Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാവ്യചേച്ചിയെയും എന്നെയും താരതമ്യപ്പെടുത്തരുത്; സനൂഷ മറുനാടൻ മലയാളിയോട് മനസ്സു തുറക്കുന്നു

കാവ്യചേച്ചിയെയും എന്നെയും താരതമ്യപ്പെടുത്തരുത്; സനൂഷ മറുനാടൻ മലയാളിയോട് മനസ്സു തുറക്കുന്നു

ലയാളത്തിലെ ഈ സുന്ദരിക്കുട്ടികൾ വടക്കേ മലബാറുകാരുടെ സ്വകാര്യ അഹങ്കാരമാണ്. മലയാളികളുടെ മനം ഒരുപോലെ കവർന്നവരെക്കുറിച്ച് പറയുമ്പോൾ അതുകൊണ്ടു തന്നെ കണ്ണൂരുകാർക്കും കാസർകോടുകാർക്കും നൂറുനാവാണ്. അതേ, പറഞ്ഞുവരുന്നത് അവരെക്കുറിച്ച് തന്നെ...കാവ്യയും സനുഷയും. സുന്ദരികളായ ഈ രണ്ടു അയൽപക്കക്കാർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഒരേ നാട്ടുകാരികളാണ്. രണ്ടു പേരും സുന്ദരികൾ. അതിനുമപ്പുറം എന്തെങ്കിലും സിനിമാ ബന്ധങ്ങൾ? കാവ്യയും സനുഷയും വെള്ളിവെളിച്ചത്തിന്റെ മായിക ലോകത്തേക്കെത്തിയത് ബാലതാരമായിട്ട്. നായികയായി ആസ്വാദകരുടെ മനം കവർന്നതാകട്ടെ ജനപ്രിയതാരം ദിലിപിന്റെ പ്രണയജോഡിയുമായി. നായികയായി അരങ്ങേറിയ കാവ്യയുടെ ചന്ദ്രനുദിക്കുന്ന ദിക്കിലും സനുഷയുടെ മിസ്റ്റർ മരുമകനും ഹിറ്റ്ചാർട്ടിൽ ഇടംകണ്ട സിനിമകൾ.

ഇനി നമുക്ക് സനുഷയോട് നേരിൽ സംസാരിക്കാം. കളിതമാശകളും കുസൃതികളുമായി മനംകവർന്ന ആ പഴയബാലതാരമല്ല, ഇപ്പോൾ മുമ്പിലിരിക്കുന്നത്. വളർന്നു വലുതായി നായികയായി മാറിയതിന്റൈ പക്വതയും ആത്മവിശ്വാസവും ഈ സുന്ദരിയുടെ മുഖത്ത് കാണാം. സനുഷ സംസാരിക്കുകയാണ് സിനിമയെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം...


'അഭിനയത്തിന്റെ കാര്യത്തിൽ ആരോടും താരതമ്യപ്പെടുത്തുന്നതിൽ എനിക്ക് താൽപര്യമില്ല. കാവ്യച്ചേച്ചിയുടെ പിൻഗാമിയോണോയെന്നോക്കെ ചിലർ ചോദിക്കുന്നുണ്ട്. ഒരു പക്ഷേ രണ്ടുപേരും കാസർകോടുകാരായതിനാലായിരിക്കും. നല്ല കഥാപാത്രങ്ങളെ മികവോടെ വെള്ളിത്തിരയിലെത്തിച്ച നടിയാണ് കാവ്യച്ചേച്ചി. ആരുടെ അഭിനയം അനുകരിക്കുന്നതിലോ പിന്തുടരുന്നതിലോ എനിക്ക് തീരെ താൽപര്യമില്ല. എനിക്ക് എന്റേതായ രീതികളാണ്. ദൈവാനുഗ്രഹം കൊണ്ട് എല്ലാം നന്നായി വരുന്നു. പ്രേക്ഷകർക്ക് ഞാൻ എപ്പോഴും അന്യയായിരുന്നില്ല. അതുതന്നെയാണ് മിസ്റ്റർ മരുമകന്റെയും ഇഡിയറ്റ്‌സിന്റെയും കുട്ടീം കോലിന്റെയും വിജയം കാണിക്കുന്നതുംന' സനുഷയുടെ വാക്കുകളിൽ സന്തോഷം ഇരട്ടിക്കുന്നു.

  • തമിഴിലും സൂപ്പർ

കുഞ്ഞുന്നാളിലെ സിനിമാആസ്വാദകർ മനസിൽ കരുതിയിരുന്നതാണ്. ഒരു നാൾ സനുഷയും വലിയൊരു താരമാകുമെന്നും ആ ചിരി മലയാള സിനിമയുടെ മനം കവരുമെന്ന്. ബേബി സനുഷയിൽ നിന്ന് സനുഷയിലെത്തി നിൽക്കുമ്പോൾ തമിഴിൽ നിന്നാണ് ആദ്യ ഫോൺ കോളെത്തിയത്. വിനയൻ സംവിധാനം ചെയ്ത തമിഴ് സിനിമയായ നാളൈനമതെയായിരുന്നു ആദ്യ പടം. സിനിമ തരക്കേടില്‌ളാത്ത അഭിപ്രായം നേടിയെടുത്തു. പിന്നെ പനിർശെൽവം സംവിധാനം ചെയ്ത രേനിഗുണ്ടയിലെ നായികവേഷം. ഊമയായുള്ള രേനിഗുണ്ടയിലെ അഭിനയത്തിലൂടെ സനുഷ ഗംഭീരപ്രകടനമാണ് നടത്തിയത്. പടവും സൂപ്പർഹിറ്റ്. തുടർന്ന് നന്തിയിലും നായികാവേഷത്തിൽ അഭിനയിച്ചു. തമിഴിന് പുറമെ തെലുങ്കിലും സനുഷ ഒരു കൈ നോക്കി. തമിഴിൽ നായികയായി വിലസുന്നതിനിടെയാണ് കാത്തിരുന്ന ആ ഫോൺകോളെത്തിയത്. മലയാളത്തിൽ നായികയായി അരങ്ങേറുവാൻ ഒരുഗ്രൻ കഥാപാത്രം. അതും ജനപ്രിയ താരം ദിലീപിന്റെ നായിക.

''ഞാൻ ശരിക്കും ത്രില്ലിലായിരുന്നു. ചെറുപ്പത്തിൽ തന്നെ അഭിനയിക്കാൻ കഴിഞ്ഞതിനാൽ നായികയായി അഭിനയിക്കുമ്പോൾ പേടിയൊന്നുമുണ്ടായില്ല. തമിഴിൽ നായികയായി അഭിനയിച്ചതിന്റെ ധൈര്യമുണ്ടായിരുന്നു. മലയാളത്തിലെ നായികയാവുകയെന്നത് എന്റെ സ്വപ്നമായിരുന്നു. എല്ലാം ദൈവാനുഗ്രഹം. അതു സഫലമായതിന്റെ സന്തോഷത്തിലാണ് ഞാനിപ്പോൾ. നിരവധി ഓഫറുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഒരുപാട് സിനിമകൾ ചെയ്യുന്നതിനേക്കാൾ നല്ല സിനിമകൾ ചെയ്യുക എന്നതിന് തന്നെയാണ് ഞാനും മുൻകൈ കൊടുക്കുന്നത്.ന'ന' സനുഷയുടെ വാക്കുകളിൽ ആത്മവിശ്വാസം.

  • സൂപ്പർ നായികയാവാൻ

മലയാളത്തിലെ സൂപ്പർ ജോഡി തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ സിബി.കെ. തോമസിന്റെ തിരക്കഥയിൽ സന്ധ്യമോഹൻ സംവിധാനം ചെയ്യുന്ന മിസ്റ്റർ മരുമകൻ വഴിത്തിരിവാകുകയായിരുന്നു. തമിഴ് താരം ഭാഗ്യരാജന്റെയും കുശ്ബുവിൻ#െറയും മകൾ. മോഡേണായ പെൺകുട്ടിയുടെ റോളിൽ സനുഷ ആസ്വാദകരുടെ കയ്യടി നേടി. ഇതിനിടെയും സനുഷയുടെ മനസിൽ വലിയൊരു ആഗ്രഹമുണ്ട്. മലയാളത്തിലെ മെഗാതാരങ്ങളായ മോഹൻലാലിൻ#െറയും മമ്മൂട്ടിയുടെയും നായികയാവണം. നല്ലൊരു കഥയുടെ പിൻബലത്തിൽ ഈ സ്വപ്നവും യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് യുവനടി. പ്രായം പോലും തോറ്റുപോകുന്ന അഭിനയപ്രതിഭകളാണ് മമ്മൂട്ടിയും മോഹൻലാലും. ഇന്ത്യൻ സിനിമയിലെ അത്ഭുതമായി മാറിയ ഇരുവരുടെയൊപ്പം അഭിനയിക്കാൻ കൊതിക്കാത്തവർ ആരുണ്ട്. അതുപോലെ ഇപ്പോൾ ഞാനും ആഗ്രഹിക്കുന്നു.ന'

  • വാർ ആൻഡ് ലൗവിൽ തുടക്കം

ചെറുപ്പം തൊട്ട് മലയാളത്തിലെ മെഗാതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ദിലീപ് എന്നിവരോടൊപ്പം പ്രധാന വേഷത്തിൽ അഭിനയിച്ച താരമാണ് സനുഷ. ഇതിനെല്ലാമുപരി 2004ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും തേടിയെത്തി. ബ്ലെസ്സിയുടെ കാഴ്ചയെന്ന സിനിമയിൽ കൊച്ചുണ്ടാപ്രിയുടെ ഒറ്റപ്പെടലിൻ#െറ വേദനയെ തന്മയത്വത്തോടെ അവതരിപ്പിച്ച സനുഷയ്ക്കത് എന്തു കൊണ്ടും അർഹിക്കുന്ന അംഗീകാരമായിരുന്നു. അമ്പിളിയായി പ്രേക്ഷകരുടെയും ജൂറി ആംഗങ്ങളുടെയും മനം ഒരു പോലെ സ്വന്തമാക്കുകയായിരുന്നു. പിന്നീട് ചുരുങ്ങിയ കാലയളവിനുള്ളിൽ ആസ്വാദകരുടെ മനസ്സിൽ ചേക്കേറാൻ കഴിഞ്ഞ ഈ താരം 30ഓളം സിനിമകളിലും നിരവധി സീരിയലുകളിലും ഇതിനകം അഭിനയിച്ചുകഴിഞ്ഞു.

ഛോട്ടാ മുംബൈ, കീർത്തിചക്ര, കാഴ്ച, മാമ്പഴക്കാലം, ദാദാ സാഹേബ്, വാർ ആന്റ് ലെ#ൗ, കരുമാടിക്കുട്ടൻ, കൺമഷി, മീശമാധവൻ, എന്റെ വീട് അപ്പൂന്റെയും, ഭീമ, ........ബാലതാരമായി കഴിവ് തെളിയിച്ച പടങ്ങളാണ്. വിനയന്റെ വാർ ആൻഡ് ലൗ ആയിരുന്നു തുടക്കമെങ്കിലും ദാദാസാഹേബായിരുന്നു ആദ്യം പ്രദർശനത്തിനെത്തിയ പടം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓർമ്മ, സ്വപ്നം, അമ്മ മനസ് എന്നീ സീരിയലുകളിലെ മുഖ്യവേഷം ഈ കൊച്ചു കലാകാരിയെ കുടുംബസദസ്സിനും പ്രിയങ്കരിയാക്കി. ഏഷ്യാനെറ്റ് പ്‌ളസ് ചാനലിൻ ഫോൺ ഇൻ പരിപാടിയും അവതരിപ്പിച്ചു. നിരവധി സീരിയിലിലും പരസ്യചിത്രങ്ങളിലും സജീവ സാന്നിദ്ധ്യമായി. ഇതിനിടെ തേടിയെത്തിയ അവാർഡുകൾ നിരവധി. സംസ്ഥാന സർക്കാർ അവാർഡിന് പുറമെ ഫിലിം ക്രിട്ടിക്‌സ് അവാർഡ്, കലാ കേരളാ പുരസ്‌കാരം, ഡ്രീംവേൾഡ് അവാർഡ്..... എന്നിവ അവയിൽ ചുരുക്കം ചിലത് മാത്രം.


എൽ.കെ.ജിയിൽ പഠിക്കുമ്പോൾ തന്നെ സനുഷയ്ക്ക് നൃത്തത്തോട് താൽപര്യമുണ്ടായിരുന്നു. സ്‌കൂളിലും മറ്റു വാർഷിക പരിപാടികളിലുമായി സനുഷ കണ്ണൂരിലെ പ്രധാന നൃത്ത വേദികളിലെല്ലാം തന്നെ സജീവ സാന്നിദ്ധ്യമായി. ഇത് കണ്ടറിഞ്ഞ, സനൂഷയുടെ അച്ഛന്റെ സുഹൃത്താണ് സിനിമയിലേക്ക് വഴി തുറന്നിട്ടത്. ഇപ്പോൾ 'ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ പരീശീലനം നടത്തിവരികയാണ് സനുഷ. കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ സനുഷയുടെ പ്രധാന പ്രശ്‌നം ഷൂട്ടിങ്ങ് തിരക്കുമൂലം പഠനം മുടങ്ങുന്നതാണ്. മലയാള സിനിമയിലെ സൂപ്പർ നായിക കാവ്യാ മാധവന്റെ നാട്ടുകാരി കൂടിയാണ് സനുഷ. കാഞ്ഞങ്ങാട് നീലേശ്വരം പുതുക്കൈയിലെ സന്തോഷിന്റെയും ഉഷയുടെയും രണ്ടുമക്കളിൽ മൂത്തകുട്ടിയാണ് സനുഷ. സനൂപാണ് സഹോദരൻ. കണ്ണൂർ പള്ളിക്കുന്നിലാണ് സനുഷയും കുടുംബവും താമസിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP