവാകും; സർക്കാർ ഖജനാവിൽ നിന്നും 1800 കോടി ചോരും: മദ്യനിയന്ത്രണത്തിന്റെ മറുപുറം ഇങ്ങനെ

August 23 / 2014

തിരുവനന്തപുരം: രാഷ്ട്രീയ കളികളുടെ ഭാഗമായിട്ടാണെങ്കിലും ഒടുവിൽ ഉമ്മൻ ചാണ്ടി സർക്കാർ ബാറുകൾ പൂട്ടുന്നത് ആശ്വാസമാകുന്ന ഏറെ പേരുണ്ട്. വീട്ടമ്മമാർ, മദ്യനിരോധന സമിതികൾ. പ്രത്യക്ഷത്തിൽ ബാറുകൾ പൂട്ടുന്നത് ഗുണ...

മദ്യപിച്ച് ബസിൽ കയറിയ യുവാക്കൾ അസഭ്യവർഷവും ഫോട്ടോ എടുപ്പും നടത്തി; സഹികെട്ട വീട്ടമ്മ ഇരുവരെയും കരണത്തടിച്ച് പൊലീസിൽ ഏല്പിച്ചു

August 23 / 2014

മറയൂർ: മദ്യപിച്ച് ബസിൽ കയറി അക്രമം കാട്ടിയ യുവാക്കളെ സഹികെട്ട വീട്ടമ്മ രണ്ടെണ്ണം പൊട്ടിച്ച് പൊലീസിലേല്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ ഉടുമലൈയിൽനിന്ന് മൂന്നാറിലേക്കുവന്ന കെ.എസ്.ആർ.ടി.സി. ബസ്സി...

Latest News

ഒരു ചെറിയ ബലാത്സംഗം മാദ്ധ്യമങ്ങൾ ഊതി വീർപ്പിച്ചതോടെ ഇന്ത്യൻ ടൂറിസത്തിനു കോടികളുടെ നഷ്ടമെന്ന് ജയ്റ്റ്‌ലി; പരാമർശത്തിനെതിരെ നിർഭയയുടെ മാതാവും മഹിളാ സംഘടനകളും

Friday / August 22 / 2014

ന്യൂഡൽഹി: ഡൽഹിയിൽ ഓടുന്ന ബസിൽ കാമുകനെ ബോധരഹിതനാക്കിയ ശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനു വിധേയയാക്കിയ ശേഷം ക്രൂരമായി പീഡിപ്പിച്ചുപേക്ഷിക്കുകയും രണ്ടാഴ്ചയ്ക്ക് ശേഷം ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്ത സംഭവത്തെ നിസ്സാരമാക്കി ചിത്രീകരിച്ച കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ പരാമർശം വിവാദമായി. ഡൽഹി കൂട്ടബലാൽസംഗം പോലെ ഒരു ചെറിയ സംഭവം മാദ്ധ്യമങ്ങൾ ഊതിവീർപ്പിക്കുകയും ലോകമെങ്ങും എത്തിക്കുകയും ചെയ്തതോടെ വിദേശ വിനോദ സഞ്ചാരികൾ പലരും ഇന്ത്യയിലേക്കുള്ള വരവ് വേണ്ടെന്നു വച്ചെന്നും ഇതിലൂടെ രാഷ്ട്രത്തിന്...

മുല്ലപ്പെരിയാർ ഉയരം 152 അടിയാക്കി ഉയർത്തുമെന്നു പ്രഖ്യാപിച്ച് ജയലളിത; താഴ്‌വരയിൽ വീണ്ടും ആശങ്ക; തേക്കടി ഒന്നാകെ വെള്ളത്തിൽ മുങ്ങും

Friday / August 22 / 2014

ചെന്നൈ: ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയായാലുടൻ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയർത്തുമെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത രംഗത്തെത്തി. 142 അടിയാക്കി ജലനിരപ്പുയർത്താൻ...

മദ്ധ്യപ്രദേശിൽ ഗർഭിണിയെ ബലാത്സംഗം ചെയ്തു; സർപഞ്ചിന്റെ മകൻ ഒളിവിൽ

Friday / August 22 / 2014

ഛത്താർപൂർ: വീട്ടുവേലക്കാരിയായ യുവതിയെ ഗർഭിണിയാണെന്നതു പോലും വകവയ്ക്കാതെ ബലാത്സംഗത്തിനു വിധേയമാക്കിയ സർപാഞ്ചിന്റെ മകൻ ഒളിവിൽ. മദ്ധ്യപ്രദേശിലെ ഛത്താർപുർ ജില്ലയിലുള്ള ബാർട്ട് ഗ്രാമത്തിൽ ഒരാഴ്ച മുൻപായിരുന...

ബലാത്സംഗം മൂടിവച്ചേക്കൂ; ബലാത്സംഗിയെ ഇര അഞ്ചുതവണ അടിക്കട്ടെ: ഭൂരഹിത കർഷകന്റെ മകളോട് ഒരു പഞ്ചായത്ത് പ്രവർത്തിച്ച വിധം

Friday / August 22 / 2014

ബലാത്സംഗം ചെയ്തയാൾക്കെതിരെ പൊലീസിൽ പരാതിപ്പെടാൻ പാടില്ലെന്നും അങ്ങനെ ചെയ്താൽ സാമൂഹ്യഭ്രഷ്ട് കല്പിക്കുമെന്നും പഞ്ചായത്തുവക ഭീഷണി. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിനു മീതേയാണ് ഉത്തർപ്രദേശിലെ ബ...

പാർലമെന്റിൽ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിടരുത്; ഇക്കാര്യത്തിൽ രണ്ടാഴ്ചക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി

Friday / August 22 / 2014

ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിടരുതെന്ന് സുപ്രീംകോടതി. ലോക്‌സഭയിൽ ഭരണമുന്നണിയുടെ ശബ്ദം മാത്രമല്ല ഉയരേണ്ടതെന്നും പ്രതിപക്ഷ ശബ്ദത്തിന് വളരെ പ്രാധാന്യമുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു...

ശ്രുതിയുടെ ഐറ്റം നമ്പർ ബോളിവുഡിലേക്കും; ഒപ്പം ചുവടുവയ്ക്കാൻ അർജ്ജുൻ കപൂറും

Saturday / August 23 / 2014

പാട്ട്, സൗന്ദര്യം, അഭിനയം കഴിവ് എന്നിവ കൊണ്ട് അച്ഛന്റെ മകളെന്ന് പേരു കേൾപ്പിച്ച താരമാണ് ശ്രുതി ഹാസൻ. കൂടാതെഹോട്ട് ഫോട്ടോഷൂട്ട് , വിവാദ ഐറ്റം ഡാൻസ് തുടങ്ങിയ കാര്യങ്ങൾകൊണ്ട് ഈ നടിയെന്നും പാപ്പരാസികളുടെ ഇഷ്ടതാരവുമാണ്. തെന്നിന്ത്യൻ സുന്ദരി തന്റെ ഐറ്റം നമ്പർ പെർഫോമൻസുമായി ബോളിവുഡിലേക്കും ചുവടുവയ്ക്കാനൊരുങ്ങുകയാണ്. സഞ്ജയ് കപൂറിന്റെ പുതിയ ചിത്രത്തിലാണ് ശ്രുതി ഹാസൻ ഐറ്റം ഡാൻസ് ചെയ്യുന്നത്. അർജ്ജുൻ കപൂറാണ് നൃത്തരംഗത്ത് ശ്രുതി ഹാസനൊപ്പം അഭിനയിക്കുക. അതേസമയം തമിഴിൽ ശ്രുതി ഹാസൻ വിജയ്‌യുടെ നായികയാകുന്നുവെന്ന...

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; ആദ്യ ഘട്ടത്തിൽ കൊച്ചിയുൾപ്പെടെ 5 നഗരങ്ങളിൽ പുറത്തിറക്കുമെന്ന് ആർബിഐ റിപ്പോർട്ട്

Friday / August 22 / 2014

മുംബൈ: പ്ലാസ്റ്റിക് നോട്ടുകൾ ഉടൻ തന്നെ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക്. അടുത്ത വർഷം പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി ഉൾപ്പെടെ അഞ്ചു നഗരങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കുക. ആർബിഐയുടെ 2013-14 വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൊച്ചി, മൈസൂർ, ജയ്പൂർ, ഭുവനേശ്വർ, സിംല എന്നീ അഞ്ച് നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കുക. തുടർന്ന് ഇത് രാജ്യവ്യാപകമാക്കും. ചെറിയ തുകയുടെ പ്ലാസ്റ്റിക് കറൻസികളാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കുക. കറ പിട...

നെടുമ്പാശ്ശേരിയിൽ ഇരുനില വീടും 22 സെന്റ് സ്ഥലവും വില്പനയ്ക്ക്‌

Thursday / August 21 / 2014

നെടുമ്പാശേരി എയർപോർട്ടിൽ നിന്നും ഏഴ് കിലോമീറ്റർ മാറി അങ്കമാലി ടൗണിനും കാലടി ടൗണിനും ഇടയ്ക്ക് മട്ടൂരിൽ യോർദ്ദാൻ പുതു പള്ളിക്കടുത്ത് 2450 സക്വയർഫീറ്റിൽ പുതുതായി പണികഴിപ്പിച്ച ഇരുനില വീടും 22 സെന്റ് സ്ഥലവും വില്പനയ്ക്ക്. അഞ്ച് ബെഡ്‌റൂമുള്ള ഈ വീടിന്റെ മൂന്നു ബെഡ്‌റൂമുകളും ബാത്ത്‌റൂം അറ്റാച്ച്ഡും കൂടാതെ ഒരു കോമൺ ബാത്ത്‌റൂമും ഉണ്ട്. ബെഡ്‌റൂം(5), കിച്ചൻ, വർക്ക് ഏരിയ, ഹാൾ എന്നിവയെല്ലാം മികച്ച രീതിയിൽ നിർമ്മിച്ചിട്ടുണ്ട്. വറ്റാത്ത കിണർ വെള്ളം ഉണ്ടെന്നുള്ളത് ഈ വസ്തുവിന്റെ പ്രത്യേകതയ്യാണ്. ആദിശങ്കര എൻജിനീയ...

എൻഎസ്എസ് കർണാടക പ്രതിനിധി സഭാ സമ്മേളനം 24ന്

Saturday / August 23 / 2014

ബാംഗളൂർ: എൻഎസ്എസ് കർണാടക പ്രതിനിധി സഭാ സമ്മേളനം നാളെ  ചേരും. രാവിലെ 10.30ന് ആർടി നഗർ മുഖ്യകാര്യാലയത്തിലായിരിക്കും സമ്മേളനം നടക്കുക. ചെയർമാൻ എ.കെ. നായർ അധ്യക്ഷത വഹിക്കും. വാർഷിക ജനറൽ കൗൺസിൽ യോഗത്തിനുള......

ആനന്ദമാർഗ്ഗങ്ങൾ കൊട്ടിയടയ്ക്കപ്പെടുമ്പോൾ: സമ്മർദ്ദകേരളത്തിലെ നിരോധന മാമാങ്കവും അസ്വതന്ത്ര സമൂഹവും

അമിതമായ മദ്യപാന സമൂഹമായി കേരളീയർ മാറിയിട്ടുണ്ടെങ്കിൽ അതിന്റെ സാമൂഹികകാരണങ്ങൾ അന്വേഷിക്കാനും പരിഹരിക്കാനും ശ്രമിക്കാതെ മദ്യവില...

കോഴിക്കോട് സിവിൽ സർവ്വീസ് കോച്ചിങ് സെന്ററിൽ പഠിപ്പിക്കാൻ വിദഗ്ധരില്ല; സാദാ അദ്ധ്യാപകർക്ക് കീഴിൽ പഠിക്കാനുമാളില്ല; സെന്റർ പൂട്ടിയേക്കുമെന്ന് ആശങ്ക

കോഴിക്കോട്: പ്രവേശന പരീക്ഷകൾ മൂന്ന് കഴിഞ്ഞിട്ടും കോഴിക്കോട് വെസ്റ്റ്ഹിൽ സർക്കാർ സിവിൽ സർവ്വീസ് കോച്ചിങ് സെന്ററിൽ അഡ്‌മിഷൻ നേട...

മാടമ്പിത്തരം കാട്ടുന്ന കോലിയക്കോടിനെപ്പോലെയുള്ളവരെ നിലയ്ക്ക് നിർത്താൻ പിണറായിക്ക് കഴിയുമോ? സിപിഎമ്മുകാർ ധാർഷ്ട്യം കൈവെടിഞ്ഞ് തെറ്റ് തിരുത്തൽ തുടങ്ങട്ടെ

ഈ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പ്രകടനം മുൻ തെരഞ്ഞെടുപ്പിനേക്കാൾ മികച്ചതായിരുന്നിട്ടും നഷ്ടബോധത്തോടെ ആണ് പാർട്ടി വൃത്ത...

ഞാൻ ഇന്ത്യാക്കാരൻ അല്ല എന്നു പറയുന്ന അരാജകവാദിയുടെ അറിവില്ലായ്മ

ദേശീയഗാനത്തേയും ദേശീയപതാകയേയും അപമാനിച്ചതിന്റെ പേരിൽ പൊലീസ് അറസ്റ്റു ചെയ്ത സൽമാനെ കുഴപ്പത്തിൽ ചാടിച്ചത് തികഞ്ഞ പക്വതയില്ലായ്മ...

‘അമ്മയിൽ’നിന്ന് സിപിഎമ്മിന് പഠിക്കാനുള്ളത്!

വഞ്ചന, ബലാൽസംഗം, കള്ളക്കടത്ത്, വിദേശനാണ്യചട്ടലഘനം----- ഒരു ശരാശരി ഇന്ത്യൻ പൗരന് ആയുഷ്ക്കാലം മുഴുവൻ ഇരുമ്പഴിക്കുള്ളിൽ കഴിയാൻ ക...

അടി, ഇടി, വെടി അഥവാ അൻജാൻ; തമിഴകത്ത് വീണ്ടും വിജയ് കാന്ത് യുഗം തിരിച്ചുവരുന്നോ? ലിംഗു സ്വാമിയുടെ ശ്രമം പഴയ വീഞ്ഞ് പണക്കൊഴുപ്പിൽ പുതിയ കുപ്പിയിൽ നിറയ്ക്കാൻ

മുട്ടിനുമുട്ടിന് തല്ലും പാട്ടും സെക്‌സും വയലൻസും കുത്തിനിറച്ച് തനി 'പാണ്ടിപ്പടമെന്ന്' മലയാളി പരിഹസിച്ചിരുന്ന പഴയ തമിഴ സിനിമയു...

പൂട്ടിയത് ഒന്നും തുറക്കില്ല; തുറന്നതെല്ലാം പൂട്ടും; ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഒഴികെയുള്ള ബാറുകളുടെ ലൈസൻസ് റദ്ദാക്കി; എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ; പരീക്ഷണാർത്ഥം നടപ്പിലാക്കുന്നത് ഏപ്രിൽ ഒന്ന് മുതൽ: സുധീരന്റെ പിടിവാശിക്ക് മുൻപിൽ മുട്ടു മടക്കിയത് ഇങ്ങനെ

സർക്കാരും പാർട്ടിയും തമ്മിലുള്ള പിടിവലിക്കൊടുവിൽ കോൺഗ്രസിനു വിജയം. വി എം സുധീരന്റെ ഉറച്ച നിലപാടിനു മുമ്പിൽ യുഡിഎഫ് നേതൃത്വം വഴങ്ങിയപ്പോൾ കേരളത്തിൽ ഭാഗികമായി മദ്യനിരോധനം നടപ്പിലാകുന്നു. ഇപ്പോൾ പൂട്ടിക്......