1 usd = 73.54 inr 1 gbp = 96.30 inr 1 eur = 84.57 inr 1 aed = 20.02 inr 1 sar = 19.60 inr 1 kwd = 242.66 inr

Oct / 2018
18
Thursday

1992 വരെ യൂസഫലിക്കും അറക്കൽ രാജവംശത്തിനും പാണക്കാട്ട് തങ്ങൾമാർക്കുമൊക്കെ സംവരണമുണ്ടായിരുന്നു; ജാതിയും മതവും വെടിയുന്ന യുക്തിവാദി ജാതിസംവരണം വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ജാതിസംഘടനയിൽ ചേരുന്നതല്ലേ നല്ലത്: സി രവിചന്ദ്രനുമായുള്ള അഭിമുഖത്തിന്റെ നാലാം ഭാഗം

May 10, 2018 | 03:24 PM IST | Permalink



1992 വരെ യൂസഫലിക്കും അറക്കൽ രാജവംശത്തിനും പാണക്കാട്ട് തങ്ങൾമാർക്കുമൊക്കെ സംവരണമുണ്ടായിരുന്നു; ജാതിയും മതവും വെടിയുന്ന യുക്തിവാദി ജാതിസംവരണം വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ജാതിസംഘടനയിൽ ചേരുന്നതല്ലേ നല്ലത്: സി രവിചന്ദ്രനുമായുള്ള അഭിമുഖത്തിന്റെ നാലാം ഭാഗം

സജീവൻ അന്തിക്കാട്

തിരുവനന്തപുരം: സി രവിചന്ദ്രൻ തുടങ്ങിവെച്ച യുക്തിവാദത്തെ കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. യുക്തിവാദകൾ സംവരണം ചോദിക്കരുത് എന്നായിരുന്നു അദ്ദേഹത്തന്റെ നിലപാട്. ഇതിനെ എതിർത്തു കൊണ്ട് നിരവധി പേർ രംഗത്തെത്തുകയുണ്ടായി. ആരൊക്കെ നിലപാട് മാറ്റിയിട്ടും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രവിചന്ദ്രൻ ചെയ്തത്. അദ്ദേഹവുമായി സജീവൻ അന്തിക്കാട് നടത്തിയ അഭിമുഖത്തിൽ വിശദാമായി തന്നെ എന്തുകൊണ്ട് താൻ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്ന് രവിചന്ദ്രൻ വ്യക്തമാക്കുകയുണ്ടായി. മറുനാടന് നൽകിയ അഭിമുഖത്തിന്റെ നാലാം ഭാഗമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.

എന്തുകൊണ്ടാണ് ഞാൻ സംവരണത്തെ എതിർക്കുന്നത്? യുക്തിവാദി നേതാവ് സി രവിചന്ദ്രൻ മറുനാടനോട് നയം വ്യക്തമാക്കുന്നു 

സർക്കാർ സർവീസിൽ പ്രാതിനിധ്യത്തിന്റെ കുറവിന്റെ കാരണം പിന്നാക്കവസ്ഥയാണ്; അതിന് കാരണം ജാതി വിവേചനമാണ്, റേസിസമാണ് എന്നു തുടങ്ങിയ ഒറ്റമൂലി വാദങ്ങൾ അശാസ്ത്രീയവും യുക്തിഹീനവും: എന്തുകൊണ്ടാണ് താൻ സംവരണത്തെ എതിർക്കുന്നതെന്ന് വ്യക്തമാക്കി യുക്തിവാദി നേതാവ് സി രവിചന്ദ്രൻ: മറുനാടന് നൽകിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം

കേരളത്തിൽ ബ്രാഹ്മണ്യത്തിന് എതിരെ പൊരുതാനാണെങ്കിൽ അതൊരു സുഖമാണ്; ബ്രാഹ്മണനോ ബ്രാഹ്മണ്യമോ എഴുന്നേറ്റ് വന്ന് അരുതേ എന്ന് പറയില്ല; കമ്മ്യൂണിസ്റ്റുകാർ വേണ്ടിടത്തും വേണ്ടാത്തിടത്തും അമേരിക്കയേയും മുതലാളിത്തത്തേയും തെറി പറയുന്നത് കേട്ടിട്ടില്ലേ; അമേരിക്കയ്ക്ക് ഇവിടെ വോട്ടില്ലെന്നും ഒരെതിർപ്പും പ്രതീക്ഷിക്കേണ്ടെന്നും അവർക്കറിയാം: സി രവിചന്ദ്രൻ മറുനാടന് നൽകിയ അഭിമുഖത്തിന്റെ മൂന്നാംഭാഗം

  • കേരളത്തിന്റെ ജനസംഖ്യയിൽ 23 ശതമാനം വരുന്ന ഈഴവർക്ക് 14 സീറ്റ് (28% of total reservation) സംവരണമുള്ളപ്പോൾ 27 ശതമാനമുള്ള മുസ്ലീങ്ങൾക്ക് 10-12 സീറ്റേ(20-24% of total) സംവരണമുള്ളൂ. വളരെ ചെറിയ വിഷയങ്ങൾക്കുപോലും മാരകമായ ഇരവാദം ഉന്നയിക്കുന്ന മുസ്ലിം സാമുദായികവാദികൾ ഇക്കാര്യത്തിൽ പരാതിയൊന്നും പറയാതെ ഈഴവരോടൊപ്പം 'ഭായി ഭായി 'പോകുന്ന കാരണമെന്താണ്. MLA മാർക്ക് ആനുപാതികമായി അഞ്ചാം മന്ത്രിയെ ചോദിച്ച കൂട്ടരാണെന്നോർക്കണം! മത സംവരണത്തോടൊപ്പം ന്യൂനപക്ഷ പദവി എന്ന ഇരട്ട ഗോൾ നേടിയതുകൊണ്ടാണോ?

രവിചന്ദ്രൻ സി: സംഗതി മറ്റൊന്നാണ്. ഇന്ത്യയിൽ മതങ്ങൾക്ക് സംവരണമില്ല. ഉള്ളത് ജാതി സംവരണമാണ്. അതായത് ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതങ്ങൾക്ക് സംവരണമില്ല. പകരം പ്രസ്തുത മതങ്ങളിലെ പിന്നാക്ക ജാതികൾക്കും വിഭാഗങ്ങൾക്കുമാണ് സംവരണം. അതനുസരിച്ച് മുസ്ലീങ്ങളിലെ പിന്നാക്ക വിഭാഗങ്ങൾക്ക് (ഉദാ-മത്സ്യബന്ധനം, ശുചീകരണം, തുകൽവ്യവസായം, മുസ്ലീങ്ങളിലെ പട്ടികജാതിക്കാർ........ etc) മാത്രമാണ് സംവരണമുള്ളത്. ഇന്ത്യയിലെങ്ങും അങ്ങനെയാണ്. കേരളത്തിൽ മുസ്ലിം സംവരണം കേരളപ്പിറവിക്ക് മുമ്പേ ഉള്ളതാണ്. അന്ന് ഈഴവ ജനസംഖ്യ മുസ്ലിം ജനസംഖ്യയേക്കാൾ കൂടുതലായിരുന്നു. പ്രസ്തുത സംവരണമാണ് ഇപ്പോഴും തുടരുന്നത്. കേരളത്തിൽ ഇപ്പോൾ സംവരണം ഇസ്ലാം(Islam) എന്ന മതത്തിനാണ്. അല്ലാതെ OBC എന്ന കാറ്റഗറിയിൽ വിഭാവനം ചെയ്യുന്ന other backward classes ന് അല്ല. അതായത് കേരളത്തിലെ മുസ്ളീങ്ങൾ എല്ലാവരും പിന്നാക്കമാണ്! യൂസഫ് അലിയും അറക്കൽ രാജവംശവും പാണക്കാട് തങ്ങൾമാരുമെല്ലാം പിന്നോക്കം തന്നെ. കേരളത്തിലെ ഏത് മുസ്ലീമിനും ക്രിമിലെയർ സർട്ടിഫിക്കറ്റ് (8 ലക്ഷം വാർഷികവരുമാനം,ഇത് 16 ലക്ഷമാക്കണമെന്നാണ് ദേശീയ ഛആഇ കമ്മീഷൻ ശിപാർശ)) ഉണ്ടെങ്കിൽ സംവരണം കിട്ടും. 1992 വരെ ക്രീമിലെയറിന്റെ ആവശ്യമുണ്ടായിരുന്നില്ല. സ്വന്തമായി കപ്പലും വിമാനവും ഉണ്ടെങ്കിലും സംവരണം നഷ്ടപെടുമായിരുന്നില്ല.ഇതിലൊന്നും തൊടാൻ ദുർബല ജനാധിപത്യത്തിന് സാധ്യമല്ല.

സമ്പത്തും കൈവശമുള്ള സ്ഥലവും സ്വന്തമായുള്ള സ്ഥാപനങ്ങളും രാഷ്ട്രീയപ്രഹരശേഷിയും ജനസംഖ്യയും.... ഇതൊക്കെയുള്ളതിനാൽ മുസ്ലീങ്ങൾ കേരളത്തിലെ മുന്നാക്കസമുദായമായി മാറിയിട്ടുണ്ടെന്നത് തർക്കമറ്റ സംഗതിയാണ്. I am happy for them. രാഷ്ട്രീയത്തിൽ വയലൻസ് ഏറ്റവും നന്നായി ഉപയോഗിക്കുന്നവർ നേട്ടമുണ്ടാക്കുക സ്വാഭാവികമാണ്. അങ്ങനെ നോക്കുമ്പോൾ സിപിഎം വരെ പേടിക്കുന്ന പ്രഹരശേഷിയാണ് കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിനുള്ളത്. സംവരണത്തിന് ഒപ്പം മൈനോരിറ്റി സ്റ്റാറ്റസ് എന്ന സവിശേഷ ആനുകൂല്യവും അവർക്കുണ്ട്. ശരിക്കും ഡബിൾ എഞ്ചിൻ. ഇവ രണ്ടുമുള്ള മറ്റൊരു കമ്മ്യൂണിറ്റി ലത്തീൻ കത്തോലിക്കരാണ്.

ഒരു ഉദാഹരണം എന്ന നിലയിൽ നോക്കിയാൽ നിലവിൽ കേരളത്തിൽ 8 മെഡിക്കൽ കോളേജുകൾ മുസ്ലിം മാനേജ് മെന്റുകൾ നടത്തുന്നുണ്ട്. കേരളത്തിലെ ഏല്ലാം കയ്യടിക്കിവെച്ചിരിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന സംവരണരഹിത സമുദായങ്ങൾക്കെല്ലാംകൂടി ഇക്കാര്യത്തിലെ സ്‌കോർ പൂജ്യമാണ്. This is just a sample indicator. മിക്ക സാമൂഹിക സൂചനകൾ എടുത്താലും ഇത് പ്രതിഫലിച്ചു കാണാനാവും. കേരളത്തിലെ പത്ര-മാധ്യമരംഗം തന്നെ മറ്റൊരു ഉദാഹരണം. മുസ്ലിങ്ങൾക്ക് നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം 7383 പോസ്റ്റുകളാണ് കുറവുണ്ടായിരുന്നത്. 1991 ലെ കണക്കാണത്. സംവരണാനുകൂല്യത്തിന് അർഹരായ മുസ്ലിം വിഭാഗങ്ങളെ മാത്രമല്ല മുഴുവൻ മുസ്ലീങ്ങളെയും പരിഗണിച്ചാണ് ഈ കണക്ക്. 25 വർഷത്തിന് ശേഷം ഈയവസ്ഥയിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. മുമ്പ് ചൂണ്ടിക്കാട്ടിയ പോലെ ജാതി പീഡനം കാരണമല്ല വിദ്യാഭ്യാസത്തിലും ഉദ്യോഗങ്ങളിലും മുസ്ലീങ്ങൾ പിന്നോക്കം പോയത്. പ്രവാചകചര്യ പിന്തുടരണമെന്ന മതപ്രബോധനത്തിന് ചെവികൊടുത്തതു കൊണ്ടാണ്.

മുസ്ലിം സമുദായത്തിനുള്ളിലെ പിന്നോജാതികളെ പറ്റി സൂചിപ്പിക്കുകയുണ്ടായാലോ? കൂടുതൽ വിശദീകരിക്കാമോ?

രവിചന്ദ്രൻ സി: കേരളത്തിലെ മുസ്ലിം മതത്തിലെ ജാതീയതയെ ജാതീയതയെ കുറിച്ച് വിക്ടർഡിസൂസ വിവരിക്കുന്നുണ്ട്. (D'souza 1973: 49-51). കേരളത്തിൽ മുസ്ലീങ്ങളെ അഞ്ചു വിഭാഗമായാണ് ജാതിയുടെ പേരിൽ വിഭജിക്കേപ്പെട്ടിട്ടുള്ളത്. തങ്ങൾമാർ , അറബികൾ , മലബാറികൾ , പുസലർമാർ എന്നിവരാണ് ഈ അഞ്ചു വിഭാഗങ്ങൾ. തുല്യമാണ് തങ്ങൾമാരുടെ സാമൂഹികപദവിഅറബികൾ എന്ന വിഭാഗമാണ് തൊട്ടു താഴെ ഉള്ള ഉയർന്നജാതി.

കോഴിക്കോടൻ മുസ്ലീങ്ങൾ അധികവും ഈ വിഭാഗത്തിൽ വരുന്നു എന്ന് വിക്ടർ വിവരിക്കുന്നു. അറബികൾക്ക് തദ്ദേശ സ്ത്രീകളിൽ ഉണ്ടായ കുട്ടികളാണ് അറബീസ് എന്ന് അറിയപ്പെട്ടത്. അതിനു താഴെ വരുന്ന ഉയർന്ന ജാതി ആണ് മലാബാറികൾ. അവരും അറബി പാരമ്പര്യം അവകാശപ്പെടുന്നെങ്കിലും നായന്മാരെ പോലെ 'അമ്മ വഴി ഉള്ള മാട്രിയാർക്കൽ സമ്പ്രദായം പിന്തുടരുന്നു . ഈ പറഞ്ഞ മൂന്നും ഉയർന്ന ജാതികളായി ആണ് കരുതപ്പെടുന്നത്. മുക്കുവരിൽ നിന്നും മതം മാറിയ വിഭാഗം ആണ് പുസലർ എന്ന് അറിയപ്പെടുന്നത്. ഇന്നും അവർ പാരമ്പര്യ തൊഴില് ചെയ്യുന്നതായി കാണാം. ഒസ്സാന് ആണ് കേരള മുസ്ലീങ്ങളിൽ താണവരായി കരുതപ്പെട്ടിരുന്ന അഞ്ചാമത്തെ വിഭാഗം.

  • കൃത്യമായ കണക്കെടുത്ത് കേരളത്തിലെ സംവരണം പരിഷ്‌ക്കരിക്കുന്നതിന്റെ ആവശ്യകത ഇപ്പോഴുണ്ടോ?

രവിചന്ദ്രൻ സി: കേരളത്തിൽ കണക്കുകൾ എടുത്തിട്ട് കാൽനൂറ്റാണ്ട് കഴിഞ്ഞു. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് 1991 ലെ കണക്കാണ് ആധാരമാക്കിയത്. മണ്ഡൽ കമ്മീഷൻ അരനൂറ്റാണ്ട് മുതൽ ഒരു നൂറ്റാണ്ട് വരെ മുമ്പുള്ള കണക്കാണ് ആധാരമാക്കിയത്. നരേന്ദ്രൻകമ്മീഷൻ റിപ്പോർട്ടിൽ ഈഴവ പ്രാതിനിധ്യത്തെ കുറിച്ച് പറയുന്നുണ്ട്. കേവലം 7 സീറ്റുകളുടെ കുറവാണ് അതിൽ പറയുന്നത്.

പരിഷത്തിന്റെ പട്ടികയിൽ(15 വർഷം മുമ്പുള്ളത്) ഈഴവർക്ക് അമിതസംവരണമുണ്ടെന്ന് (more than 23%) രേഖപ്പെടുത്തിയിട്ടുണ്ട്. 13 ശതമാനം വരുന്ന Non reservation catagoryക്ക് 20.5 ശതമാനം പ്രാതിനിധ്യമുണ്ടെന്നാണ് പരിഷത്തിന്റെ കണക്ക്. ഇപ്പോഴത്തെ റാങ്ക് ലിസ്റ്റുകളും നിയമനനിരക്കും പരിശോധിക്കുക. ഈ സ്ഥിതി എത്ര മാറിയെന്ന് മനസ്സിലാക്കാം. അതുപോലെ SC യുടെ 8 സീറ്റിൽ ഭൂരിഭാഗവും 3-4 ശതമാനം മാത്രം ജനസംഖ്യയുള്ള പുലയ(ചെറുമരും ചേരമരും ഉൾപ്പടെ) സമുദായത്തിനാണ് ലഭിക്കുന്നത്. അവർക്ക് അവരുടെ ജനസംഖ്യാനുപാതികമായ 3-4 സീറ്റ് പ്രത്യേകമായി കൊടുത്താൽ ബാക്കി 52 കമ്മ്യൂണിറ്റികൾക്കും കൂടി 4-5 സീറ്റ് ലഭിക്കും.

1936-1956, 1957-1990, 1991-2018 തുടങ്ങിയ മൂന്ന് കാലഘട്ടങ്ങളിലെ പുലയ സംവരണം അവലോകനം ചെയ്താൽ SC യിലെ മറ്റ് ജാതികൾ മുന്നോട്ടുവരാൻ തുടങ്ങിയത് തൊണ്ണൂറുകളിലാണെന്ന് കാണാം. എങ്കിലും ഇപ്പോഴും 30-40 ജാതികൾക്ക് കാര്യമായ പ്രാതിനിധ്യമില്ല. സംവരണം വഴി തൊഴിൽ കിട്ടാത്തവരും ഈ 53 ജാതികളിൽ ഉണ്ടാവും. ഉദാ-കേരളത്തിലെ SC ജനസംഖ്യയുടെ പിന്നാക്ക നിരയിൽ വരുന്ന 12 ശതമാനം വരുന്ന 30-35 ജാതികൾക്ക് ഒരു സീറ്റിന് അവകാശമുണ്ട്. അതായത് പതിനായിരം പേരെ റിക്രൂട്ട് ചെയ്യുമ്പോൾ 100 പേർ. ഇവർക്ക് ഈ പ്രാതിനിധ്യം കിട്ടുന്നുണ്ടോ? ഇല്ല എന്നതാണ് യാഥാർത്ഥ്യം. ജാതി തിരിച്ച് സംവരണം ആവശ്യപ്പെട്ട് സിദ്ധനരെപോലുള്ള SC വിഭാഗങ്ങൾ പ്രക്ഷോഭപാതയിൽ വരാനുള്ള കാരണവും മറ്റൊന്നല്ല.

ബാക്കി OBC സമുദായങ്ങളുടെ കൂടെ കണക്കെടുക്കണം. കണക്കില്ലാതെ സാധൂകരിക്കാനോ നിഷേധിക്കാനോ സാധ്യമല്ല. കാൽ നൂറ്റാണ്ടായി കണക്കില്ല. അതുവരെയുള്ളതിന്റെ സൂചന വളരെ വ്യക്തവുമാണ്. കേരളത്തിലെ 80 ശതമാനം OBC റിസർവേഷൻ പ്രാതിനിധ്യവും കണക്കെടുപ്പിന് വിധേയമാക്കേണ്ടതുണ്ട്. കണക്കെടുക്കാൻ ആർക്കും താല്പര്യം ഇല്ല എന്നതു തന്നെയാണ് ആരും ആവശ്യപ്പെടാത്തതിന്റെ കാരണം. തങ്ങൾക്ക് ഗുണകരമാകാൻ ഇടയുണ്ടെങ്കിലേ ആരും കണക്ക് ചോദിക്കൂ.

  • സംവരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിമിതി എന്താണ്?

രവിചന്ദ്രൻ സി : സംവരണത്തിന് ഒരുപാട് പരിമിതികൾ ഉണ്ട്, പ്രധാന പരിമിതി ജാതികളുടെ പ്രാധിനിത്യം ഉറപ്പാക്കുക എന്ന ഒരു കാര്യത്തിൽ മാത്രം അത് ഫോക്കസ് ചെയ്യുന്നു എന്നതാണ്, ചുരുക്കത്തിൽ പറഞ്ഞാൽ ജാതികളുടെ ( അതിലെ തന്നെ വരേണ്യരുടെ ) കിട മത്സരം ആണ് നടക്കുന്നത്.

  • ജാതി വിവേചനം എന്ന വിഷയത്തിൽ ഇന്ത്യയുടെ മൊത്തം കണക്കെടുക്കുമ്പോൾ കേരളം ഒരു നല്ല സാമ്പിൾ ആയിരിക്കില്ല . കേരളത്തിൽ ജാതിയുടെ അടിസ്ഥാനത്തിലുള്ള ഉച്ച നീചത്വത്തിന്റെ തീവ്രത കുറഞ്ഞു എന്നത് ശരിയാണ്. എങ്കിലും, ജാതിയുടെ അടിസ്ഥാനത്തിൽ വിവേചനം ഏറ്റവും വലിയ പ്രശ്നമായി നില നിൽക്കുന്ന സ്ഥലങ്ങളിലെങ്കിലും സംവരണത്തിന്റെ ആവശ്യകത ഇല്ലേ?

രവിചന്ദ്രൻ സി: കേരളത്തിലെ കാര്യം പറയുമ്പോൾ ദേശീയനിലവാരം പരിഗണിക്കുന്നത് ശരിയല്ല. ജാതീയതയുടെ കാര്യത്തിൽ കേരളം വ്യത്യസ്തമാണ്. കേരളത്തിലുള്ള പല ജാതികളും ദേശീയതലത്തിൽ പ്രസക്തമല്ല. ബീഹാറിലെയും യു.പിയിലേയും കാര്യം പറഞ്ഞ് കേരളത്തിലെ സംവരണത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിൽ കാര്യമില്ല. വിവിധ സംസ്ഥാനങ്ങളുടെ കാര്യം പ്രത്യേകമായി തന്നെ പരിഗണിക്കണം.

  • പല ഉദ്യോഗങ്ങൾക്കും ഇന്നും സ്‌പെഷൽ റിക്രൂട്ട്‌മെന്റ് ആവശ്യമായി വരുന്നുണ്ടല്ലോ; അതിനർത്ഥം ഓപ്പൺ മത്സരത്തിൽ ഒഴിവ് നികത്താൻ പറ്റുന്നില്ല എന്നല്ലേ ?

രവിചന്ദ്രൻ സി: സ്പെഷ്യൽ റിക്രൂട്ട്മെണ്ടിന്റെ മന:ശാസ്ത്രം വ്യത്യസ്തമാണ്. പൊതുമത്സരത്തിൽ പങ്കെടുത്താൽ വിജയസാധ്യതയില്ലെന്ന് വിശ്വസിക്കുന്നവർ ജാതിക്കാർക്ക് വേണ്ടി മാത്രമുള്ള മത്സരത്തിൽ സാധ്യത കൂടുതലാണെന്ന് കരുതി പങ്കെടുക്കും.ഇതിൽ എത്രമാത്രം ശരിയുണ്ടെന്നാണ് പരിശോധിക്കേണ്ടത്. സത്യത്തിൽ എല്ലാ ജനറൽ റിക്രൂട്ട്മെണ്ടിലും ഒപ്പം പത്ത് സ്പെഷ്യൽ റിക്രൂട്ടുമെന്റുകൾ കൂടി നടക്കുന്നുണ്ട്. അവയെ സപ്ലിമെണ്ടറി ലിസ്റ്റ് എന്നു വിളിക്കുന്നു. പല SC-ST സപ്ലിമെണ്ടറിലിസ്റ്റിലും പരീക്ഷ എഴുതിയ മുഴുവൻപേരെയും ഉൾപ്പെടുത്താറുണ്ട്. അപ്പോഴും ആളില്ലാതെ വന്നാൽ ഇതേ തസ്തികകൾക്കായി SC-ST സ്പെഷ്യൽ റിക്രൂട്ട്മെണ്ട് വിജ്ഞാപനം പുറപ്പെടുവിക്കും.

ഏതാണ്ട് ഇതേ ആൾക്കാർ തന്നെയാവും അവിടെയും മത്സരിക്കാനുള്ളത്. ജനറൽ റിക്രൂട്ട്മെന്റിനും സപ്ലിമെണ്ടറി ലിസ്റ്റിനും ഇടയിൽ കാലതാമസം വരികയാണെങ്കിൽ പുതിയ ഉദ്യോഗാർത്ഥികൾ കടന്നുവരും. ഇല്ലെങ്കിൽ ഇല്ല. പല സ്പെഷ്യൽ റിക്രൂട്ടുമെന്റുകളിലും നിയമനം നടക്കാതെ പോകുന്നത് അങ്ങനെയാണ്. സ്പെഷ്യൽ റിക്രൂട്ട്മെണ്ടിലൂടെ പെട്ടെന്ന് നിയമനം നടക്കും എന്നാണ് സങ്കൽപ്പം. കേരളത്തിൽ ഛആഇ ക്ക് വരെ സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഉണ്ട്.

  • ' മെറിറ്റിലൊന്നും ഒരു കാര്യവുമില്ല ' എന്ന സംവരണ വാദത്തെ എങ്ങിനെ നോക്കി കാണുന്നു?

മെരിറ്റ് ഈസ് എ മിത്ത് എന്നു പറഞ്ഞുതുടങ്ങുമെങ്കിലും ജീവിതത്തിന്റെ മറ്റൊരു മേഖലയിലും മെറിറ്റു നോക്കാതെ ഒരു കളിക്കും സംവരണസാഹിത്യകാരന്മാർ തയ്യാറല്ല. അതു 'വേ' ഇത് 'റേ' ലൈനാണ്. സ്വന്തം സ്ഥാപനങ്ങളിൽ മെറിറ്റ് കൈവിട്ട് കളിക്കാൻ സംവരണ സമുദായാംഗങ്ങൾ ആരെങ്കിലും തയ്യാറാകുമോ? ഒരിക്കലുമില്ല.

  • സംവരണക്കാർക്ക് ജനറൽ കാറ്റഗറിയിൽ സീറ്റ് കിട്ടുമായിരുന്നെങ്കിൽ സംവരണം ആവശ്യമായിരുന്നില്ല എന്ന് പറഞ്ഞാൽ ?

കേരളത്തിൽ ഇറങ്ങുന്ന റാങ്കലിസ്റ്റുകളും അഡൈ്വസ് വിശദാംശങ്ങളും ഒരിക്കലെങ്കിലും പരിശോധിക്കുന്നവർ ഈ വാദം ഉന്നയിക്കില്ല. ജനറൽ കാറ്റഗറിയിലും സംവരണ ടേണിലും സംവരണസമുദായങ്ങൾ ധാരാളം പോകുന്നുവെന്നത് അനിഷേധ്യമായ കാര്യമാണ്.
സത്യത്തിൽ ജനറൽ എന്നാൽ തങ്ങളുടേതല്ല എന്നൊക്കെ പ്രചരിപ്പിക്കുമെങ്കിലും അത് തങ്ങളുടേതാണ് എന്ന കൃത്യമായ ബോധ്യം സംവരണക്കാർക്കുണ്ട്.

ഉദാഹരണത്തിന് -ദേവസ്വംബോർഡിൽ ഹിന്ദുക്കൾക്കാണ് നിയമനം. മുസ്ലിം-ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് സംവരണം കൊടുക്കേണ്ടതില്ല.  അവിടെ ഈഴവർക്ക് 14 ശതമാനം സംവരണം ഉണ്ടായിരുന്നത് 17 ആക്കി വർദ്ധിപ്പിച്ചു. SC/ST പത്തിൽ നിന്നും പന്ത്രണ്ടാക്കി, ഒ.ബി.സി മൂന്നിൽ നിന്ന് ആറാക്കി. ഒപ്പം മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം പുതിയതായി അനുവദിച്ചു. എല്ലാവർക്കും സംവരണം കൂട്ടികൊടുത്തിട്ടും 54 ശതമാനത്തോളം സീറ്റുകൾ ഓപ്പൺ കാറ്റഗറിയിൽ നിലനിൽക്കുമ്പോഴും മുന്നാക്കക്കാർക്ക് സംവരണം കൊടുക്കരുത് എന്ന് പറയാൻ കാരണം എന്തായിരിക്കും? തങ്ങൾക്കു കൂട്ടി തന്നാലും അവർക്ക് കൊടുക്കരുത് എന്ന് സംവരണസമുദായങ്ങൾ വാദിക്കാൻ പ്രധാനകാരണം ജനറൽ(മെരിറ്റ്) കാറ്റഗറിയിൽ നിന്ന് സീറ്റ് കുറയുന്നു എന്നതുതന്നെയാണ്. തങ്ങൾക്കു കൂടി കിട്ടേണ്ട 10 സീറ്റാണ് നഷ്ടപെട്ടതെന്ന് അവർ ചിന്തിക്കുന്നു. പരസ്യമായി പറയുന്നതാകട്ടെ ജനറൽ എന്നാൽ സവർണ്ണർക്ക് സംവരണം ചെയ്യപ്പെട്ട സീറ്റുകൾ എന്നും!

  •  ' People are casteist, because they are religious! ' ജനം ജാതിപരമായി ചിന്തിക്കുന്നതിന്റെ കാരണം അവർ മതവിശ്വാസികളായതുകൊണ്ടാണെന്ന അംബേദ്കറുടെ നിരീക്ഷണം യുക്തിവാദികൾ എങ്ങിനെയാണ് മനസ്സിലാക്കേണ്ടത്?

രവിചന്ദ്രൻ സി: ബ്രാഹ്മണൻ പറഞ്ഞ കെട്ടുകഥയാണ് ഹിന്ദു മതമെങ്കിൽ ആ കെട്ടുകഥയിൽ വിശ്വസിക്കേണ്ട ബാധ്യത തങ്ങൾക്കില്ലെന്ന് ബ്രാഹ്മണേതരർ തിരിച്ചറിയേണ്ടതുണ്ട്. അതിനു തക്ക കൗണ്ടർ പ്രോഗ്രാം ഉണ്ടാക്കാനും പ്രചരിപ്പിക്കുവാനുമാണ് പരിശ്രമിക്കേണ്ടത്.

  • താങ്കൾ ഒരു 'സംവരണ വിരുദ്ധനാണ്' എന്നാണ് ജാതിവാദികൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്താണീ സംവരണ വിരുദ്ധത?

I support equality. The principle of equality and reservation do not go hand in hand. സംവരണത്തെ ഇവിടെ ആരൊക്കെയോ എതിർക്കുന്നു എന്നത് പൊള്ളയായ വാദമാണ്. കേരളത്തിലെ മുന്നോക്ക സമുദായങ്ങളുടെ സംഘടകനളൊന്നും ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല, പ്രത്യക്ഷമായോ പരോക്ഷമായോ പ്രചരിപ്പിക്കുന്നുമില്ല. അവർ ചെയ്യുന്നത് രണ്ട് കാര്യമാണ്- ഒന്നുകിൽ അവർക്ക് കൂടി ജാതി സംവരണം ഏർപ്പെടുത്തുക. അല്ലെങ്കിൽ മുന്നോക്ക ജാതികളിലെ പിന്നോക്ക വിഭാഗങ്ങൾക്ക് കൂടി സംവരണം നൽകുക. Either communal or economic reservation, that is their demand. They are not against reservation. They don't like the existing system only because they are denied of communal reservation.
എത്ര തലകുത്തി മറിഞ്ഞാലും സംവരണവിരുദ്ധ നിലപാടാണ് അവരുടേതെന്ന് പറയാനാവില്ല. മുദ്രാവാക്യ തൊഴിലാളികൾ പൊതുവെ ഇതൊന്നും ശ്രദ്ധിക്കാറില്ല.

ഇനി, ഏതെങ്കിലും ജാതികൾക്ക് സംവരണം കൊടുക്കേണ്ടതില്ല എന്നതാണ് 'സംവരണവിരുദ്ധത' എന്നാൽ ഇന്നത്തെ സംവരണജാതികളിൽ മിക്കവരും അത്തരമൊരു വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. ഞങ്ങൾക്ക് മതി-വേറെയാർക്കും കൊടുക്കരുത് എന്നതാണ് ആ നിലപാട്. ടീ, in that way, they can be tagged anti-reservation. They do this because they don't like further erosion in general seats. ജനറൽ സീറ്റ് കുറയുമോ എന്ന പേടി.

ബിജെപി നിലപാടും സംവരണവിരുദ്ധമല്ല. They are not against reservation. ഏറിയാൽ സംവരണം പരിഷ്‌ക്കരിക്കണമെന്നോ (കട്ടജാതിവാദികൾ വരെ മുന്നോട്ടുവെക്കുന്ന നിലപാടാണിത്) മുന്നാക്കക്കാരിൽ പിന്നാക്കം നിൽക്കുന്നവർക്ക് കൂടി സംവരണം വേണമെന്ന് അവർ പറയുന്നുണ്ടാവണം. അത് കേന്ദ്രമന്ത്രി റാം വിലാസ് പസ്വാൻ ഉൾപ്പടെയുള്ള ഉത്തരേന്ത്യയിലെ ദളിത് നേതാക്കൾ വരെ പറയുന്ന കാര്യമാണ്. സംവരണം എടുത്തുകളയില്ലെന്ന് മാത്രമല്ല അതിന് ശ്രമിക്കുന്നവരെ എതിർക്കും എന്നാണ് ബിജെപിയുടെ ഔദ്യോഗിക ലൈൻ.

'സംവരണവിരുദ്ധത' എന്നു പറയാവുന്ന നിലപാട് കുറച്ചെങ്കിലും മുന്നോട്ടുവെക്കുന്നത് സിപിഎം ആണ്. പക്ഷെ അവരും അത് വളരെ നേർപ്പിച്ച് സാമ്പത്തികസംവരണം കൂടി വേണം എന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. ഇനി ഇവർക്കാർക്കെങ്കിലും പറയുന്ന കാര്യത്തിൽ ആത്മാർത്ഥതയുണ്ടോ എന്നാണ് ചോദ്യമെങ്കിൽ അതിന്റെ കാര്യമില്ല എന്നാണ് മറുപടി. നിങ്ങൾ എന്തു ചിന്തിക്കുന്നു എന്നല്ല മറിച്ച് എന്തു നിലപാട് സ്വീകരിക്കുന്നു എന്നതിനാണ് രാഷ്ട്രീയത്തിൽ പ്രാധാന്യം. ഇക്കാര്യങ്ങളൊന്നും വേണ്ടത്ര പരിശോധിക്കാതെ സാമ്രാജ്യത്വവിരുദ്ധ-കോളോണിയൽ-സംഘപരിവാര--- മാതൃകയിൽ സംവരണ വിരുദ്ധത എന്ന മുദ്രാവാക്യം കുഴച്ചടിക്കുന്നതിൽ കഥയില്ല.'

  • ജാതിസംവരണത്തിന് വേണ്ടി വാദിക്കുന്നവർ SNDP പോലുള്ള ജാതി സംഘടനകളിൽ പ്രവർത്തിക്കുന്നതാണ് അഭികാമ്യമെങ്കിൽ സംവരണവിരുദ്ധർ NSS ലും യോഗക്ഷേമ സഭയിലുമല്ലേ പ്രവർത്തിക്കേണ്ടത്?

രവിചന്ദ്രൻ സി. : ജാതിസംഘടനകളിൽ പ്രവർത്തിക്കുന്നതാണ് ജാതിസംവരണത്തിന് വേണ്ടി പോരാടാൻ മികച്ച മാർഗ്ഗമെന്നതിൽ തർക്കമില്ലല്ലോ. യുക്തിവാദിയായി തുടങ്ങിയ സഹോദരൻ അയ്യപ്പൻ SNDP നേതാവായി ശോഭിച്ചതിന്റെ രഹസ്യവും മറ്റൊന്നല്ല. ഇനി NSS, യോഗക്ഷേമ സഭ പോലുള്ള സംഘടനകൾ സംവരണവിരുദ്ധരാണോ? മുമ്പ് സൂചിപ്പിച്ചത് പോലെ അവർ ജാതിസംവരണത്തെ പ്രത്യക്ഷമായോ പരോക്ഷമായോ താത്വികമായോ എതിർക്കുന്നില്ല എന്നു മാത്രമല്ല സ്വന്തം സ്ഥാപനത്തിൽ ജാതിസംവരണം പുലർത്തുകയും ചെയ്യുന്നു. Most often than not, NSS gives jobs to Nairs only. That too to the Nairs who can pay donation. മറ്റ് ജാതികൾക്ക് കൊടുക്കരുതെന്ന് അവർ വാദിക്കുന്നില്ല. ഇന്ത്യയിലെ എല്ലാജാതികളും ആവശ്യപ്പെടുന്നതുപോലെ തങ്ങൾക്കും ജാതിസംവരണം കിട്ടണം എന്നാണ് അവരുടെയും ആവശ്യം.

അത് സാധിക്കില്ലെങ്കിൽ മുന്നാക്കത്തിലെ പിന്നാക്കക്കാർക്ക് നിശ്ചിതശതമാനം സാമ്പത്തിക അടിസ്ഥാനത്തിലുള്ള ജാതിസംവരണം- അതാണവർ ആവശ്യപ്പെടുന്നത്. ഇതും ഫലത്തിൽ ജാതിസംവരണം തന്നെയാണല്ലോ. ചുരുക്കി പറഞ്ഞാൽ, രാജ്യത്തെ ജാതിസംഘടനകളൊന്നും സംവരണവിരുദ്ധമല്ല. സംവരണവിരുദ്ധത സാങ്കേതികമായെങ്കിലും ചൂണ്ടിക്കാട്ടാനാവുക തീവ്ര ജാതിസംവരണവാദികളുടെ കാര്യത്തിൽ മാത്രമാണ്. അവർ തങ്ങൾക്ക് ജാതിസംവരണം കിട്ടണമെന്ന് കിട്ടണം എന്നു പറയുന്നതിനോടൊപ്പം മറ്റ് ചില ജാതികൾക്ക് കൊടുക്കരുതെന്നും വാദിക്കുന്നു. ജാതിശക്തികളിൽ കണ്ടെത്താനാവുന്ന സംവരണവിരുദ്ധത ഇതുമാത്രമാണ്. സംവരണം കിട്ടിയാൽ പുളിക്കില്ല എന്ന നിലപാടിലാണ് എല്ലാവരും. രാഷ്ട്രീയ കക്ഷികളുടെ കാര്യവും മറ്റൊന്നല്ല. ജാതി-സാമ്പത്തിക സംവരണങ്ങളെ എതിർക്കുന്നവർക്ക് പ്രവർത്തിക്കാവുന്ന സംഘടനകൾ കേരളത്തിൽ ഉള്ളതായി അറിയില്ല. അതേസമയം ജാതിസംവരണത്തിന് വേണ്ടി വാദിക്കുന്നവർക്ക് കൂട്ടുകാരെ കിട്ടാൻ വിഷമവുമില്ല.

  •  കേരള സംസ്ഥാനത്ത് ഇന്നു നിലനിൽക്കുന്ന സംവരണ മെക്കാനിസത്തെ പറ്റി താങ്കളുടെ നിലപാടെന്താണ് ചുരുക്കത്തിൽ പറയാമോ?

കേരളത്തിലെ OBC സംവരണത്തെ പിന്തുണക്കുന്നില്ല. SC/ST സംവരണം തുടരേണ്ടതാണ്. എന്നെന്നേക്കുമായല്ല. ആശുപത്രിയിൽ ഐസിയു എന്ന പോലെ. എഴുപത് വർഷത്തെ സംവരണം കൊണ്ട് പട്ടികജാതി പട്ടികവർഗ്ഗങ്ങളിലെ ചില പ്രത്യേക ജാതികൾ മാത്രം നേട്ടമുണ്ടാക്കിയിട്ടുണ്ട്. അത് ഒഴിവാക്കാനായി എല്ലാ ജാതികളുടെയും പ്രാതിനിധ്യം ഉറപ്പാക്കണം. ക്രീമിലെയർ അവർക്കും ബാധകമാക്കണം. എല്ലാം കാലോചിതമായി പരിഷ്‌ക്കരിക്കപ്പെടണം.

  •  'എന്തിനാ ചക്കരേ ഇത്ര കഷ്ടപ്പെട്ടു യുക്തിവാദിയാകുന്നത്; വല്ല ജാതി സംഘടനകളിലും പോയി പ്രവർത്തിച്ചു കൂടെ ' ?  താങ്കളുടെ ഈ പ്രസ്താവന വൈറൽ ആവുകയും വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുകയും ചെയ്തു. യുക്തിവാദിയാകുന്നതിന് മാനദണ്ഡങ്ങൾ വെക്കാൻ താങ്കളാരാണ് എന്നൊക്കെ ചോദ്യങ്ങളുയർന്നിട്ടുണ്ട്. ?

രവിചന്ദ്രൻ സി: കോഴിക്കോട് 29.4.18 ന് നടത്തിയ പ്രഭാഷണത്തിൽ വ്യത്യസ്തങ്ങളായ നാല് വിഷയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. 'ഗുപ്തം' ആയിരുന്നു എന്റെ വിഷയം. ഇല്യൂമിനാറ്റി, ഫ്രീമേസൺ, റെപ്റ്റീലിയൻ കോൺസ്പിരസി തുടങ്ങിയവ സംബന്ധിച്ചായിരുന്നു പ്രസ്തുത പ്രഭാഷണം .

പിന്നീട് അതിനെ സംബന്ധിച്ച് ചോദ്യങ്ങളുണ്ടായി. ചോദ്യോത്തരവേളയുടെ അവസാനമാണ് യുക്തിവാദികൾ ജാതിസംവരണം വാങ്ങണോ എന്ന ചോദ്യം വന്നത്. സ്വാഭാവികമായും മറുപടി പറയണമല്ലോ. മുമ്പ് പറഞ്ഞിട്ടുള്ളതാണ്, ആളുകൾക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യാം, അത് പേഴ്‌സണൽ ചോയ്‌സ് ആണ് എന്നു പറഞ്ഞു. ഇനി, എന്നോടാണ് ചോദിക്കുന്നതെങ്കിൽ അതൊരു ഇരട്ടത്താപ്പായി മാത്രമേ കാണൂ എന്ന നിലപാട് ആവർത്തിച്ചു.

എന്തിനാടാ ചക്കരേ നീ ഇത്ര കഷ്ടപെട്ട് യുക്തിവാദിയാകുന്നത്, മത-ജാതിയാനുകൂല്യം വാങ്ങി സുഖമായി ജീവിച്ചുകൂടേ, ജാതി സംഘടനകളല്ലേ കൂടുതൽ സഹായകരം, ആരും നിർബന്ധിക്കുന്നില്ലല്ലോ, യുക്തിവാദി ആകണമെന്ന് നേർച്ച വല്ലതുമുണ്ടോ.. എന്നും ചോദിച്ചു. പത്രക്കാരെ സംബന്ധിച്ചിടത്തോളം ഇതിന് മാത്രമായിരിക്കും ന്യൂസ് വാല്യൂ.

യുക്തിവാദികൾ സംവരണം സ്വീകരിക്കരുതെന്ന് പറഞ്ഞിട്ടില്ല. I am nobody to say that. Personal Choice ആണെന്ന നിലപാടാണ് വ്യക്തമാക്കിയിട്ടുള്ളത്. യുക്തിവാദികളും ഭക്തിവാദികളും എന്തുചെയ്യുന്നു, പറയുന്നു എന്നത് എന്റെ വിഷയമല്ല. എന്നാൽ അത് സംബന്ധിച്ച വ്യക്തിഗത അഭിപ്രായം ചോദിച്ചാൽ ഡെക്കറേഷൻ ഇല്ലാതെ കാര്യം പറയും. മതവും ജാതിയും വിട്ടകലുമ്പോൾ മതാധിഷ്ഠിത സമൂഹത്തിൽ വ്യക്തിക്ക് നഷ്ടങ്ങളുടെ പരമ്പര തന്നെ സംഭവിക്കുന്നുണ്ട്. പലർക്കും പല തോതിലായിരിക്കും.

പലപ്പോഴും അത് so called 'ജാതി-മത വലുപ്പചെറുപ്പങ്ങളെ' അതിലംഘിക്കുന്നതുമായിരിക്കും. അവിശ്വാസിയാണ് എന്ന കാരണംകൊണ്ട് മാത്രം എല്ലാവർക്കും കിട്ടിയ കുടുംബസ്വത്ത് നിഷേധിക്കപ്പെട്ട് ബന്ധുജനങ്ങളാൽ പരിഹസിക്കപ്പെടുന്നവരുടെ സമൂഹത്തിലാണ് നാം ജീവിക്കുന്നത്. എല്ലാം ഇട്ടെറിഞ്ഞു വീടു വിട്ടിറങ്ങുന്നവർ തിരിച്ചുവന്ന് അടുക്കളയിലിരിക്കുന്ന ഫ്രിഡ്ജ് മാത്രം പൊക്കിയെടുത്തിട്ട്, ''എല്ലാം വിട്ടുകളയാം പക്ഷെ ഇതു മാത്രം പറ്റില്ല'' എന്നു പറയുമ്പോൾ അതിനെ വിമർശിക്കാൻ പോകില്ല. പക്ഷെ അതൊരു മഹത്തരമായ കൃത്യമാണോ എന്നു ഇങ്ങോട്ടു ചോദിച്ചാൽ അല്ല എന്നു തന്നെയായിരിക്കും മറുപടി.

ജാതിയും മതവും വെടിയുന്ന യുക്തിവാദി ജാതിസംവരണം വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ജാതിസംഘടനയിൽ ചേരുന്നതല്ലേ നല്ലത് എന്ന ചോദ്യം വെറുതെ ചോദിച്ചതല്ല. അതിന് ചരിത്രപരമായ കാരണംതന്നെയുണ്ട്. ഒന്നാമത്, ജാതിപരമായ പിന്നാക്കാവസ്ഥ തരണം ചെയ്യാൻ അതാണുത്തമം.

രണ്ട്, അങ്ങനെ ചെയ്യണമെന്ന് സഹോദരൻ അയ്യപ്പനുൾപ്പെടെയുള്ള യുക്തിവാദിനേതാക്കൾ പറഞ്ഞിട്ടുണ്ട്, സ്വജീവിതത്തിലൂടെ തെളിയിച്ചിട്ടുണ്ട്. ജാതി പറയണം, ചിന്തിക്കണം എന്നു പറഞ്ഞ സഹോദരൻ അയ്യപ്പൻ ജാതിസംഘടനയിൽ തന്നെ സജീവമായി പ്രവർത്തിച്ചു. SNDP ക്കാരനായി ജീവിച്ചു, മരിച്ചു. SNDPയുടെയോ SN Trust ന്റെയോ ഏത് ഓഫീസിൽ ചെന്നാലും സഹോദരൻ അയ്യപ്പന്റെ ചിത്രം കാണാം. ആദ്യകാലത്ത് യുക്തിവാദം പറഞ്ഞെങ്കിലും ജാതി സംവരണത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടതോടെ അയ്യപ്പൻ ജാതിസംഘടനയിലേക്ക് പ്രവർത്തനം കേന്ദ്രീകരിച്ചു. ഈ ബൗദ്ധിക സത്യസന്ധതയാണ് സൂചിപ്പിക്കാൻ ശ്രമിച്ചത്. ്അയ്യപ്പനെ പിന്തുടരുന്നവർക്ക് ഇക്കാര്യത്തിൽ സംശയം ഉണ്ടാകേണ്ട കാര്യമില്ലല്ലോ. വിവാഹം, മരണം, ജനനം തുടങ്ങിയ വേളകളിൽ മതം യുക്തിവാദികളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ആചാരബാധ്യതകൾ ഗത്യന്തരമില്ലാത്തതു കൊണ്ടാണ് പലർക്കും അനുഷ്ഠിക്കേണ്ടിവരുന്നത്. അവിടെ ഒഴിവാക്കാൻ വേറെ മാർഗ്ഗമില്ല. That is an imposition. ജാതിസംവരണത്തിന്റെ കാര്യം അങ്ങനെയല്ല. അങ്ങോട്ട് ചെന്ന് കൈകൊള്ളണം. രണ്ടും തമ്മിലുള്ളത് അജഗജാന്തരം.

  •  ' സംവരണം ദൈവത്തിൽ വിശ്വസിക്കുന്നതിനുള്ള സമ്മാനമല്ല, അതുകൊണ്ട് വിശ്വാസവും അവിശ്വാസവും സംവരണകാര്യത്തിൽ വിഷയമല്ല, അത് പിന്നാക്കാവസ്ഥയ്ക്കുള്ള പരിഹാരമാണ് ' -ഈ വാദത്തെ എങ്ങിനെ കാണുന്നു.?

രവിചന്ദ്രൻ സി : ഇതൊരു വൈക്കോൽ വാദമാണ്, a straw man argument. വിശ്വസിക്കുന്നതിനും അവിശ്വസിക്കുന്നതിനുമൊന്നും അല്ലെങ്കിലും സംവരണമില്ല. ഒരാൾ വിശ്വസിക്കുന്നോ ഇല്ലയോ എന്നറിയുക എളുപ്പമല്ല. വിശ്വാസവും അവിശ്വാസവും അഭിനയിക്കാനാവും. നമ്മുടെ നാട്ടിലെ വൈരുദ്ധ്യാത്മക ഭൗതികവാദക്കാർ തന്നെ ഉദാഹരണം..

മതവും ജാതിയും പിന്തിരിപ്പൻ സാമൂഹിക സ്ഥാപനങ്ങളാണ്. അവ അശാസ്ത്രീയവും, വിവേചനാത്മകവും ചൂഷണപരവും അമാനവികവുമാണ്. ജാതിയുംമതവും നിങ്ങളോട് ആവശ്യപ്പെടുന്നത് വിശ്വസിക്കാനോ അവിശ്വസിക്കാനോ അല്ല മറിച്ച് അനുസരിക്കാനാണ്, തെളിക്കുന്ന വഴിയെ നടക്കാനാണ്, ശാസിക്കുന്ന ജീവിതരീതി പിന്തുടരാനാണ്, അതനുസരിച്ച് ജീവിതം സദാ ക്രമപ്പെടുത്താനാണ്. ജാതിയും മതവും വിട്ടുകളയുന്നവൻ ഈ ദാസ്യബോധമാണ് കയ്യൊഴിയുന്നത്. അങ്ങനെ ചെയ്യാത്തവർ ജാതി-മത സ്വത്വബോധത്തിൽ നിന്ന് പുറത്തുവരുന്നില്ല. അല്ലെങ്കിൽ തന്നെ ജാതി നിങ്ങളോട് വിശ്വസിക്കാനോ അന്ധവിശ്വാസിയാകാനോ നേരിട്ട് ആവശ്യപ്പെടുന്ന പ്രസ്ഥാനമല്ല. ഗോത്രീയജീവിതരീതിയും സ്വത്വബോധവും വിവേചനബുദ്ധിയും നിലനിർത്താനാണ് അത് ആവശ്യപ്പെടുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഭക്തർക്കിടയിൽ നുഴഞ്ഞുകയറി അക്രമം അഴിച്ചുവിട്ടത് പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘം; പൊലീസ് വാഹനത്തിനെതിരെ കല്ലെറിഞ്ഞതും അയ്യപ്പന്മാർ സഞ്ചരിച്ച കെഎസ്ആർടിസി ബസ് ആക്രമിച്ചതും മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങൾ തകർത്തതും എ.എച്ച്.പി പ്രവർത്തകരെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്; കലാപത്തിന് നേതൃത്വം നൽകിയ പ്രതീഷ് വിശ്വനാഥൻ അറസ്റ്റിൽ; അക്രമം ദേശീയ വിഷയമായതോടെ വെട്ടിലായി ബിജെപിയും
അങ്ങോട്ട് ഒന്നും പറയാൻ അനുവദിക്കാതെ പറയുന്നതെല്ലാം കേൾക്കണമെന്ന് അർണബ്; ഭീഷണിയും ബഹുമാനക്കുറവും തന്നോട് വേണ്ടെന്നുംആജ്ഞാപനം; പറയുന്നത് കേൾക്കാൻ കൂട്ടാക്കാത്തവരോട് സംസാരിക്കാൻ ഇല്ലെന്ന് ആരോഗ്യമന്ത്രി; ഒടുവിൽ ലൈവിൽ വന്ന റിപ്പോർട്ടറോഡ് ഇറങ്ങി പോകാൻ ആവശ്യപ്പെട്ട് കെ കെ ഷൈലജ; അർണബിന്റെ ചർച്ചയിൽ മുട്ടുവിറയ്ക്കാതെ മന്ത്രിയുടെ ഉശിരൻ നിലപാട്
കേരള പൊലീസ് ചോദിക്കേണ്ടതൊക്കെ ചോദിച്ചു; അറിയാനുള്ളതെല്ലാം അറിഞ്ഞു; സത്യവും നീതിയും വിജയിക്കുമെന്ന് കരുതിയാണ് ജയിൽ വാസമനുഷ്ഠിച്ചത്; കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ജലന്ധറിൽ മടങ്ങിയെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് രൂപതയിൽ വിശ്വാസികളുടെയും വൈദികരുടെയും സ്വീകരണം; എല്ലാവർക്കും നന്ദി പറഞ്ഞ് ഫ്രാങ്കോയുടെ മറുപടി ഇങ്ങനെ
എന്നെ തല്ലടാ.. എന്നു പറഞ്ഞുകൊണ്ട് പൊലീസുകാർക്ക് നേരെ പാഞ്ഞടുത്ത് കെ സുധാകരൻ; സമരം ചെയ്യുന്നവരെയും നാമജപം നടത്തുന്നവരെയും തല്ലിച്ചതയ്ക്കാൻ നിങ്ങൾക്ക് അധികാരം നൽകിയത് ആരാണെന്ന് ഡിവൈഎസ്‌പിയോട് ചോദ്യം; ഇങ്ങനെയാണോ തല്ലുകയെന്നു ചോദിച്ച് രോഷം കൊണ്ടു; നിലയ്ക്കലിൽ നിരവധി പേർക്ക് പരിക്കേറ്റ ലാത്തിച്ചാർജ്ജിൽ പൊലീസിനെ കുറ്റപ്പെടുത്തി കോൺഗ്രസ് വർക്കിങ് പ്രസിഡന്റ്
തന്ത്രി കണ്ഠരര് മോഹനര് സംസ്‌കൃതവും വേദങ്ങളും പഠിച്ചിട്ടില്ല; മന്ത്രങ്ങളും ഭാഗ്യസൂക്തവും അറിയില്ല; എന്തിന് ഗണപതിയുടെ നാൾ ഏതാണെന്നുപോലും അറിയില്ല; സംസ്‌കൃതം അറിയാത്ത താങ്കൾ എങ്ങനെ ക്ഷേത്രപൂജാരികളെ തെരഞ്ഞെടുക്കുന്ന ഇന്റർവ്യു ബോർഡിലെ പ്രധാന അംഗമായി എന്ന ചോദ്യത്തിനും ഉത്തരമില്ല; തന്ത്രി ആചാരം എന്നൊക്കെ വലിയ വായിൽ നിലവിളിക്കുന്നവർ പരിപൂർണൻ കമീഷൻ റിപ്പോർട്ട് വായിക്കണം; ശബരിമല വിവാദത്തോടൊപ്പം ജസ്റ്റിസ് പരിപൂർണൻ വിചാരണയും ചർച്ചയാവുന്നു
ശബരിമലയിൽ നാളെ നിരോധനാജ്ഞ; 144 പ്രഖ്യാപിച്ചത് നിലയ്ക്കലും പമ്പയിലും ഇലവുങ്കലും സന്നിധാനത്തും; തീർത്ഥാടകർക്ക് നിരോധനാജ്ഞ ബാധകമല്ലെന്ന് കളക്ടർ; നടപടി പമ്പയും നിലയ്ക്കലും ഒരുവിഭാഗം അക്രമികൾ യുദ്ധഭൂമിയാക്കിയതോടെ; പ്ലാപ്പള്ളി മുതൽ നിലയ്ക്കൽ വരെ പല സ്ഥലങ്ങളിലും അക്രമം; പമ്പ-പത്തനംതിട്ട ബസ് സർവീസുകൾ നിർത്തി വച്ചു; നാളത്തെ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി; ബിജെപിയും ആർഎസ്എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് മുഖ്യമന്ത്രി
എന്തായിരുന്നു ആ നേതാക്കൾ തമ്മിൽ പറഞ്ഞത്? ചാനലുകൾക്ക് മുമ്പിൽ പരസ്പ്പരം പഴിചാരിയപ്പോഴും അയ്യപ്പ സന്നിധിയിൽ രാഷ്ട്രീയ വൈരം മറന്ന് പരസ്പ്പരം കെട്ടിപ്പിടിച്ചു കുശലം പറഞ്ഞും മന്ത്രി കടകംപള്ളിയും ബിജെപി നേതാവ് കെ സുരേന്ദ്രനും; കണ്ടു നിന്നവർക്ക് കൗതുകമായി ശബരീശ സന്നിധിയിൽ രണ്ട് രാഷ്ട്രീയ തീർത്ഥാടകരുടെ സംഗമം
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
സിദ്ദിഖിന്റേത് അച്ചടക്കലംഘനം; ലളിതച്ചേച്ചിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല; സംഘടനയിലെ ഗുണ്ടായിസം അനുവദിക്കാൻ പറ്റില്ലെന്നും എല്ലാവരുടെയും ചരിത്രം അറിയാമെന്നും ജഗദീഷ്; സിദ്ദിഖ് പറഞ്ഞത് സംഘടനാ നിലപാടല്ലെന്ന് ബാബുരാജും; എഎംഎംഎ ഭാരവാഹികൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശം പുറത്ത്; പത്രസമ്മേളനം വിളിച്ചത് ദിലീപ് സിനിമയുടെ സെറ്റിൽ വെച്ച്; താരസംഘടനയിൽ വൻ പൊട്ടിത്തെറി; നടക്കുന്നത് മോഹൻലാൽ അനുകൂലികളും ദിലീപ് അനുയായികളും തമ്മിലുള്ള വടംവലി
45 കോടിയുടെ യാതൊരു കോപ്പുമില്ലാതെ കൊച്ചുണ്ണി; കുഴപ്പമില്ല കണ്ടിരിക്കാം എന്നീ വാക്കുകളിൽ വിശേഷിപ്പിക്കാവുന്ന ശരാശരി ചിത്രം; ലോകോത്തര ഫോട്ടോഗ്രാഫി ഹോളിവുഡ് സ്റ്റെലുമൊക്കെ വെറും തള്ളൽ മാത്രം; ശൂന്യമായ ആദ്യപകുതി ബാധ്യത; മോഹൻലാലിന്റെ ഇത്തിക്കരപ്പക്കി കൊലമാസ്; നിവിന് ഇത് എടുത്താൽ പൊന്താത്ത കഥാപാത്രം
ശബരിമലയ്ക്ക് കെ എസ് ആർ ടി സി ബസിൽ പുറപ്പെട്ട ജേണലിസം വിദ്യാർത്ഥികളെ പ്രതിഷേധക്കാർ നിലയ്ക്കലിൽ വച്ച് തടഞ്ഞു; പെണ്ണുങ്ങളെ കേറ്റുകയില്ലെന്ന് ആക്രോശിച്ച് കൊണ്ട് നിരവധി സ്ത്രീകൾ ഇരച്ച് കയറി വിദ്യാർത്ഥികളെ ഇറക്കി വിട്ടു; ചെറുത്ത് നിന്ന പെൺകുട്ടികളുമായി വാക്കേറ്റം; പമ്പക്ക് പുറപ്പെട്ട മുഴുവൻ കെ എസ് ആർ ടി സി ബസുകളും തടഞ്ഞ് പരിശോധിക്കുന്നു; പ്രതിഷേധത്തിനിടെ ആത്മഹത്യാ ശ്രമവും; നിലയ്ക്കലിലേക്ക് ആളുകളുടെ ഒഴുക്ക്; ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലയ്ക്കൽ സംഘർഷ ഭരിതമാകുന്നു
കാമുകനുമായുള്ള വഴിവിട്ട ബന്ധം അറിഞ്ഞപ്പോൾ കുടുംബ വഴക്ക് സ്ഥിരമായി; വീട്ടു തടങ്കലിൽ പാർപ്പിച്ചതോടെ ഹേബിയസ് കോർപ്പസ് ഹർജിയുമായി കാമുകനുമെത്തി; കാമുകൻ കാണാനെത്തിയതോടെ നിയന്ത്രണം വിട്ട് ചിരവ ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ശാസ്താംകോട്ടയിൽ അദ്ധ്യാപികയെ കൊലപ്പെടുത്തിയത് കാമുകനൊപ്പം പോകുന്നതിലുള്ള വൈരാഗ്യം മൂലം
കറുപ്പുടുത്ത് കെട്ടുംകെട്ടി ശബരിമലയിലേക്ക് പോകാനെത്തിയത് യുക്തിവാദി! കേരള യുക്തിവാദി സംഘം പുറത്താക്കിയ നേതാവിന് സ്വന്തമായി ആശയ പ്രചരണത്തിന് ഓൺലൈൻ പത്രവും; കോളേജ് അദ്ധ്യാപകന്റെ ഭാര്യയ്‌ക്കൊപ്പം കെട്ടുമുറുക്കിയത് അഭിഭാഷക കുടുംബം; യാത്രതിരിച്ചത് തന്റെ പ്രതിഷേധം കോടതിവിധി നടപ്പാക്കാതിരിക്കുന്നതിനും ലിംഗ സ്വാതന്ത്ര്യം തടയുന്നതിലെന്നും ഫെയ്‌സ് ബുക്കിൽ കുറിച്ച്; എന്തുവന്നാലും മലചവിട്ടുമെന്ന് പറയുന്ന ചേർത്തലക്കാരി ലിബിയുടെ കഥ ഇങ്ങനെ
പ്രളയത്തിന്റെ പേരിലുള്ള ധൂർത്തിന് തടയിട്ട് കേന്ദ്രസർക്കാർ; മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർക്ക് വിദേശത്തേക്ക് പോകാനുള്ള അനുമതി നിഷേധിച്ചു; ഗൾഫിൽ പോകുന്ന മുഖ്യമന്ത്രിക്കും ഔദ്യോഗിക പരിപാടികൾക്ക് വിലക്ക്; നയതന്ത്രചർച്ചകൾക്കും മുതിരേണ്ടതില്ല; കേന്ദ്രം തടഞ്ഞത് പ്രവാസികൾ അയയ്ക്കാവുന്നത്രയും പണം അയച്ചുകഴിഞ്ഞിട്ടും ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ടൂറടിക്കാനുള്ള നീക്കം
ഞങ്ങൾ മൂന്നു പേരുടെ പേരുപോലും പറയാൻ കഴിയാത്ത വിധം മോഹൻലാൽ മാറിയത് ആശ്ചര്യപ്പെടുത്തി; കണ്ണുനിറഞ്ഞുകൊണ്ട് രേവതി; തന്റെ അവസരങ്ങൾ തട്ടിത്തെറിപ്പിച്ചുവെന്ന് പറഞ്ഞ് ദിലീപിനെതിരെ പരാതിപ്പെട്ടിട്ടും അനങ്ങാതിരുന്നതിൽ പ്രതിഷേധിച്ചാണ് ഇരയായ നടി രാജി വച്ചതെന്ന് പാർവതി; മോഹൻലാലിനും എഎംഎംഎയ്ക്കുമെതിരെ ആഞ്ഞടിച്ച് ഡബ്ലുസിസി; സിനിമാ നടന്മാർക്കെതിരെ പൊട്ടിത്തെറിച്ച് കറുപ്പുവസ്ത്രം ധരിച്ച് നടിമാർ; താരസംഘടനയിൽ നിന്ന് രാജി വയ്ക്കില്ലെന്നും അംഗങ്ങൾ
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടികൾ വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? ബാലഭാസ്‌കറിന്റെ മരണത്തിൽ ചില സംശയങ്ങൾ ഒക്കെയുണ്ടെന്ന് ബന്ധുക്കൾ അടുപ്പക്കാരോട് പറഞ്ഞതായി റിപ്പോർട്ട്
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
ശരണം വിളിയിൽ പ്രകമ്പനം കൊണ്ട് പന്തളം; വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്; അയ്യപ്പനാമം ജപിച്ച് മുസ്ലിങ്ങളും ക്രിസ്ത്യാനികളും: പിന്തുണയേകി പിസിജോർജും ദേവനും തിരുവാഭരണ വാഹകരും പേട്ട സംഘങ്ങളും; മൂവായിരം പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് അരലക്ഷത്തിലധികം പേർ; അയ്യപ്പന്റെ ജന്മനാട്ടിലെ ഭക്തജന പ്രതിഷേധം കണ്ട് അമ്പരന്ന് രാഷ്ട്രീയക്കാർ; വിശ്വാസികളുടെ താക്കീതെന്ന് ഉദ്‌ഘോഷിച്ച് നാമജപഘോഷയാത്ര
വേദിയെ ഇളക്കി മറിച്ച ആ കൂട്ടുകെട്ട് ഇനി ഇല്ല; അനുജനെ പോലെ ഉലകം ചുറ്റാൻ എപ്പോഴും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ബാലയ്ക്ക് വിടനൽകാൻ ശിവമണി എത്തി; വർഷങ്ങൾ നീണ്ട കൂട്ടുകെട്ട് തകർത്ത് ബാല പോയപ്പോൾ അന്ത്യ ചുംബനം നൽകാൻ ശിവമണി എത്തിയത് നെഞ്ചുതകരുന്ന വേദനയോടെ: സ്റ്റീഫൻ ദേവസിയുടെ തോളിൽ ചാരി നിന്ന് വയലിനില്ലാത്ത ബാലയെ കണ്ട് കണ്ണ് തുടച്ച് ശിവമണി
ഫ്രാങ്കോ മുളയ്ക്കലിന്റെ കൈവെള്ളയിൽ മൂന്ന് കറുത്തപാടുകൾ ഉണ്ട്; വിരലുകൾ കൈവെള്ളയിലേക്ക് ചേരുന്ന ഭാഗത്തായുള്ള ഈ പാടുകളാണ് സ്ത്രീപീഡന കേസിൽ ബിഷപ്പിനെ അഴിക്കുള്ളിലാക്കിയത്..! പ്രമുഖ ജ്യോതിഷ പണ്ഡിതന്റെ വിധി അച്ചട്ടായെന്ന് പി സി ജോർജ്ജ്; എന്നെ വളർത്തി വലുതാക്കി ബിഷപ്പാക്കിയ ദൈവം ജയിലിലുമാക്കി, ഇനിയെന്തെന്ന് ദൈവം തീരുമാനിക്കട്ടെയെന്ന് ബിഷപ്പും; ജയിലിൽ എത്തി മെത്രാന്റെ കൈ മുത്തിയ ശേഷം ബലാത്സംഗ കേസ് പ്രതിയെ യേശുവിനോട് ഉപമിച്ചും പിസി ജോർജ്ജ്
കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി ആർബിഐ; കച്ചവടം പൂട്ടുന്നവരിൽ കൊശമറ്റവും കുറ്റൂക്കാരനും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങളും; പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കോടീശ്വരന്മാരായ വെള്ളക്കോളർ ബ്ലേഡ് കമ്പനി മുതലാളിമാർക്ക് നിനച്ചിരിക്കാതെ പണി കിട്ടിയതിങ്ങനെ; പ്രതിസന്ധിയിലാകുന്നത് മുണ്ടുമുറുക്കിയുടുത്ത് പണം നിക്ഷേപിച്ച അരപ്പട്ടിണിക്കാർ
ബാലഭാസ്‌കറിന് തലയ്ക്കും നെട്ടെല്ലിനും മൾട്ടിപ്പിൾ ഫ്രാക്ച്ചർ; യുവ സംഗീതജ്ഞന്റെ നില അതീവഗുരുതരമെന്ന് വിലയിരുത്തി ഡോക്ടർമാർ; അടിയന്തര ശസ്ത്രക്രിയ നിർണ്ണായകം; ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടനില തരണം ചെയ്തു; ഒന്നരവയസ്സുള്ള മകൾ തേജസ്വനി ബാലയുടെ ജീവനെടുത്തത് അച്ഛന്റെ മടിയിൽ ഇരുന്നുള്ള ഫ്രണ്ട് സീറ്റ് യാത്ര; വയലിനിൽ വിസ്മയം തീർക്കുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനയോടെ മലയാളികൾ; കഴക്കൂട്ടത്തെ അപകടത്തിന്റെ ഞെട്ടലിൽ സംഗീത ലോകം
ഒന്നുകിൽ എന്റെ ഫ്രാങ്കോ ചേട്ടനെ പുറത്തുവിടണം; അല്ലെങ്കിൽ എന്നെകൂടി പിടിച്ച് അകത്തിടണം; എന്തുമാത്രം ബിഷപ്പ്‌സിനെയും അച്ചന്മാരെയും ഞാനും റേപ്പ് ചെയ്തിട്ടുണ്ട് എന്ന് അറിയാമോ! ഫ്രാങ്കോ ചേട്ടൻ നേച്ച്വർ കോളിന് ആൻസർ ചെയ്തു എന്നു മാത്രമേയുള്ളൂ'; ശുഭ്രവസ്ത്രത്തിലെത്തി സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ ഈ സ്ത്രീ ആരാണ്? സൈബർ സെൽ അന്വേഷണം തുടങ്ങി; ഫ്രാങ്കോയെ രക്ഷിച്ചെടുക്കാനുള്ള നീക്കമെന്ന് എതിരാളികൾ പറയുമ്പോൾ സഭയെ മൊത്തം പ്രതിക്കൂട്ടിലാക്കാനുള്ള കെണിയെന്ന് ഒരു വിഭാഗം വിശ്വാസികൾ