മുകാംബികാ ദേവിയെ തൊഴുതിറങ്ങിയപ്പോൾ തല നന്നായൊന്ന് തട്ടി; പിന്നെ മനസ്സിൽ നിറഞ്ഞത് തമിഴ് റേസിങ് സ്റ്റോറി മലയാളത്തിലെടുക്കണമെന്ന ചിന്ത; യുവാക്കളുടെ പൾസ് അറിയുന്ന കളക്ടർ ബ്രോയുമായി ചേർന്നൊരുക്കുന്നത് യൂത്ത് ത്രില്ലർ; പുതിയ ചിത്രത്തെ കുറിച്ച് സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ മറുനാടനോട്
അർജുൻ സി വനജ്
ഒറ്റപ്പാലം: നോർത്ത് 24 കാതം എന്ന എന്ന ഒറ്റ ചിത്രത്തിലൂടെതന്നെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ സംവിധായകനാണ് അനിൽ രാധാകൃഷ്ണ മേനോൻ. ആദ്യചിത്രത്തിന് തന്നെ മികച്ച ഫീച്ചർ ചിത്ത്രിനുള്ള ദേശീയ അവാർഡും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സ്റ്റേറ്റ് ഫിലീം അവാർഡും സ്വന്തമാക്കി. മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സപ്തമശ്രീ തസ്ക്കര, വിത്യസ്ത പ്രമേയം കൊണ്ട് ശ്രദ്ധേയമായ ലോർഡ് ലീവിംങ്സ്റ്റൺ 7000 കണ്ടി എന്ന ചിത്രങ്ങൾക്ക് ശേഷം ഒറ്റപ്പാലത്തെ തന്റെ വീട്ടിൽ നാലാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് അനിൽ രാധാകൃഷ്ണ മേനോൻ.
സിനിമയുടെ വിത്യസ്ത സ്വഭാവങ്ങളെ തന്റെ മൂന്ന് സിനിമകളിലൂടെ പരിചയപ്പെടുത്തിയ അനിൽ നാലാമത്തെ ചിത്രത്തിലും പുതുമകൾക്ക് തന്നെയാണ് പ്രധാന്യം നൽകുന്നത്. കോഴിക്കോട് ജില്ലാ കളക്ടർ പ്രശാന്തും അനിൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കി വരുന്നത്.
പുതിയ ചിത്രത്തിന്റെ പേരിന്റെ ഉത്ഭവം..?
തൃശ്ശൂർ കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിനടുത്തുള്ള ഒരു സ്ഥലമാണ് ദിവാൻജി മൂല. വളരെ കളർഫുൾ ആയ സ്ഥലമാണ്. പലതരം ആൾക്കാര് ഉണ്ട്. സാധാരണക്കാരുണ്ട്. ചിലര്‍ പറയുന്നത് അത് വലിയൊരു നൊട്ടോറിയസ് കേന്ദ്രമാണെന്നാണ്. ആ സ്ഥലത്തിന്റെ പേരാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പേരിന്റെ രണ്ടാമത്തെ ഭാഗമാണ് ഗ്രാൻഡ് പ്രി, ബ്രാക്കറ്റിൽ (ക്സ്) എന്നാണ്. മോട്ടോർ ബൈക്കോ കാറോ റൈസിംങ് ചെയ്യുന്ന സ്ഥലമാണ് ഗ്രാൻഡ് പ്രി എന്ന് പറയുന്നത്. പേരിൽ തന്നെ സിനിമയുടെ കഥയുണ്ട്. ഒന്നാലോചിച്ചാൽ തന്നെ സിനിമ എന്താണെന്ന് മനസിലാകും. സാധാരണക്കാർ താമസിക്കുന്ന സ്ഥലത്ത് ബൈക്കിന്റെ റേസിംങുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളെക്കുറിച്ച് പറയുന്നതാണ് ചിത്രം. കൂടുതൽ വിവരങ്ങൾ നമ്മുക്ക് പിന്നീട് നൽകാം. ചെറിയ ചിരിയോടെ അനിൽ രാധാകൃഷ്ണൻ പറഞ്ഞ് നിർത്തി.
കഥ പൂർത്തീകരിച്ചു. സ്ക്രിപ്റ്റിംങ് സ്റ്റേജാണിപ്പോൾ. എന്റെ ഭാഗങ്ങൾ പൂർത്തീകരിച്ച് വരുന്നു. ഇനി കോഴിക്കോട് പോയി പ്രശാന്തുമായി ചർച്ച ചെയ്ത ബാക്കി പണി തുടങ്ങണം. ഫെബ്രുവരിയിൽ പ്രശാന്ത് കുറച്ച് ദിവസം ഇവിടെ കാണും. അപ്പോൾ സ്ക്രിപ്റ്റ് പൂർത്തീകരിക്കണം എന്നാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. കളക്ടർ ബ്രോയുടെ തിരക്കുകൾ കാര്യമായി സിനിമയുടെ പ്രി പ്രൊഡക്ഷനെ ബാധിച്ചിട്ടില്ല. കുറച്ച് സമയം ഫ്രീയായി കിട്ടിയാലും, അത് നല്ല രീതിയിൽ ഉപയോഗിക്കാൻ പ്രശാന്തിനറിയാം. ഇപ്പോൾ മുസോറിയയിൽ പരിശീലനത്തിലുള്ള എൻ.പ്രശാന്ത് തിരിച്ചെത്തിയാൽ ഉടനെ തിരക്കഥ പൂർത്തീകരിക്കാനാവും. പുതിയ ചിത്രം എല്ലാ അർത്ഥത്തിലും ഒരു യൂത്ത് ത്രില്ലറായിരിക്കും. കാരണം, യുവാക്കളുടെ പൾസ് അറിയാവുന്ന കളക്ടർ ബ്രോയും ചിത്രത്തിന്റെ പിന്നണിയിലുണ്ട്.
ഇങ്ങനൊരു സബ്ജക്ട് തിരിഞ്ഞെടുക്കാൻ കാരണം...?
യഥാർത്ഥത്തിൽ ഒരു തമിഴ്ചിത്രത്തിന് വേണ്ടി ഒരു ആക്ഷൻ ത്രില്ലർ ഒരുക്കുന്നതിനുള്ള തിരക്കിലായിരുന്നു ഞാൻ. അങ്ങനെയിരിക്കെ ഒരിക്കൽ മൂകാംബിക ക്ഷേത്രത്തിൽ പോയി. തൊഴുത് ഇറങ്ങുന്നതിനിടയിൽ തല വാതിലിൽ നന്നായൊന്നു തട്ടി. കുറച്ച് നേരത്തേക്ക് എല്ലാം ഔട്ടായത് പോലെ( ചിരിച്ച് കൊണ്ട്) അത് കഴിഞ്ഞപ്പോളാണ് തമിഴ് സിനിമയ്ക്ക് വേണ്ടി തയ്യാറാക്കുന്ന റേസിംങ്് സ്റ്റോറി എന്തുകൊണ്ട് മലയാളത്തിൽ എടുത്തുകൂടാ എന്ന് ചിന്തിക്കുന്നത്. സത്യത്തിൽ മൂകാംബിക ദേവിയാണ് ഈ ചിത്രത്തെ മലായാളികൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ എനിക്ക് പ്രചോദനമായത്.
യഥാർത്ഥത്തിൽ ഞാൻ ആദ്യ സിനിമയിലെ നായകൻ ഫഹദിനെതന്നെ വീണ്ടും നായകനാക്കി, പ്രശാന്തുമായി ചേർന്ന് ഒരു കഥയൊരുക്കുന്നതിന്റെ ആലോചനയിലായിരുന്നു. അത് ഉപേക്ഷിച്ചാണ് ഇപ്പോൾ ദിവാൻജിമൂല ഗാൻഡ് പ്രി(ക്സ്) എന്ന ചിത്രത്തിന്റെ പണിപ്പുരയിൽ കയറിയത്.
കാസ്റ്റിങ്..?
കുറച്ച് പുതുമുഖങ്ങൾക്ക് അവസരം കൊടുക്കാനാണ് തീരുമാനം. ചിലയാളുകളെ കണ്ടെത്തി. ഇനി കുറച്ച് നല്ല പ്രതിഭയുള്ള അഭിനയേതാക്കൾക്കൂടി വേണം. അതിനായി ഒരു ഒഡീഷൻ നടത്താനൊരുങ്ങുകയാണ്.ഇപ്പോൾ തന്നെ ഏതാണ്ട് രണ്ടായിരത്തിലധികം പേർ വിശദമായ ബയോഡേറ്റ അയച്ചിട്ടുണ്ട്. ഭൂരിഭാഗം ആളുകളും നല്ല കഴിവുള്ള ആളുകളാണ്. അതുകൊണ്ട് വളരെ ശ്രദ്ധയോടെ ചിത്രത്തിന്റെ കഥയ്ക്ക് ആവശ്യമുള്ളവരെ കണ്ടെത്താനുള്ള സ്രമത്തിലാണിപ്പോൾ.
അതിന് പുറമേ തന്റെ എല്ലാ സിനിമകളിലുമുള്ള നെടുമുടി വേണു ചേട്ടൻ ഒരു പ്രധാന കഥാപാത്രമായി ഉണ്ട്. സപ്തമ ശ്രീ തസ്ക്കര എന്ന ചിത്രത്തിലെ ചില കഥാപാത്രങ്ങളും ചിത്രത്തിലേക്ക് എത്തും. പുറമേ സിദ്ദീഖ് അടക്കമുള്ള താരങ്ങളും ഉണ്ടാകും. ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട അവതാരികയായി മാറുകയും പിന്നീട് കുഞ്ഞനന്ദന്റെ കടയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയും ചെയ്ത നൈല ഉഷയാണ് നായിക.
ലൊക്കേഷൻ..?
തൃശ്ശൂര്‍ തന്നെയാണ് പ്രധാന ലൊക്കേഷൻ. പിന്നെ കോയമ്പത്തൂർ, ദുബായ് എന്നിവടങ്ങളിൽ കുറച്ച് ഷൂട്ടിംങ് ഉണ്ട്. ടെക്നിക്കൽ ടീം സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. മാർച്ചിൽ ഷൂട്ടിംങ് ആരംഭിക്കാനാണ് ഇപ്പോഴുള്ള തീരുമാനം. അനിൽ പറഞ്ഞ് നിർത്തി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍