വീട്ടമ്മമാരുടെ സ്വന്തം ബാലമോൾ.. സിനിമയിലും തിരക്കേറുന്ന കുട്ടി സൂപ്പർസ്റ്റാർ; തനിക്കും ഐശ്വര്യാ റായിയെപ്പോലെ ലോകസുന്ദരി ആവണമെന്ന് മലയാളികളുടെ സ്വന്തം ബേബി അക്ഷര; മോഹൻലാലിന്റെയും ദിലീപിന്റെയും മകളായി വെള്ളിത്തിരയിൽ തിളങ്ങിയ ബാലതാരത്തിന്റെ വിശേഷങ്ങൾ..
ദേവിക
മലയാളിമനസിന്റെ പൊന്നോമന, കുടുംബ സദസുകളുടെ കിലുക്കാംപെട്ടി അക്ഷരക്കുട്ടിക്ക് തിരക്കോടു തിരക്കാണ്. ഒരു സെറ്റിൽ നിന്നും അടുത്ത സെറ്റിലേക്കുള്ള ഓട്ടപ്പാച്ചിലിലാണ് എപ്പോഴും, എന്നാൽ അതിന്റെ ഒരു തെല്ല് ക്ഷീണവും ഈ കുട്ടികലാകാരിയുടെ മുഖത്ത് കാണുന്നില്ല. എപ്പോൾ കണ്ടാലും ആയിരം വോൾട്ട് ചാർജാണ്. മിനി സ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേക്കും ഈ കൊച്ചു സുന്ദരി തന്റെ സാന്നിദ്ധ്യം അറിയിച്ചു. വേട്ട, ആടുപുലിയാട്ടം, കനൽ, ഹലോ നമസ്തേ, അടൂർ ഗോപാലകൃഷ്ണന്റെ 'പിന്നെയും' അങ്ങനെ കൈ നിറയെ ചിത്രങ്ങളാണ് അക്ഷരക്കുട്ടിക്ക് ഇപ്പോൾ. എല്ലാവരെയും ആകർഷിക്കുന്ന എന്തോ ഒരു സിദ്ധി ദൈവം ഈ കുട്ടിക്ക് നൽകിയോ എന്ന് അക്ഷരക്കുട്ടിയെ പരിചയപ്പെടുന്ന ആർക്കും തോന്നിപ്പോകും. അത്രയ്ക്ക് വാത്സല്യം തോന്നും ഈ കുരുന്ന് കലാകാരിയോട്. പ്രസരിപ്പ് തുളുമ്പുന്ന മുത്തോടും കുസൃതിച്ചിരിയോടും കൂടി അക്ഷരക്കുട്ടി, അല്ല, 'വീട്ടമ്മമാരുടെ സ്വന്തം ബാലമോൾ' തന്റെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി.
മലയാളികളുടെ സൂപ്പർസ്റ്റാറാണോ അക്ഷരക്കുട്ടി എന്ന് ചോദിച്ചപ്പോൾ... ചേച്ചിയുടെ പേരെന്താ എന്ന മറുചോദ്യമാണ് എനിക്ക് കിട്ടിയത്. അതുകൊണ്ട് തന്നെ കട്ടി ചോദ്യങ്ങൾ ഞാൻ തന്നെയങ്ങ് ഉപേക്ഷിച്ചു. 'അതേ... ഞാൻ മൂന്നാം ക്ലാസിലാണേ' എന്ന ഓർമ്മപ്പെടുത്തലും അക്ഷരക്കുട്ടി നടത്തി. രണ്ടു കൈയും കൊണ്ട് വാപൊത്തി ചിരിച്ചുകൊണ്ട് അക്ഷരക്കുട്ടി തുടർന്നു. 'സൂപ്പർ സ്റ്റാറെന്ന് വച്ചാൽ മമ്മൂട്ടി അങ്കിളും മോഹൻലാൽ അങ്കിളും ഒക്കെയല്ലേ... അപ്പോ ഞാൻ കുട്ടി സൂപ്പർസ്റ്റാർ...' പല്ലുപോയ മോണ കാട്ടി ചിരിച്ചുകൊണ്ട് അക്ഷരക്കുട്ടി പറഞ്ഞു. സീരിയലിന്റെ ഡബ്ബിങ്ങിനിടയിൽ വീണുകിട്ടിയ സമയത്താണ് അക്ഷരക്കുട്ടി മറുനാടൻ മലയാളിയോട് തന്റെ വിശേഷങ്ങൾ പങ്കുവച്ചത്.
- പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലമോളെ എല്ലാവർക്കും അറിയാം. മോളുടെ വീട്ടുകാരെ പരിചയപ്പെടുത്താമോ?
അച്ഛനും അമ്മേം ചേച്ചീം ഞാനുമാ വീട്ടിൽ. അമ്മേടെ പേര് ഹേമപ്രഭ, അച്ഛൻ കിഷോർ കുമാർ, ചേച്ചി അനില, ഞാൻ അക്ഷര... (ചെറു ചിരിയോടെ തുടർന്നു) ചേച്ചീം ഞാനും ഭയങ്കര ഫ്രണ്ട്സാ. പക്ഷേ എപ്പോഴും വഴക്കും ഇടും. (വാ പൊത്തിച്ചിരിച്ച് അക്ഷരക്കുട്ടി പറഞ്ഞു.)
- എപ്പോഴും ഇങ്ങനെയാണോ, മോള് ഫുൾ ടൈം ചിരിയാണോ?
(അക്ഷരയുടെ അമ്മ ഹേമയാണ് അതിന് മറുപടി നൽകിയത്) എപ്പോഴും ബഹളം വച്ച് ഇരിക്കാനാണ് മോൾക്ക് ഇഷ്ടം. ആരും മിണ്ടാതിരിക്കുന്നത് അവൾക്ക് ഇഷ്ടമല്ല. ഞങ്ങളിൽ ആരെങ്കിലും തന്നെ അവളോട് പിണങ്ങിയാൽ പോലും ഒരു മിനിറ്റിൽ കൂടുതൽ മിണ്ടാതിരിക്കാൻ അവൾക്ക് പറ്റില്ല. ഞങ്ങൾക്കും പറ്റില്ല. (അമ്മയും ചിരിക്കുന്നു)
പെട്ടെന്നാണ് ബാലമോളുടെ (അക്ഷരയുടെ) മുഖം വാടിയത്. സംഗതി എന്തെന്നാൽ, വളർച്ചയുടെ ഭാഗമായി വായുടെ മുൻനിരയിലെ ഒരു പല്ല് പോയതാണ് പ്രശ്നം. 'അമ്മേ, ആ അങ്കിള്‍ പറയുവാ, എന്റെ പല്ലിനി തിരിച്ച് വരില്ലാന്ന്... വരില്ലേ അമ്മേ? 'എന്ന് ചോദിച്ചുകൊണ്ട് അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് ചിണുങ്ങുന്ന അക്ഷരക്കുട്ടിയെ കണ്ടാൽ ആർക്കാണെങ്കിലും കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നും. അമ്മ എന്തോ ഒന്ന് അക്ഷരക്കുട്ടിയുടെ ചെവിയിൽ മന്ത്രിച്ചു. അതോടെ ആൾ ഉഷാർ...
- സീരിയലാണോ സിനിമയാണോ അക്ഷരയ്ക്ക് ഇഷ്ടം?
അയ്യോ... അതെങ്ങെനാ പറയാ..? രണ്ടും ഇഷ്ടാ... തിരക്ക് കാരണം കളിക്കാൻ പറ്റില്ലാന്ന സങ്കടേ ഉള്ളൂ.
- പഠിച്ചു വലുതായി സിനിമാ നടി ആകാനാണോ ആഗ്രഹം?
സിനിമേലും അഭിനയിക്കണം, ഡോക്ടറും ആകണം. ഡോക്ടർ അങ്കിളിനെപ്പോലുള്ള ഡോക്ടർ (സീരിയലിൽ കിഷോർ സത്യ ചെയ്യുന്ന കഥാപാത്രം). പിന്നെ... വേറൊരു ആഗ്രഹമുണ്ട്... ഐശ്വര്യാ റായിയെപ്പോലെ ലോകസുന്ദരി ആകണംന്ന്... (നാണം കലർന്ന ചിരിയോടെ അക്ഷര പറഞ്ഞു)
- ആഹാ, അപ്പോ മോഡലിങ്ങും ഇഷ്ടമാണോ?
പിന്നേ... ചേച്ചിമാരൊക്കെ ടിവിയിൽ നടക്കാറില്ലേ... ഇങ്ങനെ, ഇങ്ങനെ... (ഇറങ്ങി നിന്ന് അതുപോലെ കൈ ഇടുപ്പിൽ വച്ച് റാംപ് വാക്ക് ചെയ്ത് കാണിക്കുന്നു) അതുപോലൊക്കെ ഞാൻ കണ്ണാടി നോക്കി ചെയ്യാറുണ്ട്.
- സിനിമയിൽ ഇപ്പോ മോഹൻലാലിന്റെയും ജയറാമിന്റെയും ദിലീപിന്റെയും ഒക്കെ ഒപ്പം അഭിനയിച്ചല്ലോ, ആരെയാ ഏറ്റവും ഇഷ്ടം?
അയ്യോ, അത് പറയാൻ പാടില്ല. അപ്പോ... മറ്റേയാൾക്ക് സങ്കടാവൂല്ലേ... എല്ലാരേം ഇഷ്ടാ....
- സീരിയലിൽ ഒരുപാട് കരച്ചിൽ സീനൊക്കെ ഇല്ലേ? അപ്പോ കരച്ചിൽ വരാൻ മോള് എന്താ ചെയ്യാറ്, ഗ്ലിസറിൻ തേയ്ക്കുമോ?
ഏയ്, ഇല്ല... അത് പിന്നെ ഡയറക്ടർ പറഞ്ഞു തരും. അപ്പോ ഞാൻ കേട്ടിട്ട് പിന്നെ പറയുമ്പോൾ ഞാൻ തന്നങ്ങ് കരയും... കരച്ചില് താനെ അങ്ങ് വരും.
- മോൾക്ക് പുറത്തൊക്കെ പോകുമ്പോൾ ആളുകൾ ബാലമോളേ എന്ന് പറഞ്ഞ് ഓടിവരാറുണ്ടോ?
ഒരുപാട് പേര് വരാറുണ്ട്. എനിക്ക് അത് വല്ല്യ ഇഷ്ടാ... ചില ആന്റിമാര് മിഠായിയൊക്കെ കൊണ്ടുതരും. എല്ലാർക്കും വല്ല്യ ഇഷ്ടാ... എന്നെ... (കൈ വായിൽ പൊത്തി വീണ്ടും ചിരിക്കുന്നു)
- സ്കൂളിൽ പോകാൻ സമയം കിട്ടാറുണ്ടോ?
ഇല്ല, കുറേ നാളായി പോയിട്ട്. അമ്മയും ടീച്ചർമാരും മിസ്സ്മാരും പാഠമൊക്കെ പഠിപ്പിച്ച് തരും. ടീച്ചർമാരെ എനിക്ക് ഭയങ്കര ഇഷ്ടാ... വഴക്കൊന്നും പറയൂല്ല...
- ടൂർ പോകാനൊക്കെ ഇഷ്ടമാണോ? എവിടേയ്ക്ക് പോകാനാ ഏറ്റവും ഇഷ്ടം? ദുബായ്, ലണ്ടൻ, അമേരിക്ക...
എനിക്ക് വണ്ടർലായിൽ പോകാനാ ഏറ്റവും ഇഷ്ടം. (കുഞ്ഞുകുട്ടിയുടെ നിഷ്കളങ്കമായ ചിരിയോടെ അക്ഷരക്കുട്ടി പറഞ്ഞു) അവിടെ എന്ത് രസമാന്നറിയ്യോ... പല തരത്തിലുള്ള റൈഡുകൾ ഉണ്ട്, വെള്ളത്തിൽ കളിക്കാം...
വാക്കുകളോടൊപ്പം അക്ഷരക്കുട്ടിയുടെ മുത്തും ഓരോരോ ഭാവങ്ങൾ മിന്നിമറഞ്ഞു, ഒരിരുത്തം വന്ന അഭിനേത്രിയെപ്പോലെ. ജന്മനാ കിട്ടിയ അഭിനയകലയുടെ വാസന ആ കണ്ണുകളിൽ നിന്നും നമുക്ക് വായിച്ചെടുക്കാം. അതാണ്, അതൊന്ന് മാത്രമാണ് ഈ കൊച്ചു മാലാഖക്കുട്ടിയെ മലയാളി മനസ്സ് നെഞ്ചിലേറ്റിയത്. പോകുന്നതിനു മുൻപ് മറുനാടൻ മലയാളിയുടെ വായനക്കാർക്ക് ഓണാശംസ പറയാനും മറന്നില്ല നമ്മുടെ സ്വന്തം അക്ഷരക്കുട്ടി...
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍