Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ലീല'യുടെ നിർമ്മാതാവല്ല, അഭിനേതാവു മാത്രം; വേണമെങ്കിൽ സഹ സംവിധായകനെന്നോ സിനിമയുടെ മുഴുവൻ സമയ സഹയാത്രികനെന്നോ വിളിക്കാം: രഞ്ജിത്-ബിജു മേനോൻ ചിത്രത്തിന്റെ വിശേഷങ്ങളുമായി നടൻ സുരേഷ് കൃഷ്ണ മറുനാടനോട്

'ലീല'യുടെ നിർമ്മാതാവല്ല, അഭിനേതാവു മാത്രം; വേണമെങ്കിൽ സഹ സംവിധായകനെന്നോ സിനിമയുടെ മുഴുവൻ സമയ സഹയാത്രികനെന്നോ വിളിക്കാം: രഞ്ജിത്-ബിജു മേനോൻ ചിത്രത്തിന്റെ വിശേഷങ്ങളുമായി നടൻ സുരേഷ് കൃഷ്ണ മറുനാടനോട്

കൊച്ചി: മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രഞ്ജിത് ചിത്രം ലീലയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിക്കഴിഞ്ഞു. ചിത്രത്തിന്റെ എല്ലാ ഭാഗങ്ങളിലും നിറസാന്നിദ്ധ്യമായ സുരേഷ് കൃഷ്ണ ചിത്രത്തിന്റെ വിശേഷങ്ങൾ മറുനാടൻ മലയാളിയോട് പങ്കുവയ്ക്കുന്നു.

സിനിമയുടെ മുഴുവൻ ഭാഗങ്ങളിൽ പ്രവർത്തിച്ചപ്പോൾ പലരും കരുതിയത് ചിത്രത്തിന്റെ നിർമ്മാണ പങ്കാളിത്തം സുരേഷ് കൃഷ്ണയ്ക്കുണ്ട് എന്നാണ്. എന്നാൽ, അല്ലെന്നാണു സുരേഷ് കൃഷ്ണ പറയുന്നത്.

സിനിമയിൽ ആന മുതലാളിയായ ദേവസി എന്നാ കഥാപാത്രം ചെയ്യുന്നുണ്ട്. ഒപ്പം സിനിമയുടെ മുഴുവൻ ഭാഗത്തും പ്രവർത്തിക്കാൻ സാധിച്ചു എന്നും സുരേഷ് കൃഷ്ണ പറയുന്നു. രഞ്ജിത് എന്ന സംവിധായകനു തന്നോടുള്ള സൗഹൃദ ബന്ധമാണ് അതിനു കാരണമായതെന്നാണ് സുരേഷ് കൃഷ്ണ പറഞ്ഞു.

പ്രൊഡ്യൂസർ അസോസിയേഷനുമായുള്ള തർക്കത്തിന് ശേഷമിറങ്ങിയ ലീലയുടെ ടീസറും പ്രോമോ വിഡിയോ സോങ്ങുമൊക്കെ ഹിറ്റായിരുന്നു. ഏപ്രിൽ 22നാണു ചിത്രം റിലീസ് ചെയ്യുന്നത്. തീയറ്ററിൽ പടം ഇറങ്ങുന്നതിനോടൊപ്പം ഇന്റർനെറ്റിലും അന്നേ ദിനം തന്നെ പടം റിലീസ് ചെയ്യുമെന്ന പ്രത്യേകതയുമുണ്ട്. തിയേറ്ററിലും, ഇന്റർനെറ്റിലും ഒരേസമയം
റിലീസ് ആകുന്ന ഇന്ത്യൻ സിനിമയെന്ന ഖ്യാതിയും ലീലയ്ക്കു വന്നു ചേരുമെന്നാണ് സുരേഷ് കൃഷ്ണയുടെ അഭിപ്രായം.

വെബ് കാസ്റ്റിങ് ലൈവ് സ്ട്രീമിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പടം ലോകം മുഴുവൻ ഇന്റർനെറ്റിൽ റിലീസ് ചെയ്യുന്നത്. തിയറ്ററിൽ ഇറങ്ങുന്ന പടം ഇന്റർനെറ്റിൽ കാണുമ്പോൾ ഇത് ഒന്ന് കോപ്പി ചെയ്താലോ എന്ന് ആരും കരുതണ്ട. കാരണം നെറ്റിലെ സിനിമ ഡൗൺലോഡ് ചെയ്താലോ അല്ലേക്കിൽ മൊബൈലോ ക്യാമറയോ വച്ച് ഷൂട്ട് ചെയ്യുകയോ ചെയ്താൽ അപ്പോൾതന്നെ അത് ചെയ്തത് ആരാണെന്ന് അറിയാൻ സാധിക്കുമെന്നും, ഈ രീതിയുടെ പിറകിൽ വർഷങ്ങളോളം അധ്വാനം ഉണ്ടെന്നും സുരേഷ് കൃഷ്ണ വ്യക്തമാക്കി.

ആർ ഉണ്ണിയുടെ ലീല എന്ന നോവലിൽ അശ്ലീല പരാമർശമുണ്ടെന്നും അതിനാൽ സിനിമയിലും ഇതുണ്ടാകുമെന്നുള്ള സിനിമയെ കുറിച്ചുള്ള പരാമർശങ്ങൾ സുരേഷ് കൃഷ്ണ നിഷേധിച്ചു. നോവൽ എഴുതിയ ഉണ്ണി തന്നെയാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. സിനിമ തിരക്കഥാകൃത്ത് കൂടിയായ ഉണ്ണി അതിൽ നന്നായി ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടു സിനിമ കുടുംബമായി ഇരുന്നു കാണാവുന്നതാണെന്നും സുരേഷ് പറയുന്നു. ഇതുവരെ സിനിമയിൽ അധികം കാണാത്ത ഒരു കോട്ടയം സ്ലാങ്ങാണു സിനിമയിൽ ഉള്ളത്. അതിനാൽ അതിലും സിനിമ വ്യത്യസ്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡിങ്കമതവും മറ്റും സിനിമയുടെ പ്രൊമോഷൻ വീഡിയോയിൽ പരാമർശിച്ചു വന്നിരുന്നു. ഇത് സിനിമയിൽ ഉണ്ടാകുമോ എന്നാ ചോദ്യത്തിന് അത് ഒരു സസ്‌പെൻസ് ആയിരിക്കുമെന്നും അതെല്ലാം സിനിമ കാണുമ്പോൾ മനസിലാകുമെന്നും പറയുന്ന സുരേഷ് കൃഷ്ണ ബിജു മേനോൻ എന്ന അഭിനേതാവിന്റെ കരിയറിലെ ഒരു വലിയ കഥാപാത്രം ആകും കുട്ടിയപ്പൻ എന്നും പ്രതികരിച്ചു. തിരക്കഥ എന്ന ചിത്രത്തിൽ തുടങ്ങിയ സൗഹൃദമാണ് രഞ്ജിത്തുമായുള്ളത്. ആർ ഉണ്ണിയുടെ ലീല നോവൽ സിനിമയാക്കുന്നു എന്നറിഞ്ഞപ്പോൾ മുതൽ സിനിമയുടെ ഭാഗമാകാൻ ആഗ്രഹിച്ചു. ഇത് നേരിട്ട് സംവിധായകൻ രഞ്ജിത്തിനെ അറിയിക്കുകയും ചെയ്തു. അങ്ങനെ സിനിമയുടെ ആദ്യ ഘട്ടം മുതൽ പ്രവർത്തിക്കാൻ സാധിച്ചത് തന്റെ കരിയറിലെ തന്നെ ഒരു മികച്ച അനുഭവമാണെന്നും സുരേഷ് കൃഷ്ണ പറയുന്നു.

ടി പി രാജീവന്റെ നോവലുകളെ ആസ്പദമാക്കി രഞ്ജിത്ത് അണിയിച്ചൊരുക്കിയ ചിത്രങ്ങളാണ് പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, ഞാൻ എന്നീ രണ്ടു ചിത്രങ്ങൾ. എങ്കിലും ഇതിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയതു രഞ്ജിത് തന്നെ ആയിരുന്നു. ആദ്യമായാണു മറ്റൊരു തിരക്കഥാകൃത്തിന്റെ രചനയിൽ രഞ്ജിത് സംവിധായകനാകുന്നത്. രഞ്ജിത്തിന്റെ സ്വന്തം നിർമ്മാണ കമ്പനിയായ ക്യാപിറ്റോൾ തിയറ്ററാണ് ലീല നിർമ്മിക്കുന്നത്. ബിജുമേനോൻ ലീലയിലെ നായകൻ കുട്ടിയപ്പൻ ആകുമ്പോൾ പാർവതി നമ്പ്യാർ ലീല എന്നാ കഥാപാത്രത്തെ അവതരിപ്പിക്കും. വിജയരാഘവനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വിഷുക്കാലത്തു മറ്റൊരു ചിത്രവും സുരേഷ് കൃഷ്ണയുടേതായുണ്ട്. കുഞ്ചാക്കോ ബോബൻ- ശ്യാമിലി താരജോഡികളുടെ 'വള്ളീം തെറ്റി പുള്ളീം തെറ്റി'യിൽ സുരേഷ് കൃഷ്ണ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP