Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാണി സാറും ജോസഫ് സാറും സിഎഫ് സാറും ജയരാജൻ സാറും അടക്കമുള്ള പ്രമുഖരുടെ മുകളിൽ പോയി ഇരിക്കാൻ മാത്രം വീഡ്ഢിയാണോ ഞാൻ? തിരുന്നക്കരെയേക്കാൾ പത്തിരട്ടി വലുപ്പമുള്ള നെഹ്റു സ്റ്റേഡിയത്തിലേക്ക് റാലി മാറ്റിയപ്പോൾ ആളെ കിട്ടാത്തതു കൊണ്ടെന്ന് പറയുന്നവർക്ക് എന്തു മറുപടി പറയാൻ? പട്ടിക്കിട്ട ചോറ് ഉണ്ണാറായോ എന്നു ജോർജിനോട് ചോദിക്കണം: മഹാസമ്മേളനത്തിന് ശേഷം ജോസ് കെ മാണി മറുനാടനോട് പറഞ്ഞത്

മാണി സാറും ജോസഫ് സാറും സിഎഫ് സാറും ജയരാജൻ സാറും അടക്കമുള്ള പ്രമുഖരുടെ മുകളിൽ പോയി ഇരിക്കാൻ മാത്രം വീഡ്ഢിയാണോ ഞാൻ? തിരുന്നക്കരെയേക്കാൾ പത്തിരട്ടി വലുപ്പമുള്ള നെഹ്റു സ്റ്റേഡിയത്തിലേക്ക് റാലി മാറ്റിയപ്പോൾ ആളെ കിട്ടാത്തതു കൊണ്ടെന്ന് പറയുന്നവർക്ക് എന്തു മറുപടി പറയാൻ? പട്ടിക്കിട്ട ചോറ് ഉണ്ണാറായോ എന്നു ജോർജിനോട് ചോദിക്കണം: മഹാസമ്മേളനത്തിന് ശേഷം ജോസ് കെ മാണി മറുനാടനോട് പറഞ്ഞത്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഇരു മുന്നണികളും ഇല്ലാതെ കഴിയുന്ന കേരള കോൺഗ്രസ്സിന്റെ വമ്പൻ ശക്തി പ്രകടനമായിരുന്നു ഇന്നലെ കോട്ടയത്ത് നടന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ 50,000 ത്തിൽ അധികം പ്രവർത്തകരാണ് കോട്ടയത്തെ അലകടലാക്കി മാറ്റിയത്. നാട്ടുകാർക്ക് അസൗകര്യങ്ങൾ ഉണ്ടാക്കാതെയും ഗതാഗത തടസ്സം സൃഷ്ടിക്കാതെയും അടുക്കിലും ചിട്ടയിലും നടന്ന മഹാസമ്മേളനം കോട്ടയത്തിന് പുതിയ മാതൃകയാണ് സൃഷ്ടിച്ചത്.

സമ്മേളനത്തിന്റെ സ്വാഗത പ്രസംഗകനായ ജോസ് കെ മാണി കോൺഗ്രസ്സിനെതിരെ അതിരൂക്ഷമായ വിമർശനമാണ് അഴിച്ചു വിട്ടത്. ഇരു മുന്നണികൾക്കും ഒഴിവാക്കാനാവാത്ത പാർട്ടിയായി കേരള കോൺഗ്രസ്സ് മാറി കഴിഞ്ഞു എന്നുള്ള പ്രഖ്യാപനം ആയിരുന്നു അത്. ജോസ് കെ മാണി എന്ന നേതാവിന്റെ പാർട്ടിയിലെ സ്വാധീനത്തിന്റെ പ്രഖ്യാപനം കൂടിയായിരുന്നു കോട്ടയത്തെ മഹാസമ്മേളനം. പാർട്ടിയിലെ ഭിന്നതകൾ അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകവെ ജോസ് കെ മാണി മറുനാടനോട് മനസ്സ് തുറക്കുന്നു.

മഹാസമ്മേളനം കഴിഞ്ഞപ്പോൾ എന്തു തോന്നുന്നു? ഒരു സമ്പൂർണ്ണ വിജയം ആയിരുന്നോ?

സ്വതന്ത്രമായി നിൽക്കാൻ എടുത്ത തീരുമാനം ചെറിയ ചില ആശങ്കകൾ പാർട്ടി പ്രവർത്തകരിലും ഉണ്ടാക്കിയിരുന്നു. ഒറ്റയ്ക്ക് എങ്ങനെ നേരിടും എന്ന നിഷ്‌കളങ്കമായ ഒരു ചിന്ത. കേരള കോൺഗ്രസ്സ് ഇല്ലാതാകും എന്നു പറഞ്ഞ് പെരുംപറ കൊട്ടിയ കുറേ ആളുകളും ഉണ്ടായിരുന്നു.

പക്ഷെ ഉപ തെരഞ്ഞെടുപ്പുകളിൽ ശക്തി തെളിയിച്ചും പാർട്ടി സംഘടന അഴിച്ചു പണിതും രാഷട്രീയമായി കരുത്തുണ്ടാക്കുകയും ഒക്കെ ചെയ്താണ് മഹാ സമ്മേളനം വരെ എത്തിയത്. എല്ലാ അണികളും വളരെ ഗൗരവത്തോടെ എത്തിയവരാണ്. വെറുതെ ഒരു റാലി നടത്തി പോകാൻ വന്നവരായിരുന്നില്ല. അതുകൊണ്ട് തന്നെ ഈ സമ്മേളനം കേരള കോൺഗ്രസ്സിന്റെ പ്രസക്തി അടിവരയിട്ടു നൽകി.

റാലി റദ്ദ് ചെയ്തതുമായി ബന്ധപ്പെട്ട ചില പത്ര വാർത്തകൾ വന്നിരുന്നല്ലോ? ആളെ കിട്ടുമോ എന്നു പേടിച്ചുള്ള ഒരു നീക്കം എന്ന നിലയിൽ?

കേരള കോൺഗ്രസ്സിനെതിരെ നുണ പ്രചാരണം ആദ്യം മുതലേയുള്ളതല്ലേ. ആ വാർത്ത വന്നതിന്റെ പിറകിൽ ചില താൽപ്പര്യങ്ങൾ ഉണ്ടായിരുന്നു.

തിരുന്നക്കര മൈതാനത്ത് നിന്നും അതിന്റെ പത്തിരട്ടി വലുപ്പമുള്ള നെഹ്റു സ്റ്റേഡിയത്തിലേക്ക് സമ്മേളനം മാറ്റിയത് ആളു കുറയും എന്നു കരുതിയാണ് എന്നു പറയുന്നവർക്ക് എന്തു മറുപടിയാണ് കൊടുക്കേണ്ടത്. ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്നതായിരുന്നു പ്രധാന ചിന്ത. അതുകൊണ്ടാണ് മൂന്നു കേന്ദ്രങ്ങളിൽ എത്തിച്ചു ആളുകൾക്ക് തടസ്സം ഉണ്ടാക്കാതെ നെഹ്റു സ്റ്റേഡിയത്തിലേക്ക് എത്താൻ ആണ് ഏർപ്പാടാക്കിയത്. മൂന്നു നദിയായി തുടങ്ങി കടലായി തീരുന്ന തരത്തിൽ ആണ് അത് നടത്തിയത്.

മാതൃകാപരമായി ജന സൗഹൃദത്തോടെ ചെയ്യാൻ ആണ് പദ്ധതി ഇട്ടത്. മുഴുവൻ സ്ഥത്തും ആംബുലൻസ് ഏർപ്പാടാക്കി. ഗതാഗതം മുടങ്ങാതിരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കി. ഒരാളു പോലും ഈ റാലിയുടെ പേരിൽ പാർട്ടിയെ കുറ്റം പറയുകയില്ല. അവസാനത്തെ കടാലാസ് കഷണം വരെ പെറുക്കി മെഷീൻ കൊണ്ടു വന്നു കത്തിച്ചു വൃത്തിയാക്കിയ ശേഷമാണ് ഞാൻ സ്റ്റേഡിയത്തിൽ നിന്നും മടങ്ങിയത്. അത്ര ഉത്തരവാദിത്വ ബോധ്യത്തോടെയായിരുന്നു ഈ സമ്മേളനം ഞങ്ങൾ സംഘടിപ്പിച്ചത്.

നേതൃമാറ്റം എന്ന ഒരു ചർച്ച പാർട്ടിയിൽ ഉണ്ടോ? താങ്കൾ പാർട്ടിയുടെ തലവനായി ഉടൻ ചുമതല ഏൽക്കുമോ?

ഒരിക്കലും ഇല്ല. മാണി സാറും ജോസഫ് സാറും സിഎഫ് സാറും ഒക്കെ ഇരിക്കുന്നതിന്റെ മുകളിൽ പോയി ഞാൻ അല്ലെങ്കിൽ മറ്റൊരാൾ ഇരിക്കുക എന്നൊക്കെ പറയുന്നത് എങ്ങനെ ശരിയാകും. അത്രയും വിഡ്ഢിയാണോ ഞാൻ. അതൊരിക്കലും ശരിയല്ല. അങ്ങനെ ഒരു ആലോചന തൽക്കാലം കേരള കോൺഗ്രസ്സ് പാർട്ടിയിൽ ഇല്ല.

പി സി ജോർജ് പറഞ്ഞത് ഊ സമ്മേളനത്തിൽ 15, 000 പേരെ പങ്കെടുപ്പിച്ചാൽ പാർട്ടിക്ക് കൊടുക്കുന്ന ചോറുണ്ണാം എന്നാണല്ലോ? എന്താണ് അഭിപ്രായം?

ജോർജിന്റെ അഭിപ്രായത്തെ കുറിച്ചു ഞാൻ എന്തു മറുപാടി പറയാനാണ്. ജോർജ് നിരന്തരമായി പറയുന്നതൊക്കെ ഇത്തരം കാര്യങ്ങൾ അല്ലേ? ഞാൻ എന്തായാലും അതേക്കുറിച്ചു ഒരു അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ അതേ കുറിച്ചു ജോർജിനോട് തന്നെ ചോദിക്കൂ. അദ്ദേഹം പറയട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP