Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അത് എന്റെ വ്യക്തിപരമായ ചില സങ്കടങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ കവിത; സാക്ഷി പറയാനും നുണപരിശോധനയക്കും തയ്യാറാകുന്ന സുഹൃത്തക്കൾക്ക് സത്യം അറിയാം; 'സഖാവിൽ' പ്രതീക്ഷ ശിവദാസിന്റെ വാദങ്ങൾ പച്ചക്കള്ളം; സാം മാത്യു മറുനാടനോട്

അത് എന്റെ വ്യക്തിപരമായ ചില സങ്കടങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ കവിത; സാക്ഷി പറയാനും നുണപരിശോധനയക്കും തയ്യാറാകുന്ന സുഹൃത്തക്കൾക്ക് സത്യം അറിയാം; 'സഖാവിൽ' പ്രതീക്ഷ ശിവദാസിന്റെ വാദങ്ങൾ പച്ചക്കള്ളം; സാം മാത്യു മറുനാടനോട്

അരുൺ ജയകുമാർ

തിരുവനന്തപുരം: ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിനിയായ ആര്യ ദയാൽ ആലപിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും അതിനുപിന്നാലെ കവിയെത്തേടിയുള്ള യാത്ര അതിരമ്പുഴയിലെ എംജി സർവകലാശാല ക്യാമ്പസിൽ എംഎ വിദ്യാർത്ഥിയായും സഹസംവിധായകനുമായ സാംമാത്യുവിലാണ് എത്തി നിന്നത്. ഇതിനിടയിൽ ആന്റി ക്ലൈമാക്‌സിന് സമാനമായി അവകാശവാദവുമായി പ്രതീക്ഷ ശിവദാസ് എന്ന യുവതിയും രംഗത്തു വന്നു. ഇതോടെ സഖാവിന്റേത് മാതൃത്വമോ പിതൃത്വമോ എന്ന വാദവും സജീമായി. എസ് എഫ് ഐ കളിയാക്കാനുള്ള അവസരമായതിനാൽ കോൺഗ്രസും വിഷയത്തിൽ സജീവ ഇടപടെൽ നടത്തി. എന്നാൽ സഖാവ് തന്റേതു മാത്രമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സാം മാത്യു. സഖാവ് എന്ന കവിത തന്റെ സൃഷ്ടിയാണെന്നതിന് എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്ന് സാം മാത്യു മറുനാടൻ മലയാളിയോട് പറഞ്ഞു.

താൻ ഇത് എഴുതിയതാണെന്നതിന് ഒരുപാട് പേർ സാക്ഷികളുണ്ട്. തന്റെ അദ്ധ്യാപകരുടേയും സുഹൃത്തുക്കളുടേയും പൂർണമായ പിന്തുണയും ഇക്കാാര്യത്തിൽ തനിക്ക് ലഭിക്കുണ്ടെന്നും സാം പറയുന്നു. 2012ൽ സിഎംഎസ് കോളേജിൽ ബി എ ഇംഗ്ലീഷ് വിദ്യാർത്ഥിയായിരുന്നപ്പോഴാണ് ഈ കവിത എഴുതുന്നത്. പിന്നീട് ഇതേ കോളേജിന്റെ തന്നെ ആർട്‌സ് ക്ലബ് സെക്രട്ടറിയായും സാം പ്രവർത്തിച്ചിട്ടുണ്ട്. 2012-13 അദ്ധ്യായന വർഷത്തിൽ കോളേജ് പുറത്തിറക്കിയ ഉയിർപ്പ് എന്ന മാഗസിൻ പ്രസിദ്ധീകരണത്തിൽ കവിത അച്ചടിച്ച് വന്നിട്ടുണ്ടെന്നും സാം മറുനാടൻ മലയാളിയോട് പറഞ്ഞു. ഇപ്പോൾ എംജി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ എംഎ ഇംഗ്ലീഷ് ലിറ്ററേച്ചർ വിദ്യാർത്ഥിയാണ് ഇപ്പോൾ സാം.

കോട്ടയം സി എം എസ് കോളേജിൽ 2010 ൽ നടന്ന ജെയ്ക് സി തോമസ് സമരത്തെയും, അതിനെ തുടർന്ന് സി. എം എസ് കോളേജ് നേരിട്ട വിദ്യാർത്ഥി രാഷ്ട്രീയ പ്രതിസന്ധികളെയും ,അതിലുപരി എന്റെ വ്യക്തിപരമായ ചില സങ്കടങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ കവിതയാണ് ' സഖാവ് '. അതിനു ഈ മാദ്ധ്യമങ്ങളിൽ പറയുംപോലെ ബ്രണ്ണൻ കോളേജ് മായി ഒരു ബന്ധവുമില്ലെന്നും സാം മാത്യു പറയുന്നു.കവിത തന്റേതാണെന്ന് തനിക്കും തന്റെ മനസാക്ഷിക്കും നന്നായിട്ട് അറിയാം. തനിക്കായി സാക്ഷിപറയാനും നുണ പരിശോധനയ്ക്ക് പോലും തയ്യാറാണെന്ന് പറഞ്ഞ് ഒരുപാട് സുഹൃത്തുക്കൾ വിളിക്കാറും സമീപിക്കാറുമുണ്ട്.

തനിക്ക് പിന്തുണയുമായി അനവധി സാഹിത്യകാരന്മാരും രംഗത്തെത്തിയെന്നും ഇതിൽ അതിയായ സന്തോഷമുണ്ടെന്നും സാം പറയുന്നു. താൻ ഈ കവിത ആലപിക്കുന്ന വീഡിയോയും തന്റെ പക്കലുണ്ടെന്നും ഇന്ന് മാദ്ധ്യമങ്ങളെ കാണുന്നുതിനായി 11.30ന് ഒരു വാർത്താ സമ്മേളനം വിളിച്ച് ചേർക്കുന്നുണ്ട്. എന്നാൽ നിയമനടപടി സ്വീകരിക്കാൻ ഒരുപാട് പേർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും തീരെ ചെറിയ കുട്ടിയായി മാത്രമെ അയാളെ കാണാൻ കഴിയുകയുള്ളു. മാത്രവുമല്ല നിയമനടപടി എന്നത് നിസ്സാരമായ ഒരു കാര്യമല്ല. അത്തരമൊരു നീക്കവുമായി മുന്നോട്ട് പോയാൽ ആ പെൺകുട്ടിക്ക് ഉണ്ടാകാൻ പോകുന്ന ബുദ്ദിമുട്ടുകളെകുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടെന്നും അതിനാലാണ് അങ്ങനെയൊരു തീരുമാനമെന്നും സാം പറയുന്നു.

കവിതയുടെ പിതൃത്വം സാംമാത്യുവിൽ എത്തി നിൽക്കുകയും ചെയ്യുന്ന വേളയിൽ ആ കവിത തന്റേതാണെന്ന് തെളിവുകൾ സഹിതം വ്യക്തമാക്കി പാലക്കാട്ട് ചെർപ്പുളക്കാരിയായ ഒരു പെൺകുട്ടിയെത്തിയത്. രണ്ടാം വർഷ ഹയർസെക്കൻഡറി വിദ്യാർത്ഥിയായ പ്രതീക്ഷ ശിവദാസ്. ഇതോടെ ആര്യയുടെ ആലാപനത്തിലൂടെ സോഷ്യൽ മീഡിയയിൽ പല തലത്തിൽ നിറഞ്ഞുനിൽക്കുന്ന ചർച്ചകൾ പുതിയ വഴിത്തിരിവിലെത്തി. പ്രതീക്ഷ എട്ടാംകഌസിൽ പഠിക്കുമ്പോൾ സഹോദരൻ നിഖിൽ ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ പഠിക്കുന്നകാലത്ത്, പ്രതീക്ഷ എഴുതിയ കവിതയാണ് സഖാവെന്നും അതിൽ കുറച്ചുവരികൾ കൂട്ടിച്ചേർത്ത് സാം അത് തന്റെ പേരിൽ മാഗസിനിൽ പ്രസിദ്ധീകരിക്കുകയായിരുന്നെന്നുമാണ് ഉയരുന്ന ആക്ഷേപം. കവിതയെഴുതിയ കാലത്ത് അത് എസ്എഫ്‌ഐയുടെ സ്റ്റുഡന്റ് മാഗസിനിലേക്ക് അയച്ചുകൊടുത്തിരുന്നു.. അതിനെന്തുപറ്റിയെന്ന് പിന്നീട് തിരക്കിയില്ല. പ്രതീക്ഷ ഫേസ്‌ബുക്കിൽ കുറിച്ചു.

വർഷങ്ങൾക്കുമുമ്പ് പ്രണയവും പ്രത്യയശാസ്ത്രവും വിപഌും എന്റെ കാതുകളിൽ കേൾക്കാൻ തുടങ്ങിയ കാലമായിരുന്നു അത്. ഏട്ടൻ ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ പഠിച്ചിറങ്ങുന്ന കാലഘട്ടത്തിൽ കോളേജിന്റെ പ്രത്യേകതകളായിരുന്ന ബൊളീവിയൻ കാട്, പുകമരം, ചങ്കുപൊട്ടി ചോരവന്നാലും ഇടിമുഴക്കംപോലെ കൂടുതൽ ശക്തരായി മുദ്രാവാക്യം വിളിക്കുന്ന സഖാക്കൾ, എന്റെ ഏട്ടൻ, ഏട്ടന്റെ പ്രസംഗശൈലികൾ, അവരുടെ സമരങ്ങൾ.... ഇവയെല്ലാമായിരുന്നു എന്റെ കവിതയുടെ ആധാരം. എൻഎസ്എസ് കോളേജിന്റെ നടുത്തളത്തിലൂടെ മുദ്രാവാക്യം മുഴക്കി നടക്കാറുള്ള സഖാവിനോട് ക്യാമ്പസിലെ ഒരു മരത്തിനു തോന്നിയ പ്രണയം പ്രതീക്ഷ സ്വന്തം കൈപ്പടയിൽ ഫെയ്‌സ് ബുക്കിൽ കുറിച്ചിട്ടു. മാവിനെ പൂമരമാക്കിയതും കൊല്ലപ്പരീക്ഷ കഴിഞ്ഞ് ക്യാമ്പസിന്റെ പടിയിറങ്ങുന്ന സഖാവിനോട് പൂമരം പൂവിട്ട് തന്റെ പ്രണയം പറയാൻ തീരുമാനിച്ചതും പൂമരത്തിന്റെ വേദനയും കാത്തിരിപ്പും എന്റെ സങ്കൽപങ്ങളായിരുന്നു. ഏട്ടന്റെ എസ്എഫ്‌ഐ സ്റ്റുഡന്റ് മാസികയിൽ നിന്ന് വിലാസം നോക്കി ഞാൻ അന്ന് എന്റെ കവിത പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ സഖാവ് എന്റെ പേരിൽ പ്രസിദ്ധീകരിച്ചതായോ മറ്റാരുടേയെങ്കിലും പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടതായോ എനിക്കറിയില്ല.

വർഷങ്ങൾക്കുശേഷം, സഖാവ് ഹരി കോവിലകം മരിച്ചതിനുശേഷം ഹരിയേട്ടന്റെ ഓർമ്മയ്ക്കായി ഒരു വീഡിയോ ഇറങ്ങിയപ്പോഴാണ് എന്റെ കവിത എല്ലാവരും ശ്രദ്ധിച്ചുതുടങ്ങുന്നത്..! അതിനുമുമ്പുതന്നെ ഏതോ അജ്ഞാതനായ ചെറുപ്പക്കാരൻ എന്റെ കവിതയ്ക്ക് ഈണം നൽകുകയും എഴുത്തുകാരി ഞാനെന്ന പ്രതീക്ഷ ആണെന്നോ അറിയാതെ എന്റെ പ്രിയ സുഹൃത്ത് ഇയാസ് വാട്‌സ് ആപ് വഴി എനിക്ക് അയച്ചുതന്നിരുന്നു. സത്യാവസ്ഥകൾ ഇയാസിനോട് തുറന്നുപറയാത്തതിൽ ഇന്ന് കുറ്റബോധം തോന്നുന്നുണ്ട്. എന്റെ കവിതയ്ക്ക് കൂടുതൽ ശക്തിയും ജീവനും നൽകിയ എനിക്കറിയാത്ത ആ ചെറുപ്പക്കാരന് നന്ദി...'ആരും ശ്രദ്ധിക്കാതെ'.. ആരും കാണാതെ പോയെന്നുകരുതി ഞാൻപോലും മറന്നുതുടങ്ങിയ എന്റെ കവിത കേരളത്തിലെ യുവസാഗരങ്ങൾ നെഞ്ചേറ്റി കഴിഞ്ഞിരിക്കുന്നു. അഭിമാനം തോന്നിയിരുന്നു സ്വയം... എന്നാൽ അതിന്റെ പേരിൽ ആളുകളിക്കാനോ ചീപ്പ് പബഌസിറ്റി നേടിയെടുക്കാനോ ഞാൻ ഇത്രകാലം ആഗ്രഹിച്ചിരുന്നില്ലെന്നും പ്രതീക്ഷ പറഞ്ഞിരുന്നു. ഇവയെയാണ് സാം മാത്യു തള്ളിക്കളയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP