1 usd = 68.06 inr 1 gbp = 91.32 inr 1 eur = 80.14 inr 1 aed = 18.53 inr 1 sar = 18.15 inr 1 kwd = 225.51 inr

May / 2018
22
Tuesday

പ്രവാചകനിന്ദ കാട്ടിയതു പോപ്പുലർ ഫ്രണ്ടും പിന്നെ കോളേജ് മാനേജ്‌മെന്റും; അദ്ധ്യാപകൻ കൊടുത്ത ചോദ്യം നിലവാരമില്ലാത്തത്; അതിന്റെ പേരിൽ കൈവെട്ടിയത് പൈശാചികമായ പ്രവൃത്തി: പ്രൊഫ. എം എൻ കാരശേരി മറുനാടൻ മലയാളിയോട്

May 12, 2015 | 10:29 AM IST | Permalinkപ്രവാചകനിന്ദ കാട്ടിയതു പോപ്പുലർ ഫ്രണ്ടും പിന്നെ കോളേജ് മാനേജ്‌മെന്റും; അദ്ധ്യാപകൻ കൊടുത്ത ചോദ്യം നിലവാരമില്ലാത്തത്; അതിന്റെ പേരിൽ കൈവെട്ടിയത് പൈശാചികമായ പ്രവൃത്തി: പ്രൊഫ. എം എൻ കാരശേരി മറുനാടൻ മലയാളിയോട്

എം പി റാഫി

മുസ്ലീങ്ങൾക്കിടയിൽ സർവ്വസാധാരണമായ മുഹമ്മദ് എന്ന പേരു ചോദ്യക്കടലാസിൽ കൊടുത്തതിന്റെ പേരിലാണ് പ്രവാചകനിന്ദ ആരോപിച്ച് പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയതും പിന്നീടുണ്ടായ സംഭവവികാസങ്ങളും. ഭാവിയിൽ ഏതെങ്കിലും കൃതിയിൽ മുഹമ്മദ് എന്ന പേരുപയോഗിച്ചാൽ മുഹമ്മദ് നബിയാകുമോ, ആ കൃതി ഒരാക്ഷേപഹാസ്യമാണെന്നിരിക്കിൽ അതിന്റെ പേരിൽ പ്രവാചകനിന്ദ ആരോപിച്ച് രചയിതാവിന്റെ കൈ വെട്ടുമോ?.... ഈ വിഷയത്തിൽ തുടങ്ങിവച്ച ചർച്ചയ്ക്ക് പ്രഫ. എം എൻ കാരശേരി പങ്കെടുക്കുന്നു. 

മുഹമ്മദ് എന്ന പേരു ചേർത്ത അദ്ധ്യാപകനോടു ഡി ടി പി ഓപ്പറേറ്ററും പിന്നീട് വിദ്യാർത്ഥികളും തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും തിരുത്തിയില്ലെന്നാണ് അദ്ധ്യാപകനെതിരേ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ എച്ച് നാസർ ആരോപിക്കുന്നത്. ഇതിനു കാരശേരി മറുപടി നല്കുന്നു. പ്രൊഫ.എം.എൻ (മുഹ്‌യുദ്ധീൻ എൻ)കാരശേരിയുമായി മറുനാടൻ മലയാളി ലേഖകൻ എം പി റാഫി നടത്തിയ അഭിമുഖത്തിൽ നിന്ന്:-

  • പ്രവാചകനിന്ദ നടത്തിയെന്ന പേരിലാണല്ലോ മൂവാറ്റുപുഴയിൽ അദ്ധ്യാപകന്റെ കൈവെട്ടിയത്. ആരെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യം പോലെതന്നെ ദൈവവും പ്രവാചകരും വിമർശനത്തിന് അതീതരല്ലെന്നാണോ?

രു ജനാധിപത്യവ്യവസ്ഥയിൽ ആരും വിമർശനത്തിന് അതീതരല്ല. ദൈവത്തെയും വേദഗ്രന്ഥങ്ങളെയും പ്രവാചകന്മാരെയും വിമർശിക്കാൻ ആർക്കും അവകാശമുണ്ട്. ജനാധിപത്യത്തിൽ ആർക്കും ആർക്കെതിരെയും വിമർശനങ്ങൾ പറയാം. അതായത് നിന്ദയും വിമർശനവും രണ്ടാണ്. നിന്ദ എന്നത് നിങ്ങൾ ആളുകളെ അവഹേളിച്ച് ശകാരിച്ച് വർത്തമാനം പറയുകയാണ്. ഇന്ന ഒരു കാര്യത്തിൽ മുഹമ്മദ് നബി ചെയ്തത് ശരിയല്ല എന്നതു വിമർശനമാണ്. അതേസമയം അദ്ദേഹത്തെക്കുറിച്ച് തെറിപറയലാണ് നിന്ദ എന്നു പറയുന്നത്. മുഹമ്മദ് നബിയുടെ നിലപാടിൽ എതിർപ്പുണ്ടെങ്കിൽ അത് വിമർശിക്കാനുള്ള സ്വതന്ത്ര്യമുണ്ട് അത്തരത്തിൽ വിമർശനങ്ങൾ ഞാൻ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. അതിന്റെ പേരിൽ തല വെട്ടണമെങ്കിൽ അതാവാം.

പ്രവാചകനെന്നല്ല ഒരു മനുഷ്യനെയും നിന്ദിക്കാൻ പാടില്ല. ഇതു ചെയ്യരുതെന്നാണ് എന്റെ അഭിപ്രായം. നിന്ദ വിമർശനത്തിന് എതിരാണ് . നിന്ദിച്ചാൽ മറുപടി പറയാൻ കഴിയില്ല. ഇപ്പോൾ ഫേസ്‌ബുക്ക് നോക്കിയാൽ കാണാം അത് വിമർശനമല്ല നിന്ദയാണ്. കുടുംബമാണെങ്കിലും മതമാണെങ്കിലും രാഷ്ട്രീയമാണെങ്കിലും വിമർശനമെന്നത് അത്യാവശ്യമാണ്. അതാണ് അതിന്റെ ഒരു രീതി. രാമനെ വിമർശിക്കാൻ വേണ്ടിയാണ് രാമായണം എന്ന പുസ്തകം ഉണ്ടായത്. ദൈവങ്ങളോ അവതാരപുരുഷന്മാരോ പ്രവാചകന്മാരോ വിമർശനത്തിന് അതീതമാണെന്ന് ഇവിടെയാരും ധരിക്കാൻ പാടില്ല.

  • ഈ ധാരണയല്ലേ പലപ്പോഴും വൈകാരിക പ്രകടനങ്ങളിലേക്ക് എത്തിച്ചേരുന്നത്?

മുന്നോട്ടുപോകാൻ വേണ്ടത് വികാരമല്ല വിചാരമാണ്. ഈ വിചാരത്തിൽ നിന്നാണ് വിവേകം ഉണ്ടാകുന്നത്. ഇവിടെ മുഹമ്മദ് നബിയെ കൂടുതൽ നിന്ദിച്ചത് ജോസഫ്മാഷിന്റെ കൈപ്പത്തി വെട്ടിയവരല്ലേ?. ജോസഫ് ഒരു ചോദ്യപേപ്പർ തയ്യാറാക്കിയപ്പോൾ അത് തിരുത്തുന്നതിനു പകരം അതിന്റെ നൂറിരട്ടി പ്രവാചകനെ നിന്ദിക്കുകയല്ലേ പോപ്പുലർ ഫ്രണ്ടുകാർ ചെയ്തത്. ഒരു കോളേജിലെ ബി.കോം ഡിപ്പാർട്ട്‌മെന്റും അവരുടെ രക്ഷിതാക്കളും മാത്രം അറിഞ്ഞിരുന്ന കാര്യമല്ലേ ഇത്രത്തോളം എത്തിച്ചത്. ഇവിടെ മതനിന്ദ നടത്തിയത് പോപ്പുലർ ഫ്രണ്ടുകാരും ആ കോളേജിന്റെ അധികാരികളായ കത്തോലിക്കാസഭയുമാണ്. ഇദ്ദേഹത്തിന്റെ പത്‌നിയുടെ ആത്മഹത്യയിലേക്ക് നയിച്ചതിന് ഉത്തരവാദികൾ വരെ കോളേജ് അധികാരികളാണ്. ജോസഫിന് സംഭവിച്ച പിശകിനേക്കാളും ആയിരമിരട്ടി പ്രവാചകനെ നിന്ദിച്ചത് പോപ്പുലർ ഫ്രണ്ടുകാരാണ്. ഇവിടെ മുഹമ്മദ് നബിയെ കൂടുതൽ നിന്ദിച്ചത് ജോസഫ്മാഷിന്റെ കൈപ്പത്തി വെട്ടിയവരല്ലേ?. ജോസഫ് ഒരു ചോദ്യപേപ്പർ തയ്യാറാക്കിയപ്പോൾ അത് തിരുത്തുന്നതിനു പകരം അതിന്റെ നൂറിരട്ടി പ്രവാചകനെ നിന്ദിക്കുകയല്ലേ പോപ്പുലർ ഫ്രണ്ടുകാർ ചെയ്തത്. ഒരു കോളേജിലെ ബി.കോം ഡിപ്പാർട്ട്‌മെന്റും അവരുടെ രക്ഷിതാക്കളും മാത്രം അറിഞ്ഞിരുന്ന കാര്യമല്ലേ ഇത്രത്തോളം എത്തിച്ചത്. ഇവിടെ മതനിന്ദ നടത്തിയത് പോപ്പുലർ ഫ്രണ്ടുകാരും ആ കോളേജിന്റെ അധികാരികളായ കത്തോലിക്കാസഭയുമാണ്. 

  • ചോദ്യപേപ്പർ അടിച്ചിരുന്ന ഡി.ടി.പിക്കാരൻ തെറ്റു ചൂണ്ടിക്കാട്ടിയിട്ടു പോലും ജോസഫ് മാഷ് അതു തിരുത്താൻ തയ്യാറായില്ല അതാണ് അദ്ധ്യാപകൻ ചെയ്ത തെറ്റെന്നായിരുന്നു പോപ്പുലർഫ്രണ്ട് നേതാവ് കഴിഞ്ഞ ദിവസം മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നത്..

ഡി.ടി.പി ഓപ്പറേറ്റർ ചൂണ്ടിക്കാട്ടിയോ, അതല്ല വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടിയോ എന്നൊന്നും നമുക്കറിയില്ല. ഇദ്ദേഹം ഒരു മലയാളം പ്രൊഫസറാണല്ലോ. മിനിമം എം.എ പാസായിട്ടാണല്ലോ മലയാളം പ്രൊഫസറായി എത്തുന്നത്. അങ്ങനത്തെ ഒരാൾക്ക് ആരെങ്കിലും ചൂണ്ടിക്കാട്ടേണ്ടതുണ്ടോ. ഇനി വാദത്തിന് വേണ്ടി പ്രവാചകനെ നിന്ദിക്കാൻ വേണ്ടിയാണെന്നു തന്നെ വിചാരിക്കുക- അങ്ങനെയാണെന്ന് നമുക്കാർക്കും അറിയില്ല- വാദത്തിന് വേണ്ടി കരുതുക, എന്നാൽ അതിന് പരിഹാരമുണ്ടാക്കാൻ ഈ നാട്ടിൽ നിയമവ്യവസ്ഥയില്ലേ.

ഏതെങ്കിലും വ്യക്തിയേയോ സമൂഹത്തെയോ സംസ്‌കാരത്തെയോ പരിഹസിക്കുകയോ പുച്ഛിക്കുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണ്. ആ ചോദ്യക്കടലാസ് ഇട്ടതിനെപ്പറ്റി ന്യൂമാൻ കോളേജിലെ പ്രിൻസിപ്പലിനോടും അതിന്റെ മേലെയുള്ള സർവകലാശാലയോടും അതിന്റെ പുറത്തേക്കു വന്നാൽ പൊലീസിനോടും കോടതിയോടും പരാതിപ്പെടാനുള്ള വകുപ്പുണ്ട്, അതിന് ഇവിടെ നിയമമുണ്ട്. അതുകൊണ്ട് ആരും നിയമം കയ്യിലെടുക്കാൻ പാടില്ല. മതത്തിന്റെയും പാർട്ടിയുടെയും പേരിലായാൽ നിയമം കയ്യിലെടുക്കാം എന്നുവന്നാൽ ഈ നാട്ടിൽ അച്ചടക്കമില്ല, നിയമവാഴ്ചയില്ല, നീതിന്യായ വ്യവസ്ഥയില്ല എന്ന സ്ഥിതിവിശേഷമാണ് ഉണ്ടാവുക.

  • യഥാർത്ഥത്തിൽ ആ ചോദ്യത്തിൽ വല്ല പിശകും ഉണ്ടായിരുന്നോ?

ജോസഫ് സാറ് ചെയ്തത് തെറ്റാണ്. എന്തുകൊണ്ടെന്നാൽ അത് മുഹമ്മദ് എന്ന പേരല്ലെന്നു കരുതുക, പകരം രാമകൃഷ്ണൻ എന്നോ ജേക്കബ് എന്നോ ആണെന്നു കരുതുക എന്നാൽ തന്നെയും ആ ചോദ്യം കൊടുക്കാൻ പാടില്ലെന്നാണ് എന്റെ പക്ഷം. കാരണം, ആ ചോദ്യപേപ്പറിലുണ്ടായിരുന്നത് ഒരു സംസ്‌കാരരഹിതമായ ഒരു സംഭാഷണമാണ്. ദൈവം ഒരു മനുഷ്യനോട് സംസാരിക്കുമ്പോൾ നായിന്റെ മോനെ എന്നു വിളിക്കുമെന്ന് കുട്ടികളോട് പറയാൻ പാടില്ല. അത് പ്രവാചകനാണോ അതല്ല ഏതോ ഒരു മുഹമ്മദ് ആണോ എന്നുള്ളതെല്ലാം വേറെ വിഷയമാണ്. പിന്നെ അതിൽ പടച്ചോനെ എന്നുള്ള വിളി മലയാളികൾക്കിടയിൽ മുസ്ലിങ്ങൾ മാത്രമാണ് പ്രയോഗിക്കുന്നത്. അതുകൊണ്ട് ജോസഫ് ചെയ്തത് ശരിയാണെന്ന് ഞങ്ങളാരും ഒരിക്കലും പറയുകയില്ല. അത് ഇവരാരെയും പേടിച്ചിട്ടല്ല. ഞാനും ഒരു മലയാളം അദ്ധ്യാപകനാണ്. ചോദ്യക്കടലാസ് ഇട്ട് എനിക്കെത്രയോ പരിചയമുണ്ട്, ഞാൻ 34 വർഷം കോളേജിലും യൂണിവേഴ്‌സിറ്റിയിലും അദ്ധ്യാപകനായിരുന്നു. അതുകൊണ്ട് ഇതൊരു നിലവാരം കുറഞ്ഞ സാധനമാണ്. ഈ ചോദ്യം കൊടുത്തത് ചിഹ്നം ചേർക്കാനാണ്. ആളുകൾ തമ്മിലുള്ള വിരഹത്തിന്റെയോ, സ്‌നേഹത്തിന്റെയോ, ശോകത്തിന്റെയോ, മഹത്വത്തിന്റെയോ വാക്കുകളാണ് വേണ്ടത്. ഇത് എന്തു സംഭാഷണമാണ്. പി.ടി കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിൽ ഭ്രാന്തൻ എന്നാണുള്ളത്, ആ ലേഖനത്തിൽനിന്ന് ആ ഭാഗം അടർത്തിയതു തന്നെ തെറ്റാണ്.ജോസഫ് സാറ് ചെയ്തത് തെറ്റാണ്. എന്തുകൊണ്ടെന്നാൽ അത് മുഹമ്മദ് എന്ന പേരല്ലെന്നു കരുതുക, പകരം രാമകൃഷ്ണൻ എന്നോ ജേക്കബ് എന്നോ ആണെന്നു കരുതുക എന്നാൽ തന്നെയും ആ ചോദ്യം കൊടുക്കാൻ പാടില്ലെന്നാണ് എന്റെ പക്ഷം. കാരണം, ആ ചോദ്യപേപ്പറിലുണ്ടായിരുന്നത് ഒരു സംസ്‌കാരരഹിതമായ ഒരു സംഭാഷണമാണ്. ദൈവം ഒരു മനുഷ്യനോട് സംസാരിക്കുമ്പോൾ നായിന്റെ മോനെ എന്നു വിളിക്കുമെന്ന് കുട്ടികളോട് പറയാൻ പാടില്ല. അത് പ്രവാചകനാണോ അതല്ല ഏതോ ഒരു മുഹമ്മദ് ആണോ എന്നുള്ളതെല്ലാം വേറെ വിഷയമാണ്. പിന്നെ അതിൽ പടച്ചോനെ എന്നുള്ള വിളി മലയാളികൾക്കിടയിൽ മുസ്ലിങ്ങൾ മാത്രമാണ് പ്രയോഗിക്കുന്നത്.

ഇതിൽ ഏറ്റവും കൂടുതൽ നിന്ദിച്ചത് ആ കുട്ടികളെയാണ്. ഒരു ചോദ്യപേപ്പറിൽ വരാൻ പാടില്ലാത്തതാണിത്. ഭ്രാന്തനെന്നതിനു പകരം മുഹമ്മദ് എന്നെഴുതിയത് പി.ടി കുഞ്ഞഹമ്മദിനെ ബഹുമാനിക്കാനാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ കുഞ്ഞുമുഹമ്മദ് എന്ന് എഴുതണ്ടായിരുന്നോ, ദൈവം കുഞ്ഞുമുഹമ്മദിനെ നായിന്റെ മോനേ എന്നു വിളിക്കുന്നതാണോ ബഹുമാനിക്കൽ. ഏതു ദൈവമാണ് നായേ എന്നു വിളിക്കുക. ഒരു ചെകുത്താൻ വിളിക്കുമോ അങ്ങനെ. ഇക്കാരണങ്ങളാലെല്ലാമാണ് 259 ചുമത്തി ജോസഫിനെതിരെ പൊലീസ് കേസെടുത്തത്.

  • അദ്ധ്യാപകനോട് ചെയ്ത ആക്രമത്തെ താങ്കൾ എങ്ങനെയാണ് കാണുന്നത്?

ജോസഫ് ചെയ്തതു മുഴുവൻ ശരിയാണെന്ന അഭിപ്രായം എനിക്കില്ല. അതേസമയം ജോസഫിനോട് ചെയ്തത് ശരിയല്ല എന്ന് ഞാൻ പറയും. പിന്നെ പോപ്പുലർ ഫ്രണ്ടുകാർ അദ്ദേഹത്തിന്റെ കൈവെട്ടി എന്നുള്ളത് നൂറു ശതമാനം പൈശാചികമായ പ്രവൃത്തിയാണ്. അവർക്ക് നിയമവാഴ്ചയോടോ പ്രവാചകനോടോ ബഹുമാനമുണ്ടെങ്കിൽ ചെയ്യേണ്ടിയിരുന്നത് ഇത് പ്രവാചകനിന്ദയാണ്, മനുഷ്യനിന്ദയാണ,് സംസ്‌കാര നിന്ദയാണ്... ഇങ്ങനെയുള്ള ചോദ്യപേപ്പർ കുട്ടികളുടെ മുന്നിൽ വയ്ക്കാൻ പാടില്ലായിരുന്നെന്ന് പറഞ്ഞ് നിയമവ്യവസ്ഥയെ സമീപിക്കുകയല്ലേ വേണ്ടത്. അതായത് ഇത് പ്രവാചകനിന്ദയാണെന്ന് പറഞ്ഞ് ഇവർക്ക് ഇസ്ലാമിന്റെ പേരിൽ വാളെടുക്കാനും അക്രമം നടത്താനുമുള്ള പ്രവണത തീവ്രവാദമാണ്, താലിബാനിസമാണ്.

  • ഈ കൃത്യം നടത്തിയിരിക്കുന്നത് പോപ്പുലർഫ്രണ്ട് പ്രവർത്തകരെല്ലെന്നാണ് അവരുടെ നേതാക്കൾ തന്നെ പറയുന്നത്?

സംഭവത്തിൽ നമ്മളെല്ലാം കാണുന്നത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പിടിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും ശിക്ഷിക്കുന്നതുമാണ്. ഇതിലെ പ്രധാനപ്പെട്ട അഞ്ചു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവർക്ക് പോപ്പുലർഫ്രണ്ടുമായി ബന്ധമില്ലെന്നു പറയാൻ അവർക്കു സാധിക്കുമോ. ഇനി അവരുടെ നേതാക്കളുമായി ആലോചിച്ച് ചെയ്തതാണോ അല്ലയോ എന്നു പറയാൻ നമ്മുടെ കയ്യിൽ തെളിവൊന്നുമില്ല. അപ്പോ ഇവർ കൈ വെട്ടിയെന്നത് യാഥാർത്ഥ്യമല്ലാതാകുന്നില്ല. ഇവർ പോപ്പുലർഫ്രണ്ടിന്റെ പ്രവർത്തകരാണെന്നുള്ളത് കോടതി തെളിയിച്ചതാണ് കോടതി തന്നെ പറഞ്ഞിട്ടുള്ളതുമാണ്. പോപ്പുലർഫ്രണ്ടുകാർക്കെതിരേ ആരോപണം മാത്രമുള്ളൂ എന്നായിരുന്നു ഇതുവരെ അവർ പറഞ്ഞിരുന്നത്, ഇപ്പോൾ ശിക്ഷയും വിധിച്ചില്ലേ.., മാറാട് കലാപത്തിൽ ഇവർക്ക് പങ്കുണ്ട് എന്നത് ജോസഫ് പി കമ്മീഷന്റെ റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അവർ അക്രമം കാണിക്കും എന്ന കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല. പിന്നെ അത് നേതൃത്വം മീറ്റിംങ് കൂടി നടപ്പാക്കിയതാണെന്ന് നമുക്ക് പറയാൻ പറ്റില്ല.

  • കൈവെട്ട് കേസോടു കൂടി ഭാവിയിൽ ഇത്തരം സാഹചര്യങ്ങളുടെ പിന്നാമ്പുറം എന്തായിരിക്കുമെന്നാണ് താങ്കളുടെ നിരീക്ഷണം?

ചാർളിഎബ്‌ദോ എന്ന മാസിക പുറത്തിറങ്ങിയപ്പോൾ ഉണ്ടായ വെടിവെയ്‌പ്പിൽ പന്ത്രണ്ടു പേർ മരിക്കാനിടയായതോടെ പിറ്റേദിവസം അറുപത് പേജിൽ പ്രവാചകനെതിരേ കാർട്ടൂണുമായി ലക്ഷക്കണക്കിന് കോപ്പി ഇറങ്ങുകയല്ലേ ചെയ്തത്. അതുകൊണ്ട് പ്രവാചകനിന്ദക്ക് വഴിവയ്ക്കാൻ മാത്രമേ ഇത്തരം ഇടപെടൽ കൊണ്ട് സാധിക്കുകയുള്ളൂ. ഭീഷണിക്കും തീവ്രവാദത്തിനും ആരാണ് ഇന്നത്തെ കാലത്ത് വഴങ്ങിക്കൊടുക്കുക. ഇന്ന് ആരെയും അതിന് കിട്ടില്ല. പേടിപ്പിക്കുന്നവന്റെ വിചാരം എല്ലാവരും പേടിക്കുമെന്നാണ്. ആ സംഭവത്തിനു ശേഷം ഫെയ്‌സ്ബൂക്കിൽ നബിയുടെ ആയിരക്കണക്കിന് കാർട്ടൂണുകൾ വന്നില്ലേ. ഇത് വൈറലായതോടു കൂടിയല്ലേ മലയാളികളായ നമ്മളെല്ലാം അത് കണ്ടത്. കഴിഞ്ഞ ദിവസം ഖത്തറിൽനിന്നുള്ള ദൃശ്യം കണ്ടില്ലേ.. അതെല്ലാം ഇത്തരം വികാരജീവികളാണ്. അതേസമയം പ്രവാചകന്റെ കാർട്ടൂൺ വരച്ചയാൾ മുസ്ലിമായി കഅബയിൽ പോയ സംഭവവും ഉണ്ടായിട്ടുണ്ട്. മനുഷ്യൻ അങ്ങനെയുമുണ്ട് വാളും അക്രമവും മാത്രമല്ല മാർഗം. ഈ വെട്ടും കുത്തും നടത്തിയാൽ സ്വർഗത്തിൽ പോകുമെന്നാണ് ഇവരുടെ ധാരണ. അതിന് നമുക്ക് മറുപടിയൊന്നും പറയാനില്ല. നരകത്തിൽ പോകുന്നവർ പിന്നെ ആരാണെന്ന് മനസിലാകുന്നില്ല. സ്വർഗമുണ്ടെങ്കിൽ നരകവും ഉണ്ടാകേണ്ടതാണല്ലോ.ഭീഷണിക്കും തീവ്രവാദത്തിനും ആരാണ് ഇന്നത്തെ കാലത്ത് വഴങ്ങിക്കൊടുക്കുക. ഇന്ന് ആരെയും അതിന് കിട്ടില്ല. പേടിപ്പിക്കുന്നവന്റെ വിചാരം എല്ലാവരും പേടിക്കുമെന്നാണ്. ആ സംഭവത്തിനു ശേഷം ഫെയ്‌സ്ബൂക്കിൽ നബിയുടെ ആയിരക്കണക്കിന് കാർട്ടൂണുകൾ വന്നില്ലേ. ഇത് വൈറലായതോടു കൂടിയല്ലേ മലയാളികളായ നമ്മളെല്ലാം അത് കണ്ടത്. കഴിഞ്ഞ ദിവസം ഖത്തറിൽനിന്നുള്ള ദൃശ്യം കണ്ടില്ലേ.. അതെല്ലാം ഇത്തരം വികാരജീവികളാണ്. അതേസമയം പ്രവാചകന്റെ കാർട്ടൂൺ വരച്ചയാൾ മുസ്ലിമായി കഅബയിൽ പോയ സംഭവവും ഉണ്ടായിട്ടുണ്ട്. 

  • അക്രമത്തിന്റെ ഭാഷ ഇസ്ലാമിനെയും പ്രവാചകനെയും സമൂഹത്തിൽ തെറ്റായി ധരിക്കാൻ മാത്രമല്ലേ ഇടവരുത്തുകയുള്ളൂ..?

തായത് പ്രവാചകൻ മുഹമ്മദ് നബി ജീവിച്ചിരുന്ന കാലത്ത് അറേബ്യയിൽ ഒരു പ്രശസ്തയായ കവയിത്രിയുണ്ടായിരുന്നു. അവർ നബിയെ കളിയാക്കിക്കൊണ്ട് ഒരു കാവ്യമെഴുതി. പരിഹാസ കവനം, അതിൽ നബിയുടെ പേരായി പറഞ്ഞിരുന്നത് മാമൂദ് എന്നാണ്. അറബിയിൽ ദുരന്തമെന്നാണ് ഇതിനർത്ഥം. ഇതു കേട്ട നബിയുടെ ശിഷ്യന്മാരും അനുചരന്മാരും ആകെ ബേജാറിലായി. അവർ ഇതുമായി നബിയുടെ അടുക്കൽ ചെന്നു. മുഹമ്മദ് നബി ഇതു മറിച്ചു നോക്കിയിട്ട് പറഞ്ഞത് ഞാൻ മുഹമ്മദാണ് ഇത് മാമൂദിനെ പറ്റിയാണല്ലോ എന്നായിരുന്നു. വാസ്തവത്തിൽ നബി ഒരു യോഗ്യനായതു കൊണ്ട് അത്രയുള്ളൂ എന്ന് പറഞ്ഞു. ഇത്തരത്തിലുള്ള അനേകം സംഭവങ്ങൾ പ്രവാചകന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. പതിമൂന്നു വർഷം ഇതെല്ലാം സഹിച്ച് പൊറുത്ത് ജീവിച്ചയാളാണ് നബി. അദ്ദേഹം ആരോടും പ്രതികാരം ചെയ്തിട്ടില്ല. പ്രവാചകന്റെ തലയിൽ സ്ഥിരമായി പാത്രം കമഴ്‌ത്തിയിരുന്ന ഒരു യഹൂദസ്ത്രീ അസുഖ ബാധിതയായ സമയത്ത് ആ സ്ത്രീയെ സന്ദർശിക്കാൻ പോയതും ആ വനിത മാപ്പപേക്ഷിച്ചതും ചരിത്രത്തിൽ പരിശോധിച്ചാൽ കാണാൻ സാധിക്കും. അതുകൊണ്ട് നിന്ദ ഒന്നിനു പരിഹാരമല്ല. വാളെടുക്കുന്നത് മറുപടിയില്ലാതാകുമ്പോഴാണ്. മറുപടിയില്ലാതാകുമ്പോഴാണ് അക്രമത്തിന്റെ പാത സ്വീകരിക്കുന്നതും കൈവെട്ടുന്നതുമെല്ലാം.

എം പി റാഫി    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മക്കളിൽ രണ്ടു പേരും നിപ ബാധിച്ചു മരിച്ചു; പിതാവിന് നിപ ബാധയെന്ന് സംശയിച്ചു ആശുപത്രിയിലാക്കി; വെന്റിലേറ്ററിൽ നിന്നും മാറ്റാതിരിക്കാൻ മുൻകൂറായി 1.5 ലക്ഷം രൂപ അടക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി മാനേജ്‌മെന്റ്; നിപ ബാധയേറ്റ് ജനം പിടയുമ്പോഴും കോഴിക്കോട്ടെ ബേബി മെമ്മേറിയൽ ആശുപത്രിക്ക് കാശു തന്നെ മുഖ്യം; മന്ത്രി ടി പി രാമകൃഷ്ണന്റെ ഉഗ്രശാസനക്ക് മുമ്പിൽ ഒടുവിൽ മുതലാളി മുട്ടു മടക്കിയത് ഇങ്ങനെ
മക്കൾ തനിച്ചാകാതിരിക്കാൻ പ്രവാസ ജീവിതം ഉപേക്ഷിക്കാനൊരുങ്ങി സജീഷ്; കടങ്ങളും പ്രാരാബ്ധങ്ങളും തീർത്ത് സന്തുഷ്ടജീവിതം സ്വപ്നംകണ്ട ലിനിയുടെ അപ്രതീക്ഷിത വേർപാടിൽ തളർന്ന് കുടുംബം; പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ തനിച്ചാക്കി എങ്ങോട്ടുമില്ലെന്ന് നെഞ്ചുപിടയുന്ന വേദനയോടെ ലിനിയുടെ ഭർത്താവ്; പനിയാണ് ഡ്യൂട്ടിക്ക് പോകേണ്ടെന്ന് പറഞ്ഞപ്പോഴും ആളില്ലെന്ന് പറഞ്ഞ് അവൾ ജോലിക്ക് പോയെന്ന് സജീഷ്; സേവനത്തിനിടയിൽ നിപ ബാധിച്ച് മരിച്ച മാലാഖയുടെ കുടുംബത്തിന് പിണറായി രക്ഷയാകുമോ?
ബ്രോയിലർ കോഴിയിലൂടെയും ബീഫിലൂടെയും വൈറസ് പടരും..! വവ്വാലുകൾ വന്നിരിക്കുന്ന വാഴയിലയിൽ ചോറുണ്ണരുത്...! പ്രവാസികളാരും നാട്ടിലേക്ക് പോകരുത്, തിരിച്ച് പോരാൻ കഴിയില്ലെന്നും വ്യാജസന്ദേശങ്ങൾ പറപറക്കുന്നു; ഭീതിപ്പെടുത്തുന്ന 'നിപോ വൈറസ്' അതിവേഗം പരക്കുന്നത് വാട്‌സ് ആപ്പിലൂടെ! സൈബർ പ്രചരണങ്ങൾ കേട്ട് ആശുപത്രികളിൽ തിരക്കേറുന്നു
സിസ്റ്റർ ലിനി പ്രചോദനമാണ്.. നിപാ വൈറസ് മൂലമുള്ള മരണങ്ങൾ എന്നെ വേട്ടയാടുന്നു.. എന്റെ ജീവിതം സേവനത്തിനു വേണ്ടി മാറ്റി വെക്കാൻ തയാറാണ്... സമൂഹ മാധ്യമങ്ങളിലെ കിംവദന്തികളും ആശങ്കയുണ്ടാക്കുന്നു.. കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിക്കാൻ മുഖ്യമന്ത്രി പിണറായി അവസരം നൽകണം: അഭ്യർത്ഥനയുമായി ഡോ. കഫീൽ ഖാൻ
നിപ വൈറസ് ബാധയുടെ വ്യാപ്തി കൂടുന്നു; ലാബിലേക്ക് പരിശോധനക്കയച്ച 18 സാമ്പിളുകളിൽ 12 പേരും ഗുരുതര വൈറസ് ബാധിതർ; ഇന്ന് മരിച്ച രാജനും അശോകനും നിപ്പ ബാധയെന്ന് സ്ഥിരീകരിച്ചു; മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാതെ വൈദ്യുതി ശ്മശാനത്തിൽ സംസ്‌ക്കരിക്കും; രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു; മരണമടഞ്ഞവരുമായി സംസർഗം പുലർത്തിയവരും കടുത്ത ആശങ്കയിൽ
അവൾ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിങ് സമൂഹം; എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോൾ ഒരു അന്ത്യചുംബനം പോലും നൽകാൻ സാധിക്കാതെ രണ്ടു പിഞ്ചുമക്കൾ; സഹജീവികൾക്ക് ആശ്വാസം നൽകാനുള്ള ശ്രമത്തിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തിൽ രാത്രി തന്നെ സംസ്‌ക്കരിച്ചത് രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാൻ; വിടപറഞ്ഞ പ്രിയ മാലാഖയ്ക്കായി കണ്ണീർവാർത്ത് സഹപ്രവർത്തകരും ബന്ധുക്കളും
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
44കാരിക്കുള്ളത് 12 ഭർത്താക്കന്മാരും ഏഴ് മക്കളും! 17കാരിയായ മകൾ വീടുവിട്ടത് അവസാന കാമുകന്റെ പ്രലോഭനം സഹിക്കാതെ വന്നതോടെ; 'സ്‌നേഹ കൂടാരത്തിന്റെ' ഇംഗിതം സാധിച്ചു കൊടുക്കാൻ അമ്മയുടെ ശുപാർശയും; കിടയ്ക്കടിയിൽ നിന്ന് കിട്ടിയ ഡയറിയിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന കഥ; കള്ളി പൊളിഞ്ഞതോടെ പീഡകൻ ഒളിവിൽ; നെയ്യാറ്റിൻകരയിൽ ചാരിറ്റബിൾ ട്രസ്റ്റിൽ പണപ്പിരിവും മധ്യവയസ്‌കയുടെ വീട്ടിൽ ശൃംഗാരവുമായി നടന്ന ബിനു കുടുങ്ങിയത് ഇങ്ങനെ
കണ്ണൂരുകാരനായ രമേഷിന്റെ വാക്കുകേട്ട് നടന്ന് യദിയൂരപ്പ പണി വാങ്ങി; കുമാരസ്വാമി രാഹുവിന്റെ സ്വാധീനം മാറ്റിയില്ലെങ്കിൽ ഉടൻ അധികാരം നഷ്ടപ്പെടും: കേരളത്തിന്റെ തോക്കുസ്വാമി കർണാടക തിരഞ്ഞെടുപ്പിൽ പ്രവചനങ്ങൾ നടത്തി മുന്നോട്ട്; ആരും കരുതാതിരുന്നപ്പോഴും ദേവഗൗഡയുടെ മകൻ മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ഹിമവൽ ഭദ്രാനന്ദയുടെ അത്ഭുത സിദ്ധിയെക്കുറിച്ച് വാർത്തകൾ എഴുതി കർണാടക മാധ്യമങ്ങൾ
ഭരണഘടന ദുരുപയോഗിച്ച് സ്വതന്ത്ര ഇന്ത്യയിൽ സർക്കാരുകളെ പുറത്താക്കിയത് 115 തവണ; 87തവണയും ജനാധിപത്യത്തെ അട്ടിമറിച്ചത് കോൺഗ്രസ് സർക്കാർ; പണം കൊടുത്ത് എംഎൽഎമാരെ വാങ്ങുന്ന പരിപാടി തുടങ്ങിയതും കോൺഗ്രസ്; 35കൊല്ലം മുമ്പ് ഇതേ കർണ്ണാടകയിൽ ഒരു എംഎൽഎയ്ക്ക് കോൺഗ്രസിട്ട വില 25ലക്ഷം; :മോദി ഇന്ദിരയ്ക്ക് പഠിക്കുമ്പോൾ കോൺഗ്രസ് തുടങ്ങി വച്ചത് തിരിച്ചു കടിക്കുന്നത് ഇങ്ങനെ
നിരവധി ദേശീയ നേതാക്കൾ കയറി ഇറങ്ങി നടന്നിട്ടും ദക്ഷിണ കന്നഡയിലേയും ഉടുപ്പിയിലേയും ജില്ലകളിൽ തന്ത്രങ്ങൾ ഒരുക്കാനുള്ള ചുമതല ധൈര്യപൂർവ്വം അമിത് ഷാ കേരളാ നേതാവിനെ ഏൽപ്പിച്ചത് വെറുതെയായില്ല; നേരിയ വോട്ടുകൾക്ക് എംഎൽഎ ആകാതെ പോയ സുരേന്ദ്രൻ ഇനി ബിജെപി ദേശീയ നേതൃത്വത്തിന്റെ സ്വന്തം; കേരളത്തിലെ ഗ്രൂപ്പുപാരകൾ അതിജീവിച്ചും സിപിഎം സൈബർ ഭടന്മാരുടെ 'ഉള്ളിസുര' വിളികളെ തോൽപ്പിച്ചും കെ സുരേന്ദ്രൻ മുന്നോട്ട്
സിനിമക്ക് പോകാൻ അങ്കിളിനെ അമ്മ വിളിച്ചു വരുത്തിയതാണ്; ചെന്നപ്പോൾ മുതൽ എന്നെ ഉപദ്രവിച്ചു കൊണ്ടിരുന്നു; വേദനിച്ചപ്പോൾ കൈമാറ്റാൻ ശ്രമിച്ചപ്പോഴും സമ്മതിച്ചില്ല; മുൻപും വീട്ടിൽ എത്തിയിട്ടുണ്ട്; അമ്മയുടെ വാദങ്ങൽ എല്ലാം ഖണ്ഡിച്ച് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴി; കേസ് എടുക്കാതിരിക്കാൻ പൊലീസ് പറഞ്ഞ ന്യായങ്ങൾ പൊളിഞ്ഞു
ആദ്യം ഒരു കോടി നൽകി... പിന്നാലെ 65 ലക്ഷം കൊടുത്തു വിട്ടു..... കഴിഞ്ഞ നോമ്പിന് നൽകിയത് 40 ലക്ഷം... 25 ലക്ഷം വീതം വർഷം തോറും കൊടുക്കുമെന്ന് പറഞ്ഞത് ഒരു കോടി വീതമാക്കി; ഒടുവിൽ ഇതാ നോമ്പ് സമ്മാനവുമായി ചെന്ന യൂസഫലി പറയുന്നു മക്കൾ ഉപേക്ഷിച്ച അമ്മമാരെ നോക്കാൻ അഞ്ച് കോടി മുടക്കി ഞാൻ ഒരു കെട്ടിടം പണിയുമെന്ന്; ഭൂമിയിലെ സ്വർഗ്ഗത്തിൽ വീണ്ടും ആഹ്ലാദത്തിന്റെ നിമിഷങ്ങൾ
എതിർ ദിശയിലൂടെ പാഞ്ഞു കെഎസ്ആർടിസിയുടെ ജന്റം ബസ്; എതിരെ ശരിയായ വഴിയെ വന്ന യുവതി വെട്ടിച്ചു മാറ്റാതെ റോഡിന് നടുവിൽ നിർത്തി പ്രതിഷേധിച്ചു; കോട്ടയത്ത് മിനിറ്റുകൾക്കുള്ളിൽ ഗതാഗത കുരുക്ക്; പൊലീസ് എത്തി പറഞ്ഞിട്ടും ബസ് പിറകോട്ട് മാറ്റാതെ വണ്ടി എടുക്കില്ലെന്ന് യുവതി: ഒറ്റയാൻ സമരം വിജയിക്കാൻ ഒടുവിൽ മുട്ടു മടക്കി കെഎസ്ആർടിസി ഡ്രൈവർ
ഭർത്താവ് ഉപേക്ഷിച്ചപ്പോൾ ഇളയവളെ ആറുകൊല്ലം മുമ്പ് കൊന്ന് തന്ത്രങ്ങളുടെ തുടക്കം; ആർക്കും സംശയം തോന്നാതിരുന്നപ്പോൾ മൂത്തകുട്ടിയേയും വകവരുത്തി; അമ്മയും അച്ഛനും മരിച്ചപ്പോൾ നാട്ടുകാർക്ക് സംശയമായി; വഴിവിട്ട ജീവിതം അടിപൊളിയാക്കാൻ കുതന്ത്രം ഉപദേശിച്ചത് കാമുകന്മാരോ? സാക്ഷാൽ പിണറായി വീട്ടിലെത്തിയപ്പോൾ ആദ്യമായി കുറ്റവാളി പതറി; മുഖ്യമന്ത്രിയുടെ നാട്ടിലെ ദുരൂഹക്കൊലയിൽ ഒടുവിൽ സൗമ്യയുടെ കുറ്റസമ്മതം; ജാരന്മാർക്ക് വേണ്ടി സ്വന്തം കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയ ക്രൂരത ഇങ്ങനെ
അവൾ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിങ് സമൂഹം; എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോൾ ഒരു അന്ത്യചുംബനം പോലും നൽകാൻ സാധിക്കാതെ രണ്ടു പിഞ്ചുമക്കൾ; സഹജീവികൾക്ക് ആശ്വാസം നൽകാനുള്ള ശ്രമത്തിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തിൽ രാത്രി തന്നെ സംസ്‌ക്കരിച്ചത് രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാൻ; വിടപറഞ്ഞ പ്രിയ മാലാഖയ്ക്കായി കണ്ണീർവാർത്ത് സഹപ്രവർത്തകരും ബന്ധുക്കളും
ആഡംബര ജീവിതം തുടങ്ങിയത് സുന്ദരനെ വളച്ചു വീഴ്‌ത്താൻ; ഒരുമിച്ച് മരിക്കാമെന്ന കിഷോറിന്റെ ചതിയിൽ വീണ് വിഷം കഴിച്ചു; ആശുപത്രിയിലായതിന് ശേഷം ഭർത്താവിനെ കണ്ടതുമില്ല; തലശേരിയിൽ വച്ച് ഇരിട്ടിക്കാരിയെ കണ്ടത് ജീവിതം മാറ്റി മറിച്ചു; ആലിസിന്റെ വീട്ടിലെ ഇടപാടുകാരോട് കണക്ക് പറഞ്ഞ് ലൈംഗിക തൊഴിലിൽ താരമായി; സ്വന്തം വീട്ടിൽ കച്ചവടം പൊടിപൊടിപ്പിക്കാൻ കുടുംബത്തെ വകവരുത്തി; പിണറായി കൂട്ടക്കൊലയിൽ സൗമ്യയുടെ മൊഴി പുറത്തുകൊണ്ടു വരുന്നത് സെക്‌സ് മാഫിയയുടെ ഞെട്ടിക്കുന്ന കഥകൾ
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
35കാരിയായ വീട്ടമ്മ 60കാരനായ സ്വർണ്ണക്കട മുതലയാളിയുടെ പീഡനത്തിന് വഴങ്ങി കൊടുത്തത് ക്വാർട്ടേഴ്‌സിൽ സൗജന്യമായി താമസം അനുവദിച്ചതു കൊണ്ട്; ബെൻസ് കാറിൽ തിയേറ്ററിലേക്ക് കൂട്ടിക്കൊണ്ട് പോയത് തന്നെ പീഡിപ്പിച്ച് സുഖിച്ച് സിനിമ കാണാൻ; ഒരു വശത്ത് അമ്മയേയും മറുവശത്ത് കുഞ്ഞിനേയും പീഡിപ്പിച്ച് നിർവൃതിക്ക് ശ്രമിച്ച് മൊയ്തീൻ കുട്ടി; രോഷം അടങ്ങാതെ മലപ്പുറംകാർ
പാർട്ടി കോൺഗ്രസിലെ പ്രതിനിധികൾക്കിടയിൽ തോളിൽ കയ്യിട്ടുള്ള ആ ഇരുപ്പുണ്ടല്ലോ... ആ സ്‌നേഹമാണ് സഖാക്കളെ കണ്ടു പഠിക്കേണ്ടത്; ശിവൻകുട്ടിയുടെയും പാർവതിയുടെയും പാർട്ടി കോൺഗ്രസിലെ ചിത്രം വൻ വിവാദമാകുന്നു; ഭരണഘടനാ പദവി വഹിക്കുന്ന ഏഷ്യാനെറ്റ് വാർത്താ തലവന്റെ പെങ്ങൾക്ക് എങ്ങനെ വോളണ്ടിയർ ആകാൻ കഴിയുമെന്ന് ചോദിച്ചു വിമർശകർ
കലൂർ സ്റ്റേഡിയം വാടകയ്ക്ക് എടുത്തിരുന്നെങ്കിൽ ചെലവ് ഇതിൽ കുറവാകുമായിരുന്നിട്ടും പാടം നികത്തി തന്നെ എ ആർ റഹ്മാൻ ഷോ നടത്താൻ ഫ്‌ളവേഴ്‌സ് ടിവി ഇറങ്ങി തിരിച്ചത് എന്തുകൊണ്ട്? ഇടുങ്ങിയ വാതിലിലൂടെ ഒരു സുരക്ഷാ സംവിധാനവും ഇല്ലാതെ 25000 പേരെ കടത്തിവിടാൻ അനുമതി നൽകിയത് ജില്ലാ ഭരണകൂടം; എ.ആർ റഹ്മാൻ ഷോയുടെ മറവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ലക്ഷ്യമിട്ടത് 26 ഏക്കർ നിലംനികത്തി കരഭൂമിയാക്കൽ; നിയമം കണ്ണടച്ചപ്പോൾ ദൈവം വഴിമുടക്കിയത് ഇങ്ങനെ
നൃത്തത്തിനിടെ നമിത പ്രമോദിന്റെ സ്‌നേഹത്തള്ളലിൽ പിന്നോട്ടു ചുവടുവച്ച് ലാലേട്ടൻ; പിന്നിൽ നിന്ന് ലാലിനൊപ്പം നടനമാടാൻ ഓടിയെത്തിയ ഹണി റോസ് ചുവടുതെറ്റി താഴെ; മേലേ വീണ് സൂപ്പർ സ്റ്റാറും; ചാടിയെണ്ണീറ്റ് താളം തെറ്റാതെ ഡാൻസ് തുടർന്ന് വിസ്മയമായതോടെ തളരാതെ നമ്മുടെ ലാലേട്ടനെന്ന് ആർപ്പ് വിളിച്ച് ഫാൻസുകാർ; മഴവിൽ അമ്മ ഷോയിൽ ചുവട് പിഴച്ചത് മോഹൻലാലിനല്ല, ഹണി റോസിന് തന്നെ
പെണ്ണുങ്ങൾ ജോലിക്കു പോകുന്ന ഭൂരിഭാഗം വീടുകളും അടിവസ്ത്രം വരെ നാനാഭാഗത്തും അഴിച്ചിട്ടിട്ടുണ്ടാകും; ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്ക് അവിഹിതമുണ്ടാകും; ഇപ്പോഴത്തെ പെണ്ണുങ്ങളൊക്കെ പൂമുഖ വാതിൽക്കൽ കുറ്റിച്ചൂലിൽ മൂത്രമൊഴിച്ചു കൊണ്ടാണ് ഭർത്താക്കന്മാരെ സ്വീകരിക്കുക: അടിമുടി സ്ത്രീവിരുദ്ധത നിറഞ്ഞ പ്രസംഗവുമായി ഇസ്ലാമിക പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരി