Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുഞ്ഞാലിക്കുട്ടിയും ഏഷ്യാനെറ്റും എന്റെ ജീവിതവും; വായനക്കാരുടെ ചോദ്യങ്ങൾക്ക് വിഎം ദീപ പറഞ്ഞ ഉത്തരങ്ങൾ

കുഞ്ഞാലിക്കുട്ടിയും ഏഷ്യാനെറ്റും എന്റെ ജീവിതവും; വായനക്കാരുടെ ചോദ്യങ്ങൾക്ക് വിഎം ദീപ പറഞ്ഞ ഉത്തരങ്ങൾ

ചാനൽ മുതലാളിമാർ കെട്ടുകെട്ടിച്ച വിഎം ദീപ എന്ന പത്രപ്രവർത്തകയുടെ ജീവിതാനുഭവങ്ങൾ കഴിഞ്ഞ മൂന്നു ദിവസമായി മറുനാടൻ മലയാളിയിലൂടെ സൈബർ ലോകത്തെ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. കരിപ്പൂർ വിമാനത്താവളത്തിൽ അന്ന് നടന്നതെന്ത് എന്ന് ഞങ്ങൾ പ്രസിദ്ധീകരിച്ച (മുൻപ് മലയാളം വാരിക പ്രസിദ്ധീകരിച്ചിരുന്നത്) ആദ്യ ലേഖനത്തിന് ഇതിനോടകം 73 കമന്റുകളാണ് ലഭിച്ചത്. ഈ കമന്റുകൾക്കെല്ലാം കൂടി ഏതാണ്ട് 200 റിപ്ലൈകളും 500ൽ അധികം ലൈക്കുകളും വന്നിട്ടുണ്ട്. മൂന്നു ദിവസം കൊണ്ട ഈ വാർത്തകൾ ഫെയ്‌സ് ബുക്കിൽ 250ൽ അധികം പേർ ഷെയർ ചെയ്തു. ഇതിന്റെ തുടർച്ചയാണ് ഇന്നും നാളെയുമായി പ്രസിദ്ധീകരിക്കുന്ന വിഎം ദീപയുമായുള്ള ഈ അഭിമുഖം. ഞങ്ങൾ സെലക്ട് ചെയ്തിരുന്ന ചാനൽ മുതലാളിമാർ കെട്ടുകെട്ടിച്ച എന്ന വാദത്തിലെ പിശക് ചൂണ്ടിക്കാട്ടിയാണ് ദീപ തുടങ്ങിയത്. രണ്ടാമത്തെ ലേഖനത്തിൽ ഈ വിഷയത്തിൽ ദീപയ്ക്കുള്ള നിലപാട് ദീപ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ കമന്റ് ഞങ്ങൾ അതേപടി കൊടുക്കുന്നു.


This is Deepa, the author of this article. Thank you for the responses. I need to clarify certain things regarding this article. This article is not a new revelation and was published 8-10 months back in Samakalika Malayalam weekly. I also want to tell you all that it was not out of any harassment related to Ice cream parlour case that I quit Asianet. I had quit almost 3 years after the incident. I quit because I was feeling that the rush and competition in visual media was taking its toll on the comprehensive nature of news reporting. And I still believe that Asianet is an organization where a journalist enjoys comparatively better freedom than in many other channels. Any body who had paid attention to my news reports other than Ice cream parlour case in Asianet would have noticed that I used to be interested in what directlyconcerns the lives of the people. Like, livelihood, sustainability, quality of life in terms of economic security and social harmony. I believe issues like development, ecology, agriculture etc. are going to be the mainstream in future. We saw this change when farmers started committing suicide, when endosulfan issue erupted, when people began to be evacuated from their soil in the name of development, when our society became a cancer-prone one owing to polluted food. I am not downplaying the importance of hard news. But I have an inclination towards the so-called soft news, that relates to the sorrows of the people. I have no intention to join any news channel and hence I have no need to please any channel management. What I said about Asianet comes from my heart. Asianet had been the place where I learned to be a journalist, where I earned my place in the society as a journalist. We always have a tendency to accept the easiest answer, not necessarily the true one. So we think, chathathu keechakanenkil konnathu raman thanne. And truth is submerged. I believe in the corrective and constructive power of media, not the destructive edge. All these discussions should lead to creating a safer space in the society for women. I believe we should pay more attention to that rather than un-endingly celebrating our very small victories.

ഇന്ത്യാവിഷൻ ഉടൻ ആരംഭിക്കുന്ന ദ ഗ്രീൻ റിപ്പോർട്ടർ എന്ന പരിപാടിയുടെ ഷൂട്ടിങ്ങിനായി കുട്ടനാട് താമസിക്കുകയാണ് ഈ ദിവസങ്ങളിൽ വി എം ദീപ. അതിനിടയിലാണ് മറുനാടൻ മലയാളിയുടെ ലേഖകനുമായി സംസാരിക്കുന്നത്. വായനക്കാരുടെ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഇവിടെ നൽകുന്നത്. പലരുടെയും ചോദ്യങ്ങൾ ആവർത്തിക്കപ്പെടുന്നത് കൊണ്ട് ചോദ്യകർത്താക്കളുടെ പേര് എടുത്ത് പറയുന്നില്ല. ചോദ്യങ്ങൾ ചോദിച്ച സുനിൽ, രാജേഷ് ദാമോദരൻ, അൻസാരി കടയ്ക്കൽ, സലീം കന്നിയലത്ത്, അഷർ അലി, യൂനസ് കുറ്റിപ്പുറം, ജോൺസൺ, തോമസ്, ദീപു നാഥൻ, സുമീഷ് ടി മഹാരാജ, സലീം, ജിനേഷ് വീട്ടിലകത്ത്, ഇബ്രാഹിം വാക്കുളങ്ങര, സുധീഷ് കുമ്മിൾ, ശ്രുതസേനൻ കളരിക്കൽ തുടങ്ങിയ വായനക്കാർക്ക് പ്രത്യേകം നന്ദി പറയുന്നുണ്ട്.

  • ദീപ മാദ്ധ്യമ പ്രവർത്തനം അവസാനിപ്പിച്ചോ? ഇപ്പോൾ എന്ത് ചെയ്യുന്നു?

എതെങ്കിലും ഒരു മാദ്ധ്യമ സ്ഥാപനത്തിന്റെ ഫുൾ ടൈം ജോലിക്കാരിയായി നിന്നുകൊണ്ടുള്ള മാദ്ധ്യമപ്രവർത്തമനമാണ് ഞാൻ അവസാനിപ്പിച്ചത്. ബദൽ വികസന രീതികൾ സ്വപ്നം കാണുന്ന ആളാണ് ഞാൻ. ദുർബലരും സ്ത്രീകളും സംരക്ഷിക്കപ്പെടേണ്ടത് പോലെതന്നെ ബദൽ കൃഷിയും വികസനവും വളരണം. അത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഞാൻ ഇപ്പോൾ പ്രവർത്തിക്കുന്നത്.

കഴിഞ്ഞ മൂന്നു വർഷക്കാലം അമൃതാടിവിയിൽ ഹരിത ഭാരതം എന്നോരു പരിപാടി ഞാൻ ചെയ്തുവരികയായിരുന്നു. ആഴ്ച്ചയിൽ നാല് എപ്പിസോഡുളള ആ പരിപാടി ഏതാണ്ട് ഫുൾടൈം ഉത്തരവാദിത്വം ആയിരുന്നു. ആ പരിപാടിയുടെ സ്‌ക്രിപ്റ്റും ആങ്കറിങ്ങും ഞാൻ തന്നെയായിരുന്നു. കൃഷിയെ ലാഭകരമായി നടത്തുന്നവരെക്കുറിച്ചും ലാഭകരമായ കൃഷിരീതിയെ കുറിച്ചുമുള്ളതായിരുന്നു അത്.

20 സെന്റ് ഭൂമിയിൽ നിന്നും പ്രതിമാസം 20,000 രൂപ ഉണ്ടാക്കുന്ന സ്ത്രീയും ഒരു തുള്ളി വെള്ളമില്ലാത്തിടത്ത് വാട്ടർ ഷെഡ് പ്രോഗ്രാമിലൂടെ കൃഷി ചെയ്യുന്നതും കൊടൈകനാലിലെ ഓർഗാനിക്ക് കൃഷിയും കേംബ്രിഡ്ജ് സിലബസും കൂട്ടിയോജിപ്പിക്കുന്നതുമൊക്കെ ഞാനീ പരിപാടിയിലൂടെ അവതരിപ്പിച്ചു.

എന്നാൽ നാലഞ്ച് മാസം മുമ്പ് അമൃത ആ പരിപാടി അവസാനിപ്പിച്ചു. ഇന്ത്യാവിഷൻ ഉടൻ തുടങ്ങുന്ന സമാനമായ പരിപാടിയുടെ പണിപ്പുരയിലാണ് ഇപ്പോൾ. സമകാലിക പ്രസിദ്ധീകരണങ്ങളിൽ ഇടക്കിടെ എനിക്കിഷ്ടപ്പെട്ട വിഷയങ്ങളെ കുറിച്ച് എഴുതാറുണ്ട്. കൂടാതെ മലയാളത്തിന്റെ ദൃശ്യഭാഷയെ കുറിച്ച് ഞാൻ ഇപ്പോൾ പിഎച്ച്ഡി ചെയ്യുന്നുണ്ട്.

  • അജിതയുമായുള്ള ബന്ധം?

ഇപ്പോഴും നല്ല ബന്ധമാണ്. ജീവിതത്തിൽ ശക്തമായ ചില നിലപാടുള്ളവരാണ് അജിതയെ പോലുള്ളവർ. സംഘടിത എന്നൊരു പ്രസിദ്ധീകരണം അനേ്വഷി ഇറക്കുന്നുണ്ട്. അതിലെ ഓരോ ലക്കവും ചെയ്യുന്നത് ഓരോ വനിതകളാണ്. മാർച്ച് ലക്കം ഞാൻ ചെയ്യും.

  • ഐസ്‌ക്രീം കേസിന്റെ സമയത്ത് ആരെങ്കിലും സ്വാധീനിക്കാൻ ശ്രമിച്ചിരുന്നോ?

എന്റെ ലേഖനത്തിൽ പറഞ്ഞിട്ടുള്ളത് പോലെ ഒരു ശ്രമം മാത്രമുണ്ടായി. പിന്നീടാരും എന്നെ സമീപിച്ചിട്ടില്ല.

  • ഇപ്പോൾ മന്ത്രിയായിരിക്കുന്ന ഒരാളെക്കുറിച്ചാണ് ഇങ്ങനെയൊക്കെ പറയുമ്പോൾ ഭയം തോന്നാറില്ലേ? ഈ വിഷയത്തിന്റെ പേരിൽ ഭീഷണി ഉണ്ടായിട്ടുണ്ടോ?

ആ ഘട്ടത്തിൽ ഭയപ്പെടുത്താൻ ചില ശ്രമങ്ങൾ ഒക്കെ ഉണ്ടായി എന്നല്ലാതെ സംഘടിതമായ ഒരു ഭീഷണി ഉണ്ടായിട്ടില്ല. ചില ഫോൺകോളുകൾ, നിരീക്ഷണങ്ങൾ അങ്ങനെയൊക്കെ. അക്കാലത്ത് ഞാൻ പലപ്പോഴും ഭയപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയൊന്നുമില്ല.

  • ലീഗ് നേതാക്കളിൽ ആരെങ്കിലും ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ?

എനിക്ക് അവാർഡ് കിട്ടിയപ്പോൾ ഒരു പ്രമുഖ ലീഗ് നേതാവ് അഭിനന്ദിച്ച് കത്തയച്ചിരുന്നു. ആരും തന്നെ ഐസ്‌ക്രീം കേസിന്റെ കാര്യം സംസാരിച്ചില്ല.

  • ആരാണ് ആ നേതാവ്?

ഇല്ല, അത് പറയുകയില്ല

എംകെ മുനീർ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ?

ഇല്ല, മുനീറുമായി ഒരു മാദ്ധ്യമപ്രവർത്തക എന്ന നിലയിൽ പരിചയപ്പെട്ടിട്ടുണ്ട്. അത്രമാത്രം.

  • ലീഗ് നല്ല പാർട്ടിയാണെന്ന് ദീപ പറയുന്നു. അതെങ്ങനെ ശരിയാവും?

ജനാധിപത്യം എന്നത് ശരിയായി ഉപയോഗിക്കുവാനുള്ളതാണ്. എൻഡിഎഫ് തേജസ് തുടങ്ങിയതും ജമാഅത്ത് ഇസ്ലാമി മാദ്ധ്യമം തുടങ്ങിയതും ഒക്കെ ഒരേ അജണ്ടയായേ ഞാൻ കാണൂ. ഇതോടെ ഇവർ മുഖ്യധാരയുമായി കുടുതൽ അടുക്കുകയാണ്. അപ്പോൾ തീവ്രവാദ നിലപാടുകളിൽ ചില വിട്ടുവീഴ്ചകൾ ചെയ്യാൻ ഇതോടെ ഇവർ ബാധ്യസ്ഥരാകുന്നു. അല്ലെങ്കിൽ ശ്രദ്ധിക്കപ്പെടാതെ പോവുന്ന ചില കാര്യങ്ങൾ പൊതു സമൂഹവും അംഗീകരിക്കുന്നു.ഈ ഒത്തുതിർപ്പു നിലപാടുകൾ നല്ലതാണ് അത്തരത്തിൽ ലീഗിന് വലിയ ചരിത്ര പ്രസക്തിയുണ്ട്. പിന്നെ കുഞ്ഞാലിക്കുട്ടി മാത്രമല്ലലോ ലീഗ്.

  • ഐസ്‌ക്രീം കേസിനെ കുറിച്ച് ഇപ്പോൾ ഒറ്റ വാചകത്തിൽ എന്ത് പറയാനുണ്ട് ?

പണവും സ്വാധീനവും ഉപയോഗിച്ച് തേയ്ച്ചുമായ്ച്ച് കളഞ്ഞ കേസാണിത്. രാഷ്ടീയ റിയൽഎസ്റ്റേറ്റ് പെൺവാണിഭ മാഫിയകൾ ഒരുമിച്ച് ചേർന്ന കേരളം കണ്ട ഏറ്റവും വലിയ സ്‌കാമുകളിൽ ഒന്നായിരിക്കണം ഇത്. ബോഫോഴ്‌സിനെക്കാൾ വലിയ അഴിമതിയാണ് ഇതിന്റെ പിറകിലെന്ന് പറഞ്ഞത് പൊലീസ് തന്നെയാണ്.എല്ലാം തേയ്ച്ചു മായ്ച്ചു കളഞ്ഞു. സ്വാധീനമുണ്ടെങ്കിൽ എന്തുമാവാമെന്ന് ഐസ്‌ക്രീം കേസ് തെളിയിക്കുന്നു.

  • ദീപയോട് അസഭ്യമായി സംസാരിച്ച മേലുദ്യോഗസ്ഥന്റെ പേര് പറയാൻ മടിക്കുന്നത് എന്ത് കൊണ്ടാണ് ?

മേലുദ്യോഗസ്ഥൻ എന്നാണോ ഞാൻ എഴുതിയിരിക്കുന്നത്? എങ്കിൽ ക്ഷമിക്കണം അന്നത്തെ ചാനൽ മുതലാളിയാണ് ഇങ്ങനെ പറഞ്ഞത്. അന്നത്തെ ചാനൽ മുതലാളി ആരാണെന്ന് എല്ലാവർക്കുമറിയാമല്ലോ?

  • ദേശിയ പതാകയെ കരിപ്പൂർ വിമാനതാവളത്തിൽ ആക്ഷേപിച്ചത് ആരാണ് ?

ദേശിയ പതാക അഴിച്ചുമാറ്റി പകരം ലീഗിന്റെ കൊടിയുയർത്തി. അത് ലീഗുകാർ അല്ലാതെ ആരു ചെയ്യും.

  • സിപിഎമ്മിനെ പ്രതിചേർക്കുന്നത് എന്തിന് ?

എല്ലാ അക്രമങ്ങൾക്കും പിന്നിൽ രാഷ്ടീയ പാർട്ടികൾ വാടകക്കെടുക്കുന്ന ഗുണ്ടകളാണ്. ഒരേ ഗുണ്ടകൾ തന്നെയാണ് വിവിധ പാർട്ടികൾക്കു വേണ്ടി പോകുന്നത്. അപ്പോൾ സ്വാഭാവീകമായും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകും.

  • ഇപ്പോൾ എന്ത് തോന്നുന്നു?

സത്യത്തിന് ഇത്രയും ശക്തിയുണ്ടോ എന്നോർത്ത് ഞാൻ അത്ഭുതപെടുന്നു. സത്യം പറയാനും സത്യത്തിന് സാക്ഷിയാകാനും കഴിഞ്ഞതിൽ അഭിമാനിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP