Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി സന്തോഷേട്ടനു വേണ്ടതെല്ലാം ചെയ്തു കൊടുക്കാൻ എനിക്കുമാകും; എല്ലാം ഭഗവാന്റെ അനുഗ്രഹം; ഇഷ്ടദൈവങ്ങളേയും പ്രിയതമനേയും മാതാപിതാക്കളേയും കൺനിറയെ കാണാൻ കൊതിച്ചു ഗായത്രി വീണയുടെ കൂട്ടുകാരി; കണ്ണിൽ വെളിച്ചം എത്തുന്ന സന്തോഷം മറച്ചുവയ്ക്കാതെ വൈക്കം വിജയലക്ഷ്മി മറുനാടനോട്

ഇനി സന്തോഷേട്ടനു വേണ്ടതെല്ലാം ചെയ്തു കൊടുക്കാൻ എനിക്കുമാകും; എല്ലാം ഭഗവാന്റെ അനുഗ്രഹം; ഇഷ്ടദൈവങ്ങളേയും പ്രിയതമനേയും മാതാപിതാക്കളേയും കൺനിറയെ കാണാൻ കൊതിച്ചു ഗായത്രി വീണയുടെ കൂട്ടുകാരി; കണ്ണിൽ വെളിച്ചം എത്തുന്ന സന്തോഷം മറച്ചുവയ്ക്കാതെ വൈക്കം വിജയലക്ഷ്മി മറുനാടനോട്

അർജുൻ സി വനജ്

വൈക്കം: അകകണ്ണാൽ ഗായിത്രി വീണയിലൂടെ സംഗീത സാഗരം തീർത്ത പിന്നണി ഗായിക വൈക്കം വിജയലക്ഷമിക്ക് തന്റെ നഗ്‌ന നേത്രങ്ങൾക്കൊണ്ട് അധികം വൈകാതെ പ്രകൃതിയുടെ പച്ചപ്പും ഇഷ്ടദൈവങ്ങളേയും കാണാനാവും. ജീവിതത്തിലൊരിക്കലും തിരുമാനിച്ച് കിട്ടില്ലെന്ന് മനസ്സിലുറപ്പിച്ച കണ്ണിന്റെ കാഴ്ച നേരിയ തോതിൽ ലഭിച്ച് തുടങ്ങിയതിന്റെ സന്തോഷത്തിലാണ് വൈക്കം വിജയലക്ഷമിയിപ്പോൾ.

ഈ സന്തോഷം എങ്ങനെ മറുനാടൻ മലയാളിയുടെ വായനക്കാരുമായി പങ്കുവെയ്ക്കുന്നുവെന്ന ചോദ്യത്തോട്, 'എല്ലാം ഭഗവാന്റെ അനുഗ്രഹം' എന്ന ഒറ്റവാക്കിലുള്ള ഉത്തരമാണ് വിജയലക്ഷമിക്കുള്ളത്. വെളിച്ചം മുഖത്തടിക്കുബോൾ മുമ്പ് ഇല്ലാത്ത ഒരു പ്രയാസം കണ്ണിന് ഉണ്ട്. ഇത് നല്ല മാറ്റമാണന്നാണ് ഡോക്ടർ പറയുന്നത്. ഡോക്ടറുടെ ഈ വാക്കുകൾ മുമ്പൊന്നും ലഭിക്കാത്ത ഒരു ആത്മവിശ്വാസം തരുന്നുണ്ട്. അച്ഛനേയും അമ്മയേയും സന്തോഷ് എട്ടനേയുമെല്ലാം ഉടനെ കാണാനാവുമെന്ന് ഒരു പ്രതീക്ഷ-വിജയലക്ഷമി പറയുന്നു.

പത്ത് മാസങ്ങൾക്ക് മുമ്പ് ഒരു കുടുംബ സുഹൃത്ത് പറഞ്ഞറിഞ്ഞാണ് കോട്ടയത്തെ ഹോമിയോ ക്ലിനിക്കിൽ എത്തിയത്. ഡോക്ടർ ദമ്പതികളായ ശ്രീകുമാറും ശ്രീവിദ്യയും വിജയലക്ഷമിയെ പരിശോധിച്ചു. തുടർന്ന് കുറച്ച് ദിവസത്തിനുള്ളിൽ മരുന്ന് തയ്യാറാക്കി വിളിക്കുകയായിരുന്നു എന്ന് വിജയലക്ഷമിയുടെ പിതാവ് മുരളീധരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഉള്ളിൽ കഴിക്കാനുള്ള മരുന്നാണ് തന്നത്. മരുന്ന് കഴിച്ച് അഞ്ച് മാസം കഴിഞ്ഞപ്പോൾ തന്നെ ചെറിയ മാറ്റങ്ങൾ കണ്ട് തുടങ്ങിയിരുന്നു.

ഇപ്പോൾ പത്താം മാസമാണ്. നല്ല മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. രാത്രിയും പകലും മനസിലാകും. വെളിച്ചം മുഖത്തേയ്ക്ക് അടിക്കുമ്പോൾ കണ്ണ് നിറയും, ഉടനെ കണ്ണ് അടയ്ക്കും. കണ്ണിന് മുന്നിൽ കൈ കൊണ്ട് ആഗ്യങ്ങൾ കാട്ടിയാൽ, എന്തോ നിഴൽ അനങ്ങുന്നതായി തോന്നുന്നു, എന്നാണ് വിജയലക്ഷമി പറയുന്നത്. നിലവിൽ സൗജന്യമായാണ് ചികിത്സ നടത്തുന്നത്.

ചികിത്സ പൂർത്തീകരിക്കാൻ വേണ്ടത് 100 മാസങ്ങൾ...

തിരുനക്കരയിലെ ജവഹർ ബാലഭവന് സമീപമുള്ള സ്പന്ദനം ഹോമിയെ ക്ലിനിക്കും ഡോക്ടർ ദമ്പതികളായ ആർ. കൃഷ്ണകുമാറും, ശ്രീവിദ്യയും മുമ്പും വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ളതാണ്. ഹോമിയെ ടാർഗറ്റ് സൂപ്പർ പ്രോട്ടോക്കോൾ എന്ന പേരിലുള്ള ചികിത്സരീതിയാണ് ഇവർ
അവലംമ്പിക്കുന്നത്. ഹോമിയെപ്പതി സ്ഥാപകനായ സാമുവൽ ഹാനിമാന്റെ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സാരീതിയാണിത്. രോഗങ്ങളുടെ ജനിതക കാരണങ്ങളും പാരമ്പര്യകാരണങ്ങളും നിരീക്ഷിച്ചാണ് ഈ ചികിത്സരീതി മുന്നോട്ട് പോവുക.

ഡോക്ടർ ദമ്പതികൾ ചേർന്ന് വിജയപുരം പഞ്ചായത്തിൽ നടപ്പാക്കിവരുന്ന ജനിവിജയ വൈകല്ല്യരഹിത ഗ്രാമം പദ്ധതി ഏറെ ശ്രദ്ധപിടിച്ചുപറ്റിയതാണ്. ജനിതക രോഗങ്ങളായ ഓട്ടിസവും അന്ധതയും ചികിത്സിച്ച് മാറ്റാൻ ഇവർക്കായി. വൈക്കം വിജയലക്ഷമിയുടെ അന്ധത 3 വർഷം കൊണ്ട് ഭാഗികമായെങ്കിലും മാറ്റാൻ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്ന് ഡോക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞു. പരമാവധി 100 സ്റ്റേജാണ് ചികിത്സയ്ക്ക് ആവശ്യം. ചിലപ്പോൾ വളരെപെട്ടന്ന് തന്നെ പ്രതീക്ഷിച്ചതിലും അപ്പുറം മാറ്റങ്ങൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ കണാനാവും. ഡോക്ടർ പറഞ്ഞു.

വിവാഹം മാർച്ച് 29 ന് വൈക്കത്ത്

മൂന്ന് വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിയുടെ ജെബി ജംങ്ഷൻ എന്ന പരിപാടിയിൽ എന്നെ കണ്ടപ്പോൾ അന്ന് വിളിച്ച് വിവാഹം കഴിക്കാൻ താൽപര്യം ഉണ്ടെന്ന് അറിയിച്ച് ആളാണ് സന്തോഷേട്ടൻ. അന്ന് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലാത്തതിനാൽ ഒന്നും മറുപടി നൽകിയില്ല. പിന്നീട് ആറ് മാസങ്ങൾക്ക് മുമ്പാണ് മാട്രിമണി സൈറ്റിൽ വിവാഹ പരസ്യം നൽകിയത്. പരസ്യം കണ്ട് കുറേപേർ ആലോചനയുമായി അച്ഛനെ വിളിച്ചിരുന്നു. അപ്പോളാണ് സന്തോഷേട്ടനും വിളിക്കുന്നത്. മൂന്ന് വർഷം മുമ്പ് വിളിച്ചകാര്യവും അദ്ദേഹം പറഞ്ഞു. പിന്നെ അച്ഛനും അമ്മയും അവിടെ വീട് ചെന്ന് കണ്ടു. ബന്ധുക്കളുമായി സംസാരിച്ചു. സന്തോഷേട്ടന് അച്ഛനും അമ്മയും ഇല്ല. സഹോദരി മാത്രമാണ് ഉള്ളത്. വിവാഹം കഴിഞ്ഞാൽ എന്റെ സൗകര്യാർത്ഥം ഇവിടെ വൈക്കത്തെ വീട്ടിൽ തന്നെയാണ് താമസിക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കാരണം, ഇവിടെയാകുന്നതാണ് എനിക്ക് കൂടുതൽ സൗകര്യപ്രദം. ഇക്കാര്യം നിശ്ചയത്തിന് മുന്നേ തന്നെ സന്തോഷേട്ടനോട് പറഞ്ഞിരുന്നു.

വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോൾ സന്തോഷവും ഒപ്പം കുറച്ച് സങ്കടവും ഉണ്ട്. വിവാഹിതയാകുന്നു എന്ന സന്തോഷമാണ് ഒന്നാമത്തേത്. സന്തോഷേട്ടന് അവർക്ക് വേണ്ടതെല്ലാം ചെയ്ത കൊടുക്കാൻ എന്റെ കാഴ്ച ഇല്ലാത്ത അവസ്ഥ തടസ്സമാകുമല്ലോ എന്നതാണ് സങ്കടം. പക്ഷേ അതൊന്നും ഓർത്ത് സങ്കടപ്പെടേണ്ട, എല്ലാം ശരിയാകും എന്നാണ് അമ്മ പറയുന്നത്. അച്ഛന്റേയും അമ്മയുടേയും കൂടെ എന്റെ വീട്ടിൽ തന്നെ താമസിക്കാമല്ലോ എന്നതാണ് ഏറ്റവും വലിയ ആശ്വാസം. വിജയലക്ഷമി മറുനാടൻ മലയാളിയോട് പറഞ്ഞു. വിവാഹ വസ്ത്രം എടുക്കാൻ ഈ വരുന്ന 19 ന് കോയമ്പത്തൂരിൽ പോകുകയാണ്. സ്വർണം അത് കഴിഞ്ഞ് വാങ്ങും. നിറയെ സ്വർണ്ണങ്ങൾ ധരിച്ചാവും വൈക്കത്തെ അമ്പലത്തിലെ മണ്ഢപത്തിൽ കയറുക. ആളുകളെയൊക്കെ ഫോണിൽ ക്ഷണിച്ച് തുടങ്ങി. നേരിട്ട് കണ്ട് ക്ഷണിക്കേണ്ടവരുടെ ലിസ്റ്റിന്റെ പണിപ്പുരയിലാണ്.

എല്ലാ മറുനാടൻ മലയാളി വായനക്കാരുടേയും സന്േഹവും അനുഗ്രഹവും വിവാഹത്തിന് ഉണ്ടാകണം. വിജയലക്ഷമി പറഞ്ഞ് നിർത്തി. പുതിയങ്ങാടി സ്വദേശിയും സംഗീതജ്ഞനുമാണ് സന്തോഷ്. കഴിഞ്ഞ മാസം 13നായിരുന്നു വിവാഹനിശ്ചയം. മാർച്ച് 29 നാണ് വിവാഹം.

ഗായത്രി വീണയുടെ കൂട്ടുകാരി

സെല്ലുലോയിഡ് എന്ന സിനിമയിലൂടെയാണ് വൈക്കം വിജയലക്ഷ്മി പിന്നണിഗായികയാകുന്നത്. കാറ്റേ കാറ്റേ എന്ന ആ പാട്ടിലൂടെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാനസർക്കാരിന്റെ പ്രത്യക ജൂറി പുരസ്‌കാരം വിജയലക്ഷ്മിക്ക് ലഭിച്ചു. തൊട്ടടുത്ത വർഷം ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. പിന്നീട് ബ്രഹ്മാണ്ഡ സിനിമ ബാഹുബലിയിലടക്കം വിജയലക്ഷ്മി ഗാനം ആലപിച്ചു. ഗായത്രിവീണ വായിച്ചായിരുന്നു വിജയലക്ഷ്മി ആദ്യം ശ്രദ്ധേയമായത്.

വൈക്കം ഉദയാനപുരം സ്വദേശിയായ മുരളീധരന്റെയും വിമലയുടെയും മകളായ വിജയലക്ഷ്മി ചെന്നൈയിലാണ് വളർന്നത്.1981 ഒക്ടോബർ ഏഴിന് ജനിച്ചു. ജന്മനാ അന്ധയാണെങ്കിലും കുട്ടിക്കാലം മുതൽ തന്നെ വിജയലക്ഷ്മി സംഗീതത്തിൽ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. തുടക്കത്തിൽ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിരുന്നില്ലെങ്കിലും ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ ട്യൂണുകൾ കേട്ട് പാട്ടുകളിലെ രാഗങ്ങൾ കണ്ടെത്താനും സ്വന്തമായി പാട്ടുകൾ ട്യൂൺ ചെയ്ത് ചിട്ടപ്പെടുത്താനും ആരംഭിച്ചു. സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

സംഗീത പഠനത്തിനു ശേഷം നിരവധി വേദികളിൽ കച്ചേരികൾ അവതരിപ്പിച്ചു. ഇക്കാലയളവിൽ ''ഗായത്രി വീണ'' എന്ന സംഗീത ഉപകരണത്തിൽ പ്രാവീണ്യം നേടി.വിജയലക്ഷ്മിയുടെ അച്ഛനാണ് തംബുരുവിനെ പരിഷ്‌ക്കരിച്ച് ഇലക്ട്രിക് വീണ പോലെ ഗായത്രി വീണ രൂപപ്പെടുത്തിയെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP