1 usd = 70.27 inr 1 gbp = 89.06 inr 1 eur = 80.30 inr 1 aed = 19.13 inr 1 sar = 18.73 inr 1 kwd = 231.06 inr

Dec / 2018
19
Wednesday

ജിഹാദ് എന്നത് തെറ്റിദ്ധരിക്കപ്പെട്ട വാക്ക്; മുസ്ലിം വിവാഹപ്രായം ഒരു പ്രശ്‌നമല്ല; ജമാ അത്തെ ഇസ്ലാമി മുസ്ലിം രാഷ്ട്രം സ്വപ്‌നം കാണുന്നില്ല; ഒ അബ്ദുറഹിമാനുമായുള്ള അഭിമുഖം തുടരുന്നു

August 02, 2014 | 08:42 AM IST | Permalinkജിഹാദ് എന്നത് തെറ്റിദ്ധരിക്കപ്പെട്ട വാക്ക്; മുസ്ലിം വിവാഹപ്രായം ഒരു പ്രശ്‌നമല്ല; ജമാ അത്തെ ഇസ്ലാമി മുസ്ലിം രാഷ്ട്രം സ്വപ്‌നം കാണുന്നില്ല; ഒ അബ്ദുറഹിമാനുമായുള്ള അഭിമുഖം തുടരുന്നു

സുനിത ദേവദാസ്

കേരളത്തിലെ മന്ത്രിമാരില്‍ പലരും യോഗ്യതയില്ലാത്തവരാണെന്നും സദാചാരത്തകര്‍ച്ച ചൂണ്ടിക്കാണിക്കുന്നവരെ പിന്തിരിപ്പന്‍മാരായി മുദ്രകുത്തുന്നുവെന്നുമുള്ള ശക്തമായ വിമര്‍ശമുന്നയിച്ചാണ് മാധ്യമം എഡിറ്റര്‍ ഒ അബ്ദുറഹിമാന്‍ സംസാരിച്ചു തുടങ്ങിയത്. കേരളത്തിലെ സജീവമായ പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടുന്ന വ്യക്തിയെന്ന നിലയിലും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെന്ന നിലയിലും അബ്ദുറഹിമാന്റെ വാക്കുകള്‍ക്കായി കേരളം കാതോര്‍ക്കാറുണ്ട്. മുസ്ലിം മതവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ആധികാരികമായി സംസാരിക്കുന്ന അബ്ദുറഹിമാന്‍ മുസ്ലിം മതത്തെയും അടുത്തകാലത്തു മതത്തിനു നേര്‍ക്കുയര്‍ന്ന വിമര്‍ശനങ്ങെക്കുറിച്ചുമാണു സംസാരം തുടരുന്നത്. ഒ അബ്ദുറഹിമാനുമായി മറുനാടന്‍ മലയാളി നടത്തുന്ന അഭിമുഖത്തിന്റെ രണ്ടാംഭാഗം.

 • സദാചാരവും സംസ്‌കാരികത്തകര്‍ച്ചയും ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ മുസ്ലീം മതവിഭാഗങ്ങള്‍ക്കിടയിലും ഇത്തരം പ്രശ്‌നങ്ങളുണ്ടാവുമല്ലോ? ലവ് ജിഹാദ് തുടങ്ങിയവയൊക്കെ എങ്ങനെയാണ് സമുദായത്തെ ബാധിച്ചത്?

ലവ് ജിഹാദ് കേരളം ഏറെ ചര്‍ച്ച ചെയ്ത സംഭവമാണ്. മുസ്ലീം മതവിഭാഗത്തില്‍പ്പെട്ട ഒരു പുരുഷന്‍ അന്യമതസ്ഥയായ ഒരു കുട്ടിയെ വിവാഹം വിവാഹം കഴിക്കുകയോ സ്വന്തം മതത്തിലേക്ക് ചേര്‍ക്കുകയോ ചെയ്തതിനെയാണ് ലവ് ജിഹാദ് എന്ന് മുസ്ലീം പെണ്‍കുട്ടികള്‍ അന്യമതസ്ഥരെ വിവാഹം കഴിച്ച് പോകുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ വിവാഹം കഴിക്കുന്നവരുടെ ജാതിയും മതവുമല്ല പ്രശ്‌നം. മാതാപിതാക്കളേയും കുടുംബത്തേയും ധിക്കരിച്ച് ഇറങ്ങിപ്പോകുന്ന ഏത് മതവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കും പ്രശ്‌നങ്ങളെ നേരിടേണ്ടി വന്നേക്കാം. ജിഹാദ് എന്ന വാക്ക് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ്. ധര്‍മ്മസമരം എന്ന് മാത്രമാണ് ആ വാക്കിനര്‍ത്ഥം. നിഷ്പക്ഷ താത്പര്യക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ജിഹാദിനൊപ്പം പലതും ചേര്‍ത്ത് ഉപയോഗിക്കുകയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ജിഹാദിന് മറ്റര്‍ത്ഥങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്.

 • ലവ് ജിഹാദിനോടൊപ്പം പ്രണയ വിവാഹങ്ങളും കൂടി വരുന്നുണ്ടോ? പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?

പ്രണയം നല്ല രീതിയില്‍ നല്ല വികാരമാണ്. എന്നാല്‍ പ്രണയചാപല്യങ്ങളും പ്രണയത്തെ മുതലെടുത്ത് കൊണ്ടുള്ള വഞ്ചനകളുമൊക്കെ പ്രധാനപ്പെട്ട വിഷയങ്ങളാണ്. ദൃശ്യമാധ്യമ വിപ്ലവത്തോടെയാണ് ഇത്തരം ചര്‍ച്ചകളുടെ തുടക്കം. എല്ലാവരും ചര്‍ച്ച ചെയ്യുന്നത് പ്രണയമാണ്. പ്രണയമാണ് ഏറ്റവും ഉദാത്ത വികാരം എന്ന രീതിയിലാണ് ചര്‍ച്ചകള്‍. കുടുംബത്തെക്കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ല. സിനിമകളും കലാസാഹിത്യ കൃതികളും പ്രണയത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. കുടുംബങ്ങളെ തോല്‍പ്പിച്ച് പ്രണയം ജയിക്കുന്ന കാഴ്ചകള്‍ കണ്ട് തരളചിത്തരാകുന്നവരുടെ ദൗര്‍ബല്യങ്ങള്‍ ആരെങ്കിലും മുതലെടുക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്.

 • മലയാളിയുടെ കുടുംബജീവിതങ്ങളെ പ്രണയം തോല്‍പ്പിക്കാനിടയായത് എങ്ങനെയാണ്? സ്ത്രീകള്‍ സ്വതന്ത്രവ്യക്തികളും സ്വയം പര്യാപ്തരുമായതോടെയാണോ കുടുംബവ്യവസ്ഥയില്‍ മാറ്റം വന്ന് തുടങ്ങിയത്?

കുടുംബവ്യവസ്ഥയെ മറികടന്നുകൊണ്ട് മുന്നോട്ട് പോകാന്‍ നമ്മുടെ സംസ്‌കാരവും പാരമ്പര്യവും അനുവദിക്കുന്നില്ല. സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കേണ്ടവര്‍ തന്നെയാണ്. എത്ര കാലമെന്നുവച്ചാണ് മറ്റുള്ളവരുടെ തണലില്‍ കഴിച്ച് കൂടുന്നത്? വ്യക്തികളുടെ ഈഗോയിസം വളരാന്‍ തുടങ്ങുന്നതാണ് കുഴപ്പം. മാതാപിതാക്കളുടെ മത്സരത്തില്‍പ്പെട്ട് പോകുന്ന കുഞ്ഞുങ്ങളുടെ ദുരിതജീവിതം ആരും കാണാതെ പോകരുത്.

എന്റെയൊരു വിദ്യാര്‍ത്ഥി ഡിഗ്രി ക്ലാസില്‍ എപ്പോഴും വിഷാദഭാവവുമായി ഇരിക്കുമായിരുന്നു. ഈ പ്രായത്തില്‍ ഇത്ര സങ്കടം എന്തെന്നറിയാന്‍ ഞാന്‍ ആ കുട്ടിയെ വിളിച്ച് സംസാരിച്ചു. ആദ്യമൊന്നും അവന്‍ പറയാന്‍ കൂട്ടാക്കിയില്ല. പിന്നീടവന്‍ പറഞ്ഞു ഉദ്യോഗസ്ഥരായ അവന്റെ മാതാപിതാക്കള്‍ തമ്മില്‍ എന്നും കലഹമാണെന്ന്. ഇരുപത് വയസ്സായ ഒരു യുവാവിനുപോലും മാതാപിതാക്കളുടെ കലഹം സങ്കടമാണെങ്കില്‍ കൊച്ച് കുഞ്ഞുങ്ങളുടെ കാര്യം പറയാനുണ്ടോ?

 • കുഞ്ഞുങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണോ? മുന്‍പെങ്ങും കേട്ടുകേള്‍വിയില്ലാത്ത വിധം കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടോ? പ്രത്യേകിച്ചും ഇടുക്കിജില്ലയില്‍ നിന്നും നിരന്തരമായ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിന്റെയും കുഞ്ഞുങ്ങള്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നതിന്റെയും വാര്‍ത്തകള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടോ?

കുഞ്ഞുങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ മുമ്പും ഉണ്ട്. എന്നാല്‍ ഇത്രയേറെ ക്രൂരമായ വാര്‍ത്തകള്‍ മുന്‍പ് കണ്ടിട്ടില്ല. ഇടുക്കി ജില്ല തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്ന തമിഴ് സംസ്‌കാരമുള്ള തമിഴ് ജനത കൂടുതല്‍ വസിക്കുന്ന ഒരു പ്രദേശമാണ്. തമിഴര്‍ കുഞ്ഞുങ്ങളെ നന്നായി സംരക്ഷിക്കുന്നവരല്ല. പലപ്പോഴും കുഞ്ഞുങ്ങളെ ഒറ്റക്കയ്യില്‍ തൂക്കിയെടുക്കുന്നതായും നിസ്സാരകാര്യങ്ങള്‍ക്ക് പോലും ക്രൂരമായി മര്‍ദ്ദിക്കുന്നതായും കാണാം. ആ ഒരു സംസ്‌കാരം ഇടുക്കിയില്‍ തങ്ങി നില്‍ക്കുന്നുണ്ടാകും.

അസ്വസ്ഥമായ കുടുംബാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ക്ക് കുറ്റകൃത്യവാസനയുണ്ടാകുമെന്നതില്‍ യാതൊരു സംശയവുമില്ല. ഞാന്‍ കഴിഞ്ഞ ദിവസം ഒരു സിനിമ കണ്ടു. ബ്രസീലില്‍ തെരുവ് കുഞ്ഞുങ്ങളുടെ എണ്ണം ക്രമാതീതമായി കൂടി വരുന്നതും അവരുടെ അതിക്രമങ്ങള്‍ കൂടിവരുമ്പോഴും നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഒടുവില്‍ ഒരുകൂട്ടം സാമൂഹിക പ്രവര്‍ത്തകര്‍ കുഞ്ഞുങ്ങളോട് സംവദിക്കാന്‍ മുന്നോട്ട് വരുന്നു. ഒരു രീതിയിലും അവരോട് അടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ സാമൂഹിക പ്രവര്‍ത്തകര്‍ അവര്‍ക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചു. എന്നിട്ട് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹാരമുണ്ടാക്കാനും. കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ പരിഹരിക്കണമെങ്കില്‍ അവരെ സ്‌നേഹിക്കണം, അവരോടൊപ്പം സമയം ചെലവഴിക്കണം. മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയാകണം.

 • മുസ്ലീം സമുദായം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്/ വിവാഹപ്രായത്തെക്കുറിച്ച് താങ്കളെന്ത് കരുതുന്നു?

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇന്ന് മുസ്ലീം സമുദായം നേരിടുന്ന പ്രധാന പ്രശ്‌നമല്ല. ഓരോ പെണ്‍കുട്ടികളുടേയും അമ്മമാരാണ് തങ്ങളുടെ മക്കളെ ഏത് പ്രായത്തില്‍ വിവാഹം കഴിപ്പിക്കണം എന്ന് തീരുമാനിക്കേണ്ടത്. മുസ്ലീം സമുദായം ഇന്ന് നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്ത് സ്ത്രീധനമാണ്. ഉയര്‍ന്ന സ്ത്രീധനവ്യവസ്ഥ നിലനില്‍ക്കുന്നത് കൊണ്ട് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ വളരെയേറെ പ്രയാസപ്പെടുന്നുണ്ട്. തൊഴിലില്ലായ്മയും യുവജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. തൊഴിലില്ലായ്മ എന്നു വച്ചാല്‍ എന്ത് തൊഴിലും ചെയ്യാന്‍ ചെറുപ്പക്കാര്‍ തയ്യാറാകാത്തതുകൊണ്ട് ഉണ്ടാകുന്ന തൊഴിലില്ലായ്മ.

 • യുവജനങ്ങള്‍ക്കിടയില്‍ അസംതൃപ്തി കൂടിവരുന്നുണ്ടോ? മാവോയിസ്റ്റ് സാന്നിധ്യവും വിവിധ തീവ്രവാദ കേസുകളില്‍ മലയാളികളുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. ഏതെങ്കിലും ജനവിഭാഗത്തെ അടിച്ചമര്‍ത്തുമ്പോഴോ അടക്കി ഭരിക്കുമ്പോഴോ അല്ലെ തീവ്രവാദികള്‍ ഉണ്ടാകേണ്ടത്. മുസ്ലീം മതവിഭാഗങ്ങള്‍ക്ക് അല്ലെങ്കില്‍ യുവാക്കള്‍ക്ക് കേരളത്തില്‍ എന്ത് അസംതൃപ്തിയാണ് ഉള്ളത്? എന്ത് അടിച്ചമര്‍ത്തലാണുള്ളത്?

കമ്യൂണിസ്റ്റ് സാഹിത്യം വായിക്കുകയും അതിന്റെ സ്വാധീനത്തില്‍പ്പെടുകയും എന്നാല്‍ തെറ്റായ രീതിയില്‍ അതിലെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നത് ഒരുപരിധി വരെ യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നുണ്ട്. സാമൂഹികമായ അനീതികള്‍ അനുഭവിക്കുന്ന ചെറുപ്പക്കാര്‍ക്ക് സ്വാഭാവികമായും പ്രതിഷേധമുണ്ടാകും. കടുത്ത പട്ടിണിയും ദാരിദ്ര്യവും മാത്രമല്ല ചെറുപ്പക്കാരെ അസ്വസ്ഥരാക്കുന്നത. തങ്ങള്‍ക്കു ലഭിക്കേണ്ട നീതി സര്‍ക്കാറില്‍ നിന്ന് ലഭിക്കാതെ വരുന്നതും അര്‍ഹമായ അംഗീകാരം ലഭിക്കാത്തതും വിദ്യാഭ്യാസ യോഗ്യതയ്ക്കനുസൃതമായ തൊഴില്‍ ലഭിക്കാത്തതും ന്യായമായ കാര്യങ്ങള്‍ പോലും നേടിയെടുക്കേണ്ടതിന് കൈക്കൂലി കൊടുക്കേണ്ടി വരുന്നതും യുവാക്കളെ സംബന്ധിച്ചിടത്തോളം അപമാനകരം തന്നെയാണ. കൂടാതെ ഇന്നും ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത ദാരിദ്ര്യവും പട്ടിണിയും ഉണ്ട്. അടിച്ചമര്‍ത്തലുമുണ്ട്. എന്തെല്ലാം ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയാലും അതിന്റെയൊന്നും ഒരുഗുണഫലവും ഒരു ആദിവാസിക്കും ലഭിക്കുന്നില്ല.

 നീതി നിഷേധത്തിന്റെ അസംതൃപ്തി മനസ്സില്‍ ജ്വലിക്കുന്ന യുവാക്കളായിരിക്കാം തീവ്രവാദത്തിലേക്ക് തിരിയുന്നത്. പക്ഷപാതപരമായ പെരുമാറ്റ രീതികള്‍ അവരുടെ മനസ്സിനെ വേദനിപ്പിക്കുന്നുണ്ടാകാം. അര്‍ഹതയ്ക്ക് വേണ്ടി പോരാടാന്‍ അവര്‍ തെരഞ്ഞെടുക്കുന്ന മാര്‍ഗ്ഗം ചിലപ്പോള്‍ തീവ്രവാദത്തിന്റേതാകാം. യുവാക്കളെ അരുതായ്മകള്‍ക്ക് പ്രേരിപ്പിക്കുന്ന ഇത്തരം അപായ പ്രവണതകള്‍ തടയണമെങ്കില്‍ നിലവിലുള്ള വ്യവസ്ഥിതിയ്ക്കാണ് മാറ്റം വരേണ്ടത്. അന്നാ ഹസാരെയുടെ സമരം പരാജയമായിരുന്നെങ്കിലും അത്തരത്തിലുള്ള ഒരു ജനകീയ മുന്നേറ്റം കേരളത്തിലും ആവശ്യമാണ്.

 • കേരളത്തില്‍ അതിന് തയ്യാറുള്ള യുവ തലമുറയുണ്ടോ? വിപ്ലവവീര്യത്തോടെ ഇറങ്ങിത്തിരിക്കാനും അഴിമതിക്കെതിരെ പോരാടാനും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനും തയ്യാറുള്ള യുവതലമുറയെ കേരളത്തിന് കൈമോശം വന്നോ?

പൂര്‍ണ്ണമായും യോജിക്കേണ്ട ചോദ്യമാണിത്. കേരളത്തിലെ യുവതലമുറ ഒരു പ്രക്ഷോഭത്തിനും പ്രതിഷേധത്തിനും തയ്യാറല്ല. ഒരു തിരുത്തല്‍ ശക്തിയായി മാറാന്‍ അവരൊരുക്കമല്ല. സമൂഹത്തിന് വേണ്ടിത്യാഗം അനുഷ്ഠിക്കാന്‍ തയ്യാറുള്ള തലമുറയുടെ കാലം കഴിഞ്ഞിരിക്കുന്നു. യുവാക്കളിലെ വിപ്ലവവീര്യം ചോര്‍ന്ന് പോയിരിക്കുന്നു. അറബ് വസന്തം പോലെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട യുവാക്കള്‍ക്ക് വന്നിരിക്കുന്ന മാറ്റം സങ്കടകരമാണ്.

 • ജമാഅത്തെ ഇസ്ലാമി മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം എന്താണ്? ഏതുതരം സാമൂഹിക വ്യവസ്ഥയാണ് സ്വപ്നം കാണുന്നത്?

അക്രമാസക്തമായ സമരമാര്‍ഗ്ഗങ്ങളില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ധാര്‍മ്മിക വിപ്ലവത്തിലൂടെ യാതൊരു ബലപ്രയോഗവും ഇല്ലാതെ മനുഷ്യമനസ്സിന് ഗുണകരമായ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന സാമൂഹിക വ്യവസ്ഥയാണ് ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. എല്ലാ വിഭാഗത്തില്‍പ്പെട്ട ആള്‍ക്കാര്‍ക്കും നീതി ഉറപ്പാക്കുന്ന ഒരു സമൂഹമാണ് കേരളത്തിലുണ്ടാകേണ്ടത്. എല്ലാവര്‍ക്കും വിദ്യാഭ്യാസവും തൊഴിലും വേണം. വെറും വിദ്യാഭ്യാസത്തിലുപരിയായി ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് പ്രാധാന്യമുള്ള ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുന്ന സാന്മാര്‍ഗ്ഗിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണം. നൈനതിക മൂല്യങ്ങള്‍ക്ക് വിലയുണ്ടാകണം.

 • ജമാഅത്തെ ഇസ്ലാമി മുസ്ലീം മതവിഭാഗത്തെ മാത്രം മുന്നില്‍ കണ്ടുകൊണ്ടാണോ തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് ? മറ്റ് മതവിഭാഗങ്ങളെ എങ്ങനെ കാണുന്നു? കേരളത്തെ സംബന്ധിച്ചിടത്തോളം മുസ്ലീങ്ങളെക്കാള്‍ കൂടുതല്‍ മറ്റ് മതസ്ഥരാണല്ലോ?

ഒരു മുസ്ലീം രാഷ്ട്രം ഞങ്ങളുടെ സ്വപ്നമല്ല. എല്ലാ കേരളീയരേയും ഉള്‍ക്കൊള്ളുന്ന സ്വപ്നങ്ങള്‍ മാത്രമേ ജമാഅത്തെ ഇസ്ലാമിക്കുള്ളൂ. എന്നാല്‍ പരിമിതമായ അംഗസംഖ്യയാണ് ഞങ്ങള്‍ക്കുള്ളത്. അതിനാല്‍ വലിയ പ്രക്ഷോഭങ്ങള്‍ നയിക്കാനോ കേരളീയരെ മുഴുവന്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാനോ ഞങ്ങള്‍ക്ക് കഴിയുന്നില്ല എന്നേയുള്ളൂ. ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന എല്ലാ ആശയങ്ങളും പൊതുവാണ്. ഒരു സാമുദായിക വിഭാഗീയതയും ഞങ്ങളുടെ ഒരു പ്രവര്‍ത്തനങ്ങളിലുമില്ല. വംശീയമോ ജാതീയമോ ആയ വേര്‍തിരിവില്ലാതെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അംഗങ്ങള്‍ സാന്മാര്‍ഗ്ഗിക ശീലങ്ങള്‍ അഭ്യസിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. മദ്യപാനം എന്ന സാമൂഹിക വിപത്തിന് ഞങ്ങള്‍ എതിരാണ്. കുറ്റവാളികള്‍ക്ക് ഞങ്ങളുടെ സംഘടനയില്‍ സ്ഥാനമില്ല. സ്ത്രീധനം, വിവാഹധൂര്‍ത്ത്, ചൂതാട്ടം, തട്ടിപ്പ് തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരെ കടുത്ത നിലപാടാണ് ഞങ്ങളെടുക്കുന്നത്. ഇതൊന്നും ഒരു മതവിഭാഗത്തെ ഉദ്ദേശിച്ചല്ല. കേരളീയര്‍ക്ക് വേണ്ടിയാണ്. ഇന്നേവരെ ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ ഒരു സ്വരചേര്‍ച്ചയും ഉണ്ടായിട്ടില്ല.

 • തങ്ങളുടെ സംഘടനയുടെ പ്രവര്‍ത്തനത്തിലൂടെയും മാധ്യമം പ്രസിദ്ധീകരണങ്ങളിലൂടെയും ചെറിയ തോതില്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നതായി ചിലര്‍ക്കെങ്കിലും അഭിപ്രായം ഉണ്ട്. ഉദാഹരണമായി ഇന്ത്യയിലേയോ കേരളത്തിലേയോ വാര്‍ത്തകളെക്കാള്‍ കൂടുതല്‍ ലോക മുസ്ലീം രാജ്യങ്ങളുടെ വാര്‍ത്തകള്‍ക്കാണ് മാധ്യമം പ്രസിദ്ധീകരണങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത് എന്നാണ് ആരോപണം. അതില്‍ സത്യാവസ്ഥയുണ്ടോ?

അങ്ങനെയൊക്കെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിനൊന്നും യാതൊരു അടിസ്ഥാനവുമില്ല. മാധ്യമം ദിനപ്പത്രത്തിന് ഏറ്റവും കൂടുതല്‍ വായനക്കാര്‍ ഗള്‍ഫിലാണ്. ഗള്‍ഫ് നിവാസികളെ സംബന്ധിച്ചിടത്തോളം പുറം രാജ്യങ്ങളിലെ വാര്‍ത്തകളൊക്കെ പ്രധാനപ്പെട്ടതാണ്. അവരുടെ വായനാതാത്പര്യം മുന്‍നിര്‍ത്തിയാണ് ധാരാളം അന്താരാഷ്ട്ര വാര്‍ത്തകള്‍ പത്രത്തില്‍ ഇടംപിടിക്കുന്നത്. ഞങ്ങള്‍ക്ക് സര്‍ക്കുലേഷനും ടാം റേറ്റിങ്ങിനുമപ്പുറം ചില മാധ്യമ ധര്‍മ്മങ്ങളുണ്ട്. അതുകൊണ്ട് തന്നെ സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യം ഞങ്ങള്‍ നല്‍കാറില്ല. ഇന്ത്യയിലെ ഒന്നാം നമ്പര്‍ പത്രമായ ടൈംസ് ഓഫ് ഇന്ത്യ പണമുണ്ടാക്കാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ഇതൊരു പാശ്ചാത്യ രീതിയിലുള്ള പത്രപ്രവര്‍ത്തനമാണ്. ഞങ്ങള്‍ അത് പിന്തുടരാറില്ല. വായനക്കാര്‍ക്ക് പല താത്പര്യങ്ങളുമുണ്ടാകാം. എന്നാല്‍ രാജ്യ താത്പര്യത്തിനും സമൂഹനന്മയ്ക്കുമാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. സത്യവും വിശ്വാസ്യതയുമുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക, പൊതുനന്മ വളര്‍ത്താന്‍ ഉപകരിക്കുന്ന വാര്‍ത്തകള്‍, തിന്മകള്‍ക്കെതിരെ ബോധവത്ക്കരണം നടത്തുന്ന വാര്‍ത്തകള്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും അധഃസ്ഥിതര്‍ക്കും പ്രാമുഖ്യം നല്‍കുന്ന വാര്‍ത്തകള്‍ തുടങ്ങി മാധ്യമത്തിന്റെ പ്രവര്‍ത്തന ശൈലി വ്യത്യസ്തമാണ്. പണമുണ്ടാക്കലും പരമാവധി പരസ്യമുണ്ടാക്കലും മാത്രമല്ല ഒരു മാധ്യമത്തിന്റെ ധര്‍മ്മം എന്ന് ഞങ്ങള്‍ കരുതുന്നു. മതനിരപേക്ഷമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും സാമൂഹ്യ നീതി ഉറപ്പാക്കുന്നതിലും മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്.

കേരളത്തിലെ പത്രങ്ങള്‍ രണ്ടു തരത്തില്‍പ്പെട്ടവയാണ. ഒന്ന് രാഷ്ട്രീയപാര്‍ട്ടികളുടെ മുഖപത്രങ്ങള്‍. അവ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത്. രണ്ടാമതായി ചില കുടുംബങ്ങള്‍ നടത്തുന്ന പത്രങ്ങള്‍. പരമാവധി ലാഭമുണ്ടാക്കുകയാണ് അവയുടെ ലക്ഷ്യം. എങ്കിലും വായനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി വാര്‍ത്തകള്‍ക്കും തുല്യ പ്രാധാന്യമുണ്ട്.

 • ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ പുതിയ തലമുറയിലെ പത്രപ്രവര്‍ത്തകരോട് എന്താണ് പറയാനുള്ളത്?

തിന്മകള്‍ക്കും വ്യക്തികളുടെ സ്വകാര്യ കൃത്യങ്ങള്‍ക്കും പ്രചാരം നല്‍കുന്ന വാര്‍ത്തകള്‍ പരമാവധി കുറയ്ക്കണം. സ്വന്തം ജീവിതത്തില്‍ പാലിക്കാത്ത നിഷ്ഠകള്‍ മറ്റുള്ളവര്‍ പാലിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഗോസിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വാര്‍ത്തയില്‍ ഇടം നല്‍കരുത്. ഒരു വ്യക്തിയെ സംബന്ധിക്കുന്ന വാര്‍ത്ത അതെത്ര വലിയ സെന്‍സേഷണല്‍ വാര്‍ത്തയാണെങ്കിലും ആ വ്യക്തിയുടെ കൂടി വശം കേട്ടതിന് ശേഷമേ പ്രസിദ്ധീകരിക്കാവൂ. എല്ലാവാര്‍ത്തകള്‍ക്കും ഒരു മറുവശമുണ്ടാകും. എല്ലാ ദിവസവും സെന്‍സേഷണല്‍ വാര്‍ത്തകള്‍ അല്ല ആവശ്യം. തെറ്റുകളില്ലാത്ത വാര്‍ത്തകളും നന്മയുടെ കഥകളും വികസനവാര്‍ത്തകളും നമ്മുടെ മാധ്യമങ്ങളില്‍ ഇടം പിടിക്കട്ടെ.

 

 

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കൂട്ടുകാരിയുടെ കല്യാണത്തിന് പോകും വഴി ഫേസ്‌ബുക്ക് വീഡിയോയിൽ പെൺകുട്ടികൾ പറഞ്ഞത് കുസൃതി കാര്യങ്ങൾ; തട്ടമിട്ട കുട്ടികളുടെ തമാശപറച്ചിൽ കാര്യമായെടുത്ത് ആങ്ങളമാരുടെ സൈബർ ആക്രമണം; നാടിനെ അവഹേളിച്ചെന്ന് പറഞ്ഞ് കുപിതനായി വരന്റെ കൂട്ടുകാരും ഗ്രാമവാസികളും; അവഹേളനം ഭീഷണിയിലേക്ക് നീങ്ങിയതോടെ സംഭവം അവസാനിച്ചത് പൊലീസ് കേസിൽ; മലപ്പുറത്തെ കല്യാണം കൂടാൻ പോയ പെൺകുട്ടികൾ പുലിവാല് പിടിച്ച കഥ ഇങ്ങനെ
റോഡിൽ ഏതെല്ലാം ഗട്ടർ ഉണ്ടോ കുഴി ഉണ്ടോ അതിലെല്ലാം കയറ്റിയാണ് പോകുക; മര്യാദക്ക് ഓടിച്ചു പോകുന്നവരെ വണ്ടിയിലിരുന്നു ചീത്ത പറയും; ഒരിക്കൽ സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ടു; ജനം കാർ തല്ലിപ്പൊളിക്കുമെന്നു വന്നതോടെ മാപ്പ് പറയേണ്ടി വന്നു; പല യാത്രകളലും താൻ കാലനെ മുന്നിൽ കണ്ടിട്ടുണ്ട്; മമ്മൂട്ടിക്കൊപ്പമുള്ള യാത്ര അനുഭവങ്ങൾ തുറന്ന് പറഞ്ഞ് സംവിധായകൻ ശാന്തിവിള ദിനേശ്
എപ്പോഴെങ്കിലും തിരിച്ചുവരണമെന്ന് തോന്നിയാൽ വരാം..അത്രയ്ക്ക് ഇഷ്ടായതുകൊണ്ടാ ഞാൻ പറയുന്നെ..എനിക്ക് വേണ്ടിയല്ല..നമ്മുടെ മോന് വേണ്ടി വരണം..വന്നേക്കണെ ഏട്ടാ...ആരുമില്ലാത്തോണ്ടാ: ഭർത്താവ് ഉപേക്ഷിച്ചുപോയെന്ന് കുഞ്ഞിനെ ഒക്കത്തെടുത്ത് കണ്ണീർ പൊഴിച്ച യുവതിയുടെ വിരഹ വീഡിയോ ലൈക്ക് ചെയ്തവർ എത്ര! ചേട്ടൻ തിരികെ വരുമെന്ന് ആശ്വസിപ്പിച്ചവരോട് യുവതി സത്യം തുറന്നുപറഞ്ഞപ്പോൾ മൂക്കത്ത് വിരൽ വച്ച് സോഷ്യൽ മീഡിയ
സുൽത്താൻപൂരിൽ വിമാനം ഇറങ്ങി അരമണിക്കൂർ കാത്തു നിന്നിട്ടും തിരിഞ്ഞു നോക്കാത്ത പ്രകോപനം; പ്രധാനമന്ത്രിയായപ്പോൾ മൂലയ്‌ക്കൊതുക്കി മോദിയുടെ തിരിച്ചടിയും; അമിത് ഷാ എത്തിയതോടെ ജനറൽ സെക്രട്ടറി പദവും പോയി; തീവ്രഹിന്ദുത്വം പറഞ്ഞ് പരിവാറുകാരുടെ താരമാകാൻ ഇറങ്ങിയ നെഹ്‌റുവിന്റെ ഇളംതലമുറക്കാരന് എല്ലാം മടുത്തു; പ്രിയങ്കയുടെ അനുനയത്തിൽ കുടുംബത്തിലേക്ക് മടങ്ങാനൊരുങ്ങി സഞ്ജയ് ഗാന്ധിയുടെ മകൻ; രാഹുലിന് പിന്നിൽ അണിചേരാൻ വരുൺ ഗാന്ധി കോൺഗ്രസിലേക്ക്
എന്താണ് 'കൺകറന്റ് ലിസ്റ്റ്'? എഎ റഹിമിന്റെ ചോദ്യത്തിൽ ക്ഷുഭിതയായി ശോഭ സുരേന്ദ്രൻ; അങ്ങനെയൊരു ലിസ്റ്റില്ലെന്നും അത് നിങ്ങൾക്ക് അറിയില്ലെന്നു ഉറപ്പുള്ളതുകൊണ്ടാണ് ചോദിച്ചതെന്നും റഹിം; പത്തനംതിട്ടയിലെ വിഡിയോ കോൺഫറൻസിൽ ശബരിമലയെക്കുറിച്ച് മോദിയോട് ചോദിക്കാത്തതെന്തേ എന്നാരാഞ്ഞപ്പോൾ അവതാരകന് ബിജെപിയെ താറടിക്കലാണ് പണിയെന്നും മറുപടി; ശോഭ സുരേന്ദ്രൻ കണ്ടം വഴി ഓടിയെന്ന് സോഷ്യൽ മീഡിയ
അഞ്ചു മണ്ഡലങ്ങൾ പിടിച്ചെടുക്കാനുറച്ച് സിപിഎം; കരുത്തരായ സ്ഥാനാർത്ഥികൾക്കായി പാർട്ടിയിൽ മുറവിളി; ലക്ഷ്യമിടുന്നത് സിറ്റിങ് സീറ്റുകൾ നിലനിർത്തുന്നതോടൊപ്പം വടകര, കോഴിക്കോട്, പൊന്നാനി, ആലപ്പുഴ, കൊല്ലം എന്നീ മണ്ഡലങ്ങൾ പിടിച്ചെടുക്കൽ; വൃന്ദകാരാട്ടും എംഎ ബേബിയും പി ജയരാജനും അടക്കമുള്ള കേന്ദ്ര നേതാക്കൾവരെ മൽസരിക്കണമെന്ന് കീഴ്ഘടകങ്ങളിൽ ആവശ്യം; വനിതാ മതിലോടെ തെരഞ്ഞെടുപ്പിന് സജ്ജമായി സിപിഎം
നിങ്ങളെന്നേയും സംഘിയാക്കി! വിദേശ വനിതയുടെ മരണ വിഷയത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയപ്പോൾ സിപിഎം സൈബർ ആക്രമത്തിന് വിധേയയായ പൊതു പ്രവർത്തക അശ്വതി ജ്വാല പരസ്യമായി സംഘപരിവാർ വേദികളിൽ എത്തി തുടങ്ങി; പൊതിച്ചോറുകൾ നൽകി അനേകം ദരിദ്രരുടെ പട്ടിണിമാറ്റിക്കൊണ്ടിരുന്ന ജ്വാലയുടെ സാരഥി ഇപ്പോൾ ഓടി നടക്കുന്നത് അയ്യപ്പ ജ്യോതി പ്രയാണം വിജയിപ്പിക്കാൻ; വനിതാ മതിലിനെതിരെ ഏറ്റവും വലിയ പ്രതിരോധം തീർക്കുന്നത് അശ്വതി ജ്വാല തന്നെ
ഷിജു ജോസഫ് ലുലു അവന്യൂവിൽ നിന്നും നാലരക്കോടിയുടെ തട്ടിപ്പു നടത്തിയത് കണ്ടെയ്‌നറുകളിൽ എത്തിച്ച സാധനങ്ങൾ മറ്റു കടകളിലേക്ക് മറിച്ചു നൽകിയും വ്യാജരേഖ ചമച്ചും; മാനേജർ പദവി ഉപയോഗിച്ച് വൻതുക പോക്കറ്റിലാക്കിയത് ജോർദാൻ സ്വദേശി മുഹമ്മദ് ഫക്കീമുമായി ചേർന്ന്; റിയാദ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചപ്പോൾ നാട്ടിലെത്തി വിവിധ ഇടങ്ങളിലായി ഒളിച്ചു താമസിച്ചു; വാട്‌സാപ്പ് കോളിലൂടെ മറ്റുള്ളവരുമായി ബന്ധം പുലർത്തി: ഏറ്റവും വലിയ സമ്പന്ന മലയാളിയെ പറ്റിച്ച കഴക്കൂട്ടം സ്വദേശി ചില്ലറക്കാരനല്ല
യതീഷ് ചന്ദ്രയുടെ ജാതി തിരഞ്ഞ് ഇനിയാരും നടക്കണ്ട; ഷീലയുടെ ബന്ധുവായ ക്രിസ്ത്യാനിയല്ല യതീഷ് ചന്ദ്ര; കർണാടകയിലെ ദാവൻഗരെക്കാരനായ വീരശൈവ-ലിംഗായത്ത് സമുദായക്കാരൻ; ബസവേശ്വര അനുയായിക്കെതിരെ നടപടിക്ക് കേന്ദ്ര സർക്കാരും തുനിഞ്ഞേക്കില്ല; പൊൻ രാധാകൃഷ്ണനെ നിലയ്ക്കലിൽ അപമാനിച്ചെന്ന പരാതിയിൽ ഉണ്ടാവുക ശാസന മാത്രമോ? ലാത്തിയെടുത്താൽ സുരേഷ് ഗോപിയാകുന്ന യതീഷ് ചന്ദ്രയുടെ വിപ്ലവ മനസ്സിന് പിന്നിലെ കഥ
ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ നടിയുടെ നഗ്ന ചിത്രം; എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ഗ്രൂപ്പിൽ ഗുഡ് ഈവനിങ്ങ് ക്യാപ്ഷനിട്ട് ചിത്രമയച്ചത് മുതിർന്ന സിപിഎം നേതാവ്; സിപിഎം നേതാവിന്റെ പ്രവർത്തിയിൽ ഞെട്ടി വനിതകൾ; പ്രായമുള്ള നേതാവിന് അബദ്ധം പറ്റിയതെന്ന് കരുതി കോൺഗ്രസ് വിട്ടുകളഞ്ഞിട്ടും പരമാവധി നാറ്റിച്ച് സിപിഎം
ശ്രീധരൻ പിള്ളയും ക്രിസ്ത്യാനിയായ ഭാര്യയും കൂടി ഹിന്ദു ആരാധനാലയങ്ങൾ തകർക്കാൻ വേണ്ടി ശബരിമലയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു; സോഷ്യൽ മീഡിയയിലെ ആരാധകരെ കണ്ട് മതിമറന്ന സിപിഎം സൈബർ പോരാളി സുനിതാ ദേവദാസിന്റെ വ്യാജ പ്രചരണത്തിനെതിരെ കേസ് കൊടുത്ത് ശ്രീധരൻ പിള്ളയുടെ ഭാര്യ; കാനഡയിൽ താമസിച്ച് സിപിഎമ്മിന് വേണ്ടി സൈബർ പ്രചരണം ഏറ്റെടുത്ത മുൻ മാധ്യമ പ്രവർത്തകയോട് റീത്ത ശ്രീധരൻപിള്ള നഷ്ടപരിഹാരം ചോദിച്ചിരിക്കുന്നത് 25 ലക്ഷം രൂപ; ക്രിമിനൽ നടപടിയും എടുക്കും
ന്യൂസ് നൈറ്റിൽ നികേഷ് കുമാറിനെ വലിച്ചൊട്ടിച്ച് മോഹൻലാൽ; ഒടിയന്റെ പേരിൽ ലാലേട്ടനെ ചൊറിയാൻ ചെന്ന നികേഷ് കുമാറിന് മറുപടി ഉരുളയ്ക്കുപ്പേരിയായി നൽകി മലയാളത്തിന്റെ സൂപ്പർ സ്റ്റാർ: ലാലേട്ടന്റെ മുന്നിൽ ഒടിയനെ കൊച്ചാക്കാൻ നോക്കിയ നികേഷ് കുമാറിനെ ഉത്തരം മുട്ടിച്ച് മാണിക്യന്റെ ഒടിവിദ്യ; ചോദ്യങ്ങൾകൊണ്ട് ആരെയും ഉത്തരം മുട്ടിക്കുന്ന വാർത്താ അവതാരകൻ മോഹൻലാലിന് മുന്നിൽ ചൂളിപോയത് ഇങ്ങനെ
എല്ലാ ഇക്കാ ഫാൻസും ഇവിടം വിട്ടു പോകണം; ഏട്ടൻ ഫാൻസിനു മാത്രം തെറിവിളിക്കാനുള്ള അവസരം കൊടുക്കണം; ഇക്കായേം കൂടി ഈ പടത്തിൽ വലിച്ചിഴച്ചതിനുള്ള വടേം ചായേം ഉച്ചക്ക് ശേഷം കൊടുക്കും; മേനോൻ ചേട്ടൻ തള്ളിയ ഒരു കാര്യം സത്യമാണ് ലാലേട്ടന്റെ സിനിമജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒന്നാകും ഇത്; നിങ്ങൾ ചെയ്ത ഏറ്റവും വലിയ ചതി.... ലാലേട്ടൻ പാടിയ പാട്ട് ഉൾപ്പെടുത്താതിരുന്നത്; 'ഒടിയനിൽ' ശ്രികുമാർ മേനോന്റെ തള്ളിൽ പൊങ്കാല; 'പുഷിൽ' ഒടി വിദ്യ പൊളിച്ചെടുക്കുമ്പോൾ
മഴവിൽ മനോരമയിലെ 'ഭാഗ്യദേവത' കൊച്ചിയിൽ ബന്ധങ്ങളൊരുക്കി; ദിവസവും മയക്ക് മരുന്ന് കൂടിയേ തീരൂവെന്ന് വന്നപ്പോൾ പണമുണ്ടാക്കാൻ പെൺവാണിഭം തൊഴിലാക്കി; എന്നും ബംഗളൂരുവിൽ പോയി മാഡത്തിന് ലഹരി എത്തിച്ച് നൽകുന്നത് ഡ്രൈവറും; ഫ്ളാറ്റിലെ വിക്രിയകൾ പൊലീസിനെ അറിയിച്ചതും സീരിയലിലെ അഭിനേതാക്കൾ; ലഹരിമരുന്നുമായി പിടിയിലായ അശ്വതി ബാബു സെക്സ് റാക്കറ്റിലെ മഹാറാണി
ഒടിയനല്ല ചതിയൻ; ശ്രീകുമാരമേനോൻ ഒടിവെച്ചത് പാവം പ്രേക്ഷകരുടെ നെഞ്ചത്ത്; ഇത് ഹർത്താലിനെ അവഗണിച്ച് പുലർച്ചെ നാലുമണിക്ക് പടം കാണാനെത്തിയ ആരാധകരെ പോക്കറ്റടിക്കുന്ന സിനിമ; പടത്തിന്റെ നിലവാരത്തകർച്ചയിൽ നെഞ്ചുതകർന്ന് ഫാൻസുകാർ; ലാഗിങ്ങും ചത്ത സംഭാഷണങ്ങളും ക്ലീഷെ രംഗങ്ങളും രസംകൊല്ലിയാകുന്നു; ആകെയുള്ള ആശ്വാസം രണ്ടുഗെറ്റപ്പുകളിലെത്തുന്ന മോഹൻലാലിന്റെ കരിസ്മ
ഫാറൂഖ് അബ്ദുള്ളയുടെ മകളെ പ്രണയിച്ചത് ലണ്ടനിലെ പഠനകാലത്ത്; കശ്മീരിൽ കോളിളക്കം സൃഷ്ടിച്ച പ്രേമം വിവാഹത്തിൽ കലാശിച്ചത് കശ്മീർ മുഖ്യമന്ത്രിയായിരുന്ന സാറയുടെ പിതാവിന്റെ കട്ട എതിർപ്പുകൾക്ക് നടുവിൽ; മന്മോഹൻ മന്ത്രിസഭയിൽ ഇടംനേടിയതോടെ മരുമകൻ ആള് ചില്ലറക്കാരനല്ലെന്ന തിരിച്ചറിഞ്ഞ് ചേർത്ത് നിർത്തി കശ്മീരിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ: ഭാര്യ വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് സാറയെ ജീവിതസഖിയാക്കിയ സച്ചിന്റെ പ്രണയം തെരഞ്ഞെടുപ്പിന് ശേഷം ചർച്ചയാകുമ്പോൾ
മൂന്നരക്കോടിക്ക് വിറ്റ അന്യഭാഷാ റൈറ്റിന് അവകാശപ്പെടുന്നത് 24 കോടി; ഒരേ സമയം ഡബ്ബിങും റീമേക്കിനും കാശ് കിട്ടിയെന്നും വാദം; ഏഷ്യാനെറ്റിന് സാറ്റ്ലൈറ്റ് റൈറ്റ് കൊടുത്ത ശേഷം അമൃതയുടെ പേരിലും കണക്കെഴുത്ത്; ഓവർസീസ് റൈറ്റിന് കിട്ടിയ കാശും അഡ്വാൻസ് ബുക്കിങും രണ്ടായി ചേർത്ത് തട്ടിപ്പ്; റിലീസിന് മുൻപ് 100 കോടി നേടിയ ആദ്യ സിനിമയെന്ന ഒടിയനെക്കുറിച്ചുള്ള സംവിധായകന്റെ അവകാശ വാദം പച്ചക്കള്ളമോ? ശ്രീകുമാർ മേനോന്റെ തള്ളൽ വെട്ടിലാക്കുന്നത് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെ
പഞ്ചനക്ഷത്ര ഹോട്ടലിൽ സ്ത്രീകൾ ഒത്തുകൂടി റേവ് പാർട്ടികൾ; നടിയുടെ മയക്ക് മരുന്ന് കച്ചവടം ഉറപ്പിച്ചത് രഹസ്യ റെയ്ഡിലൂടെ; കാരിയറായ ഡ്രൈവറെ കുടുക്കാൻ ബസ് യാത്രക്കാരനായി; കുശലാന്വേഷണത്തിൽ 'സാധനം' കൈയിലുണ്ടെന്ന് ഉറപ്പിച്ച ഇടപെടലുകൾ; അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത് ഫ്‌ളാറ്റിലെ വാണിഭത്തെ കുറിച്ച് അറിഞ്ഞതു മുതൽ കാട്ടിയ ജാഗ്രത; ഡ്രഗും സെക്‌സുമായി കൊച്ചിയിലെ താരമായ അശ്വതി ബാബുവിനെ കുടുക്കിയത് ഷാഡോ പൊലീസിന്റെ കൂർമ്മ ബുദ്ധി; മഴവിൽ മനോരമയിലെ 'ഭാഗ്യ ദേവത' കുടുങ്ങിയത് ഇങ്ങനെ
അശ്വതിയുടെ വെളിപ്പെടുത്തലിൽ ഉറക്കം പോയി സിനിമാ രംഗത്തെ ഉന്നതർ; സീരിയൽ നടിയുടെ മയക്കുമരുന്ന് - സെക്സ് റാക്കറ്റുമായി ബന്ധമുള്ളവരുടെ വിശദ വിവരങ്ങൾ പൊലീസ് ശേഖരിച്ച് തുടങ്ങിയതോടെ വെപ്രാളപ്പെട്ട് വമ്പന്മാർ; അശ്വതി ലഹരിമരുന്നുകൾ എത്തിച്ചിരുന്നത് ആഡംബര വാഹനങ്ങളിൽ; മയക്കുമരുന്നിന് അടിമയെന്നും ജയിലിൽ നിന്നും പുറത്തിറങ്ങിയാലും മരുന്നില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്നും നടി; 2016ൽ ദുബൈയിൽ വെച്ച് ഇവർ മയക്കുമരുന്ന് ഉപയോഗത്തിന് പിടിയിലായി
ഇതിലും വലിയ കോമ്പോ തട്ടിപ്പ് സ്വപ്നങ്ങളിൽ മാത്രം! തമിഴ്‌നാട്ടിലെ പാവങ്ങൾക്ക് സർക്കാർ കൊടുക്കുന്ന വസ്ത്രങ്ങൾ എങ്ങനെ കല്യാൺ സിൽക്സിൽ എത്തുന്നു? കോമ്പോ ഓഫറിലൂടെ പാലക്കാട്ടെ ഷോറൂമിൽ വിറ്റഴിച്ചത് 'സൗജന്യ മുണ്ട്-സാരി വിതരണ പദ്ധതി' പ്രകാരം സാധാരണക്കാർക്ക് നൽകുന്ന സൗജന്യ വസ്ത്രങ്ങൾ; തമിഴ്‌നാട് സർക്കാറിന്റെ മുദ്രയോട് കൂടിയ സാരികൾ എങ്ങനെ കല്യാണിന് കോമ്പോ ഓഫർ ഉത്സവമായി? കള്ളക്കളിയുടെ തെളിവുകൾ പുറത്തുവിട്ട് മറുനാടൻ
ശ്രീധരൻ പിള്ളയും ക്രിസ്ത്യാനിയായ ഭാര്യയും കൂടി ഹിന്ദു ആരാധനാലയങ്ങൾ തകർക്കാൻ വേണ്ടി ശബരിമലയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു; സോഷ്യൽ മീഡിയയിലെ ആരാധകരെ കണ്ട് മതിമറന്ന സിപിഎം സൈബർ പോരാളി സുനിതാ ദേവദാസിന്റെ വ്യാജ പ്രചരണത്തിനെതിരെ കേസ് കൊടുത്ത് ശ്രീധരൻ പിള്ളയുടെ ഭാര്യ; കാനഡയിൽ താമസിച്ച് സിപിഎമ്മിന് വേണ്ടി സൈബർ പ്രചരണം ഏറ്റെടുത്ത മുൻ മാധ്യമ പ്രവർത്തകയോട് റീത്ത ശ്രീധരൻപിള്ള നഷ്ടപരിഹാരം ചോദിച്ചിരിക്കുന്നത് 25 ലക്ഷം രൂപ; ക്രിമിനൽ നടപടിയും എടുക്കും
നീലച്ചിത്രവുമായി കാബിനിൽ ഇരുന്ന ദിലീപ് സിബ് തുറന്നു പ്രദർശിപ്പിച്ചത് സ്വകാര്യഭാഗം; എം ആർ രാജന് എന്നെ ദുപ്പട്ടയില്ലാതെ കാണണം; എങ്ങിനെയെങ്കിലും ശരീരം സ്പർശിക്കണം എന്ന വൈരാഗ്യ ബുദ്ധിയുമായി പത്മകുമാർ; ഏഷ്യാനെറ്റ് വിനോദ ചാനലിൽ എന്നെ കുരുക്കാനായി ഒരുക്കിയത് ട്രയാംഗുലർ ട്രാപ്പ്; ഈ മൂവർ സംഘത്തിന്റെ കൈയിൽനിന്ന് ആർക്കും രക്ഷയില്ല; ഏഷ്യാനെറ്റിലെ ഉന്നതർ ലൈംഗിക മനോരോഗികൾ; മറുനാടനോട് നിറകണ്ണുകളോടെ തുറന്നുപറഞ്ഞ് നിഷാ ബാബു
ന്യൂസ് നൈറ്റിൽ നികേഷ് കുമാറിനെ വലിച്ചൊട്ടിച്ച് മോഹൻലാൽ; ഒടിയന്റെ പേരിൽ ലാലേട്ടനെ ചൊറിയാൻ ചെന്ന നികേഷ് കുമാറിന് മറുപടി ഉരുളയ്ക്കുപ്പേരിയായി നൽകി മലയാളത്തിന്റെ സൂപ്പർ സ്റ്റാർ: ലാലേട്ടന്റെ മുന്നിൽ ഒടിയനെ കൊച്ചാക്കാൻ നോക്കിയ നികേഷ് കുമാറിനെ ഉത്തരം മുട്ടിച്ച് മാണിക്യന്റെ ഒടിവിദ്യ; ചോദ്യങ്ങൾകൊണ്ട് ആരെയും ഉത്തരം മുട്ടിക്കുന്ന വാർത്താ അവതാരകൻ മോഹൻലാലിന് മുന്നിൽ ചൂളിപോയത് ഇങ്ങനെ
സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി എത്തിയ നൃത്താധ്യാപികയെ വീട്ടിൽ താമസിപ്പിച്ചു; നേഴ്‌സായ ഭാര്യ പിണങ്ങിയതോടെ പേയിങ് ഗസ്റ്റിനെ വധുവായി സ്വീകരിച്ച് വിവാഹം കഴിച്ചു; സാമ്പത്തിക തർക്കം മൂർച്ഛിക്കവേ രണ്ടാം ഭാര്യ വിവാഹ മോചനം നടത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞു; അമേരിക്കയിലെ ഹൂസ്റ്റണിൽ താമസിക്കുന്ന സ്‌റ്റേജ് ഷോ സംഘാടകനായ അങ്കമാലിക്കാരൻ സാജു മാളിയേക്കൽ തനിക്ക് നഷ്ടമായ കോടികൾക്ക് വേണ്ടി കോടതിയിൽ നൽകിയ കേസിന്റെ വിവരങ്ങൾ പുറത്തു വിട്ട് മറുനാടൻ
ലൈംഗിക പൂർവ്വ കേളികൾ ഉൾപ്പെടുന്ന ബോഡി ടു ബോഡി മസാജിന് 2500 രൂപ; ഫുൾ സർവ്വീസ് ബോഡി മസാജ് വിത്ത് സെക്‌സിന് വെറും 3000 റേറ്റ്; യോഗയും ആയുർവേദവും മറയാക്കിയുള്ള സെക്സ് തെറാപ്പിയിൽ നടക്കുന്നത് മലയാളി പെൺകുട്ടികളെ കരുവാക്കിയുള്ള വാണിഭം; കേരളത്തിലെ മദ്യവ്യവസായിയും ജൂവലറി ഗ്രൂപ്പ് ഉടമയും പിന്നെ കോൺഗ്രസ് നേതാവിന്റെ ബിനാമിയും; ഇടപാടുകാരെ കണ്ടെത്തുന്നത് നവമാധ്യമ പരസ്യത്തിലൂടെ; ബംഗലുരുവിൽ തഴച്ചു വളരുന്ന സെക്‌സ് റാക്കറ്റിന്റെ കഥ ഇങ്ങനെ
കട്ടിലിൽ കെട്ടിയുള്ള പീഡനം കണ്ടപ്പോൾ കൗൺസിലർ ഒരു പകലിന് ഓഫർ ചെയ്തത് 25,000രൂപ; പെൺകുട്ടിക്ക് നഗരസഭാ അംഗം സമ്മാനമായി വാഗ്ദാനം ചെയ്തത് ആഡംബര മൊബൈലും; വീഡിയോ ചാറ്റിങ് പൊലീസ് അറിഞ്ഞതോടെ രക്ഷപ്പെടാൻ പഴുതുകൾ തേടി ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറും; പത്താംക്ലാസുകാരിയുടെ മൊബൈൽ ഫോൺ പരിശോധന നിർണ്ണായകമാകും; പറശിനിക്കടവിലെ ട്രാപ്പിൽ സന്ദീപ് സ്വപ്‌നം കണ്ടത് മറ്റൊരു സൂര്യനെല്ലി
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് എന്തെന്ന് കേന്ദ്രമന്ത്രി; ഉത്തരവാദിത്തം ഏറ്റെടുക്കുമോ? താങ്കൾ ഉത്തരവിട്ടാൽ താൻ വാഹനങ്ങൾ കടത്തിവിടാമെന്ന് മറുപടി നൽകി എസ്‌പി; വിറപ്പിക്കാൻ ശ്രമിച്ച പൊൻ രാധാകൃഷ്ണന്റെ ഉത്തരംമുട്ടിച്ച് യതീഷ് ചന്ദ്രയുടെ മറുപടി; നിങ്ങൾ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്നു ചോദിച്ച് ശബ്ദമുയർത്തിയ എ എൻ രാധാകൃഷ്ണന്റെ മുമ്പിലേക്ക് കയറി നിന്ന് ദഹിപ്പിക്കുന്ന നോട്ടവും: നിലയ്ക്കലിൽ ഇന്നു കണ്ട 'സുരേഷ് ഗോപി മൊമന്റ്'
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞിട്ടും പാഠം പഠിക്കാത്ത യതീഷ് ചന്ദ്ര ഒടുവിൽ കൈവച്ചത് ഹൈക്കോടതി ജഡ്ജിയുടെ മേൽ; ജഡ്ജിയെ നിലയ്ക്കലിൽ തടയുകയും പുറത്തിറക്കി പരിശോധിക്കുകയും തർക്കിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു; ജഡ്ജിയെ സന്നിധാനത്ത് പോയി കണ്ട് മാപ്പ് പറഞ്ഞ് മടങ്ങാൻ നേരം ഹരിവരാസനം കേൾക്കാൻ എത്തിയതെന്ന് വിശദീകരിച്ചത് വീണ്ടും വിവാദമായി; യതീഷ് ചന്ദ്രയെ സർക്കാർ കൈവിട്ടത് ജഡ്ജിയുടെ പരാതി കൂടി എത്തിയതോടെ
ശരണം വിളിക്കുന്നവരെ അറസ്റ്റ് ചെയ്യിക്കുന്ന ഉദ്ഘാടകനെ ഞങ്ങൾക്ക് വേണ്ടെന്ന് ഭക്തർ; പരസ്യ പ്രതിഷേധവുമായി ശബരിമല കർമ സമിതിയും സംഘപരിവാറും; ചക്കുളത്ത് കാവ് പൊങ്കാലയുടെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടക സ്ഥാനത്ത് നിന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റി; ഉദ്ഘാടനമില്ലാതെ ചടങ്ങ് നടത്താൻ ക്ഷേത്രം അധികാരികൾ
എല്ലാ ഇക്കാ ഫാൻസും ഇവിടം വിട്ടു പോകണം; ഏട്ടൻ ഫാൻസിനു മാത്രം തെറിവിളിക്കാനുള്ള അവസരം കൊടുക്കണം; ഇക്കായേം കൂടി ഈ പടത്തിൽ വലിച്ചിഴച്ചതിനുള്ള വടേം ചായേം ഉച്ചക്ക് ശേഷം കൊടുക്കും; മേനോൻ ചേട്ടൻ തള്ളിയ ഒരു കാര്യം സത്യമാണ് ലാലേട്ടന്റെ സിനിമജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒന്നാകും ഇത്; നിങ്ങൾ ചെയ്ത ഏറ്റവും വലിയ ചതി.... ലാലേട്ടൻ പാടിയ പാട്ട് ഉൾപ്പെടുത്താതിരുന്നത്; 'ഒടിയനിൽ' ശ്രികുമാർ മേനോന്റെ തള്ളിൽ പൊങ്കാല; 'പുഷിൽ' ഒടി വിദ്യ പൊളിച്ചെടുക്കുമ്പോൾ