1 usd = 64.81 inr 1 gbp = 90.27 inr 1 eur = 79.83 inr 1 aed = 17.65 inr 1 sar = 17.28 inr 1 kwd = 216.19 inr

Feb / 2018
21
Wednesday

എന്റെ സൗന്ദര്യത്തിന്റെ രഹസ്യം തൈരാണ്! മമ്മൂട്ടിയുടെ ഗ്ലാമറും സൗണ്ടും എനിക്കു പണ്ടേ ഇഷ്ടം; ഡെർട്ടി പിക്ചർ പോലെയൊരു റോൾ കിട്ടിയാൽ ഞാനും അരക്കൈ നോക്കും; അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ യുവാക്കളുടെ ഹൃദയം കവർന്ന എലിസബത്ത് മറുനാടൻ മലയാളിയോട്...

August 29, 2016 | 02:22 PM | Permalink



ദേവിക

ലയാള സിനിമയിലെ പുത്തൻ നായികാ വസന്തം; നീണ്ടു വിടർന്ന കണ്ണുകളും, ഇടതൂർന്ന മുടിയുമായി മലയാളികളുടെ ഹൃദയം കീഴടക്കിയിരിക്കുന്നു ഈ സുന്ദരി. നമ്മൾ മലയാളികൾ അങ്ങനെയാണ്, ചിലരെ പെട്ടെന്ന് സ്വീകരിക്കും, ഇഷ്ടപ്പെടും, സ്‌നേഹം നൽകും. അങ്ങനെ മലയാളികളുടെ സ്‌നേഹഭാജനമായിരിക്കുകയാണ് 'അനുരാഗ കരിക്കിൻവെള്ള'ത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ രെജിഷ വിജയൻ. സിനിമ കണ്ട ആരും തന്നെ എലിസബത്തിനെ (സിനിമയിൽ രെജിഷ അവതരിപ്പിച്ച കഥാപാത്രം) മറന്നു കാണില്ല. സിനിമയിൽ എത്തിയതിനെക്കുറിച്ചും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും രെജിഷ മറുനാടൻ മലയാളിയോട്...

  • എങ്ങനെയാണ് സിനിമയിലേക്കെത്തിയത്?

സുഹൃത്തുക്കൾ വഴി തന്നെയാണ് സിനിമയിലേക്കുള്ള എൻട്രി. ഖാലിദ്‌ റഹ്മാൻ ('അനുരാഗ കരിക്കിൻ വെള്ളം' സിനിമയുടെ സംവിധായകൻ) ഒരു ദിവസം ഫോണിൽ വിളിച്ചു ചോദിച്ചു, സിനിമയിൽ അഭിനയിക്കാൻ താൽപര്യം ഉണ്ടോ? ഉണ്ടെങ്കിൽ ഇങ്ങനെയൊരു സിനിമയുണ്ട്. എലിസബത്ത് എന്നാണ് കഥാപാത്രത്തിന്റെ പേര്, വളരെ ബോൾഡായ ക്യാരക്ടർ ആണ് എന്നുപറഞ്ഞ് ഫോൺ വച്ചു. ആദ്യം കുറച്ച് സമയം എന്നെ പറ്റിക്കാൻ വിളിച്ചതാണോ എന്നൊക്കെ തോന്നിയെങ്കിലും, പിന്നീട് ഖാലിദ്‌ സീരിയസായി പറഞ്ഞതാണെന്ന് എനിക്ക് മനസിലായി.എന്താ പറയുക... ആദ്യാനുരാഗം എന്നൊക്കെ പറയുംപോലെ എലിസബത്തിനെപ്പറ്റി കേട്ടപ്പോഴേ എനിക്ക് ഇഷ്ടമായി. വളരെ റിയലിസ്റ്റിക്ക് ആയിത്തോന്നി. പിന്നെ ഈ സിനിമയുടെ സിനിമാട്ടോഗ്രാഫർ ജിംഷി ഖാലിദ്‌, സ്‌ക്രിപ്റ്റ് റൈറ്റർ നവീൻ ചേട്ടൻ ഇവരെയൊക്കെ എനിക്ക് നേരത്തേ അറിയാം. പിന്നെ, ഓഗസ്റ്റ് സിനിമയുടെ ബാനറും. ഇതൊക്കെക്കൂടി ആയപ്പോ പിന്നെ, കണ്ണും പൂട്ടി അങ്ങ് ചെയ്തു.

  • സിനിമ ഹിറ്റായി, എലിസബത്തിനെ പ്രേക്ഷകർ സ്വീകരിച്ചു. ഇപ്പോൾ എന്താ ഫീലിങ്?

ന്തോഷം... നല്ല സന്തോഷമായി. എന്റെ ആദ്യ സിനിമയെത്തന്നെ ഇത്രത്തോളം പ്രേക്ഷകർ സ്വീകരിച്ചപ്പോൾ, സന്തോഷവും കൂടി... ആത്മവിശ്വാസവും കൂടി... നടി എന്ന നിലയിൽ, ശെരിക്കും കോ-സ്റ്റാർസ് ആസിഫ് അലി, സൗബിൻ, ബിജു മേനോൻ, ആശച്ചേച്ചി ഇവരുടെ സപ്പോർട്ട് വളരെ പോസിറ്റീവ് ആയിരുന്നു. അതുകൊണ്ടാണ് എനിക്ക് 'എലിസബത്തി'നെ മനോഹരമാക്കാൻ കഴിഞ്ഞത്.

  • ഇഷ്ടനടൻ ആരാണ്?

യ്യോ... കുഴപ്പിക്കല്ലേ... മമ്മൂക്കായെ ഭയങ്കര ഇഷ്ടാരുന്നു ചെറുപ്പം തൊട്ടേ... അന്നൊന്നും ഞാൻ സിനിമയിലെത്തും എന്നൊന്നും ചിന്തിച്ചിട്ടേ ഇല്ലല്ലോ. മമ്മൂക്കയുടെ ഗ്ലാമറും സൗണ്ടും ഒക്കെ അന്ന് ഭയങ്കര ഇഷ്ടാരുന്നു. ഇപ്പോൾ അങ്ങനെ ഒരാളെന്നില്ല. പല ആക്‌ടേഴ്‌സിന്റെ പല പല മാനറിസംസ് ശ്രദ്ധിക്കാറുണ്ട്.

  • മമ്മൂട്ടിയുടെ നായികയായി വിളിച്ചാൽ അഭിനയിക്കുമോ?

(കൈ തലയിൽ വച്ച് ചിരിച്ചുകൊണ്ട്) നിങ്ങൾ എന്നെ സിനിമേന്ന് പുറത്താക്കും അല്ലേ... ഓക്കേ... അങ്ങനെയല്ല, ഇപ്പോ ജസ്റ്റിഫിക്കേഷൻ ഉള്ള റോൾ ആണെങ്കിൽ തീർച്ചയായും നായികയായിട്ടും ഞാൻ അഭിനയിക്കും. അല്ലാതെ വെറുതേ മമ്മൂട്ടിയുടെ നായികയായാൽ അത് കാണുന്ന പ്രേക്ഷകർക്കും 'അയ്യേ' എന്ന് തോന്നും.

  • മലയാളത്തിലെ നായികമാരെല്ലാം തന്നെ ഇപ്പോൾ അന്യഭാഷാ സിനിമകളിൽ സജീവമാണ്. രെജിഷ എങ്ങനെ, മറ്റു ഭാഷകളിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ?

തീർച്ചയായും. സിനിമയ്ക്ക് ഭാഷാഭേദമില്ലല്ലോ. ഒരുപാട് കഥകൾ കേൾക്കുന്നുണ്ട്. പക്ഷേ, എന്നെ എക്‌സൈറ്റഡ് ആക്കുന്ന ഒരു സ്‌റ്റോറിയും ഇതുവരെ വന്നില്ല. I'm waiting... കേൾക്കുന്ന കഥകളെല്ലാം ചാടിക്കയറി ചെയ്യുന്നില്ല. കാരണം, ചെയ്യുന്ന കഥാപാത്രങ്ങൾ, അത് വളരെക്കുറച്ചാണെങ്കിൽ കൂടി, പ്രേക്ഷകരുടെ മനസ്സിൽ നിൽക്കുന്നതാകണം എന്നെനിക്ക് നിർബന്ധമുണ്ട്.

  • സിനിമയെ സീരിയസായി കാണുന്ന ഒരാളാണ് രെജിഷ എന്നാണ് എനിക്ക് തോന്നുന്നത്. എന്താണ് പഠിച്ചതൊക്കെ?

തീർച്ചയായും. സിനിമയെ വളരെ സീരിയസായി തന്നെയാണ് ഞാൻ കാണുന്നത്. കേവലം എനിക്കുള്ള ഡയലോഗുകൾ പറഞ്ഞിട്ട് പോകുന്ന ഒരു നടി എന്നതിലപ്പുറം സിനിമയെ അറിയാൻ എനിക്ക് ആഗ്രഹം ഉണ്ട്. പിന്നെ, ഞാൻ പഠിച്ചത് ഡിഗ്രി ജേർണലിസം ആൻഡ് മാസ് കമ്മ്യുണിക്കേഷൻ (Journalism and Mass Communication) ആണ്. ഡൽഹിയിൽ ആണ് പഠിച്ചത്. ശെരിക്കും അപ്പോൾ തൊട്ടാണ് വിഷ്വലുകളെ കൂടുതൽ സ്‌നേഹിച്ച് തുടങ്ങിയത്.

  • സിനിമയ്ക്ക് വേണ്ടി അൽപം ഗ്ലാമറസ് ആകേണ്ടി വന്നാൽ അതിന് റെഡിയാണോ രെജിഷ?

ത് കുറച്ച് ഡിഫിക്കൾട്ട് ക്വസ്റ്റിയൻ ആണ്. പ്രേക്ഷകർ സ്‌ക്രീനിൽ എന്നെ കണ്ടാൻ 'അയ്യേ' എന്ന് തോന്നുന്ന ക്യാരക്ടർ ചെയ്യാൻ എനിക്ക് താൽപര്യം ഇല്ല. പിന്നെ, for Eg. Dirty Picture -ൽ വിദ്യാ ബാലൻ ചെയ്തതുപോലെ അത്ര ശക്തമായ ക്യാരക്ടർ വല്ലതും വരുവാണേൽ, അപ്പോ ആലോചിക്കാം. കൂടുതലും കൊമേഴ്‌സ്യൽ പടങ്ങളെക്കാൾ കുറച്ചൊരു ഓഫ്-ബീറ്റ് പടങ്ങൾ ചെയ്യാനാണ് എനിക്ക് താൽപര്യം.

  • 'അനുരാഗ കരിക്കിൻവെള്ളം' സിനിമയിലെ മറക്കാനാവാത്ത അനുഭവം എന്താണ്?

ബ്ബിങ്... ഡബ്ബിങ് തന്നെയാണ് മറക്കാനാവാത്ത എക്‌സ്പീരിയൻസ്. കാരണം ഞാൻ ആദ്യമായിട്ടാണ് ഡബ്ബിങ്ഗിന് ചെല്ലുന്നത്. നമ്മൾ അഭിനയിച്ച സീനുകൾ അതേ ഭാവത്തോടെ റീപ്രൊഡ്യൂസ് ചെയ്യണം. ശെരിക്കും മറ്റൊരഭിനയം തന്നെയാണ്. എനിക്ക് യാതൊരു കോൺഫിഡൻസും ഇല്ലായിരുന്നു ഞാൻ തന്നെ ഡബ്ബ്‌ ചെയ്യുന്ന കാര്യത്തിൽ. പിന്നെ, ഡയറക്ടർ ഖാലിദ് ആണ് ധൈര്യം തന്നത്. 'നിനക്കിത് ചെയ്യാൻ പറ്റും, അതുകൊണ്ടാണ് നിന്നെ കാസ്റ്റ് ചെയ്തത് തന്നെ. നോ വറീസ്... ധൈര്യമായിട്ട് ചെയ്യ്' എന്ന് പറഞ്ഞു. ആദ്യത്തെ 2-3 സീനുകൾ കഴിഞ്ഞപ്പോൾ എനിക്ക് തന്നെ ഒരു ആത്മവിശ്വാസം വന്നു.

  • വളരെ പേഴ്‌സണൽ ആയ ഒരു ചോദ്യം ചോദിക്കുവാ. എന്താണ് ഈ ഇടതൂർന്ന മുടിയുടെ രഹസ്യം?

(ഉറക്കെ ചിരിച്ചുകൊണ്ട്) ആദ്യത്തേത് പാരമ്പര്യം തന്നെയാണ്. എന്റെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും നല്ല മുടി ഉണ്ടായിരുന്നു. രണ്ടാമത്, യാതൊരു വിധത്തിലുള്ള ട്രീറ്റ്‌മെന്റും (സ്‌ട്രെയ്റ്റനിങ്, സ്മൂതനിങ്) ഞാൻ ചെയ്തിട്ടില്ല. നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ് തലയിൽ തേയ്ക്കുന്നത്. പിന്നെ, ചിലപ്പോൾ അമ്മയ്ക്ക് സമയം ഉള്ളപ്പോൾ വെളിച്ചെണ്ണയിൽ കറിവേപ്പില, ചെറിയ ഉള്ളി, തുളസിയില ഇവ സമം ചേർത്ത് തിളപ്പിച്ച എണ്ണയും ഉണ്ടാക്കാറുണ്ട്. പിന്നെ, രാവിലെ മുതൽ രാത്രി വരെയൊക്കെ ഷൂട്ട് ഉള്ളപ്പോൾ ഫുൾ ലൈറ്റിന്റെ ഫ്രണ്ടിൽ നിന്ന് മുടി വല്ലാതെ ചൂടായിട്ടുണ്ടാകും. അപ്പോൾ രാത്രിയിൽ നിറയെ മുല്ലപ്പൂ ചൂടും. മുല്ലപ്പൂ നല്ല തണുപ്പാണ്. സോ, അത് മുടിയുടെ ചൂട് കുറയ്ക്കാൻ സഹായിക്കും.

  • സൗന്ദര്യ രഹസ്യം?

സൗന്ദര്യം ഉണ്ടോ? (തന്റെ വിടർന്ന കണ്ണിറുക്കി ചിരിച്ചുകൊണ്ട്) സൗന്ദര്യ സംരക്ഷണത്തിനായി ഒന്നും തന്നെ ചെയ്യാറില്ല. പിന്നെ, ഒത്തിരി ചൂടും വെയിലും ഒക്കെ കൊണ്ടുള്ള കരുവാളിപ്പ് മാറ്റാൻ തൈര് തേയ്ക്കാറുണ്ട്. തൈര് is the secret of my beauty... (വീണ്ടും ചിരിക്കുന്നു) പിന്നെ ഞാൻ നല്ല foodie person ആണ്. No exercise. കിട്ടുന്നതെന്തും കഴിക്കും. എന്റെ അമ്മ നല്ലൊരു കുക്ക് കൂടിയാണ്. പിന്നെ പറയേണ്ട കാര്യമില്ലല്ലോ.

  • ബോറടിക്കുമ്പോൾ എന്ത് ചെയ്യും?

പുസ്തകം വായിക്കും. സിനിമ കാണും. യത്ര ചെയ്യാൻ ഭയങ്കര ഇഷ്ടാ. എന്റെ അച്'ൻ ഒരു ആർമി മാൻ ആയിരുന്നു. അതുകൊണ്ട് ഇന്ത്യയിലെ ഒരുവിധത്തിലുള്ള എല്ലാ സ്ഥലത്തും പോകാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഇനിയും ഒരുപാട് യാത്രകൾ ചെയ്യണം, ഒരുപാട് സ്ഥലങ്ങൾ കാണണം.

  • പുതിയ പ്രോജക്ടുകൾ?

'എലിസബത്തി'നെപ്പോലെയുള്ള ചലഞ്ചിംഗായ റോളുകൾക്കായി കാത്തിരിക്കുകയാണ്. ഒക്ര്ംഫ് ഒരു പ്രോജക്ടിലും സൈൻ ചെയ്തിട്ടില്ല. ഒരുപാട് കഥകൾ കേൾക്കുന്നുണ്ട്. തീർച്ചയായും നല്ല റോളുകൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.

തീർച്ചയായും... പ്രേക്ഷകരും കാത്തിരിക്കുന്നു വ്യത്യസ്തമായ കഥാപാത്രങ്ങളിൽ ഈ നടിയുടെ അഭിനയ ചാതുര്യം കാണാൻ. അതുകൊണ്ടാണല്ലോ, തന്റെ ആദ്യ സിനിമ കൊണ്ട് തന്നെ മലയാളിയുടെ സ്‌നേഹ സുഗന്ധമായി മാറാൻ രെജിഷ എന്ന ഈ സുന്ദരിക്കായത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
രാകേഷ് എങ്ങനെ ഡയസിലിക്കുന്നുവെന്ന് മന്ത്രി ബാലനോട് ചോദിച്ചത് പാച്ചേനി; സിപിഎം പ്രതിനിധിയായെന്ന് ജയരാജൻ നൽകിയ മറുപടി തിരിച്ചടിച്ചു; ജനപ്രതിനിധികളെ വിളിച്ചിട്ടില്ലല്ലോ എന്ന ചോദ്യത്തിന് മുന്നിൽ മന്ത്രിമാർ പതറി; കെസി ജോസഫിനേയും സണ്ണി ജോസഫിനേയും കെഎം ഷാജിയേയും എത്തിച്ച് യുഡിഎഫിന്റെ മിന്നൽ ആക്രമണവും; സമാധാന ചർച്ച പൊളിഞ്ഞത് ഭരണക്കാരുടെ പിടിപ്പുകേടിൽ
സാം എബ്രഹാമിനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന് തന്നെ; സോഫിയയും അരുൺ കമലാസനനും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; വികാരരഹിതനായി വിധി കേട്ട് ഒന്നാം പ്രതി; സോഫിയ വിധി കേട്ടതും ജയിലിലേക്ക് മടങ്ങിയതും പൊട്ടിക്കരഞ്ഞ്; ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച് കോടതി നിഗമനത്തിലെത്തിയത് 14 ദിവസത്തെ വിചാരണയ്‌ക്കൊടുവിൽ; മെൽബണെ ഞെട്ടിച്ച മലയാളി കൊലയിൽ ശിക്ഷ തീരുമാനിക്കാനുള്ള വാദം അടുത്ത മാസം 21ന് തുടങ്ങും
കണ്ണൂരിലെ സമാധാന യോഗത്തിൽ ബഹളവും വെല്ലുവിളിയും; പരസ്പ്പരം വിരൽചൂണ്ടി സംസാരിച്ച് പി ജയരാജനും സുരേന്ദ്രനും പാച്ചേനിയും; വിവാദമായത് എംഎൽഎമാരെ ക്ഷണിക്കാത്ത യോഗത്തിന്റെ ഡയസിൽ എംപി കെ കെ രാകേഷിനെ ക്ഷണിച്ചിരുത്തിയത്; വിവാദമായപ്പോൾ ഹാളിലേക്കെത്തി ചോദ്യം ചെയ്ത് യുഡിഎഫ് എംഎൽഎമാർ; ഷുഹൈബ് വധത്തിൽ സിപിഎമ്മിനെ അരയും തലയും മുറുക്കി കോൺഗ്രസ് രംഗത്തിറങ്ങിയതോടെ നിസ്സഹായനായി മന്ത്രി എ കെ ബാലൻ; സമാധാനത്തിനായി ചേർന്ന യോഗം അലങ്കോലമായി പിരിഞ്ഞു
'അടിച്ചാൽ പോരെ എന്ന് ചോദിച്ചപ്പോൾ പോരാ, വെട്ടണം എന്ന് നിർദ്ദേശിച്ചു; നമുക്ക് ഭരണം ഉണ്ട്, പാർട്ടി സഹായിക്കും; കേസിൽ കുടുങ്ങില്ല, ഡമ്മിപ്രതികളെ ഇറക്കി രക്ഷപെടുത്താമെന്ന് ഉറപ്പ് കിട്ടി; രക്ഷപെടുത്താമെന്ന് ഉറപ്പ് നൽകിയത് ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ'; കൃത്യം നിർവഹിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ വെട്ടാൻ നിർദ്ദേശിച്ച നേതാവ് കൊണ്ടുപോയി; സിപിഎം നേതാക്കൾക്കെതിരെ മൊഴി നൽകി ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ പ്രതി ആകാശ്‌
അഞ്ച് ദളങ്ങളിൽ നിന്നും ഒരു ദളം കാലം പറിച്ചെടുത്തു; കുട്ടികൾക്കായി ഒരുക്കിയ 'കഥപറയും മുത്തച്ഛനിലെ' നായിക; ടെലിഫിലിമുകളിലും സാന്നിധ്യമറിയിച്ചത് സിനിമാ നടിയാകണമെന്ന ആഗ്രഹവുമായി; ഡാൻസ് പ്രാക്ടീസിനിടെയുണ്ടായ കഴുത്ത് വേദനയിൽ രോഗം തിരിച്ചറിഞ്ഞു; ആത്മവിശ്വാസത്തോടെ പൊരുതിയെങ്കിലും ആതിര മോഹങ്ങൾ ബാക്കിയാക്കി മടങ്ങി; വിയോഗത്തിൽ തളർന്ന് എസ് എൻ കോളേജ്
ആരും കാണാതെ കൂടിന്റെ പുറകിലൂടെ എടുത്തു ചാടി; മനുഷ്യ മണം കിട്ടിയ സിംഹം അടുത്ത് എത്തും മുമ്പേ രക്ഷാപ്രവർത്തനം നടത്തി ജീവനക്കാർ; കണ്ടു നിന്നവർക്ക് പുഞ്ചിരിച്ച് ടാറ്റ കൊടുത്ത് ഒറ്റപ്പാലത്തുകാരനും; തിരുവനന്തപുരം മൃഗശാലയിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സിംഹക്കൂട്ടിൽ മുരുകൻ ഇറങ്ങിയത് സുരക്ഷാ വീഴ്ച തന്നെ
ഭർത്താവില്ലാത്ത സമയത്ത് യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി; പണത്തെ ചൊല്ലിയുള്ള തർക്കം അതിരുവിട്ടപ്പോൾ മർദ്ദിക്കാൻ കൈപൊക്കി ഹോട്ടൽ ജീവനക്കാരൻ; മുളക് പൊടി കണ്ണിലേക്കിട്ട് ചൂടുവെള്ളം എടുത്തൊഴിച്ച് പ്രതിരോധവും; തിരുവല്ലത്തെ ബാബു അതീവ ഗുരുതരാവസ്ഥയിൽ; കോവളത്തെ നാദിറയെ ജയിലിടച്ചതുകൊലപാതക കുറ്റം ആരോപിച്ചും
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ